ന്യൂയോർക് :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റാരോപിതരായ കൊലയാളികൾക്കും ഭീകരമായ കുറ്റവാളികൾക്കും ഒപ്പം ന്യൂയോർക്കിലെ കുപ്രസിദ്ധമായ ക്രിമിനൽ റെക്കോർഡ് ഡാറ്റാ ബേസിൽ ഉൾപ്പെടുത്തി. ചൊവ്വാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ കുറ്റാരോപിതനായ അഭൂതപൂർവമായ വിചാരണയുടെ പശ്ചാത്തലത്തിൽ, 76-കാരന്റെ കേസ് വിശദാംശങ്ങൾ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്തു – വെബ് ക്രിംസ് എന്നും അറിയപ്പെടുന്നു. 45-ാമത് പ്രസിഡന്റിന്റെ പേര്, അദ്ദേഹം ജനിച്ച വർഷം, 34 ക്രിമിനൽ കേസുകൾ എന്നിവ ഓൺലൈൻ റെക്കോർഡ് പട്ടികപ്പെടുത്തുന്നു. തന്റെ വിചാരണയ്ക്കിടെ മുൻ പ്രസിഡന്റ് നൽകിയ “കുറ്റക്കാരനല്ല” എന്ന ഹർജിയും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു ട്രംപിന്റെ വെബ് ക്രിംസ് ഡോക്കറ്റ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തുന്നില്ല, എന്നാൽ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 16 പേജുള്ള കുറ്റപത്രത്തിൽ ആരോപിച്ചു. കാമ്പെയ്‌നിനിടെ…
Month: April 2023
മെക്സിക്കോയിൽ മാർത്തോമ്മാ സഭയുടെ മിഷൻ പ്രവർത്തനം ഇരുപത് വർഷം പിന്നിട്ടു
ന്യുയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിലെ തീരദേശ മേഖലയിൽ വസിക്കുന്നവരുടെ ഇടയിൽ ആരംഭിച്ച മിഷൻ പ്രവർത്തനം ഇരുപത് വർഷം പിന്നിട്ടു. മെക്സിക്കോയിലെ മറ്റമോറോസ് സിറ്റിയിൽ മാർത്തോമ്മാ സഭ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് മാർച്ച് 31 വെള്ളിയാഴ്ച മിഷൻ പ്രവർത്തനം തുടങ്ങിയിട്ട് ഇരുപത് വർഷമായതിന്റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങിൽ തദ്ദേശിയവാസികളായ ഏഴ് പേരെ ഭദ്രസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലിക്സിനോസ് സ്നാനപ്പെടുത്തി സഭയുടെ അംഗത്വത്തിലേക്ക് പ്രവേശിപ്പിച്ചു. ചടങ്ങിൽ മുൻ സഭാ സെക്രട്ടറിയും വികാരി ജനറാളും ആയ റവ. ഡോ. ചെറിയാൻ തോമസ്, റവ. രാജൂ അഞ്ചേരി, മെക്സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വർഗീസ് , മിഷൻ കോർഡിനേറ്റർ…
‘ബുക്കുകൾ, വെടിയുണ്ടകളല്ല:’ ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം
ഡാളസ് :വർധിച്ചുവരുന്ന ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം. സ്‌കൂളുകളിലെ തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികലാണ് ബുധനാഴ്ച ടൗൺവ്യൂ ഹൈസ്കൂളിൽ നിന്ന് ക്‌ളാസുകൾ ബഹിഷ്‌കരിച്ചു പ്രകടനം നടത്തിയത് . കാമ്പസുകളിൽ കൂടുതൽ ദുരന്തങ്ങൾ തടയാൻ സഹായിക്കുന്ന നടപടികൾ സ്വീകരിക്കാൻ ടൗൺവ്യൂ ഹൈസ്കൂൾ വിദ്യാർത്ഥികൾ നിയമനിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു സ്‌കൂളുകളിൽ ദിവസേന വെടിവെയ്പ്പുകൾ ഉണ്ടാകുന്നത് ഭയപ്പെടുത്തുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ സിയോൺ മുറെ വിളിച്ചുപറഞ്ഞു. “ഞങ്ങൾ ഇനി നമുക്ക് ചുറ്റും ആളുകൾ മരിക്കാൻ അനുവദിക്കില്ല. “ഇത് ഇപ്പോൾ. തന്നെ അവസാനിപ്പിക്കണം അദ്ദേഹം തുടർന്നു. ഗൺ വയലൻസിനു ഇരയാകുന്നത് അടുത്തതായി തങ്ങളായിരിക്കുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. “പുസ്തകങ്ങൾ. വെടിയുണ്ടകളല്ല!എന്ന് മുദ്രാ വാക്യം വിളിച്ചു പ്രകടനക്കാർ കാമ്പസിന്റെ പ്രവേശന ഗോവണിയിൽ തിങ്ങിനിറഞ്ഞു നിന്നു. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട ഭീകര മായ നാഷ്‌വില്ലെ സ്‌കൂൾ വെടിവയ്പ്പിന് ഏകദേശം…
പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ “ഡിജിറ്റൽ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയിൽ കഥ പറയുന്ന ചിത്രമാണ് “ഡിജിറ്റൽ വില്ലേജ്”. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ. അഖിൽ,ആഷിക് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ ചേർന്നാണ്. കാസർഗോഡിലെ സീതഗോളി,കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രത്തിൽ സീതാഗോളി,കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ, ലാൽ, ആന്റണി പെപ്പെ,ദർശന രാജേന്ദ്രൻ, അനന്യ , ബിബിൻ, ടിനു പാപ്പച്ചൻ,സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യൽ മീഡിയ…
ബുദ്ധിമുട്ടുള്ള ഷൂട്ടിംഗ് രംഗങ്ങൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ രാജസ്ഥാൻ ഷെഡ്യൂളിന് പാക്കപ്പ്
മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്. ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത്, ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറ പ്രവർത്തകർക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “നമ്മുടെ മലൈക്കോട്ടൈ വാലിബൻ ഒരുപാടു വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള സീക്വൻസുകളുള്ള ചിത്രമാണ്. രാജസ്ഥാൻ പോലെ ഒരു സ്ഥലത്തു വന്നു നമുക്കതു ഷൂട്ട് ചെയ്തെടുക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി എന്നുള്ളത് ഞാൻ ഇവിടെ പറഞ്ഞു കൊള്ളട്ടെ. നമുക്ക് പ്രശ്നങ്ങളും…
രാമനവമി മറവിൽ മുസ്ലിം വംശഹത്യ: ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പാലക്കാട്: ‘രാമനവമി ആഘോഷത്തിന്റെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകളെ ചെറുക്കുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഷൊർണൂർ മണ്ഡലം കമ്മിറ്റിക്കു കീഴിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടന്നു. ജില്ലാ സെക്രട്ടറിമാരായ തബ്ശീർ ശർഖി, അമാന പി.ടി, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദുൽ ഗഫൂർ, ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടറി അമീന പി.ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സഹ്‌ല ഇ.പി, ജോയിന്റ് സെക്രട്ടറി സുബ്ഹാൻ, അനീഖ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി കെ.പി.എ അംഗങ്ങൾ
കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, മറ്റു കെ.പി.എ അംഗങ്ങളായായ ഷമീന വിനു, ഷാമില ഇസ്മായിൽ, വൈഗ പ്രവീൺ, അനു പ്രവീഷ് എന്നിവരാണ് പുണ്യ റമദാൻ മാസത്തിൽ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്.
ഷൈൻ ടോമും അഹാനയും “അടി”യിലെ ‘തോനെ മോഹങ്ങൾ’ ഗാനം റിലീസായി
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ “അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ’ എന്ന വീഡിയോ സോങ്ങ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്.. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി…
മറിയം നവാസിനെതിരായ കോടതിയലക്ഷ്യ ഹർജി എൽഎച്ച്സി തീർപ്പാക്കി
ലാഹോർ: പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് മറിയം നവാസിനെതിരായ കോടതിയലക്ഷ്യ ഹർജി തള്ളിയ സിംഗിൾ ജഡ്ജി ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഇൻട്രാ കോടതി അപ്പീൽ ലാഹോർ ഹൈക്കോടതി (എൽഎച്ച്സി) ബുധനാഴ്ച തീർപ്പാക്കി. സുപ്രിം കോടതി ജഡ്ജിമാർക്കെതിരായ അവരുടെ പരാമർശത്തിന്റെ പേരിൽ പരാതിക്കാരനായ അഭിഭാഷകൻ റാണാ ഷാഹിദ് പരാതി പിൻവലിച്ചതിനെത്തുടർന്ന് എൽഎച്ച്‌സി ജസ്റ്റിസ് അലി ബഖർ നജാഫി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് അപ്പീൽ അവസാനിപ്പിച്ചു. വാദം കേൾക്കൽ ആരംഭിച്ചപ്പോൾ, തന്റെ ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി ഹരജിക്കാരൻ ബെഞ്ചിനെ അറിയിച്ചു. നിയമജ്ഞർ അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കുകയും കേസ് തീർപ്പാക്കുകയും ചെയ്തു. പിഎംഎൽ-എൻ സീനിയർ വൈസ് പ്രസിഡന്റിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് തടഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ഇൻട്രാ കോടതിയിൽ അപ്പീൽ നൽകിയത്. ഫെബ്രുവരി 23 ന് സർഗോധയിലെ ഒരു പൊതുയോഗത്തിൽ പിഎംഎൽ-എൻ ചീഫ് ഓർഗനൈസർ…
അട്ടപ്പാടി മധു കൊലക്കേസിൽ നീതി നടപ്പാവുമ്പോൾ
കേസിന്റെ തുടക്കം മുതൽ സർക്കാരിനും പോലീസിനും വേണ്ടത്ര താൽപ്പര്യം ഇല്ലെന്ന വ്യാപകമായ പ്രചാരണങ്ങളുടെ വിവാദങ്ങളിൽ നിന്ന് അഞ്ച് വർഷത്തിനിപ്പുറം മധു കൊലക്കേസിൽ പ്രതികൾക്ക് മേൽ ശിക്ഷവിധി നടപ്പാവുമ്പോൾ ആശ്വാസകരമാണ് കാര്യങ്ങൾ. മധു കൊലക്കേസ് ശിക്ഷ വിധിയിൽ മണ്ണാർക്കാട് എംഎൽഎയുടെയും പാലക്കാട് എംപിയുടെയും ഒന്നും പ്രതികരണങ്ങൾ കാണുന്നില്ല!? പ്രതികരണശേഷി ഇല്ലാത്ത വനവാസികളെക്കാൾ വന്തവാസികളുടെ വോട്ട് തന്നെ ഏവർക്കും മുഖ്യം! അട്ടപ്പാടിയും ആദിവാസി സമൂഹവും തെരെഞ്ഞെടുപ്പ് കാലത്തെ അലങ്കാരങ്ങൾ മാത്രമാണോ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും!? അങ്ങിനെ തോന്നിയിട്ടുണ്ട് പലപ്പോഴും. മധുവിന്റെ വിയോഗ സമയത്തും ഇപ്പോൾ ശിക്ഷ വിധിച്ച സമയത്തും നാട്ടിൽ പല സുഹൃത്ത്ക്കളും കൊലയെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു, ഈയിടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ടത് മധുവിന്റെ അമ്മയും സഹോദരിയും തടിച്ചു കൊഴുത്തു എന്നാണ്! മധുവിനെ വീട്ടുകാർ നോക്കാത്തത് കൊണ്ടാണ് ഈ ഗതി വന്നത് എന്ന് വാർത്തകൾക്ക് കീഴെ കമന്റുകൾ വരുന്നു! കള്ളനും നാട്ടുകാർക്ക്…
