ദക്ഷിണ കന്നഡ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്റെ കുടുംബത്തെ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു മുസ്ലീം യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. മംഗളൂരുവിൻറെ പ്രാന്തപ്രദേശത്തുള്ള സൂറത്ത്കലിന് സമീപമുള്ള മംഗൽപേട്ടയിൽ താമസിക്കുന്ന മുഹമ്മദ് ഫാസിൽ എന്ന മുസ്ലീം യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് ഫാസിലിനെ വെട്ടിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. വെട്ടേറ്റ ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണാടകയിലെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു ചൊവ്വാഴ്ചയാണ് വേട്ടേറ്റ് മരിച്ചത്. അതേസമയം, ആവശ്യമായി വന്നാല്‍ സംസ്ഥാനത്ത്…
Year: 2022
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
വാരണാസി: അമ്പരപ്പിക്കുന്ന രാഷ്ട്രീയ സംഭവവികാസത്തിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സോണിയ ഗാന്ധിയെ വിളിച്ചുവരുത്തിയത് “കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സമ്മർദ്ദ തന്ത്രത്തിലൂടെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ്” എന്ന് വ്യാഴാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു. ഇതാദ്യമായാണ് എസ്പി അദ്ധ്യക്ഷൻ കോൺഗ്രസ് നേതാക്കളെ പിന്തുണച്ച് പരസ്യമായി സംസാരിക്കുന്നത്. കോൺഗ്രസിന്റെ ഉന്നത നേതാവിനെ എപ്പോഴെങ്കിലും ഇഡി വിളിപ്പിക്കുമെന്ന് ആരും കരുതിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ നയത്തിന്റെ ഭാഗമാണ് അവരെ വിളിച്ചുവരുത്തുന്നത്, അതിനായി പ്രതിപക്ഷ നേതാക്കളിൽ ഭിന്നത സൃഷ്ടിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നത് ഒരു പുതിയ സമ്പ്രദായമല്ലെങ്കിലും കേന്ദ്രത്തിലെ ഇപ്പോഴത്തെ സർക്കാർ അത് പരമാവധി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രതിപക്ഷ സഖ്യങ്ങൾ ഭിന്നിപ്പിക്കുന്ന നടപടി മഹാരാഷ്ട്രയിലും…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി
കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദിവസവും വൈകുന്നേരം നാല് മുതൽ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുർബാന, നൊവേന. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും. പ്രധാന പരിപാടികൾ ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന “ഇടവകോത്സവ് ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും. ജൂലൈ…
‘മഹിമ’യ്ക്ക് അവാർഡിൻറെ ദശാബ്ദം
ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി. മികച്ച ശുചിത്വപരിപാലനത്തിനും,ഗുണമേന്മക്കും ഉള്ള ഈ അവാർഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയിൽ നൂറിൽ 100 സ്കോറും നേടിയാണ് മഹിമ ഈ അവാർഡ് നിലനിർത്തിയിരിക്കുന്നത്. രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതൽക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങൾ എന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഡാനിയേൽ വെയ്ഡിൽ നിന്ന് ഉടമ സബി പൗലോസ് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്.
മെക്സിക്കോയിൽ കൊളോണിയ സെന്ററിൽ മാർത്തോമ്മ കൺവെൻഷന് നാളെ തുടക്കം
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിൽ മറ്റമോറോസ് സിറ്റിയിൽ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് നാളെ (ശനിയാഴ്ച്ച) മാർത്തോമ്മ കൺവെൻഷന് തുടക്കം കുറിക്കും. മാർത്തോമ്മ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മെക്സിക്കോ രാജ്യത്ത് തദ്ദേശീയർക്കായി തദ്ദേശ ഭാഷയിൽ ഇപ്രകാരം കൺവെഷൻ ക്രമീകരിക്കുന്നത്. പ്രമുഖ സ്പാനിഷ് കൺവെൻഷൻ പ്രഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ജ്യുവനി മറിയോ മുഖ്യ സന്ദേശം നൽകും. നാം ക്രിസ്തുവിൽ ഒരു ശരീരം എന്ന ബൈബിൾ വാക്യത്തെ അധികരിച്ച് ജൂലൈ 30,31 തീയതികളിലാണ് (ശനി,ഞായർ) വചനഘോഷണം നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ10.30 ന് ആരംഭിക്കുന്ന കൺവെൻഷനിൽ സ്പാനിഷ് ഭാഷയിൽ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഭയുടെ മെക്സിക്കോ മിഷന്റെ മിഷനറിയും,…
Northern NJ Community Foundation Awards Fourth Annual Scholarship to Leonia High School Graduate to Study Animation and Fine Arts
Hackensack, New Jersey: The Northern New Jersey Community Foundation’s (NNJCF) Frank DeLorenzo Memorial Scholarship Fund awarded Pilar Carranza, a graduate of the Leonia High School class of 2022 in Leonia, New Jersey, its fourth annual scholarship. This fall, Carranza plans to attend Otis College of Art and Design in Los Angeles and study animation and fine arts. The NNJCF donor advised fund memorializes Leonia High School 1964 classmate Frank DeLorenzo. A $2,000 scholarship award is given to a student, who demonstrates talent and ambition as an artist, musician, or writer,…
യെമൻ മോഡലിനെ ഹൂത്തികൾ പീഡിപ്പിച്ച് ഏകാന്ത തടവറയിലേക്ക് മാറ്റി
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യ യെമൻ നടിയും മോഡലുമായ എന്റസാർ അൽ-ഹമ്മദിയെ സനയുടെ വടക്ക് കുപ്രസിദ്ധമായ സെൻട്രൽ ജയിലിൽ ക്രൂരമായി പീഡിപ്പിക്കുകയും ഏകാന്ത തടവിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2021 ഫെബ്രുവരിയിൽ, ഒരു ഫോട്ടോ ഷൂട്ടിന് പോകുമ്പോഴായിരുന്നു സനയിലെ പ്രധാന തെരുവിൽ അവരെയും മൂന്ന് സഹപ്രവർത്തകരെയും ഹൂത്തി മിലിഷ്യകള്‍ തടഞ്ഞ് അൽ ഹമ്മാദിയെ തട്ടിക്കൊണ്ടുപോയത്. അശ്ലീല പ്രവര്‍ത്തനം, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. നിലവിൽ അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന എന്റിസാർ അൽ ഹമ്മദിയെ ഇലക്ട്രിക് കേബിൾ ഉപയോഗിച്ചുള്ള പീഡനത്തിന് ശേഷം സനയിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ജയിലിൽ ഏകാന്ത തടവിലേക്ക് മാറ്റി. ഹൂതികൾ മോഡലിനെ “നിർബന്ധിത തിരോധാനത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിന്” വിധേയമാക്കി. കൂടാതെ “രാഷ്ട്രീയ, മാധ്യമ പ്രവർത്തകരെ കുടുക്കാൻ മിലിഷ്യയുടെ വേശ്യാവൃത്തി ശൃംഖലയുമായി പ്രവർത്തിക്കാൻ വിസമ്മതിച്ചപ്പോൾ നിയമവിരുദ്ധമായി…
യെമനി സയാമീസ് ഇരട്ടകൾ സൗദി അറേബ്യയിൽ വിജയകരമായി വേർപിരിഞ്ഞു
റിയാദ് : റിയാദിലെ ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്തിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. 3 മാസം പ്രായമുള്ള ഇരട്ടകൾ ജനിച്ചത് നെഞ്ചിന്റെയും വയറിന്റെയും താഴത്തെ ഭാഗവുമായി ചേർന്നാണ്. കൂടാതെ പരിശോധനകൾ പ്രകാരം കരളും കുടലും പങ്കിടുകയും ചെയ്യുന്നു. 2022 മെയ് മാസത്തിലാണ് സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഇരട്ടക്കുട്ടികളെ റിയാദിലേക്ക് കൊണ്ടുവന്നത്. റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഡോക്ടർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബിയയുടെ നേതൃത്വത്തിൽ രാവിലെ ശസ്ത്രക്രിയ ആരംഭിച്ചു. 28 സൗദി ഡോക്ടർമാരും വിദഗ്ധരും നഴ്സുമാരും ചേർന്ന് ശസ്ത്രക്രിയാ സമയം 11 മണിക്കൂറിൽ നിന്ന് 5 മണിക്കൂറായി ചുരുക്കി. അനസ്തേഷ്യ, തയ്യാറെടുപ്പുകൾ, വിഭജന പ്രക്രിയയുടെ തുടക്കം, കരളിന്റെയും കുടലിന്റെയും…
മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: ഹമീദ് വാണിയമ്പലം
കോഴിക്കോട്: മലബാർ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ചരിത്രപരമായി നിരവധി വിവേചനങ്ങൾക്ക് വിധേയമാക്കപ്പെട്ട ജന സമൂഹമാണ് കോഴിക്കോടിന്റേത്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ കോഴിക്കോടിനോടുള്ള വിവേചനം മുൻകാലങ്ങളിലേതു പോലെ തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നും കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭീകരമായാ വിദ്യാഭ്യാസ പ്രതിസന്ധിയെന്നും ഇനിയും ഈ വിവേചനങ്ങൾ തുടരാൻ അനുവദിച്ചുകൂടെന്നും കൂടുതൽ ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കും എന്ന വാഗ്ദാനം നൽകിയാണ് പിണറായി…
Union Coop Delegation Visits ‘Bustanica’
Bustanica, which means your garden or orchard in Arabic, has unveiled the 330,000 sq. ft. controlled farm facility making it the world’s largest hydroponic farm. Dubai, UAE: A delegation from Union Coop organized an official visit to the largest vertical hydroponic farm in the world, ‘Bustanica’, which was recently opened by Emirates Flight Catering in Dubai. The visit was in the interest of the cooperative to provide the best and finest types of Agricultural produce from vegetables and fruits to consumers by establishing contracts with various sources and companies outside…
