ആര്‍ടി ഓഫീസിലെ ജീവനക്കാരിയുടെ മരണം; ജൂനിയര്‍ സുപ്രണ്ടിനെ സ്ഥലം മാറ്റി

വയനാട്: ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പുതല നടപടി. മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.പി. അജിത കുമാരിയെ കോഴിക്കോട് ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ മാനന്തവാടി എസ്ആര്‍ടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശിപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുള്‍പ്പെടെ പേര് പരാമര്‍ശിക്കപ്പെട്ട പി.പി. അജിതകുമാരിക്കെതിരെയാണ് ആദ്യഘട്ട നടപടി വന്നിട്ടുള്ളത്. ഏപ്രില്‍ ആറിന് രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ജീവനൊടുക്കിയത്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.    

എഐഎസ്എഫ് സെമിനാറില്‍ പി.സി. വിഷ്ണുനാഥ്; പങ്കെടുത്തത് പാര്‍ട്ടി അറിവോടെയെന്ന് എംഎല്‍എ

തിരുവനന്തപുരം: എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് പാര്‍ട്ടി അനുമതിയോടെയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. കെ.വി. തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും ഇരുവരും അടുത്തിടപഴുകിയതും എഐഎസ്എഫിന്റെ സെമിനാറില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്തതുമാണ് കെ.വി. തോമസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തും അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ. ആന്റണി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പി.സി. വിഷ്ണുനാഥും ചെയ്തതെന്നും കെ.വി. തോമസ് ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി.സി. വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ.വി. തോമസ് ആരാഞ്ഞു. തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി…

അട്ടപ്പാടിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടിക്ക് സമീപം സ്വര്‍ണഗദ്ദയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂര്‍ ഉമ്മത്താംപടി സ്വദേശി സോമന്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഉമ്മത്താംപടി ഹെല്‍ത്ത് സബ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ആന ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  

ഡിവൈഎഫ്‌ഐ സെമിനാറില്‍ ചുവപ്പ്‌സാരി ധരിച്ച് പങ്കെടുക്കണം, ഇല്ലെങ്കില്‍ പിഴ; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രി സിഡിഎസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ഭീഷണിയുടെ ശബ്ദ സന്ദേശം അയച്ചത്. പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നാണ് അറിയിച്ചത്. ഇല്ലങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നാണ് ഭീഷണി.  

ശ്രീനിവാസന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊലയാളി സംഘത്തിന് വാഹനം നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തിയവരും കൊലയാളികൾക്ക് സംരക്ഷണം നൽകിയവരുമടക്കം 12 പ്രതികളാണ് കേസിലുള്ളത്. കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരും ശംഖുവാരത്തോട് സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനയിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 16ന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറ് പേരടങ്ങുന്ന കൊലയാളി സംഘം രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

കെ റെയ്ല്‍: സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാരെ മര്‍ദ്ദനമുറകളിലൂടെ നേരിട്ട പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസിനെ ജനങ്ങൾ തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയത്. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു ഇടവേളക്ക് ശേഷം വീണ്ടും കെ റെയില്‍ കല്ലിടലുമായി തിരുവനന്തപുരം കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്‌ഥരുടെ സുരക്ഷയുടെ പേരില്‍ പോലീസ് അഴിഞ്ഞാടുകയാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്‌ച പ്രതിഷേധാര്‍ഹമാണ്. കോട്ടയം മാടപ്പള്ളിയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്‌ച…

മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുകയാണ് ദേശീയ മാധ്യമങ്ങൾ: എസ്.ഐ.ഒ ഇഫ്താർ സംഗമം

ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ ഒത്താശയോടെ സംഘ്പരിവാർ മുസ്ലിം വംശഹത്യ നടപ്പിലാക്കുമ്പോൾ ഇസ്ലാമോഫോബിക് വാർത്തകൾ നൽകി അതിന് കളമൊരുക്കുകയാണ് മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ എന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിലയിരുത്തി. നിലവിലെ വംശഹത്യ വാർത്തകൾ ചെറുതായെങ്കിലും പുറംലോകം അറിയുന്നത് ചെറിയ ബദൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ്. ജനാധിപത്യത്തിൻ്റെ പ്രതീക്ഷയായി മാറുന്ന ഇത്തരം ബദൽ മീഡിയകളെ ഒരുമിച്ച് ഇരുത്തിയാണ് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മീഡിയ-ഓൺലൈൻ മീഡിയ പ്രവർത്തകരായ അസ്‌ലഹ്, സാഹിദ് ഫാരിസ് ( മക്തൂബ് മീഡിയ), റമീസുദ്ദീൻ (എക്സ്പാറ്റ് അലൈവ്), സഫ്‌വാൻ കാളികാവ് (ഡൂൾ ന്യൂസ്), അഫ്സൽ റഹ്‌മാൻ, ഇജാസുൽ ഹഖ്, ഷകീബ് (മീഡിയ വണ്‍ മാധ്യമ പ്രവർത്തകർ), സംഘടനാ നേതാക്കളായ കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഷഹീർ പുല്ലൂർ (എം.എസ്.എം),അഡ്വ.…

ബോറിസ് ജോൺസൺ ഗുജറാത്തിൽ പുതുതായി നിർമ്മിച്ച ജെസിബി ഫാക്ടറി സന്ദര്‍ശിച്ചു

അഹമ്മദാബാദ്: ഇന്ത്യയും യുകെയും സുരക്ഷാ, പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കണമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ച പ്രസ്താവിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനോടൊപ്പം ഹലോൽ ജിഐഡിസി പഞ്ച്മഹലിലെ പുതിയ ജെസിബി ഫാക്ടറി സന്ദർശിച്ചപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. “നമ്മുടെ സുരക്ഷയും പ്രതിരോധ പങ്കാളിത്തവും കൂടുതൽ ആഴത്തിലാക്കാൻ നമ്മള്‍ക്ക് അവസരമുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങളുടെ ദേശീയ പ്രതിരോധത്തിന്റെയും സുരക്ഷാ തന്ത്രത്തിന്റെയും സംയോജിത അവലോകനത്തിൽ യുകെ ഒരു ഇന്തോ-പസഫിക് ചായ്‌വ് ഉണ്ടാക്കുന്നു,” ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തെ പരാമർശിച്ച് ജോൺസൺ പറഞ്ഞു. “ലോക സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും ഈ മേഖലയിൽ കാണാവുന്ന ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും കണക്കിലെടുക്കുമ്പോൾ അത് ശരിയായ കാര്യമാണ്. ഇന്ത്യയും യുകെയും ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കിടുന്നു, രണ്ടുപേരും ജനാധിപത്യ രാജ്യങ്ങളാണ്, ഞങ്ങൾ ഒരുമിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച അഹമ്മദാബാദിൽ…

വനിതകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി കൽപ്പന ചൗള അവാർഡ് ഏർപ്പെടുത്തി

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) വനിതാ നേട്ടങ്ങളെ ആദരിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സയൻസ് ഇന്ത്യ ഫോറം (എസ്‌ഐഎഫ്) യുഎഇ കൽപന ചൗള വിമൻ അച്ചീവേഴ്‌സ് അവാർഡ് 2022 പ്രഖ്യാപിച്ചു. അബുദാബിയിലെയും ദുബായിലെയും ഇന്ത്യൻ മിഷനുകളും കമ്മ്യൂണിറ്റി നേതാക്കളും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി കൽപന ചൗളയാണ് ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത. കൽപന ചൗളയുടെ അറുപതാം ജന്മവാർഷികത്തോടനുബന്ധിച്ച്, താഴെ പറയുന്ന വിഭാഗങ്ങളിലാണ് എസ്‌ഐഎഫിന്റെ ‘കൽപന ചൗള അവാർഡ്-2022’: – സയൻസ് & ടെക്നോളജി – സംരംഭകരും വ്യവസായവും – കലയും കായികവും – അക്കാദമിക് “സ്ത്രീകൾ സ്വയം പ്രചോദിതരാകണം, കാരണം അവർ വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും വെല്ലുവിളികൾ നേരിടാൻ പോകുന്നു. പ്രൊഫഷണൽ ഇടങ്ങളിലും അവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റാനുള്ള ഏതൊരു…

റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ആറാമത്തെ പാക്കേജ് യൂറോപ്യൻ യൂണിയൻ തയ്യാറാക്കുന്നു: സെലെൻസ്‌കി

കീവ്, ഉക്രെയ്ൻ: കിയെവിനെതിരായ മോസ്‌കോയുടെ യുദ്ധം 56-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, റഷ്യയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ (ഇയു) നിലവിൽ ഉപരോധത്തിന്റെ ആറാമത്തെ പാക്കേജ് ആസൂത്രണം ചെയ്യുന്നതായി ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പ്രഖ്യാപിച്ചു. വ്യാഴാഴ്ച അപ്‌ലോഡ് ചെയ്‌ത ഏറ്റവും പുതിയ വീഡിയോ അനുസരിച്ച്, ബുധനാഴ്ച കിയെവിൽ നടന്ന യോഗത്തിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ഉപരോധത്തെക്കുറിച്ച് ചർച്ച ചെയ്തതായി സെലെൻ‌ക്‌സി പറഞ്ഞു. “റഷ്യൻ സൈനിക ശക്തിക്കും റഷ്യൻ ഭരണകൂടത്തിനും കഴിയുന്നത്ര വേദനാജനകമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എല്ലാ ചര്‍ച്ചകളിലും ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് ഉപരോധം അത്യന്താപേക്ഷിതമാണെന്ന്. അത് റഷ്യയെ സമാധാനം പിന്തുടരാൻ പ്രേരിപ്പിക്കുന്നതിനുള്ള പ്രായോഗിക ആയുധമായിട്ടാണ്,” സെലെന്‍സ്കി പറഞ്ഞു. റഷ്യയുടെ ഊർജം, ബാങ്കിംഗ്, കയറ്റുമതി, ഇറക്കുമതി, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഉപരോധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റഷ്യൻ എണ്ണ ഇറക്കുമതിയിൽ സമഗ്രമായ ബഹിഷ്കരണത്തിനുള്ള തന്റെ ആഗ്രഹവും…