കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുംവരെ നിരന്തര സമരം: ഫ്രേറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ പി ശശി അധികൃതരിൽ നിന്നും നേരിട്ട ക്രൂരമായ ജാതീയ വിവേചനങ്ങൾക്കെതിരെ കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുന്നവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. അനഘ ശശിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂണിവേഴ്സിറ്റി ഉപരോധിച്ച ഫ്രറ്റേണിറ്റി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് യൂണിവേഴ്സിറ്റി പരിസരത്ത് പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി തുടരുന്ന ജാതീവിവേചനങ്ങളെ ചെറുക്കാൻ കേരളത്തിൽ രോഹിത് നടപ്പിലാക്കണമെന്ന് ഉപരോധസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഇർഷാദ് വി.കെ, ഫാദിൽ കോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വി.ടി.എസ് ഉമർ തങ്ങൾ…

വിജയമന്ത്രങ്ങള്‍ പന്ത്രണ്ടാം ഭാഗം പ്രകാശനം ചെയ്തു

ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി. എന്‍. ബാബുരാജന്‍ പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള്‍ വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന്‍ ഖാന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്‍കുന്ന വിജയമന്ത്രങ്ങള്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പങ്കുവെക്കുന്ന പരമ്പരയാണെന്ന് പി.എന്‍. ബാബുകരാജന്‍ പറഞ്ഞു. വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന്‍ ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാല പ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസ്…

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

വടക്കാങ്ങര : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ടാലന്റ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തുകയും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ​ചടങ്ങിൽ 8 ആം വാർഡ് മെമ്പർ സമീറ തങ്കയത്തിൽ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ യാസിർ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർമാരുടെ സ്ഥാനാരോഹണ ചടങ്ങ് വർണ്ണാഭമായ മാർച്ച് പ്ലാസ്റ്റിന്റെയും സ്കൂൾ ബാന്റിന്റെയും അകമ്പടിയോടെ നടന്നു. കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. വൈസ് പ്രിൻസിപ്പൽ ഷാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ്, സി.എ സി സൗമ്യ,…