വ്യക്തിഹത്യ നടത്തിയെന്ന രേഷ്മയുടെ പരാതി ഏശില്ലെന്ന് എം.വി ജയരാജന്‍

കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. താന്‍ അവരെ വ്യക്തിഹത്യ ചെയ്തിട്ടില്ല. അവര്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഏശില്ലെന്നും ജയരാജന്‍ പറഞ്ഞു. അവരെ താന്‍ വ്യക്ത്യഹത്യ ചെയ്തിട്ടില്ല. സത്യം പറയുന്നത് എങ്ങനെ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്നതാകും. അവര്‍ പോലീസിന് നല്‍കിയ മൊഴിയാണ് താന്‍ പറഞ്ഞത്. പ്രതി നിജിന്‍ ദാസിനെ ഒരു വര്‍ഷത്തോളമായി അറിയാമെന്നും കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒളിവില്‍ താമസിക്കാന്‍ വീട് ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്റെ പേരിലുള്ള വീട് നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിജിന്‍ ദാസിന് ഭക്ഷണം എത്തിച്ചു നല്‍കിയെന്നും അവരുടെ മൊഴിയിലുണ്ട്. നിജിന്‍ ദാസ് ഉപയോഗിച്ച മൊബൈല്‍ സിം രേഷ്മയുടെ മകളുടെ പേരിലുള്ളതാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നതെന്നും…

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാല് പേര്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലപാതകത്തില്‍ പങ്കെടുത്ത അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ബാസിത്, റിഷില്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് സ്ഥിരീകരിച്ചത്. പറക്കുന്നം സ്വദേശിയായ റിഷില്‍ ആണ് കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും അതില്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ മൂന്നു പേരുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. പ്രതികളില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണെന്നും 20 ലേറെ പേര്‍ അറസ്റ്റിലായേക്കുമെന്ന സൂചനയാണ് എ.ഡി.ജി.പി വിജയ് സാഖറെ നല്‍കുന്നത്. ശ്രീനിവാസന്‍ വധത്തിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈര്‍ വധത്തിലും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും എ.ഡി.ജി.പി അറിയിച്ചു. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കെഎല്‍ 55 ഡി-4700…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്റ് അഞ്ജു ബിജിലി ജോർജിനു ഡോക്ടറേറ്റ്

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്റ് അഞ്ജു ബിജിലി ജോർജിനു അക്കാഡമിക് എക്സലൻസ് “ഡോക്ടർ ഓഫ് നഴ്സസ് പ്രാക്റ്റീഷണര്‍” ലഭിച്ചതിൽ പ്രസിഡന്റ് സിജു വി ജോർജ് അഭിനന്ദനങ്ങൾ അറിയിച്ചു മദ്രാസ് വിനായക മിഷൻ നഴ്സിംഗ് കോളേജിൽ നിന്ന് ബിഎസ്‌സി നഴ്സിംഗ് കഴിഞ്ഞ് അമേരിക്കയിലെത്തിയ അഞ്ജു 2015ൽ മാസ്റ്റേഴ്സും 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അമേരിക്കയിൽ ചാനൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നോർത്ത് ടെക്സാസിലെ അമരക്കാരായിരുന്നു ബിജിലി ജോർജും അഞ്ജു ബിജിലിയും. മലയാളികൾ തിങ്ങിപ്പാർക്കുന്ന ചിക്കാഗോ, പെൻസിൽവേനിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി തികച്ചും വ്യത്യസ്തമായ നോർത്ത് ടെക്സസ്സിൽ ചാനലിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. മാർത്തോമാ സഭയിലെ സജീവ അംഗങ്ങളായിരുന്ന ബിജിലിയുടെയും അഞ്ജുവിനെയും ജനസമ്മതി ചാനൽ വളർച്ചയ്ക്ക് ഏറെ പ്രചോദനം ചെയ്തു. യു എസ് വീക്കിലി…

മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം

ഡിട്രോയിറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവരുടെ അനുഗ്രഹാശീർവാദത്തോടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക ദിനമായ 2022 ഏപ്രിൽ മാസം 24 മുതൽ പെരുന്നാൾ ദിനമായ നവംബർ മാസം 5 വരെയാണ് സിൽവർ ജൂബിലി ആഘോഷ ക്രമീകരണങ്ങൾ. ഇടവക ദിനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായ Rev. Fr. Dr. Mathew Koshy സിൽവർ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. ദൈവ പരിപാലനയുടെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഇടവക, പരിശുദ്ധ ബാവാതിരുമേനിയുടെ ‘സഹോദരൻ’ ചാരിറ്റി…

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ മാതൃദിനാഘോഷം മെയ് 7 ശനിയാഴ്ച

ഫിലഡല്‍‌ഫിയ: വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാതൃദിനാഘോഷങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതായി പ്രൊവിൻസ് പ്രസിഡന്റ് സിനു നായർ, വനിതാ വേദി പ്രസിഡന്റ് റ്റാനിയ സ്കറിയ എന്നിവർ അറിയിച്ചു. മെയ് 7- നു വൈകീട്ട് 5:30 മുതൽ ഫിലാഡൽഫിയ അസെൻഷൻ മാർത്തോമാ പള്ളിയുടെ ഹാളിൽ വെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുക. ചടങ്ങിൽ മുഖ്യാതിഥികൾ ആയി, സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ ആയ സുവർണ വർഗീസ്, മെർലിൻ മേരി അഗസ്റ്റിൻ, കാർത്തിക ഷാജി എന്നിവർ പങ്കെടുക്കും. വിവിധ നൃത്തനിത്യങ്ങൾ, ഗാനങ്ങൾ, കവിതാലാപനം തുടങ്ങിയ സാംസ്‌കാരികപരിപാടികൾക്കു പുറമെ പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും ഉണ്ടായിരിക്കും. വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവാനിയ പ്രൊവിൻസിന്റെ വനിതാവേദിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫിലഡെൽഫിയയുടെയും സമീപപ്രദേശങ്ങളിലുമുള്ള വിവിധ സംഘടനകളിൽ ഏറ്റവും അധികം വനിതാ പ്രാതിനിഥ്യമുള്ള സംഘടനയാണ് വേൾഡ്…

ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ (HMA) ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വിജയകരമായി

ഹ്യൂസ്റ്റണ്‍: ഏപ്രിൽ 10-ാം തീയതി ഞായറാഴ്ച ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ വച്ച് മലയാളി അസ്സോസിയേഷൻ നടത്തിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വളരെ വിജയകരവും സന്തോഷകരവുമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടു കൂടി കൊച്ചു കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ പരിപാടിയില്‍ പങ്കെടുത്തു. ഒളിച്ചുവെച്ച മുട്ടകൾ കുട്ടകളിൽ ഓടിനടന്ന് പെറുക്കിയെടുത്ത് കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടിച്ചാടി നടന്ന് ആഹ്ലാദിക്കുന്നത് മനം കവരുന്ന, മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു എന്ന് എച്ച് എം എ യുടെ പ്രസിഡന്റ് ഷീല ചെറു അറിയിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി ജേക്കബ് കുടുംബസമേതം പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും പ്രത്യേകതയായിരുന്നു. പ്രവേശനം സൗജന്യമായിരുന്നു എന്നതും അഭിനന്ദനീയമായിരുന്നു. എച്ച് എം എ പ്രസിഡൻറ് ഷീല ചെറു, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ജോയിന്റ് സെക്രട്ടറി ടിഫനി സാല്‍ബി, മെമ്പർഷിപ്പ് ചെയർപേഴ്സൺ…

യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനി സന്ദർശനം നടത്തി

ന്യൂയോര്‍ക്ക്: ഏപ്രിൽ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനി യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിക്കുകയും, വിശുദ്ധ കുർബാന അർപ്പിച്ച് ഇടവക ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ഇടവക വികാരി വെരി റവ. ചെറിയാൻ നീലാങ്കല്‍ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. ഷോണ്‍ തോമസ്, ഇടവക സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകൾ ചേർന്ന് മെത്രാപോലിത്തയെ ഹാർദ്ദവമായി സ്വീകരിച്ചു. അന്നേദിവസം ആഷർ വറുഗീസിനെയും, മൈക്കിൾ ജോർജിനെയും മദ്ബഹാ ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ടു. തിരുമേനിയുടെ പ്രസംഗത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെ പറ്റി എടുത്തു പറഞ്ഞു. സഭാ വിശ്വാസികളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അനുഭവജ്ഞാനമുണ്ടാകണം. അത് കൂദാശകള്‍, ആദ്ധ്യാത്മിക ജീവിതം, വേദ പുസ്തക പാരായണം, ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുക്കല്‍ മുതലായവയിലൂടെ നമ്മുടെ സ്വന്തം ജീവിതത്തിൽ തോമാശ്ലീഹായുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞ് അത് പ്രവർത്തിയില്‍ കൊണ്ടുവരുവാൻ…

പ്രസിഡന്റ് എന്ന നിലയില്‍ ജോ ബൈഡന്റെ ആദ്യത്തെ ശിക്ഷാ ഇളവുകള്‍ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: യു എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആദ്യത്തെ കറുത്ത വർഗക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മാപ്പ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ആദ്യമായി തന്റെ ദയാവധ അധികാരം പ്രയോഗിച്ചു. മറ്റ് 75 പേർക്കുള്ള ശിക്ഷാ ഇളവുകളും ബൈഡൻ പ്രഖ്യാപിച്ചു, പ്രധാനമായും മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് ദീർഘകാലം തടവ് അനുഭവിക്കുന്നവർക്ക്. “നിയമങ്ങളുടെയും രണ്ടാമത്തെ അവസരങ്ങളുടെയും വീണ്ടെടുപ്പിന്റെയും പുനരധിവാസത്തിന്റെയും രാഷ്ട്രമാണ് അമേരിക്ക,” മാപ്പ് പ്രഖ്യാപിച്ച് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. “പുനരധിവാസത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും തങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് തിരികെ നൽകാനും സംഭാവന നൽകാനും എല്ലാ ദിവസവും പരിശ്രമിക്കുകയും ചെയ്യുന്ന ആളുകൾക്കാണ് മാപ്പ് നൽകുന്നത്,” അദ്ദേഹം പറഞ്ഞു. ജോൺ എഫ്. കെന്നഡിയുടെ ഭരണകാലത്ത് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ടിച്ചിരുന്ന മുൻ അംഗവും പ്രസിഡന്റിനെ സംരക്ഷിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനുമായ 86-കാരനായ എബ്രഹാം ബോൾഡനാണ് ഒരു സ്വീകർത്താവ്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു…

കെ.റെയില്‍ സര്‍വേ: പ്രതിഷേധക്കാരെ സിപിഎം മര്‍ദിച്ചിട്ടില്ലെന്ന് എം.വി ജയരാജന്‍; തല്ല് സ്വഭാവിക പ്രതികരണമെന്ന് കോടിയേരി

കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സിപിഎമ്മുകാര്‍ ആരെയും തല്ലിയിട്ടില്ല. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്നും ജയരാജന്‍ പറഞ്ഞു. സര്‍വേ ശാന്തമായിരുന്നു. നടാല്‍ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തു. വസ്തുത അറിയാതെയാണ് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു. അതേസമയം, കെ റെയില്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്. കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാടാണ്. എന്നിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും…

കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

ഫ്ലോറിഡ: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഏക മലയാളി ആയ ശങ്കരനാരായണൻ, കേരള മന്ത്രിസഭയിൽ 4 വട്ടം മന്ത്രി ആയിരുന്നപ്പോളും തന്റെ ഭരണനൈപുണ്യം തെളിയിച്ച വ്യക്തി ആണ് എന്ന് ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ അഭിപ്രായപ്പെട്ടു . അതുപോലെതന്നെ 16 വർഷം യുഡിഫ് കൺവീനർ ആയിരുന്ന അദ്ദേഹം കോൺഗ്രസ് ന്റെ ഒരു മുഖം ആയിരുന്നു എന്ന് ശ്രീ രാജൻ പടവത്തിൽ കൂട്ടിച്ചേർത്തു. അറിവിന്റെ നിറകുടമായിരുന്ന ശങ്കരനാരായണന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത നഷ്ടമാണെന്ന് ഫൊക്കാന സെക്രട്ടറി ശ്രി വർഗീസ് പാലമലയിൽ അനുസ്മരണ പ്രസംഗത്തിൽ സൂചിപ്പിച്ചു. അദ്ദേഹം യുഡിഫ് കൺവീനർ ആയിരുന്ന സമയത്തു അണികളെ ഒരു കുടക്കീഴിൽ നിർത്താൻ സാധിച്ചത് കോൺഗ്രസിന്റെ വളർച്ചക്ക്…