മിശ്രവിവാഹ വിവാദം: ജോര്‍ജ് എം. തോമസിനെ തള്ളി സിപിഎം; പറഞ്ഞത് നാക്കുപിഴ, തെറ്റുപറ്റിയെന്ന് ജോര്‍ജ് തോമസും

കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എസ്.പി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് നടത്തിയ പരാമര്‍ശത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. പാര്‍ട്ടി പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചതാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ ഇക്കാരയം അറിയിച്ചിട്ടുണ്ടെന്നും പി.മോഹനന്‍ പറഞ്ഞു. ഈ സാഹചര്യത്തെ മുതലെടുത്ത് കോടഞ്ചേരിയിലെ ചില ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കനുമുള്ള ശ്രമങ്ങള്‍ സിപിഎം അംഗീകരിക്കില്ല. അത് തടയാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആരകമിക്കാനുമെല്ലാം ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വ്വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങളെന്നും പി.മോഹനന്‍ പറഞ്ഞു. ഇരുവരും ഒളിച്ചോടിയെന്നാണ് പറയുന്നത്. അത് വേണ്ടിയിരുന്നില്ല, ഇക്കാര്യം നേരത്തെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍…

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മ്മയില്‍ എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദന്‍ നായര്‍. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.   അഭിഭാഷകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നു വയസുകാരന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍; അരുംകൊല കാമുകനൊപ്പം പോകാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, സംഭവത്തില്‍ അമ്മയ്ക്കു മാത്രമല്ല അമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു അമ്മയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പ്രതികരിച്ചു കുട്ടി മരിച്ചു കിടക്കുന്‌പോള്‍ ഒന്നുമറിയാത്ത പോലെ പ്രതി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു. കാമുകനൊപ്പം പോകാനാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; അനൂപിനും സുരാജിനും നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ സാക്ഷിയായ കാവ്യയെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എംഎൻഎസ് മേധാവി രാജ് താക്കറെ ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെടുന്നു

താനെ: ഏകീകൃത സിവിൽ കോഡിനായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ചൊവ്വാഴ്ച ആഹ്വാനം ചെയ്യുകയും ജനസംഖ്യാ വളർച്ച നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഇവിടെ ഒരു പൊതു റാലിയിൽ സംസാരിച്ച അദ്ദേഹം, മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന തന്റെ ആവശ്യം ആവർത്തിച്ചു. മെയ് 3 ന് മുമ്പ് നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകി. “പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം,” ജനസംഖ്യാ വർദ്ധനവ് തടയാൻ നിയമം കൊണ്ടുവരണമെന്ന് താക്കറെ പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മെയ് 3 ന് മുമ്പ് പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ, എംഎൻഎസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് താക്കറെ ഭീഷണിപ്പെടുത്തി. ഉച്ചഭാഷിണി എല്ലാവരെയും ശല്യപ്പെടുത്തുന്നതിനാൽ ഇതൊരു മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.…

അമ്മക്കൈനീട്ടം: വിഷു പുലരിയിൽ 101 അമ്മമാർക്ക് 1000 രൂപ വീതം പെൻഷൻ

ഹ്യൂസ്റ്റൺ: ഈ വിഷു പുലരിയിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു കഴിഞ്ഞ 101 അമ്മമാർക്ക് മാസം ആയിരം രൂപവീതം ഒരുവർഷത്തേക്കു പെൻഷൻ നൽകി കേരളാ ഹുന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ). കെ എച് എൻ എ പ്രസിഡണ്ട് ശ്രീ ജി കെ പിള്ളയാണ് വിപ്ലവകരമായ ഈ തീരുമാനം അറിയിച്ചത്. അടുത്ത മാസങ്ങളിൽ ഇത് ആയിരത്തോളം അമ്മമാരിലേക്കു എത്തിക്കാനാണ് തങ്ങളുടെ ശ്രമം എന്നും അടുത്ത രണ്ടു മാസത്തിനകം ഈ ലക്‌ഷ്യം നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം നടക്കുന്നത്. കേരളത്തിലെ നിർധനരായ അമ്മമാരേ അവരുടെ ഇല്ലായ്മയിൽ ചേർത്തുപിടിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായി തങ്ങൾ കരുതുന്നതായും ഈ പുണ്യകർമം സ്പോണ്സർഷിപ്പിലൂടെ പിന്തുണക്കാൻ കൂടുതൽ മലയാളികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.…

പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേളയും നൃത്ത ശില്പവും

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ മലയാളീ അസോസിയേഷൻ ഫോർ മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ് (പമ്പ അസോസിയേഷൻ) സംഘടിപ്പിച്ചിട്ടുള്ള മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു അനിത കൃഷ്ണ, സാബു പാമ്പാടി എന്നിവർ നയിക്കുന്ന ഗാനമേള, അജി പണിക്കർ നയിക്കുന്ന നൃത്ത ശിൽപ്പം എന്നിവ അരങ്ങേറും. മെയ് 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്രിസ്റ്റോസ് മാർത്തോമാ ചർച്ച ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടത്തപ്പെടുക മാതൃ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ക്രെമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അലക്സ് തോമസിൻറ്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരണങ്ങൾക്കു ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ജോർജ് ഓലിക്കൽ 215 873 4365, റെവ. ഫിലിപ്സ് മോടയിൽ 267…

നേറ്റോ വിപുലീകരണത്തിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്

നേറ്റോ സൈനിക സഖ്യം കൂടുതൽ വിപുലീകരിക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് ആവർത്തിച്ചു. സഖ്യം “ഏറ്റുമുട്ടാനുള്ള ഒരു ഉപകരണം” ആയി തുടരുന്നുവെന്ന് ആരോപിച്ചു. സ്വീഡന്റെയും ഫിൻലൻഡിന്റെയും സൈനിക സഖ്യത്തിൽ ചേരാനുള്ള പദ്ധതി യൂറോപ്പിൽ സ്ഥിരത കൊണ്ടുവരില്ലെന്ന് മോസ്കോയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. നേറ്റോയെ “ഏറ്റുമുട്ടലിലേക്ക് സജ്ജമാക്കിയിരിക്കുന്ന ഒരു ഉപകരണമാക്കി, അതിന്റെ കൂടുതൽ വിപുലീകരണം നടത്തിയാല്‍ യൂറോപ്യൻ ഭൂഖണ്ഡത്തിന് സ്ഥിരത കൊണ്ടുവരില്ല” എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് യൂറോപ്യൻ രാജ്യങ്ങൾ നേറ്റോയിൽ ചേരുന്നതിന്റെ സാധ്യതകൾ കഴിഞ്ഞയാഴ്ച ബ്രസൽസിൽ സഖ്യത്തിലെ ഉന്നത നയതന്ത്രജ്ഞർ തമ്മിൽ ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതിന് പിന്നാലെയാണ് ദിമിത്രി പെസ്കോവിന്റെ പരാമർശം. ഫിൻ‌ലൻഡും സ്വീഡനുമാണ് ഉടൻ സഖ്യത്തിൽ ചേരാൻ ഒരുങ്ങുന്നത്. ഫിൻലൻഡിന്റെ അപേക്ഷ ജൂണിൽ പ്രതീക്ഷിക്കുന്നു, സ്വീഡൻ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക്…

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കിയതിൽ അമേരിക്കയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വന്‍ പ്രകടനം

വാഷിംഗ്ടണ്‍: പാക്കിസ്താനില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിനെ പുറത്താക്കുന്നതിൽ അമേരിക്കയുടെ ഇടപെടലിൽ പ്രതിഷേധിച്ച് നിരവധി പേര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രകടനങ്ങൾ നടത്തി. ഖാൻ സർക്കാരിനെ അട്ടിമറിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് വാഷിംഗ്ടൺ ഡിസിയിലെ പാക്കിസ്താന്‍ എംബസിക്ക് പുറത്ത് നൂറുകണക്കിന് പേര്‍ തടിച്ചുകൂടി. കൊള്ളക്കാർ എന്ന് വിളിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങൾ അവർ കൈയ്യിലേന്തിയിരുന്നു. ഖാനെ മാറ്റി നിയമിച്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പരാമർശിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു. ഖാൻ സർക്കാരിനെ പുറത്താക്കുന്നതിനെതിരെ ആയിരക്കണക്കിന് ആളുകൾ തിങ്കളാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ ഒരു വലിയ റാലി നടത്തി. പുതിയ സർക്കാരിനെ “ഇറക്കുമതി ചെയ്ത സർക്കാർ” എന്ന് അപലപിച്ചു. പുറത്താക്കപ്പെട്ട ഖാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന കൂടുതൽ റാലികൾ വരും ദിവസങ്ങളിൽ അമേരിക്കയിലുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. ദിവസങ്ങൾ നീണ്ട നാടകീയതയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ…

പാക്കിസ്താന്‍ സൈന്യവുമായി യുഎസിന് ആരോഗ്യകരമായ പരസ്പര സൈനിക ബന്ധമുണ്ട്: പെന്റഗൺ

വാഷിംഗ്ടണ്‍: പാക്കിസ്താന്‍ സൈന്യവുമായി അമേരിക്കയ്ക്ക് ശക്തമായ പരസ്പര സൈനിക ബന്ധം ഉണ്ടെന്നും, ഭാവിയിൽ അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. കഴിഞ്ഞയാഴ്ച പാർലമെന്റ് പുറത്താക്കിയ ഇമ്രാൻ ഖാന്റെ പിൻഗാമിയായി ഷെഹ്ബാസ് ഷെരീഫ് പാക്കിസ്താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥന്റെ പരാമർശം. സുരക്ഷയുടെയും സ്ഥിരതയുടെയും കാര്യത്തിൽ യുഎസും പാക്കിസ്താനും “ലോകത്തിന്റെ ആ ഭാഗത്ത്” താൽപ്പര്യങ്ങൾ പങ്കിടുന്നതായി ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ കിർബി പറഞ്ഞു. “മേഖലയിൽ പാക്കിസ്താന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. പാക്കിസ്താനും അവിടുത്തെ ജനങ്ങളും അവരുടെ സ്വന്തം രാജ്യത്തിനുള്ളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നും ഞങ്ങൾ അംഗീകരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഷെഹ്‌ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചും, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസിന്റെ ഭരണ പരിവർത്തനത്തിൽ അതിന്റെ പങ്കിനെക്കുറിച്ച് നടത്തിയ അവകാശവാദങ്ങളെ കുറിച്ചും മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രതികരിക്കാൻ…