കൊച്ചി: ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും പറയുന്നു “ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്ന്. ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങള്‍ വേവലാതിപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു. ‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ നൂറയുടെ മൊബൈല്‍ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. “ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക…
Year: 2022
തെരഞ്ഞെടുപ്പിൽ തോറ്റാലും നേതാവിന്റെ മക്കൾക്ക് ടിക്കറ്റ് കൊടുക്കില്ല: കുടുംബവാദത്തെക്കുറിച്ച് ജെപി നദ്ദ
ഭോപ്പാൽ: രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദർശനത്തിനായി ഭോപ്പാലിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കുടുംബവാദത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട പ്രസ്താവന നടത്തി. വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പ് മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നേതാക്കളുടെ മക്കൾക്ക് ടിക്കറ്റ് നൽകുന്നതിൽ നിന്ന് ബിജെപി വിട്ടുനിൽക്കുമെന്ന് നദ്ദ പറഞ്ഞു. സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബുധനാഴ്ച ഭോപ്പാലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ബിജെപി അദ്ധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്. ബിജെപി അധ്യക്ഷൻ പറഞ്ഞു, “ബോഡി തിരഞ്ഞെടുപ്പിൽ, നേതാക്കൾക്ക് മക്കൾക്ക് ടിക്കറ്റ് കിട്ടില്ല. അവരെ പാർട്ടിയുടെ ജോലിയിൽ ഉൾപ്പെടുത്തും. അതാണ് ഞങ്ങളുടെ നയം. ഞങ്ങൾ തോറ്റാലും നേതാക്കളുടെ കുടുംബത്തിന് ഞങ്ങൾ ടിക്കറ്റ് നൽകില്ല,” ഉപതിരഞ്ഞെടുപ്പ് ഉദാഹരണമായി നദ്ദ പറഞ്ഞു. “ഉപതെരഞ്ഞെടുപ്പ് സമയത്ത് മധ്യപ്രദേശിലെ പല നേതാക്കളും മക്കൾക്ക് ടിക്കറ്റ് നൽകുന്നില്ലെന്ന് പറഞ്ഞിരുന്നു. നേതാക്കൾ പ്രശ്നമാകും. നേതാവിന്റെ മകന് ടിക്കറ്റ് നൽകിയില്ലെങ്കിൽ പ്രശ്‌നമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു…
നമസ്‌കാരത്തിനായി ചാർമിനാർ തുറന്നുകൊടുക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ്
ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാർ പ്രാർത്ഥനയ്‌ക്കായി തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് നേതാവ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത് പുതിയ വിവാദത്തിന് കാരണമായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്ഥലമായ ചാർമിനാറിലാണ് നേരത്തെ പ്രാർത്ഥനകൾ നടന്നിരുന്നതെന്നും, എന്നാൽ രണ്ട് പതിറ്റാണ്ട് മുമ്പ് ഇവിടെ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കിയിരുന്നുവെന്നും കോൺഗ്രസ് പ്രാദേശിക നേതാവ് റാഷിദ് ഖാൻ ചൊവ്വാഴ്ച അവകാശപ്പെട്ടു. “നേരത്തെ ചാർമിനാറിൽ ആളുകൾ പ്രാർത്ഥന നടത്തിയിരുന്നു, എന്നാൽ ചാർമിനാർ സൈറ്റിൽ ഒരാൾ ആത്മഹത്യ ചെയ്തതിനാൽ അത് നിർത്തിവച്ചു,” മൗലാന അലി ക്വാദ്രി പറഞ്ഞു. ദേശീയ തലസ്ഥാനത്തെ കുത്തബ് മിനാർ സമുച്ചയത്തിലെ 27 ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിനിടയിലാണ് പുതിയ വിവാദം. ചാർമിനാറിനടുത്തുള്ള ഒരു മുസ്ലീം പള്ളിയുമായി ബന്ധപ്പെട്ട് താൻ ഒരു സിഗ്നേച്ചർ കാമ്പെയ്‌ൻ ആരംഭിച്ചതായി പ്രസ്താവിച്ച ഖാൻ, അത് പ്രാർത്ഥനയ്‌ക്കായി തുറക്കാൻ എഎസ്‌ഐയോടും ടൂറിസം,…
മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റിനു പുതിയ സാരഥികള്‍
സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റ് നു പുതിയ നേതൃത്വം. അനീഷ് രാജേന്ദ്രന്‍ (പ്രസിഡന്റ്), ജോണ്‍ മാത്യു (രജി – വൈസ് പ്രസിഡന്റ്), സംഗീത് പോള്‍ (സെക്രട്ടറി), ബിജോയ് നായര്‍ (ട്രെഷറര്‍), സുമന്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് (കൊച്ചുമോന്‍), സുതീഷ് തോമസ്, ദില്‍രാജ് ത്യാഗരാജന്‍, ആശിഷ് ഭാനു, പ്രീത ബിജോയ് , രഞ്ജന്‍ ഭാസി, സിജോ പറമ്പത് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കഴിഞ്ഞ മാസം (മെയ്) ഏഴിന് പിക്നിക്കിനോട് അനുബന്ധിച്ചു നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തത്. അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഫിലിപ്പോസിന്റെ (ജേക്കബ്) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ട്രെഷറര്‍ ബാബു തോമസ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ് അനീഷ് രാജേന്ദ്രന്‍…
മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അർപ്പിക്കാൻ വമ്പിച്ച ജനപ്രവാഹം
ചിക്കാഗോ: ചിക്കാഗോയിലെ ഡെസ് പ്ലൈൻസിലെ പോട്ടർ റോഡിലെ വീഥികളിൽ നിറഞ്ഞു നിന്ന ജനസഞ്ചയം സാക്ഷിയാക്കി, മൂടിക്കെട്ടിയ കാർമേഘങ്ങൾ കാലേക്കൂട്ടി പിൻവാങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ഇടതടവില്ലാതെ ദർശിച്ചുകൊണ്ട് ഫോക്നയുദ്ധേ പ്രഥമ വനിത പ്രസിഡണ്ടും ഫൊക്കാനയുടെ ഉരുക്കു വനിതയുമെന്നറിയപ്പെട്ടിരുന്ന ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട മറിയാമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരക്കണക്കിനാളുകളുടെ കൺതടങ്ങളിൽനിന്നോഴുകിയ മിഴിതുള്ളികൾ തെളിച്ച കണ്ണീർ ചാലുകളിൽ മുഖരിതമായിരുന്നു ആ പ്രദേശമൊക്കെയും. ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം ദർശിച്ചിട്ടുണ്ടാകുക. ജാതി മത ഭേദമന്യേ പൊതുദര്ശനത്തിൽ പങ്കെടുത്തവർക്കും പങ്കെടുത്തു പ്രസംഗിച്ച വിവിധ മത മേലധ്യക്ഷൻമാരാക്കും വൈദികർക്കും സന്യസ്തർക്കും സംഘടന രാഷ്ട്രീയ പ്രവർത്തകർക്കും ത്നങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് കൂടുതലൊന്നും വിശേഷിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ബാക്കിവച്ചിട്ടുപോയ നന്മകളുടെ സുഗന്ധങ്ങളെ കൂടുതൽ…
പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് ‘കെകെ’ (53) കൊൽക്കത്തയിൽ അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ഗായകൻ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് അന്തരിച്ചു. 53 വയസ്സായിരുന്നു. ഗുരുദാസ് കോളേജ് സംഘടിപ്പിച്ച നസ്‌റുൽ മഞ്ചിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ.കെ. പരിപാടിക്കിടെ കെ.കെ.യ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. ഹോട്ടലിലേക്ക് മടങ്ങിയ ശേഷം, ഗായകൻ അസ്വസ്ഥതയെക്കുറിച്ച് പരാതിപ്പെട്ടു, തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പശ്ചിമ ബംഗാൾ കായിക യുവജനകാര്യ മന്ത്രി അരൂപ് ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. “അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. അവർ ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെത്താൻ സാധ്യതയുണ്ട്,” ബിശ്വാസ് പറഞ്ഞു. കെ കെ തിങ്കളാഴ്ച കൊൽക്കത്തയിൽ വന്നിരുന്നുവെന്നും അതേ ദിവസം തന്നെ നഗരം ആസ്ഥാനമായുള്ള മറ്റൊരു കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ നസ്രുൾ മഞ്ചിൽ പരിപാടി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1968 ഓഗസ്റ്റ് 23 ന് ജനിച്ച കെ കെ ഹിന്ദി,…
ചാക്കാല (കഥ): ഡോൺബോസ്കോ സണ്ണി
രാവിലെയുള്ള ഓശാനക്കുർബാനക്കു പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്. “ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?” “ആര്ടെ ചാക്കാല?” സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്കു നോക്കി. മറുപടി പറയാൻ ഒരു സെക്കന്റ് മടിച്ചശേഷം അവനെ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ഡേയ് നമ്മട കല്ലൻ പൗലോസിന്റെ ചാക്കാല!” വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ നിന്ന പങ്കനെ പിടിവിട്ടശേഷം റോജി പള്ളിഭാഗത്തേക്കൊരു കിറുക്കൻ കാറ്റുപോലെ പാഞ്ഞുപോയി. പങ്കൻ അറിയാതെയെങ്കിലും മനസ്സിൽ അവനെ നോക്കി വിളിച്ചു, “കിറുക്കൻ പയ്ല്.” കൃഷ്ണ്ണന്റെ കട ഒരിടത്തരം സൂപ്പർ മാർക്കറ്റാണ്. ചാരായം വാറ്റുന്നതിനുള്ള കരുപ്പട്ടി മുതൽ കടലിൽപ്പോകുന്നവർക്കുള്ള മുറുക്കാനും, പൊകലയും, ഞെട്ടും വരെ അവിടെക്കിട്ടും. മിക്കവാറും കടപ്പുറത്തുകാർക്ക് അവിടെ മാസപ്പറ്റിലാണ് കൃഷ്ണ്ണൻ സാധനം കൊടുക്കുന്നത്. കൃഷ്ണ്ണന്റെ കടയോടു ചേർന്ന് ഒരൊറ്റ മുറിക്കടയിലാണ് ജോർജ്ജ് മേശിരിയുടെ തയ്യൽക്കട. തുറയിലെ പെണ്ണുങ്ങളുടെ ബ്ലൗസും ആണുങ്ങൾക്കുള്ള കുപ്പായവും…
നൂതന റോക്കറ്റുകൾ ഉൾപ്പെടെ ഉക്രെയ്‌ന് 700-മില്യൺ ഡോളർ സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ഉക്രെയ്നിന്റെ പോരാട്ടം നീണ്ടുനിൽക്കുമ്പോൾ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഉക്രെയ്നെ “കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങളും ബോംബുകളും” ഉപയോഗിച്ച് സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. “കൂടുതൽ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനുമുള്ള കഴിവുള്ള ഒരു ജനാധിപത്യ, സ്വതന്ത്ര, പരമാധികാര, സമൃദ്ധമായ ഉക്രെയ്ൻ കാണാനാണ് യുഎസ് ആഗ്രഹിക്കുന്നത്. ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് പ്രധാന ലക്ഷ്യങ്ങൾക്കെതിരെ കൂടുതൽ കൃത്യമായി ആക്രമണം നടത്താന്‍ ആ റോക്കറ്റുകള്‍ക്ക് കഴിയും,” പുതിയ ആയുധ കയറ്റുമതിയെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബുധനാഴ്ച യുഎസ് ഉക്രെയ്നിനായുള്ള പതിനൊന്നാമത്തെ സുരക്ഷാ സഹായ പാക്കേജ് അവതരിപ്പിക്കുമെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അതിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്) ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. “പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റിക്ക് കീഴിലുള്ള സുരക്ഷാ സഹായത്തിന്റെ 11-ാം ഘട്ടം നാളെ പ്രഖ്യാപിക്കും. ഹിമാർസ് പോലുള്ള ദീർഘദൂര…
അമേരിക്കയുമായി തായ്‌വാന്റെ ‘കൂട്ടുകെട്ട്’; ചൈന തായ്‌വാന് ചുറ്റും ജാഗ്രതാ റോന്തു ചുറ്റല്‍ ശക്തമാക്കി
അമേരിക്കയും തായ്‌പേയിയും തമ്മിലുള്ള ഒത്തുകളിക്ക് മറുപടിയായി ചൈനീസ് സൈന്യം തായ്‌വാന് ചുറ്റുമുള്ള കടലുകളിലും വ്യോമമേഖലയിലും “ജാഗ്രതാ റോന്തു ചുറ്റല്‍” ശക്തമാക്കിയതായി ചൈനീസ് ലിബറേഷന്‍ ആര്‍മി. “അടുത്തിടെയായി തായ്‌വാൻ വിഷയത്തിൽ അമേരിക്ക ഇടയ്ക്കിടെ പല നീക്കങ്ങളും നടത്തുന്നുണ്ട്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നു. തന്നെയുമല്ല, തായ്‌വാൻ സ്വാതന്ത്ര്യ സേനയ്ക്ക് പിന്തുണ നൽകുന്നു. ഇത് തായ്‌വാനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടും,” പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ്-തായ്‌വാൻ ഒത്തുകളിക്ക് എതിരായ ഒരു ആവശ്യമായ നടപടിയാണ് ജാഗ്രതാ റോന്തു ചുറ്റല്‍ എന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. റോന്തു ചുറ്റല്‍ എവിടെയാണ് നടന്നതെന്ന് കൃത്യമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. തായ്പേയ്, ചൈനീസ് സൈനിക വിമാനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശങ്ങളിൽ പറക്കുന്നത് ഭീഷണിയാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. യുഎസ് സെനറ്ററുടെ തായ്പേയ് സന്ദർശനത്തിനെതിരെ ചൈനയുടെ വിമർശനം ഇരുപക്ഷവും തമ്മിലുള്ള ബന്ധം…
മൂന്നു വയസ്സുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ അമ്മയെ അറസ്റ്റു ചെയ്തു
ഹൂസ്റ്റണ്‍: മൂന്നു വയസ് മാത്രം പ്രായമുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാര്‍സി ടയ്‌ലര്‍ (36) എന്ന മാതാവിനെയാണ് ഞായറാഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വെ ടാര്‍ജറ്റ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കുട്ടിയെ തനിയെ കാറില്‍ കണ്ടെത്തി. മിനിട്ടുകള്‍ക്കുള്ളില്‍ മാതാവു തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ അഞ്ചു മനിട്ടു മാത്രമാണ് സ്‌റ്റോറില്‍ ചിലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. പോലീസിന്റെ വിശദമായ അന്വേഷത്തില്‍ 30 മിനിട്ട് കുട്ടി കാറില്‍ തനിയെയായിരുന്നു എന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് അപകടകരമാം വിധം കാറില്‍ ഒറ്റക്ക് വിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ഹാരിസ്‌കൗണ്ടി ജയിലടച്ചത്. ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം…
