രുവനന്തപുരം ന്മ സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള ബ്രാന്‍ഡ് മദ്യം കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസ്സങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു. മദ്യത്തിന്റെ കയറ്റുമതിയും പരിഗണനയിലുണ്ട്. ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കും. ഖജനാവിലേക്കുള്ള വരുമാനം കൂട്ടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നികുതികള്‍ കൂട്ടേണ്ടിവരും. വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചെലവുകള്‍ കുറയ്ക്കും. ഉദ്യോഗസ്ഥ പുനര്‍വിന്യാസം തുടരും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന മുന്‍ വാഗ്ദാനം പാലിക്കുമോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല
Year: 2022
‘ഈ ദിനം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ.’; ചെന്നിത്തലയെ പരിഹസിച്ച പിണറായിക്ക് ബല്‍റാമിന്റെ മറുപടി
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി യുവ നേതാവ് വി.ടി ബല്‍റാം. ഒരു പൊതുപരിപാടിയില്‍ വേദിയില്‍ രമേശ് ചെന്നിത്തലയെ നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്. ഇതോടെ പരിഹാസം വൈറലായി. പിന്നാലെ പിണറായിക്കും സിപിഎമ്മുമാര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് വി.ടി ബല്‍റാം. ‘ശരിയാണ് സെര്‍. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്.ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ.’ ബല്‍റാം കുറിച്ചു രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം.
‘ചെന്നിത്തലയ്ക്ക് ഇന്ന് ദുര്‍ദിനം’; വേദിയില്‍ ഇരുത്തി പരിഹസിച്ച് മുഖ്യമന്ത്രി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടുകയാണ്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയെ അടുത്ത് നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം. ‘സ്വാഗത പ്രസംഗം നടത്തുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓര്‍ക്കുന്നത്. നാടിന്റെ വികസന പദ്ധതികള്‍ക്ക് നാമെല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ പാലം യാഥാര്‍ഥ്യമായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള…
ഉക്രൈനില്‍ നിന്ന് 600 വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി; 119 പേരെ ഡല്‍ഹിയിലെത്തിച്ചു
കീവ്: ഉക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി. അതേസമയം, ബുക്കാറെസ്റ്റില്‍ നിന്നും 119 വിദ്യാര്‍ഥികളും 27 വിദേശികളുമായി പ്രത്യേക വിമാനം രാവിലെ ഡല്‍ഹിയിലുമെത്തി. സൂമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടോവയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പ്രത്യേക ട്രെയില്‍ നേരത്തെ ലവീല്‍ എത്തിക്കുകയും അവിടെനിന്നു മറ്റൊരു ട്രെയിനില്‍ പോളണ്ടിലെത്തിക്കുകയുമായിരുന്നു. പോളണ്ടിലെത്തിയതായും ഇവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജിസ്‌ന ജിജി പറഞ്ഞു. 14 ദിവസം നീണ്ട ദുരിതത്തിനൊടുവിലാണ് പോളണ്ടിലെത്തിയത്. യുക്രൈനിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഇന്ത്യാ സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി- വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുഞ്ഞിനെ കൊന്നത് അമ്മ നാട്ടിലെത്തുന്നത് അറിഞ്ഞത്; കുട്ടിയെ കിട്ടാതിരിക്കാന്‍ മനപൂര്‍വ്വം െകാന്നതെന്ന് അമ്മ
കൊച്ചി: മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടലിലെ കുളിമുറിയില്‍ മുക്കിക്കൊന്ന ഒന്നര വയസ്സുകാരി നോറ മരിയ യാത്രയായത് അമ്മയെ അവസാനമായി കാണാനാവാതെ. കുട്ടികളെ ഉപയോഗിച്ച് മുത്തശ്ശി ലഹരി ഇടപാടുകള്‍ നടത്തുന്നതറിഞ്ഞാണ് കുട്ടികളുടെ അമ്മ ഡിക്‌സി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. കുട്ടികളെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിരുന്നു. താന്‍ വരുന്നതറിഞ്ഞ് കുട്ടികളെ നല്‍കാതിരിക്കാന്‍ മനപൂര്‍വ്വം കൊന്നതാണെന്ന് ഡിക്‌സി പറയുന്നു. എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കഫെറ്റീരിയയില്‍ ഒപ്പം ജോലി നോക്കിയിരുന്ന ആള്‍ നാട്ടില്‍ പോയതിനാല്‍ അവധി കിട്ടി യില്ല. വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല’… നോറയുടെ അമ്മ ഡിക്‌സിയുടെ കണ്ണീരടങ്ങുന്നില്ല. മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നു വീണതാണു ഡിക്‌സി.…
കുഞ്ഞിനെ കൊന്ന സംഭവം: മുത്തശ്ശിക്ക് പലരുമായി ബന്ധം, ലഹരി ഇടപാട്, കുഞ്ഞുങ്ങളെ മറയാക്കിയിരുന്നു
കൊച്ചി: കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മുത്തശ്ശി സിപ്‌സിക്ക് മറ്റു പലരുമായും വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിലുള്ള അസംതൃപ്തി മൂലമാണു താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നു. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. തന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു മറയായാണു സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാല്‍തന്നെ ഇവരുടെ യാത്രകളില്‍ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടിളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഡിക്‌സിക്കു…
കോഴിക്കോട് ചൂരക്കണ്ടി മലമകുളില്‍ യുവാവും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: മരുമല ചുരക്കണ്ടി മലമകുളില്‍ യുവാവനേയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം മാര്‍ച്ച് 12-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച ലോക വനിതാദിനത്തിന്റെ ഭാഗമായി ‘ബെറ്റര്‍ ഫോര്‍ ബാലന്‍സ്’ എന്നു നാമകരണം ചെയ്തുകൊണ്ട് അസോസിയേഷന്‍ വിപുലമായ രീതിയില്‍ വനിതാദിനം ആചരിക്കുന്നു. മാര്‍ച്ച് 12-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പാചകറാണി മത്സരം നടത്തും. 6 മുതല്‍ 9 വരെ മീറ്റിംഗ്, ഡിന്നര്‍, മറ്റു കലാപരിപാടികള്‍, ഡോക്ടര്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാരിക്കും. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി സീനിയര്‍ എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ‘വനിതാദിന’ സന്ദേശം നല്‍കുന്നതാണ്. ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള വനിതാ ഡോക്ടര്‍മാരെ ആദരിക്കുന്നതാണ്. വനിതാ ദിനത്തോടനുബന്ധിച്ച് റാഫിള്‍ ഡ്രോ അന്നേദിവസം നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും കുടുംബ സമേതം പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ് എന്നിവര്‍…
ഉക്രൈനിലേക്ക് മിഗ് യുദ്ധവിമാനങ്ങൾ അയക്കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നില്ല: ലോയ്ഡ് ഓസ്റ്റിൻ
വാഷിംഗ്ടണ്‍: കാലപ്പഴക്കം ചെന്ന മിഗ്-29 യുദ്ധവിമാനങ്ങൾ യുക്രെയ്നിലേക്ക് മാറ്റാനുള്ള പോളണ്ടിന്റെ നിർദ്ദേശത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അത്തരമൊരു നടപടി റഷ്യയുമായുള്ള സംഘർഷം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പോളിഷ് അധികൃതരുമായി നടത്തിയ ഒരു ടെലിഫോൺ സംഭാഷണത്തിൽ, ഓസ്റ്റിൻ ഈ നിർദ്ദേശത്തെ “ഉയർന്ന അപകടസാധ്യതയുള്ള” നീക്കമായി വിശേഷിപ്പിക്കുകയും, വിമാനം നേരിട്ട് വാഷിംഗ്ടണിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മിഗ് 29 വിമാനങ്ങൾ ഉക്രെയ്നിലേക്ക് കൈമാറ്റം ചെയ്യുന്നത് പ്രകോപനമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നും, നാറ്റോയുമായുള്ള സൈനിക വർദ്ധനവിന്റെ സാധ്യതകൾ വർധിപ്പിച്ചേക്കാവുന്ന റഷ്യൻ പ്രതികരണത്തിന് കാരണമായേക്കാമെന്നും ഇന്റലിജൻസ് സമൂഹം വിലയിരുത്തി എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ, മിഗ് -29 ഉക്രെയ്‌നിലേക്ക് മാറ്റുന്നത് ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉക്രെയിനിൽ “നോ ഫ്ലൈ…
റഷ്യയുടെ ആണവ വിതരണക്കാരായ റൊസാറ്റോമിന്മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നു
വാഷിംഗ്ടണ്‍: ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ (Rosatom) ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ ആണവോർജ്ജ കമ്പനിക്കെതിരെ ശിക്ഷാനടപടികൾ ചുമത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ആണവോർജ്ജ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി കൂടിയാലോചിച്ച് വരികയാണെന്ന് ഒരു മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകളിലേക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരുമാണ്. റഷ്യയുടെ യുറേനിയം ഉൽപ്പാദനം നിയന്ത്രിക്കുന്ന റോസാറ്റം റഷ്യൻ ഫെഡറേഷന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ 35 ശതമാനവും കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ്. യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് ആണവ ഇന്ധനം കയറ്റി അയക്കുന്നതിനുള്ള കരാറുകൾ…
