ദുല്‍ഖറിന്റെ വിലക്ക് ഫിയോക് പിന്‍വലിച്ചു

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിയോക് ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്നാണ് ഫിയോക് ആരോപിക്കുന്നത്. ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തിയതെന്ന് സംഘടന പറയുന്നു.

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശേരി: പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സെഷന്‍സ് േകാടതി തള്ളി. കേസില്‍ ഒളിവലുള്ള ആര്‍.എസ്.എസ് നതാവ് നിജില്‍ ദാസിന്റെമുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി ഫെബ്രുവരി 21നാണ് സി.പി.എം പ്രവര്‍ത്തകനായ തലശേരി പുന്നോല്‍ സ്വദേശിയും ത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ ജോലി കഴിഞ്ഞ് വീട്ടിലെത്തവേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെട്ടിക്കൊന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഒരുത്തിയായി ആരതി; ബസില്‍ ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചു പിടിച്ച് പോലീസിലേല്‍പ്പിച്ചു

കരിവെള്ളൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി നഗരത്തിലൂടെ ഓടിച്ചിട്ട്് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം. ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട്…

ബാലചന്ദ്രകുമാറിന്റെ നീക്കം സംശയകരമെന്ന് ഹൈക്കോടതി; വിവാദങ്ങള്‍ക്കിടയില്‍ ദിലീപും രഞ്ജിതും ഒരേവേദിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥെര വധിക്കാന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ഹൈക്കോടതി. ദിലീപിനെതിരെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത് ഇപ്പോഴത്തെ നിലപാടില്‍ ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക പ്രസക്തിയില്ലെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യ വെളിപ്പെടുന്നുണ്ടോ എന്ന മാത്രമാണ് പരിശോധിക്കേണ്ടത്. ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ആവശ്യപ്പെട്ടതില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടുപ്രതികളും ഹാജരാക്കിയത്. ദിലീപും ബാലചന്ദ്ര കുമാറും ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ 2018ല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടരുന്നത്. ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോള്‍ തന്നെ കേസിന്റെ നിലനില്‍പ്പ് കോടതി ചോദ്യം…

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുടങ്ങുന്നത് പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനും അഴിമതിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനു തുടര്‍ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധിക ഭാരമുണ്ടാക്കുന്നത്. പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയത്. ഇന്ധന വില വര്‍ധന മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയാറാകണം. ഇന്ധന സബ്‌സിഡി കൊടുക്കണമെന്നും സതീശന്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി പിടിയില്‍; കൗണ്‍സിലര്‍ ജലീലിന്റെ ഖബറടക്കം ഉച്ചകഴിഞ്ഞ്

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ദുള്‍ മജീദ് ബുധനാഴ്ച രാത്രിയില്‍ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുന്നു. മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11നാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ജലീലിനെ ആക്രമിച്ചത്. ജലീലിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഖബറടക്കം നടത്തും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.  

നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

വിര്‍ജീനിയ: നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാ ദിനം വിപുലമായ പരിപാടികളോടെ മാര്‍ച്ച് ആറാംതീയതി ഞായറാഴ്ച ആഘോഷിച്ചു. ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് സന്യസ്തം സ്വീകരിച്ച ആദ്യ മലയാളിയായ സി. ജോസ്‌ലിന്‍ എടത്തില്‍ (എം.ഡി, പി.എച്ച്.ഡി, എഫ്.എ.സി.പി) മുഖ്യാതിഥിയായിരുന്നു. പാരീഷ് കൗണ്‍സില്‍ മെമ്പര്‍ പ്രീണ റോബര്‍ട്ടും, അമൃതയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷിക്കാഗോ രൂപതയിലെ ഏറ്റവും പ്രായംകുറഞ്ഞ് സ്ത്രീ ട്രസ്റ്റി സ്ഥാനം അലങ്കരിക്കുന്ന, സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകയിലെ കൈക്കാരില്‍ ഒരാളായ ഷേര്‍ലി പുളിക്കന്‍, സി. ജോസ്‌ലിന്‍ എടത്തിലിനെ വേദിയിലേക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു. ഫിലാഡല്‍ഫിയയില്‍ മലങ്കര കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോസ്‌ലിന്‍, വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അണ്ടര്‍ ഗ്രാജ്വേഷനുശേഷം പ്രശസ്തമായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി, പി.എച്ച്.ഡി…

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 ന്

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ)യുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 വൈകിട്ട് 5.30ന് നടക്കും. ഫ്‌ളോറൽ പാർക്കിലെ ടൈസൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഏഷ്യൻ കമ്യൂണിറ്റി അഫെയേർസ് ഡപ്യൂട്ടി ഡയറക്ടർ ഷിബു നായർ മുഖ്യതിഥിയായി പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളാവും. കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും. ലാജി തോമസ് (പ്രസിഡന്റ്), സിബു ജേക്കബ് (സെക്രട്ടറി), ജോർജ് കൊട്ടാരം (ട്രഷറർ), മാത്യു ജോഷ്വാ (ട്രസ്റ്റി ബോർഡ് ചെയർമാൻ), സാം തോമസ് (വൈസ് പ്രസിഡന്റ്), ജിൻസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറർ), കമ്മിറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ജെയിസൺ ജോസഫ്, മാത്തുക്കുട്ടി ഈശോ, ബിബിൻ മാത്യു, ബിനു മാത്യു, ഡോൺ തോമസ് ( പബ്ലിക്ക് റിലേഷൻ…

ഹണ്ടർ ബൈഡനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പുടിനോട് ട്രംപ് ആവശ്യപ്പെട്ടതിൽ വൈറ്റ് ഹൗസ് പ്രകോപിതരായി

വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ രഹസ്യ ജൈവായുധ ലാബുകൾക്ക് യുഎസ് പ്രസിഡന്റിന്റെ മകൻ ധനസഹായം നൽകിയെന്ന മോസ്‌കോയുടെ ആരോപണത്തെത്തുടർന്ന് ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള ദോഷകരമായ വിവരങ്ങൾ റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ പുറത്തുവിടണമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ വൈറ്റ് ഹൗസ് വിമർശിച്ചു. “പുടിന് അതിനുള്ള ഉത്തരം അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് പുറത്തുവിടണമെന്ന് ഞാൻ കരുതുന്നു,” എന്നാണ് ട്രം‌പ് പറഞ്ഞത്. റഷ്യയിലെ ഹണ്ടർ ബൈഡന്റെ മുൻ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച “ജസ്റ്റ് ദ ന്യൂസ്” ടിവി പ്രോഗ്രാമിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല അഭിപ്രായങ്ങളെക്കുറിച്ച് റിപ്പോർട്ടർമാർ വൈറ്റ് ഹൗസ് വക്താവ് കേറ്റ് ബെഡിംഗ്ഫീൽഡിനോട് ബുധനാഴ്ച ചോദിച്ചിരുന്നു. റഷ്യ സൈനിക പ്രചാരണം നടത്തുന്ന ഉക്രെയ്‌നിലെ രഹസ്യ ജൈവ ആയുധ ലാബുകൾക്ക് ഹണ്ടർ ബൈഡൻ ധനസഹായം നൽകിയെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. 2016 ലെ പ്രസിഡന്റ്…

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ‘ചെറുപുഷ്പ മിഷൻ ലീഗി’ന് സമാരംഭം

കൊപ്പേൽ (ടെക്‌സാസ്): ഭാരത സഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ ‘ചെറുപുഷ്പ മിഷൻ ലീഗി’ന്റെ (എൽ.എഫ്.എം.എൽ) പ്ലാറ്റിനം ജൂബിലി (75-ാം വാർഷികം) വർഷത്തിൽ മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക സമൂഹം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മിഷൻ ലീഗിന്റെ രൂപീകരണവും പ്രവർത്തന ഉൽഘാടനവും. മിഷൻ ലീഗ് ഇടവക തല ഡയക്ടറും സെന്റ് അൽഫോൻസാ ഇടവക വികാരിയുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലായിരുന്നു ഉദ്ഘാടകൻ. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും പതാകയുമേന്തിയ കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഫാ. ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ ചേന്നാട്ട്, എൽ.എഫ്.എം.എൽ ശാഖാ ജോയിന്റ് ഡയറ്കടർ റോസ്‌മേരി ആലപ്പാട്ട്, എൽ.എഫ്.എം.എൽ സൗത്ത് വെസ്റ്റ് സോൺ ഓർഗനൈസർ ആൻ ടോമി, സിസിഡി…