കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജില്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി പുഴയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Year: 2022
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന കെ.സുധാകരന്‍; താത്ക്കാലിക വെടിനിര്‍ത്തല്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെ ഐ.എന്‍.ടി.യു.സി പ്രിസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പിന്തുണച്ചുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ പരസ്യ പോരിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവുമായും ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായും ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശന്‍ പറഞ്ഞത്. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനിടെ വി.ഡി സതീശനെതിരേ ഐ.എന്‍.ടി.യു.സിയെ ഇളക്കിവിട്ടത് ചെന്നത്തിലയാണെന്ന ആരോപണത്തിന് ‘താന്‍ അത്ര ചീപ്പല്ല’ എന്ന മറുപടിയാണ്…
തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഗൂഢാലോചന’യ്ക്ക് പിന്നിൽ യുഎസ് നയതന്ത്രജ്ഞന്‍: പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിവാദ കത്തിന് പിന്നിൽ മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ആരോപിച്ചു. രാജ്യത്തെ പാർലമെന്റിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് ശേഷം ഇസ്ലാമാബാദിൽ പാർട്ടി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) യോഗത്തിൽ, അവിശ്വാസ പ്രമേയത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതായി ഖാൻ പറഞ്ഞു. തന്റെ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ‘വിദേശ ഗൂഢാലോചന’യിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ദക്ഷിണേഷ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത യു എസ് ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലുവിന്റെ പേര് ഖാന്‍ എടുത്തു പറഞ്ഞു. പാർലമെന്റിന്റെ ഉപരിസഭയായ നാഷണൽ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിനെ ഖാൻ അതിജീവിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസിലെ പാക്കിസ്താന്‍ പ്രതിനിധി അസദ്…
റഷ്യയെ തകർക്കാൻ ഉക്രെയ്ന്‍ ‘വ്യാജ ആക്രമണം’ നടത്തുന്നു: ലാവ്‌റോവ്
ഉക്രെയിനിലെ ബുച്ച പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉക്രെയ്‌ന്റെ അവകാശവാദം മോസ്കോയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള “വ്യാജ ആക്രമണം” ആണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഉക്രേനിയൻ പട്ടണത്തിൽ റഷ്യൻ സൈന്യം ‘നൂറുകണക്കിന് ആളുകളെ’ കൊന്നുവെന്ന് കിയെവും അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. ബുച്ചയുടെ നിയന്ത്രണം പിടിച്ചെടുത്ത വേളയില്‍ സാധാരണക്കാരെ കൊല്ലുന്ന ഒരു പ്രവൃത്തിയിലും റഷ്യൻ സൈന്യം ഉൾപ്പെട്ടിട്ടില്ലെന്ന് ലാവ്‌റോവ് തിങ്കളാഴ്ച ആവർത്തിച്ചു. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഫൂട്ടേജുകളിൽ മൃതദേഹങ്ങൾ എന്ന് വിളിക്കപ്പെടുന്നവ “നാടകം” ആണെന്നും ആ ചിത്രങ്ങളും ഉക്രെയ്നിന്റെ തെറ്റായ സംഭവ വികാസങ്ങളും കിയെവും പാശ്ചാത്യ രാജ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും ലാവ്‌റോവ് പറഞ്ഞു. “കഴിഞ്ഞ ദിവസം, കിയെവ് മേഖലയിലെ ബുച്ചാ നഗരത്തിൽ നിന്ന് റഷ്യന്‍ സൈനികർ പിന്മാറി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവിടെ ഒരു വ്യാജ ആക്രമണം അരങ്ങേറി, അത് എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും…
സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത് സ്തുതി പാടാനല്ല: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: സ്തുതിഗീതം പാടാനല്ല സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണ്. നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. കെപിസിസി വിലക്ക് ലംഘിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുമെന്നും എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷ ദൗത്യമെന്ന കെ.വി. തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ വ്യക്തമാക്കി. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് എഐസിസി അനുമതിയില്ല
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എഐസിസി അറിയിച്ചു. കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്റെ ഓഫീസ് പ്രതികരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ്…
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെ; അറിയാത്തവര്‍ ചരിത്രം പഠിക്കണം: ചന്ദ്രശേഖരന്‍
തിരുവനന്തപുരം: വി ഡി സതീശന്‍ – ഐഎന്‍ടിയുസി തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയില്‍ തന്നെയാണെന്ന് ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ല. സമരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസി കോണ്‍?ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍?ഗ്രസുമായി ഇഴുകിച്ചേര്‍ന്നുണ്ടായ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരന്‍ ആവര്‍ത്തിച്ചു. വി ഡി സതീശന്‍ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ?ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎന്‍ടിയുസിയും കോണ്‍?ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.
ഓപറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍, 39 കേസുകള്‍, 267 തൊണ്ടിമുതലുകള്‍ പിടികൂടി
തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് അറസ്റ്റ്. 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികള്‍ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറയുന്നു. നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പണം നല്‍കിയും ചിത്രങ്ങള്‍ വാങ്ങുന്നവരുണ്ടെന്ന് പൊലീസ് പറയുന്നു. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തു. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ചിലര്‍ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ സിആര്‍പിസി 102 പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. സംസ്ഥാനത്ത് ഇത് പതിനൊന്നാമത്തെ പ്രാവശ്യമാണ്…
നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിക്ക് ജാമ്യം, സാക്ഷിയുടെ ഹര്‍ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്രമണം നടക്കുമ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. ഇതോടെ പള്‍സര്‍ സുനി ഒഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ആണ് ജാമ്യം. വിചാരണ അനന്തമായി നീണ്ടുപോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വിജീഷിന്റെ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി എ.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. അതേസമയം, തുടരന്വേഷണവുമായി ബന്ധപ്പെട്ട സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. വീണ്ടും ചോദ്യം ചെയ്യാനുള്ള നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവും തള്ളി. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കിയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാവുവെന്നും ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സംരക്ഷിത വനമേഖല: അമ്പൂരി പഞ്ചായത്തില്‍ ഹര്‍ത്താല്‍; ജനവാസ പ്രദേശങ്ങള്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യം
തിരുവനന്തപുരം : നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാറശ്ശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ രക്ഷാധികാരിയായ അന്പൂരി ആകഷന്‍ കൗണ്‍സിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോണ്‍ഗ്രസും സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ട്. ജനവാസപ്രദേശങ്ങള്‍ സംരക്ഷിതമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. അമ്പൂരി പഞ്ചായത്തിന്റെ ഒന്‍പത് വാര്‍ഡുകളാണ് നിര്‍ദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി. കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാര്‍ സങ്കേതങ്ങളുടെ ചുറ്റളവില്‍ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ പരാതി ചര്‍ച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്
