പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി. 18 ദിവസം കൊണ്ട് 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍1 90,24 അടി ഉയരത്തിലുള്ള ലോകത്തെ ഏററവും ഉയരത്തിലുളള സഞ്ചാര പാതയിലൂടെ 2700 കിലോമീറ്റര്‍ സാഹസികയാത്ര നടത്തുന്നു. കൊച്ചി: എഴുപതോളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളുടെ ഇടിനാദത്തിന് സമാനമായ ഹുങ്കാരവത്തോടും ലാമമാരുടെ ഹൃദ്യമായ നാമമന്ത്രോച്ചാരണങ്ങളുടെ സാന്നിധ്യവും കൊണ്ട് ധന്യമായ മുഹൂര്‍ത്തത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒഡീസിയുടെ പതിനെട്ടാം പതിപ്പിന് ഫ്‌ളാഗ്ഓഫായി. 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ ഉംലിംഗ്‌ലായിലേക്ക് കുതിക്കുമ്പോള്‍ ഹിമാലയന്‍ ഒഡീസി 2022 പതിനെട്ട് ദിവസം കൊണ്ട് 200 കിലോമീറ്ററിലധികം താണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എത്തിച്ചേരും. ഹിമാലയത്തിലെ ലോലമായ ആവാസ വ്യവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ഹിമാലയന്‍ ഒഡീസിയുടെ…
Year: 2022
ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം.
ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി…
സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂൺ-24 മുതല്‍ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ചിക്കാഗോ സെൻറ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ…
ടെക്സസിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു; ഗ്രേറ്റർ ഹൂസ്റ്റണിൽ കൂടുതൽ
ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്താണെന്നും അധികൃതർ പറഞ്ഞു. തൊലിക്കു പുറത്തു തടിച്ചു പൊങ്ങുകയും ഇതു അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. മറ്റുള്ളവരിലേക്ക് തൊലിയിലൂടേയും ഉമിനീരിലൂടെയും പകരുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവർഗ ഭോഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങൾ രോഗം പടരുന്നതിനു എളുപ്പത്തിൽ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നും മെക്സിക്കോയിലേക്ക് പോയി തിരിച്ചു വന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി മങ്കി പോക്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടെക്സസിൽ ഇതു കണ്ടെത്തുന്നതിൽ അതിശയോക്തിയില്ലെന്ന് സ്റ്റേറ്റ് ചീഫ് എപ്പിഡിമിളോജിസ്റ്റ് ഡോ. ജനിഫർ ഷൗഫോർഡ് പറഞ്ഞു. ആരെങ്കിലും ചർമ്മത്തിൽ തടിപ്പനുഭവപ്പെട്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതർ…
മകന് വെടിയേൽക്കാതെ ചേർത്തു പിടിച്ച് പിതാവ്; മാതാപിതാക്കള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അനാഥനായത് രണ്ടു വയസ്സുകാരന്‍
ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കിടെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട മാതാപിതാക്കള്‍ രണ്ടു വയസ്സുകാരനെ ബുള്ളറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത് പിതാവ് തീര്‍ത്ത സുരക്ഷാ കവചം. രണ്ടു വയസ്സുകാരന്റെ ജീവൻ തിരികെ ലഭിച്ചെങ്കിലും പിതാവ് കെവിൻ മക്കാർത്തിയും (37), മാതാവ് ഐറിൻ മക്കാർത്തിയും (35) ക്രൂരമായി കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ ചേർത്തു പിടിച്ചു കവചം തീർത്ത് പിതാവ് മരണത്തിനു കീഴടങ്ങി. കൂടെയുണ്ടായിരുന്ന മാതാവും വെടിയുണ്ടകളേറ്റു പിടഞ്ഞു മരിച്ച ഹൃദയ ഭേദകമായ രംഗങ്ങൾക്കാണ് ഹൈലാൻഡ് വെടിവെപ്പു സാക്ഷ്യം വഹിച്ചത്. മഹാമാരിക്കു ശേഷം നടന്ന ആദ്യ സ്വാതന്ത്ര്യദിന പരേഡിൽ മകനെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് കെവിനും ഐറിനും ഹൈലാൻഡ് പാർക്കിൽ എത്തിയത്. സ്വാതന്ത്ര്യദിന റാലിക്കിടെ സ്ത്രീയുടെ വേഷം ധരിച്ചെത്തിയ യുവാവായ തോക്കുധാരി നിറയൊഴിച്ചപ്പോൾ ഏഴു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. മുപ്പതോളം പേർ വെടിയേറ്റു ആശുപത്രിയിലുമായി. വെടിവെപ്പിൽ ആറു…
മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്
ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ) : ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജൂലായ് അഞ്ചിന് മെക്കോർമിക്ക് പ്ലേസിൽ ഒത്തു ചേർന്നു ആയിരകണക്കിനു അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാ ഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു. തോക്കുമായി ബന്ധപ്പെട്ട് രാജ്യത്തു വളർന്നു വരുന്ന അക്രമങ്ങളെ കർശനമായി നിയന്ത്രിക്കുകയോ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ‘ജൂലായ് നാലിന് എല്ലാവരും ഒത്തുചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടതു ദുഃഖകരമായ, ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പാണ്. നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മിൽ തന്നെ നിക്ഷിപ്തമാണ്. ഓരോ കൂട്ടവെടിവയ്പ്പിനു ശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ…
ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് കൈമാറാൻ വിചാരണക്കോടതിയോട് കേരള ഹൈക്കോടതി
കൊച്ചി: 2017ൽ നടിയെ ബലാത്സംഗം ചെയ്‌തതിന്റെ മെമ്മറി കാർഡ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്കായി കൈമാറാൻ കേരള ഹൈക്കോടതി ചൊവ്വാഴ്ച വിചാരണക്കോടതിയോട് നിർദേശിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയെ എതിർത്ത നടൻ ദിലീപിന് ഹൈക്കോടതിയുടെ ഈ നിർദേശം തിരിച്ചടിയായി. അന്വേഷണത്തിന്റെ ഇപ്പോഴത്തെ ആവശ്യം ഏതെങ്കിലും നടപടി ആരംഭിക്കാനല്ല, ചില വിശദാംശങ്ങൾ കണ്ടെത്തുന്നതിന് മാത്രമാണ്. അതിനാൽ, ഉത്തരവ് റദ്ദാക്കാൻ ബാധ്യസ്ഥമാണ്. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട രേഖകൾ കൈമാറാൻ പ്രത്യേക കോടതിയോട് കോടതി നിർദേശിച്ചു. “എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിയുടെ പകർപ്പ് ലഭിച്ച തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ ഉടൻ തന്നെ നിയമം അനുശാസിക്കുന്ന സംവിധാനങ്ങള്‍ വഴി മെമ്മറി കാര്‍ഡ് എഫ്എസ്എല്ലിന് കൈമാറാൻ ഞാൻ നിർദ്ദേശിക്കുന്നു,” കോടതി പറഞ്ഞു. നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ട പ്രകാരം രേഖ വിശകലനം ചെയ്യാനും ഏഴ് ദിവസത്തിനകം മുദ്രവച്ച കവറിൽ കോടതിയിൽ പകർപ്പ് സഹിതം അന്വേഷണ…
ജനങ്ങളെ കൊള്ളയടിക്കാനും രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുമാണ് ഇന്ത്യൻ ഭരണഘടന; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമർശവുമായി സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാനും രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുമാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചിരിക്കുന്നതെന്ന് പത്തനംതിട്ടയിലെ മല്ലപ്പിള്ളിയിൽ നടന്ന സിപിഎം യോഗത്തിൽ സംസാരിക്കവെ മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. വിഷയത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയുടെ വിവാദ പരാമർശങ്ങളുടെ വിശദാംശങ്ങൾ തേടി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച സി.പി.എം സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാരുടെ നിർദേശപ്രകാരം ജനങ്ങളെ കൊള്ളയടിക്കാനാണ് ഭരണഘടന എഴുതിയതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടന ചൂഷണത്തെ അംഗീകരിക്കുന്നതായി തോന്നുന്നു, ആളുകളെ കൊള്ളയടിക്കാൻ സഹായിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് രാജ്യത്ത് അംബാനിമാരും അദാനിമാരും വളരുന്നത്.…
അഗ്‌നിപഥ് പദ്ധതിയിൽ 7.5 ലക്ഷം അപേക്ഷകൾ ഐഎഎഫിന് ലഭിച്ചു; രജിസ്ട്രേഷൻ അവസാനിപ്പിക്കുന്നു
ന്യൂഡൽഹി : “അഗ്നിപഥ്” റിക്രൂട്ട്‌മെന്റ് സ്കീമിന് കീഴിൽ 7.5 ലക്ഷം അപേക്ഷകൾ ലഭിച്ചതായി ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ചൊവ്വാഴ്ച അറിയിച്ചു. പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ജൂൺ 24ന് ആരംഭിച്ച് ഇന്ന് (ചൊവ്വാഴ്ച) അവസാനിച്ചതായി എയര്‍ഫോഴ്സ് ഔദ്യോഗികക്കുറിപ്പില്‍ പറഞ്ഞു. ജൂൺ 14 ന് പദ്ധതി അനാച്ഛാദനം ചെയ്‌തതിന് ശേഷം, അതിനെതിരായ അക്രമാസക്തമായ പ്രതിഷേധം ഒരാഴ്ചയോളം പല സംസ്ഥാനങ്ങളെയും ഇളക്കിമറിക്കുകയും വിവിധ പ്രതിപക്ഷ പാർട്ടികൾ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. “അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിലേക്ക് IAF നടത്തിയ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായി,” IAF ട്വിറ്ററിൽ പറഞ്ഞു. മുൻകാലങ്ങളിലെ 6,31,528 അപേക്ഷകളെ അപേക്ഷിച്ച്, ഏത് റിക്രൂട്ട്‌മെന്റ് സൈക്കിളിലെയും ഏറ്റവും ഉയർന്ന അപേക്ഷയാണിത്, ഇത്തവണ 7,49,899 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതി പ്രകാരം 17-നും 21-നും ഇടയിൽ പ്രായമുള്ളവരെ നാല് വർഷത്തേക്ക് സായുധ സേനയിൽ ഉൾപ്പെടുത്തുകയും അവരിൽ 25…
അനാഥരുടെ അന്നംമുട്ടിക്കുന്ന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നംമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നിലനിര്‍ത്തി തുടരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 1800-ല്‍പരം ബാലഭവനുകള്‍, അഭയഭവനുകള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയൊക്കെ ഇന്ന് നിലനില്‍ക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് അരിയുള്‍പ്പെടെ അടിസ്ഥാന ഭക്ഷണവസ്തുക്കള്‍ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഒളിച്ചോട്ടം നടത്തുന്നതും ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്നതും കേരളസമൂഹത്തിന് അപമാനകരമാണ്. സാമൂഹ്യ നീതിവകുപ്പിന്റെ കെടുകാര്യസ്ഥതയും ഭരണവൈകല്യവുമാണിത് സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സാമൂഹ്യനീതിവകുപ്പിന് ഇത്തരം മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് രക്ഷപെടാനാവില്ല. ഉദ്യോഗസ്ഥ ഭരണ കൃത്യവിലോപത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കായ അഗതികളെ ഭക്ഷണം നല്‍കാതെ ദ്രോഹിക്കുന്ന ക്രൂരതയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കാതെ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനെതിരെ…
