ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 8 ബുധന്‍)

ചിങ്ങം: നിങ്ങളുടെ നിശ്ചയദാർഢ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായവർ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം  ആസ്വദിക്കും. മുതിർന്നവർ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. നിങ്ങൾ ആഡംബരത്തിനും ആർഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി: ഇന്ന് നിങ്ങൾ വളരെയേറെ വികാരപരമായിട്ടായിരിക്കും പെരുമാറുക. പ്രതികൂല സാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയ സംഘട്ടനങ്ങൾ അവഗണിക്കുക. അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയാനുള്ള വാക്കുകൾ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ നിങ്ങൾ പ്രിയപ്പെട്ടവരുടെ മനസിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കും. ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലെത്തും. തുലാം: നിങ്ങളുടെ നക്ഷത്രങ്ങൾ ഈ ദിവസത്തെ കൂടുതൽ ബുദ്ധിമുട്ടുകളാക്കി മാറ്റിയേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ജോലികൾ തുടങ്ങുന്നത് ഒരു നല്ല തീരുമാനം  ആയിരിക്കുകയില്ല. കൂടുതൽ മാനസിക സമ്മർദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൃശ്ചികം: സംഭവബഹുലമായ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ…

അസുഖ വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം ബാലയെ കാണാൻ അമൃതയും മകൾ പപ്പുവും ആശുപത്രിയിലെത്തി

കൊച്ചി; കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ ബാലയുടെ മുൻ ഭാര്യയും ഗായികയുമായ അമൃതയും മകൾ പപ്പുവും എത്തി. അമൃതയുടെ സഹോദരി അഭിരാമിയും ബാലയെ കാണാന്‍ ആശുപത്രിയിലെത്തി. രാവിലെ തന്നെ കാണാനെത്തിയ ഉണ്ണി മുകുന്ദനോടും സുഹൃത്തുക്കളോടും മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം അമൃതയും പപ്പുവും ആശുപത്രിയിലേക്ക് ഓടിയെത്തി. ഫേസ്ബുക്കിലൂടെയാണ് അഭിരാമി ഇക്കാര്യം അറിയിച്ചത്. ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നിന്ന് ബാലയുടെ സഹോദരൻ ശിവ എത്തിയിട്ടുണ്ടെന്നും നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ…

പാചക വാതക വിലവർധനവിൽ വ്യാപാരികളുടെ പ്രതിഷേധം

പാചകവാതക വില അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ ചെത്ത്‌ തൊഴിലാളി യൂണിയൻ ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം മുല്ലക്കൽ ജംഗ്ഷനിലെത്തി നടത്തിയ യോഗംവ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി. ബൈജു ഉത്ഘാടനം ചെയ്തു. എം എം ഷെരിഫ്, എസ്സ്. ശരത്ത്, പി സി. മോനിച്ചൻ, ബി. എസ്. അഫ്സൽ, ജെമീല പുരുഷോത്തമൻ, ഇ എ സെമീർ,ലെജി സനൽ, വി. വേണു എന്നിവർ സംസാരിച്ചു

Public Invited to Help Create a Public Artwork to Raise Awareness About Flooding Along the Hackensack River

(Hackensack, New Jersey; March 6, 2023) – Are you concerned about flooding from the Hackensack River?  Attend the Northern New Jersey Community Foundation’s ArtsBergen initiative’s Flood Theater Community Workshop to raise awareness about the devastating effects of flooding along the Hackensack River.  Join us to share your flood story and to create a quilt square for a public artwork, Flood Theater.  The interactive workshop takes place on Wednesday, March 29 from 6:00 p.m. to 8:00 p.m. at Oradell Borough Hall on the top floor located at 355 Kinderkamack Rd. in…

Ramadan 2023 Price Cuts: Union Coop Announces Discount on 10,000 Products

Discounts of up to 75% in more than 10,000 essential products Dubai, UAE: Dubai based retailer, Union Coop announced the launch of its discount campaign with price reduction on more than 10,000 basic food and nonfood products during the holy month of Ramadan, to launch economic initiatives with economic and social returns within the market of the Emirate of Dubai in particular and the market of the UAE in general, and with the aim of stimulating all competitors in the emirate and the country to compete in reducing the prices of…

റംസാന് മുന്നോടിയായുള്ള ഉംറയ്ക്ക് തീര്‍ത്ഥാടകരേറെ

റംസാൻ അടുക്കുമ്പോൾ യുഎഇയില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍‌വ്വഹിക്കുന്നവര്രില്‍ ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ മാസങ്ങളെ അപേക്ഷിച്ച് ട്രാവൽ ഏജന്റുമാർ 65 ശതമാനം വർധന രേഖപ്പെടുത്തി. തീർഥാടകരുമായി നിരവധി ബസുകൾ യുഎഇയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഉംറ ബുക്കിംഗിൽ വൻ വർധനയുണ്ടായതായി ബൈത്ത് അൽ അതീഖ് ഹജ് സർവീസസ് കമ്പനിയുടെ പ്രതിനിധി ഷെബീൻ റാഷിദ് സ്ഥിരീകരിച്ചു. ഓരോ ആഴ്ചയും 50 തീർഥാടകർ ഉംറക്കായി പുറപ്പെടുന്നതായി മറ്റ് ട്രാവൽ ഏജന്റുമാർ റിപ്പോർട്ട് ചെയ്യുന്നു. “എല്ലാ ബുധനാഴ്ചയും നൂറിലധികം ബസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുന്നു. ഓരോ ബസിലും ഏകദേശം 50 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും, ”ഉംറ തീർഥാടനത്തിനായി ഗ്രൂപ്പുകൾക്ക് സൗകര്യമൊരുക്കുന്ന ജാഫർ പുലാപ്പറ്റ പറഞ്ഞു. റംസാൻ സാധാരണയായി ഉംറ സീസണിന്റെ ഏറ്റവും ഉയർന്ന സമയമാണ്. മക്കയിലെയും മദീനയിലെയും നഗരങ്ങളിലെ…

വീട്ടിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് മലയാളത്തിന്റെ വാനമ്പാടി

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് മലയാളത്തിന്റെ വാനമ്പാടി ഗായിക ചിത്ര. തിരുവനന്തപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു ചിത്ര പൊങ്കാലയർപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഗായിക സ്വന്തം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് അടുപ്പ് കൂട്ടിയാണ് ചിത്ര പൊങ്കാലയിട്ടത്. മൺപാത്രത്തിൽ നിന്ന് വ്യത്യസ്തമായി ഉരുളിയിലാണ് ഇത്തവണ നിവേദ്യം തയ്യാറാക്കിയത്. കുടുംബാംഗങ്ങൾക്ക് പ്രസാദം നൽകി. മുൻവർഷങ്ങളിലും ചിത്ര സ്വന്തം വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിച്ചിരുന്നു. അതേ സമയം കൊറോണ സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പൊങ്കാലയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്. ചിപ്പി, സ്വാസ്വിക തുടങ്ങിയ താരങ്ങളും ക്ഷേത്രത്തിൽ എത്തി പൊങ്കാലയിട്ടു. നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി വീട്ടിലായിരുന്നു ഇക്കുറി പൊങ്കാലയിട്ടത്.

പൊങ്കാല ദേവിക്ക് നേദിച്ച് ആത്മസംതൃപ്തിയോടെ ഭക്തർ മടങ്ങി

തിരുവനന്തപുരം: രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവിക്ക് പൊങ്കൽ അർപ്പിക്കാനുള്ള ഭാഗ്യം ലഭിച്ച് ആറ്റുകാൽ അമ്മയുടെ ഭക്തർ വീട്ടിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് 2.30ന് പണ്ടാര അടുപ്പിലെ പൊങ്കാല ദേവിക്ക് അർപ്പിച്ചശേഷം നഗരത്തിലെമ്പാടും പൂജാരിമാർ ഭക്തരുടെ അടുപ്പിൽ തീർഥം തളിച്ചു. ഇതോടെ സ്ത്രീകളുടെ ശബരിമലയിൽ നിന്ന് ദേവിക്ക് സമർപ്പിച്ച പ്രസാദത്തിന്റെ പുണ്യവുമായാണ് ഭക്തർ മടങ്ങുന്നത്. രാവിലെ 10.30ഓടെ ക്ഷേത്രത്തിനകത്തെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കി പണ്ടാര അടുപ്പിൽ തീ കൊളുത്തി. തിരുമേനി കെക്കേടത്ത് പരമേശ്വരര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മേല്‍ശാന്തിക്ക് ദീപം കൈമാറി. ഈ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലുമാണ് സഹമേൽശാന്തിമാർ തീ പകർന്നത്. ഇതിന് പിന്നാലെ സ്ത്രീകൾ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചിരുന്നത്. അതിനാൽ അഭൂതപൂർവമായ ഭക്തജനത്തിരക്കിനാണ് ഇത്തവണ…

ബ്രഹ്മപുരം പ്ലാന്റിൽ അഴിമതിയുടെ പുക പരക്കുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്ന് തിങ്കളാഴ്ചയും പുക ഉയരുന്നത് തുടരുന്നതിനിടെ, ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന് ജൈവ ഖനന കരാർ നൽകിയതിന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൊച്ചി കോർപ്പറേഷനെതിരെ വ്യാപക അഴിമതിയുണ്ടെന്ന് ഗുരുതരമായ ആരോപണം. ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും അൽപം ആശ്വാസമായെങ്കിലും ആലപ്പുഴയിലെ അരൂർ നിവാസികൾ വിഷ പുകയുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടു. നൂറുകണക്കിന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥരുടെയും നാവികസേനയുടെയും മറ്റ് ഏജൻസികളുടെയും കഠിനമായ പരിശ്രമത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും സ്ഥലത്ത് നിന്ന് പുക ഉയരുന്നത് തുടർന്നു. കോർപറേഷൻ പൊതുമരാമത്ത് ചെയർമാൻ സുനിത ഡിക്‌സണാണ് പ്ലാന്റുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ അഴിമതി നടത്തിയതെന്നാണ് റിപ്പോർട്ട്. മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണ് സോണ്ട ഇൻഫ്രാടെക്. ഒരു പണിയും ചെയ്യാത്ത കരാറുകാരന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 കോടി…

കെ.പി.എ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ ഹമദ് ടൌൺ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്റർ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. 150 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ് സ്വാഗതവും, ട്രെഷറർ വിനീത് നന്ദിയും അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ഭാരവാഹികൾ അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരി ലാലിന് കൈമാറി. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ, ഏരിയ സെക്രട്ടറി വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ സെൻട്രൽ,…