കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) ‘ ഹെല്‍ത്ത് കെയര്‍ ഫ്രണ്ട് ലൈനേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് – 2022’ ഫ്ലയര്‍ പ്രകാശനം ചെയ്തു. അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു ഫ്‌ലയര്‍ ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയാരാജിന് നല്‍കി പ്രകാശനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയ് 14 നു കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങള്‍ക്കു നല്‍കുന്ന അവാര്‍ഡുദാന ചടങ്ങിനെ കുറിച്ച് ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു വിശദീകരിച്ചു. തുടര്‍ന്നു പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. ആര്‍.രാധാകൃഷ്ണന്‍ ( ജനറല്‍ കണ്‍വീനര്‍ ), മറ്റു സബ്കമ്മിറ്റി കണ്‍വീനര്‍മാരായി നീരജ് കുമാര്‍, ലിജോയ് ജോളി, രതീഷ് വര്‍ക്കല ( ഫുഡ് ), പ്രിയാരാജ്,സരിത ഹരി, വിജിത്ത് (…
Year: 2022
നോട്ടെക്ക് ’22 കിരീടം കുവൈത്ത് സിറ്റി സെന്‍ട്രലിന്
കുവൈറ്റ് സിറ്റി: റിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികള്‍ക്കിടയില്‍ സാങ്കേതിക വൈജ്ഞാനിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക്ക്’ രണ്ടാം എഡിഷനില്‍ കുവൈത്ത് സിറ്റി സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ഫര്‍വാനിയ്യ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ഥികളായ യുവാക്കള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംവിധാനങ്ങളെയും സാധ്യതകളെയും ചര്‍ച്ച ചെയ്ത് പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവിധ ഘടകങ്ങളില്‍ നടന്ന നോട്ടെക്കിന്റെ സമാപനത്തില്‍ വിവിധ സെന്‍ട്രലുകളില്‍ നിന്നും പ്രതിഭകള്‍ മാറ്റുരച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് വിജ്ഞാന മത്സരങ്ങള്‍, കരിയര്‍ സപ്പോര്‍ട്ട്, കെ ടോക് തുടങ്ങിയവ പ്രസ്തുത നഗരിയില്‍ നടന്നു. ഉച്ചകഴിഞ്ഞു മൂന്നിനു മങ്കഫ് ഡിലൈറ്റ്‌സില്‍ നടന്ന സമാപന സംഗമം എസ്എസ്എഫ് ഇന്ത്യ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം കുവൈത്ത് പ്രസിഡന്റ് ഡോ.അമീര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് വാരം, സലീം…
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ; ജാമ്യത്തെ എതിർത്ത് സിബിഐ
പട്‌ന: രണ്ട് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയിൽ. ലാലു പ്രസാദ് യാദവിനെ ജാമ്യത്തിൽ വിട്ടയക്കാനുള്ള എസ്‌എൽപി ഫയൽ ചെയ്യുന്നതിനിടെ ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ സിബിഐ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. സിബിഐയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ മുഖ്യമന്ത്രി ലാലു യാദവിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസ് ഇനി വാദം കേൾക്കും. ദുംക, ചൈബസ ട്രഷറി കേസുകളിൽ ലാലുവിന് ജാമ്യം അനുവദിച്ച് ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മറ്റൊരു കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ലാലു ഇപ്പോഴും ജയിലിലാണ്. ഈ സാഹചര്യത്തിലാണ് ജാർഖണ്ഡ് സർക്കാർ മുഖേന സിബിഐ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. വാദത്തിനിടെ, കുറ്റവാളിയായ ലാലു യാദവ് ജയിലിൽ ആവശ്യമായ സമയം ചെലവഴിക്കാത്തതിനാൽ…
ഇന്ത്യന്‍ എംബസിയില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിന്
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിനു (ബുധന്‍) ബിഎല്‍എസ് ഔട്ട്സോഴ്സിംഗ് സെന്ററില്‍ നടക്കും. അബാസിയ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് സെന്ററില്‍ രാവിലെ 11നാണ് ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരാതികള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് നമ്പര്‍,സിവില്‍ ഐഡി നമ്പര്‍, അപേക്ഷകന്റെ പൂര്‍ണമായ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in ഇമെയില്‍ അയയ്ക്കുവാന്‍ എംബസി അഭ്യര്‍ഥിച്ചു. സലിം കോട്ടയില്‍
ഇന്ത്യയില്‍ ഇന്ധന വില ചൊവ്വാഴ്ചയും വര്‍ധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ചൊവ്വാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയുമാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ഇടവേളയ്ക്കുശേഷം മാര്‍ച്ച് 21 മുതല്‍ ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.65 രൂപയുമാണ് വര്‍ധിച്ചത്.
റാന്നിയില്‍ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍
പത്തനംതിട്ട: റാന്നിയില്‍ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍. റിന്‍സിയും ഒന്നര വയസുള്ള മകള്‍ അല്‍ഹാനയുമാണ് മരിച്ചത്. ഐത്തല സ്വദേശി സജി ചെറിയാന്റെ ഭാര്യയും മകളുമാണ്. റിന്‍സയും മകള്‍ അല്‍ഹാനയും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരെ വീണ്ടും പരാതിയുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി. നേരത്തെ നല്‍കിയ പരാതിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. രാമന്‍പിള്ളയ്ക്കു പുറമേ ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം. നേരത്തെ അതിജീവിത നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു.
ബാങ്ക് വായ്പ: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമിയും ഈടായി സ്വീകരിക്കുമെന്ന് മന്ത്രി വാസവന്‍
തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമ തടസമൊന്നുമില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി വായ്പകയ്ക്ക് ബാങ്ക് സ്വീകരിക്കാതിരുന്ന രണ്ടു സംഭവങ്ങളുണ്ടായെന്നും രണ്ടു സംഘങ്ങളെയും നിജസ്ഥിത ബോധ്യപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ പ്രാരംഭ നടപടികളില്‍ ഒന്നാണ് സാമൂഹിക ആഘാത പഠനം. അതിനായാണ് ഭൂമിയില്‍ കല്ലിട്ടത്. ഇത് ഭൂമി ഏറ്റെടുക്കാനാണെന്ന തരത്തില്‍ പലയിടത്തും പ്രചരണമുണ്ടായി. അതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണമെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില സര്‍ക്കാര്‍ നല്‍കും. അതിനാല്‍ വായ്പ നല്‍കുന്ന തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാന്‍ ഉടമകള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ കല്ലിട്ട ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നത്. കല്ലിട്ട ഭൂമി ഈടായി നല്‍കിയാല്‍ നിരസിക്കരുതെന്ന നിര്‍ദ്ദേശം സഹകരണ…
മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ എന്‍.ടി. സാജന്റെ പുതിയ നിയമനത്തിന് സ്‌റ്റേ
കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്നു സാജന്‍. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി. വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വീട് ജപ്തി ചെയ്ത സംഭവം; ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍: ബാങ്കിന് കത്ത് കൈമാറി
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത നിര്‍ധന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പണം നല്‍കിക്കൊള്ളാമെന്ന് അറിയിച്ച് എംഎല്‍എ ബാങ്കിന് കത്ത് കൈമാറി. 1,75000 രൂപ ബാങ്കിന് നല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചത്. മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ജപ്തി സമയം അജേഷും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍…
