ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് ഡ്രൈവറെ പിടികൂടാന്‍ റോഡില്‍ കാത്തുനിന്നിരുന്ന വനിതാ പോലീസ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യപാനി ഓടിച്ചിരുന്ന വാഹനമിടിച്ച് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടാനായിരുന്നു ഹാരിസ് കൗണ്ടി ഡപ്യൂട്ടി ജന്നിഫര്‍ ചാവിസ് തന്റെ വാഹനത്തിനരികെ കാത്തുനിന്നത്. എന്നാല്‍, മദ്യപാനി അഡോള്‍ഫ് സെറനോയുടെ (36) വാഹനം നിയന്ത്രണം വിട്ട് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. സമീപത്തു നിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സെറനോയെ പ്രദേശത്ത് ഓടിക്കൂടിയവര്‍ തടഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. 2004 മുതല്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ സെറനോ കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വെയ്ക്കല്‍ തുടങ്ങിയ…
Year: 2022
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്‌റ്റേജുകളില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈ വര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെയും അല്ലാതെയും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നതിനും, സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള നല്ലൊരു അവസരമാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം-ഇംഗ്ലീഷ് സോംങ്ങ്, ക്ലാസിക്കല്‍ സോംഗ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മലയാളം-ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മലയാളം വായന, ഡബ്മാഷ്, ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് ഫിലിം സോങ്ങ് വിത്ത്…
ഡാളസിൽ സംഗീത പരിപാടിക്കിടെ വെടിവയ്പ്; ഒരു മരണം
ഡാളസ്: സംഗീത പരിപാടിക്കിടെ ഉണ്ടായ വെടിവയ്പിൽ ഡാളസിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ 26 കാരൻ കിലോൺ ഗിൽ മോർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഡാളസ് ബോണി വ്യു റോഡിനു സമീപം ക്ലീവ്‍ലാൻഡ്–റോഡിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്ക് എത്തിയവരിൽ രണ്ടു പേരാണ് വെടിയുതിർത്തത്. ഒരാൾ മുകളിലേക്ക് വെടിവച്ചപ്പോൾ മറ്റൊരാൾ ആൾ കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ് ആരംഭിച്ചതോടെ പരിപാടിക്ക് എത്തിയിരുന്നവർ നാലു വശത്തേക്കും ഓടി. മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു . ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് . വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്…
കടുത്തുരുത്തിയിൽ മന്ത്ര മംഗല്യ നിധിയുടെ ആദ്യ സഹായം വിതരണം ചെയ്തു
മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ ആദ്യ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ടി കെ പുരുഷന് സമ്മാനിച്ചു. പിന്നോക്ക സമൂഹ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്ന മാർച്ച് 27 നു മുൻപ് സഹായം എത്തിച്ചു. കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ സേവാ ഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കല്ലറ ദിനേശൻ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ, ഭാരവാഹികളായ ഡോ. മധു പിള്ള, രഞ്ജിത് നായർ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. മന്ത്രയുടെ കേരളത്തിലെ മധ്യ മേഖല കോ ഓർഡിനേറ്റർ പ്രസാദ് ഇ കെ ചടങ്ങിൽ പങ്കെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത്…
താങ്ങായി തണലായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക
ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. ഈ കോവിഡ് നാളുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം ഈ പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പിൽ വരുത്തുവാനും ട്രിനിറ്റി ഇടവകയ്ക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇടയായി. അതിൽ ഏറ്റവും പുതുതായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ജാതി മത വ്യത്യാസമെന്യേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിലെ 24 നേഴ്സിങ് വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്നത്. ഒരാൾക്ക് 4 ലക്ഷം രൂപ (ഒരു വർഷം 1 ലക്ഷം രൂപ വീതം) നൽകി ബി.എസ്. സി നഴ്സിങ് വിദ്യാർത്ഥിനികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തിന്റെ…
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ മാതൃദിന ആഘോഷവും ആരോഗ്യ സെമിനാറും നടന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്റ്റര്‍, ഡോ. പ്രിത്വി രാജ് ‘പ്രീ & പോസ്റ്റിനേറ്റൽ കെയർ’ എന്ന വിഷയത്തില്‍ സെമിനാർ നടത്തി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ച പരിപാടിയില്‍ പ്രവാസിശ്രീ കോഓര്‍ഡിനേറ്റർ പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് മുൻസിർ അൽ ഹിലാൽ പ്രിവിലേജ് കാർഡ് പ്രവാസിശ്രീ അംഗങ്ങൾക്ക് നൽകി. പ്രവാസിശ്രീ നടത്തിയ അമ്മയും കുഞ്ഞും ഫോട്ടോ മത്സരത്തില്‍ വിജയികളായവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ…
സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ എന്ന പരിപാടിയും മലയാളം മിഷന്‍കുവൈറ്റ് ചാപ്റ്റര്‍- ഫഹഹീല്‍ മേഖല പഠനോത്സവത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മംഗഫ് കല സെന്ററില്‍ ബാലവേദി ഫഹഹീല്‍ പ്രസിഡന്റ് ഋഷി പ്രസീദ് ന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പ്രൊഫസര്‍ വി അനികുമാര്‍ ഉത്ഘാടനം ചെയ്തു. ബാലവേദി ഫഹഹീല്‍ മേഖല സെക്രട്ടറി ആന്‍സിലി തോമസ് സ്വാഗതവും, കല കുവൈറ്റ് സാഹത്യവിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി ജനറല്‍ കണ്‍വീനര്‍ തോമസ് ചെപ്പുകുളം എന്നിവര്‍ ആശംസകളും നേര്‍ന്ന ചടങ്ങില്‍ ബാലവേദി ചാച്ചാച്ചി ക്ലബ് പ്രസിഡന്റ് ഫാത്തിമ ഷാജു നന്ദിയും രേഖപെടുത്തി. തുടര്‍ന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ നിഷാദ് കാട്ടൂരിന്റെ സിനിമാ കളരിയും, മാതൃഭാഷ പഠനോതസവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.…
സില്‍വര്‍ ലൈന്‍: വി. മുരളീധരനെതിരേ മുഖ്യമന്ത്രിയും കോടിയേരിയും; മറുപടിയുമായി കേന്ദ്രമന്ത്രിയും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇവര്‍ക്ക് മറുപടി നല്‍കി മുരളീധരനും. . പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആരോഗ്യപരമായ ചര്‍ച്ച നടത്തിയതാണ്. എന്നിട്ട് കേന്ദ്രമന്ത്രി മുരളീധരന്റേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ജനങ്ങളുടെ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം കേന്ദ്രമന്ത്രി വി. മുരളീധരനെ കൊണ്ടില്ലെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന് കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണ്. വില കുറഞ്ഞ സമീപനമാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്നും…
ഇന്ധനവില തിങ്കളാഴ്ചയും കൂടും; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ധിക്കും
കൊച്ചി: രാജ്യത്ത് ഇന്ധനവില തിങ്കളാഴ്ചയും കൂട്ടും. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂട്ടുക. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് ഒമ്പതു രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയരും. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമാകും.
അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു; വീട്ടുജോലിക്കാരിക്കെതിരെ കേസ്
ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന്‍ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാന്‍ തങ്കമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം അച്ഛന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോള്‍ തങ്കമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ജുവനൈല്‍…
