എന്റെ കേരളം (വി.ഡി.എസ്. സർക്കാരിന് ഒരു അനുമോദന ഗാനം) : ജയൻ വർഗീസ്

തൂവാനത്തുമ്പികളേ,
തുയിലുണരൂ …,
തുയിലുണരൂ !
വരവായീ…. വരവായീ
വസന്ത നർത്തകികൾ,
വരവായീ ….വരവായീ
സ്വതന്ത്ര ജന ഭരണം !

കേരക്കുട, യോലക്കുട
ചൂടും നാട് – എന്റെ
പേരാറും പെരിയാറും
പാടും നാട് !
വരി നെല്ലിൻ മണി കൊത്തി
കുരുവികളീ ഗഗനത്തിൽ
വരയായി, ത്തിരയായി –
ട്ടൊഴുകും നാട് –
എന്റെ കരളിന്റെ കുളിരായ
തിരു മലയാളം !

അടിമകളായ് കഴുതകളായ്‌
അവകാശ ക്കനലുകളിൽ
അടിപതറി തലമുറ വീ –
ണടിയും നാട് എന്റെ
ചുടുകണ്ണീരതിൽ വീണി –
ട്ടേരിയും നാട് !

ഈ മണ്ണിൽ ഈ വിണ്ണിൽ
ഇനിയുണരും പകലുകളിൽ
ഒരു നവയുഗ ഭരണത്തിൻ
കുളിരായ് വായോ എന്റെ
കരളിന്റെ കനവിന്റെ
കതിരായ് വായോ ! (തൂവാന…)

Leave a Comment

More News