വിനയ് സിംഗ്, കൽപന കോട്ടഗൽ എന്നീ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രസിഡന്റ് ബൈഡൻ പ്രധാന സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രധാന തസ്തികകളിലേക്ക് നാമനിർദ്ദേശം ചെയ്തു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (Department Of Housing and Urban Development Chief Financial Officer) സ്ഥാനത്തേക്ക് വിനയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൽപ്പന കോട്ടഗലിനെ തുല്യ തൊഴിൽ അവസര കമ്മീഷനിലെ കമ്മീഷണറായി (Equal employment opportunity Commissioner) നാമനിർദ്ദേശം ചെയ്തു. ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സിംഗ്, ധനകാര്യം, വിശകലനം, തന്ത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള 25 വർഷത്തെ സ്വകാര്യ-മേഖലാ നേതൃത്വ പരിചയമുണ്ടെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ യുഎസ് സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എസ്ബിഎ) അഡ്മിനിസ്ട്രേറ്ററുടെ മുതിർന്ന ഉപദേശകനാണ്. ആ റോളിൽ, “ഞങ്ങളുടെ കമ്മ്യൂണിറ്റികളുടെ ചെറുകിട ബിസിനസ്സുകളെ മികച്ച രീതിയിൽ സേവിക്കുന്നതിന് സംഘടനാപരമായ കാര്യക്ഷമത നൽകാൻ അദ്ദേഹം ഏജൻസി ടീമുകളെ സഹായിക്കുന്നു,”…

ജപ്തി: അജേഷിനായി അടച്ച തുക പിന്‍വലിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് യൂണിയന്റെ നിര്‍ദ്ദേശം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിഷയത്തില്‍ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. അജേഷ് സഹായം നിരസിച്ച സാഹചര്യത്തില്‍ അടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നിര്‍ദേശം നല്‍കി. സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് സി പി അനില്‍ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാര്‍ ചെയ്തത്. എന്നാല്‍ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിന്‍വലിക്കേണ്ടി വന്നത്. വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍…

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്; അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ (rape case)സര്‍ക്കാരും  കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം. ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നല്‍കി തെളിവുകള്‍ക്ക്…

ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതി, എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്. 2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ഉടൻ പൂർത്തിയാക്കാനാകില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. സമാന കുറ്റം ചെയ്ത കേസിലെ മറ്റ് പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും വിജീഷ് ഹർജിയിൽ പറഞ്ഞിരുന്നു. വിചാരണ നടക്കുന്ന കേസിൽ ജാമ്യം ലഭിക്കാതെ പ്രതികളെ ജയിലിൽ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയെ ആക്രമിച്ച…

‘രാജ്യത്തിന് അദ്ദേഹത്തെ വേണം’: 78 കാരിയായ സ്ത്രീ തന്റെ സ്വത്തുക്കൾ മുഴുവൻ രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റി

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള 78 കാരിയായ സ്ത്രീ 50 ലക്ഷം മൂല്യമുള്ള സ്വത്തും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ എല്ലാ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലാക്കി. പു​ഷ്പ മു​ഞ്ജി​ലാ​ൽ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യാ​ണ് തന്റെ സ്വത്തുക്കളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രാഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ എ​ഴു​തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​ൽ​പ​ത്രം കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര ​സി​ഡ​ന്‍റ് പ്രി​തം സിം​ഗി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൈ​മാ​റി. രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നും പു​ഷ്പ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗതി​ക​ൾ ത​ന്നെ അ​തി​യാ​യി സ്വാ​ധീ​നി​ച്ചു​വെ​ന്നും പു​ഷ്പ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത്തു കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ൽ​പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഡെ​റാ​ഡൂ​ണി​ലെ കോ​ട​തി​യി​ലും പു​ഷ്പ സ​മർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഡൽഹിയിൽ വീണ്ടും കൊറോണ പടരുന്നു; തുടർച്ചയായ മൂന്നാം ദിവസവും അണുബാധ നിരക്ക് വർധിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു. ഏകദേശം ഒന്നര മാസത്തിന് ശേഷം തിങ്കളാഴ്ച, അണുബാധ നിരക്ക് ഒരു ശതമാനം കവിഞ്ഞു. തിങ്കളാഴ്ച പരിശോധനക്ക് വിധേയരാവരില്‍ 1.34 ശതമാനം പേർക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തി. നേരത്തെ ഫെബ്രുവരി 17ന് 1.48 ശതമാനം കേസുകളും കൊറോണ ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച 82 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുരുഗ്രാമിൽ അണുബാധ നിരക്ക് 2.84 ശതമാനം: ഗുരുഗ്രാമിലെ അണുബാധ നിരക്ക് തിങ്കളാഴ്ച 2.84 ശതമാനത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 36 പേർക്ക് കൂടി കൊറോണ ബാധിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 261052 ആയി. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടാൻ തുടങ്ങി. വർദ്ധിച്ചുവരുന്ന അണുബാധ നിരക്ക് ഈയിടെ മാസ്ക്…

അയോദ്ധ്യയില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം; 30 യാത്രക്കാർക്ക് പരിക്ക്

അയോദ്ധ്യ-ഗോരഖ്പൂർ ദേശീയപാതയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ബസിലെ യാത്രക്കാർ ഡൽഹിയിൽ നിന്ന് ബസ്തിയിലേക്കും സിദ്ധാർഥ് നഗറിലേക്കും പോകുകയായിരുന്നുവെന്നാണ് വിവരം. അയോദ്ധ്യയിലെ കാന്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മുംതാസ് നഗറിന് സമീപം ദേശീയ പാതയിലാണ് അപകടം. പരിക്കേറ്റവരില്‍ 12 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. 35 വയസ്സുള്ള സിദ്ധാർത്ഥനഗറിൽ താമസിക്കുന്ന രമേശ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. പഞ്ചം റായ്, പ്രവീൺ കുമാർ, അൻഷിക, ഋഷി ഗുപ്ത, ഋഷഭ് ത്രിപാഠി, അനിത, താരാദേവി, ഓം കുമാർ, ബിസു എന്നിവരാണ് ഗുരുതരമായി പരിക്കേറ്റവര്‍. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ…

ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ചർച്ചിൽ കാതോലിക്കാദിന ചടങ്ങുകൾക്ക് സക്കറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി

ന്യു യോർക്ക്: റോക്ക് ലാൻഡിലെ ഓറഞ്ച്ബർഗിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ കാതോലിക്കാ ദിനാഘോഷത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോർ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുർബാന അർപ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാർമ്മികനായിരുന്നു. അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാർഷികവും ആചരിച്ചു. കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗൺസിലർ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങൾ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണ് കുഴച്ച് കുരുടന്റെ കണ്ണിൽ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ചു കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത്…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം ആചരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കലിന്റെ അധ്യക്ഷതയില്‍ കാതോലിക്കാ സമ്മേളനം നടന്നു. അച്ചന്‍ തന്റെ പ്രസംഗത്തില്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യവും, സഭയുടെ ചരിത്രവും, അന്ത്യോഖ്യന്‍ സ്വാധീനത്തെപ്പറ്റിയും അനുസ്മരിച്ചു. നമ്മുടെ അപ്പസ്‌തോലന്‍ സെന്റ് തോമസ് ആണെന്നും, നമ്മുടെ വിശ്വാസം നാം സ്‌ട്രോങ് ആയി കാത്തുസൂക്ഷിക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു. സഭയ്ക്കുവേണ്ടിയും, പരിശുദ്ധ ബാവാ തിരുമേനിക്കും, എല്ലാ പട്ടക്കാര്‍ക്കും, മേല്‍പ്പട്ടക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, സഭയോടുള്ള കൂറും വിശ്വസ്തതയും ഉറപ്പിക്കണമെന്നും ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്തു. സഭയുടെ വളര്‍ച്ചയെപ്പറ്റിയും, പുരോഹിതന്മാര്‍ സഭയില്‍ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്നും വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ജോസി മാത്യു പ്രസംഗിച്ചു. നമ്മുടെ എല്ലാ പിതാക്കന്മാരേയും, പ്രത്യേകിച്ച് പുലിക്കോട്ടില്‍ തിരുമേനി, വട്ടശേരില്‍ തിരുമേനി, ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നിവരുടെ…