ഹ്യൂസ്റ്റൺ: കോട്ടയം എം പി തോമസ് ചാഴിക്കാടന് ഹ്യൂസ്റ്റനിൽ ഊഷ്‌മളമായ വരവേൽപ്പ്. സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഡ്ഢ ഗംഭീരമായ സ്വീകരണ ചടങ്ങു് സൗത്തിന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സും പ്രവാസി കേരളാ കോൺഗ്രസ് ഹ്യൂസ്റ്റൺ ചാപ്റ്ററും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രവർത്തകരും നേതാക്കളുമായി 50-ലധികം പേർ ഒത്തുചേർന്ന സമ്മേളനത്തിന് ചേംബർ പ്രസിഡന്റ് ജിജി ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോൺഗ്രസ് (പികെസി) ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര സ്വാഗതം ആശംസിച്ചു. തനിക്കു നൽകിയ സ്നേഹാർദ്രവും ഉജ്ജ്വലവുമായ സ്വീകരണത്തിൽ നന്ദി പറഞ്ഞ തോമസ് ചാഴികാടൻ എം പി, രാഷ്ട്രീയക്കാരിൽ അമ്പതു ശതമാനവും അഴിമതിക്കാരാണ് എന്ന ജിജി ഓലിക്കന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്‌ടീയക്കാരിൽ കള്ളന്മാർ ഉണ്ട് പക്ഷെ, അത് ചുരുക്കം ചിലരെ ഉള്ളു എന്ന് അദ്ദേഹം…
Year: 2022
മൂന്നു സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തി 15കാരന്‍ ആത്മഹത്യ ചെയ്തു
അലാസ്‌ക്ക: പതിനഞ്ചു വയസ്സുകാരന്‍ മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു കൊല്ലപ്പെട്ട സംഭവം അലാസ്‌കാ ഫെയര്‍ ബാങ്ക്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അഞ്ചും, എ്ട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ് പതിനഞ്ചുകാരന്റെ തോക്കിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഇതേ സമയം അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേര്‍ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മതാപിതാക്കളുമായിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസ്സുകാരന്‍ വെടിവെക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് ട്രൂപ്പേഴ്‌സ് പറഞ്ഞു. മൃതദ്ദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ എത്തിച്ചു. എന്താണ് വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വിദേശ വിമർശകരെ പരിഹസിച്ച് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവല്‍ അലിറ്റോ
വാഷിംഗ്ടണ്‍: ലോകപ്രശസ്തരായ ആളുകളിൽ നിന്നുള്ള യു എസിന്റെ ഗർഭഛിദ്രാവകാശത്തെക്കുറിച്ചുള്ള 1973 ലെ അടിസ്ഥാന വിധിയെ അസാധുവാക്കിക്കൊണ്ട് കഴിഞ്ഞ മാസം എഴുതിയ സുപ്രധാന വിധിയെക്കുറിച്ചുള്ള വിമർശനം കൺസർവേറ്റീവ് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ അലിറ്റോ തള്ളിക്കളഞ്ഞു. തീരുമാനത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയിൽ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനവും അലിറ്റോ തള്ളിക്കളഞ്ഞു. കൂടാതെ, കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഗർഭച്ഛിദ്ര തീരുമാനത്തെ പരാമർശിച്ച ബ്രിട്ടനിലെ ഡ്യൂക്ക് ഓഫ് സസെക്‌സ് എന്നറിയപ്പെടുന്ന ഹാരി രാജകുമാരനും അലിറ്റോയിൽ നിന്ന് വിമർശനം നേരിട്ടു. ജൂലൈ 21-ന്, റോമില്‍ നോട്രെ ഡാം യൂണിവേഴ്‌സിറ്റി ലോ സ്‌കൂള്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിലാണ് അലിറ്റോ ഒരു അപ്രതീക്ഷിത പ്രസംഗം നടത്തിയത്. വ്യാഴാഴ്ച നോട്രെ ഡാം പ്രസംഗത്തിന്റെ…
മകളുടെ വിവാഹനിശ്ചയം ട്വിറ്ററില്‍ പങ്കു വെച്ച് നിക്കി ഹേലി
ചാള്‍സ്റ്റണ്‍ (സൗത്ത് കരോലിന) : യു.എന്നിലെ മുന്‍ യുഎസ് അംബാസിഡറും, സൗത്ത് കരോലിന ഗവര്‍ണ്ണറുമായ നിക്കി ഹേലിയുടെ മകള്‍ റെനയുടെ വിവാഹനിശ്ചയം നടന്നതായി നിക്കി ഹെയ്‌ലി ജൂലൈ 24ന് ട്വീറ്റ് ചെയ്തു. റെനയുടേയും പ്രതിശ്രുത വരന്റെയും ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വ ജാക്‌സനാണ് റെനയുടെ പ്രതിശ്രുത വരന്‍. ക്ലെംസണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു ജോഷ്വ. റെന പീഡിയാട്രിക് നഴ്‌സും. 2021ലാണ് ഇരുവരും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒരു മകനെ കൂടി ലഭിച്ചിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. നിക്കി ഹേലി ട്വിറ്ററില്‍ കുറിച്ചു. നിക്കിഹേലി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണമുണ്ട്. റെനെ ഇപ്പോള്‍ പ്രിസ്മ ഹെല്‍ത്തില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജോഷ്വ ക്രൈസ്റ്റ് ചര്‍ച്ച് എപ്പിസ്‌ക്കോപ്പല്‍ സ്‌ക്കൂളില്‍ മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപകനാണ്. റെനെ (24) നളിന്‍…
ട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 20 ശനിയാഴ്ച
ഫിലഡല്‍ഫിയ: സാഹോദര്യ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ Canstater Volkfest Vereien (9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘അതിരുകാണാ തിരുവോണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ. ഓണാഘോഷത്തിന്റെ തന്നെ ഭാഗമായ വാശിയേറിയ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കുകയായി. ആഘോഷത്തിന്റെയും ആവേശത്തിരയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓരോ നിമിഷവും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയ പുളകിതരാക്കി വാശിയും ആവേശവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രസതന്ത്രം മെനഞ്ഞെടുക്കുകയാണ്.…
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
കൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍: പ്രഥമ വനിത
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില്‍ ബൈഡന്റേയും കൊച്ചു മകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ചു നടക്കുമെന്ന് ജില്‍ബൈഡന്‍ ജൂലായ് 28 വ്യാഴാഴ്ച പ്രഖ്യാപിച്ചു. നയോമി ബൈഡനും, ഫിയാന്‍സ് പീറ്റര്‍ നീലും തമ്മിലുള്ള വിശുദ്ധ വിവാഹം 1600 പെന്‍സില്‍വാനിയ അവന്യുവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറയുന്നുയരുന്നത്. 28 വയസ്സു പ്രായമുള്ള നയോമി ബൈഡന്‍ ഹണ്ടര്‍ ബൈഡന്റേയും, കാതലിന്റേയും മകളാണ്. വാഷിംഗ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുക്കാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി. നികുതിദായകരുടെ ഒരു പെനിപോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍…
സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഗോവ കഫേയുടെ നിയമസാധുത സംബന്ധിച്ച് പരാതി
ന്യൂഡൽഹി: സില്ലി സോൾസ് റസ്‌റ്റോറന്റിനെതിരെ അഭിഭാഷകനായ അയേഴ്‌സ് റോഡ്രിഗസ് പരാതി നൽകി. കെട്ടിടത്തിന്റെ നിയമസാധുത സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെ തുടർന്നാണ് പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് അസ്സഗാവോയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു, “ഈ ഗ്രാമപഞ്ചായത്ത് 2019 മുതൽ ഇന്നുവരെ ശ്രീ ആന്റണി ഡിഗാമയ്‌ക്കോ മറ്റേതെങ്കിലും വ്യക്തിയ്‌ക്കോ സർവേ നമ്പർ 236/22 ന് കീഴിലുള്ള 452-ാം നമ്പർ സർവേ നമ്പർ 236/22-ന് കീഴിലുള്ള ബൗണ്ട വാഡോ, അസാഗാവോ, ബർദേസ്-ഗോവയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് നിർമ്മാണമോ അറ്റകുറ്റപ്പണികളുടെയോ ലൈസൻസുകളൊന്നും നൽകിയിട്ടില്ല.” പരാതി ലഭിച്ചതിനെത്തുടർന്ന്, റസ്റ്റോറന്റ് ഘടന അനുമതിയില്ലാതെ നിർമ്മിച്ചതാണെന്ന് കണ്ടെത്തിയാൽ സില്ലി സോൾസിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകളുടെ ഡയറക്ടറേറ്റ് (ഡിഒപി) ബാർഡെസ് ബിഡിഒയോട് ഉത്തരവിട്ടു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ കുടുംബം നടത്തുന്ന കഫേയും ബാറും പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങാതെയാണ് നിർമ്മിച്ചതെന്ന് റോഡ്രിഗസ്…
പണ സംബന്ധമായ തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരനെ യുവാവ് അടിച്ചുകൊന്നു
പാലക്കാട്: പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് (47) മരിച്ചത്. സഹോദരൻ പാണാലിയാണ് മരുതനെ തല്ലിക്കൊന്നത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് റിപ്പോർട്ട്. കരിക്ക് വിറ്റ് കിട്ടിയ പണം വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്. ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 2022 ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.
