കോഴിക്കോട്: ഭാര്യയുടെ ബന്ധു വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഭാര്യാവീടിനു മുന്‍പില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കൊളാവി പാലം സ്വദേശി അനില്‍ കുമാറാണ് ഭാര്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് ഇയാള്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീ പിടിച്ചു. നേരത്തെയും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Year: 2022
സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി കെ.വി. തോമസ്; പ്രതീക്ഷയുണ്ടെന്ന് എം.വി ജയരാജന്‍
കൊച്ചി: സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ചരടുവലിയുമായി കെ.വി. തോമസ്. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു. കാരണം ഈ സമ്മേളനം ദേശീയ സമ്മേളനമാണ്. ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ രാഷ്ട്രീയ ജിവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ…
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിയപ്പെട്ട ബെന്‍സ് കാര്‍ യൂസഫലിക്ക് സമ്മാനിക്കും
തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ് ആത്മബന്ധത്തിന്റെയും സൗഹാര്‍ദത്തിന്റെയും അടയാളമായി യൂസഫലിക്ക് സമ്മാനിക്കുന്നത്. 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 ടി എന്ന കാര്‍ കവടിയാര്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 12,000 രൂപക്കാണ് 1950കളില്‍ കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. ജര്‍മനിയിലാണ് നിര്‍മാണം. കര്‍ണാടകയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ബെന്‍സ്. തന്റെ യാത്രക്ക് ഏറെ ഉപയോഗിച്ചതും ഈ കാര്‍ തന്നെ. 38ാം വയസ്സിലാണ് ഉത്രാടം തിരുനാളിന് കാര്‍ ലഭിക്കുന്നത്. മൊത്തം 40 ലക്ഷം ഉത്രാടം തിരുനാള്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലും ഈ ബെന്‍സ്…
വാഹനത്തില്‍ കാറിടിച്ചത് ചോദ്യംചെയ്തു: നടുറോഡില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് മര്‍ദനം; 3 പേര്‍ പിടിയില്‍
കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം. ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു. ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്‍
ന്യൂയോര്‍ക്ക് : യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 3 ഞായറാഴ്ച മീറ്റ് ദി പ്രസ്സ് പരിപാടികള്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. റഷ്യക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ ബൈഡനെ അഭിനന്ദിക്കുന്നതിനും ക്ലിന്റന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന മിഡ് ടേം ഇലക്ഷനിലൂടെ സെനറ്റില്‍ ഭൂരിപക്ഷം പിടിച്ചെടുക്കുക എന്നതു ദുഷ്‌കരമാകുമെന്നും ഹില്ലരി പറഞ്ഞു. അമേരിക്കയുടെ ഇന്‍ഫ്രാ സ്ട്രക്ക്ച്ചറല്‍ പാക്കേജും, അമേരിക്കന്‍ റസ്‌ക്യൂ പ്ലാനും പാര്‍ട്ടിക്ക് ഗുണകരമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ബൈഡന്‍ സ്വീകരിച്ച നടപടികള്‍ പാര്‍ച്ചിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷകരമായി ഭവിച്ചുവെന്നും ഹില്ലരി അഭിപ്രായപ്പെട്ടു. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക്…
ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസര്‍ മദ്യപാനിയുടെ വാഹനമിടിച്ച് മരിച്ചു
ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് ഡ്രൈവറെ പിടികൂടാന്‍ റോഡില്‍ കാത്തുനിന്നിരുന്ന വനിതാ പോലീസ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യപാനി ഓടിച്ചിരുന്ന വാഹനമിടിച്ച് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടാനായിരുന്നു ഹാരിസ് കൗണ്ടി ഡപ്യൂട്ടി ജന്നിഫര്‍ ചാവിസ് തന്റെ വാഹനത്തിനരികെ കാത്തുനിന്നത്. എന്നാല്‍, മദ്യപാനി അഡോള്‍ഫ് സെറനോയുടെ (36) വാഹനം നിയന്ത്രണം വിട്ട് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. സമീപത്തു നിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സെറനോയെ പ്രദേശത്ത് ഓടിക്കൂടിയവര്‍ തടഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. 2004 മുതല്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ സെറനോ കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വെയ്ക്കല്‍ തുടങ്ങിയ…
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്‌റ്റേജുകളില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈ വര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെയും അല്ലാതെയും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നതിനും, സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള നല്ലൊരു അവസരമാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം-ഇംഗ്ലീഷ് സോംങ്ങ്, ക്ലാസിക്കല്‍ സോംഗ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മലയാളം-ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മലയാളം വായന, ഡബ്മാഷ്, ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് ഫിലിം സോങ്ങ് വിത്ത്…
ഡാളസിൽ സംഗീത പരിപാടിക്കിടെ വെടിവയ്പ്; ഒരു മരണം
ഡാളസ്: സംഗീത പരിപാടിക്കിടെ ഉണ്ടായ വെടിവയ്പിൽ ഡാളസിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ 26 കാരൻ കിലോൺ ഗിൽ മോർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഡാളസ് ബോണി വ്യു റോഡിനു സമീപം ക്ലീവ്‍ലാൻഡ്–റോഡിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്ക് എത്തിയവരിൽ രണ്ടു പേരാണ് വെടിയുതിർത്തത്. ഒരാൾ മുകളിലേക്ക് വെടിവച്ചപ്പോൾ മറ്റൊരാൾ ആൾ കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ് ആരംഭിച്ചതോടെ പരിപാടിക്ക് എത്തിയിരുന്നവർ നാലു വശത്തേക്കും ഓടി. മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു . ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് . വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്…
കടുത്തുരുത്തിയിൽ മന്ത്ര മംഗല്യ നിധിയുടെ ആദ്യ സഹായം വിതരണം ചെയ്തു
മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ ആദ്യ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ടി കെ പുരുഷന് സമ്മാനിച്ചു. പിന്നോക്ക സമൂഹ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്ന മാർച്ച് 27 നു മുൻപ് സഹായം എത്തിച്ചു. കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ സേവാ ഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കല്ലറ ദിനേശൻ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ, ഭാരവാഹികളായ ഡോ. മധു പിള്ള, രഞ്ജിത് നായർ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. മന്ത്രയുടെ കേരളത്തിലെ മധ്യ മേഖല കോ ഓർഡിനേറ്റർ പ്രസാദ് ഇ കെ ചടങ്ങിൽ പങ്കെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത്…
താങ്ങായി തണലായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക
ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. ഈ കോവിഡ് നാളുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം ഈ പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പിൽ വരുത്തുവാനും ട്രിനിറ്റി ഇടവകയ്ക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇടയായി. അതിൽ ഏറ്റവും പുതുതായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ജാതി മത വ്യത്യാസമെന്യേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിലെ 24 നേഴ്സിങ് വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്നത്. ഒരാൾക്ക് 4 ലക്ഷം രൂപ (ഒരു വർഷം 1 ലക്ഷം രൂപ വീതം) നൽകി ബി.എസ്. സി നഴ്സിങ് വിദ്യാർത്ഥിനികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തിന്റെ…
