ഹ്യൂസ്റ്റൺ: ഈ വർഷം നവംബർ 2, 3, 4 തീയതികളിൽ മയാമിയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസിന്റെ ആദ്യ കിക്ക് ഓഫ് ഹ്യൂസ്റ്റനിൽ നടക്കും. ഏപ്രിൽ 17 ന് തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്ക് മിസ്സോറി സിറ്റിയിൽ വച്ചാണ് കിക്ക് ഓഫ് നടക്കുക എന്ന് ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അറിയിച്ചു. അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ കൂടിയ ചാപ്റ്റർ യോഗശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഐ പി സി എൻ എ ദേശീയ പ്രസിഡണ്ട് സുനിൽ തൈമറ്റം നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ സൂമിൽകൂടി യോഗത്തിൽ സംബന്ധിച്ചു. പ്രസ് ക്ലബ് അംഗങ്ങൾ, ഹൂസ്റ്റണിലെ സ്പോൺസേർസ് തുടങ്ങിയവരുൾപ്പെടുന്ന ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, കേരളത്തിൽ നിന്നെത്തുന്ന പത്രപ്രവർത്തകൻ പി ആർ…
Month: April 2023
ഗർഭച്ഛിദ്രത്തിനു സംസ്ഥാനം വിടാൻ സഹായിക്കുന്നവരെ ശിക്ഷിക്കുന്ന ബിൽ പാസ്സാക്കി
ഐഡഹോ: ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെ ഗർഭച്ഛിദ്രം നടത്താൻ സംസ്ഥാനത്തിനു പുറത്തുപോകാൻ സഹായിക്കുന്നതിൽ നിന്ന് ഐഡഹോയിലെ ആളുകളെ വിലക്കുന്ന ബിൽ ബുധനാഴ്ച നിയമമായി.ഇതോടെ ഗർഭച്ഛിദ്രത്തിനു സംസ്ഥാനങ്ങൾക്ക് പുറത്തുള്ള യാത്രകൾ കര്ശനമായി നിയന്ത്രിക്കുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി ഐഡഹോ മാറി. ഗർഭിണിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ മരുന്ന് വഴിയോ മാർഗങ്ങളിലൂടെയോ ഗർഭച്ഛിദ്രം ചെയ്യാൻ മറ്റു സംസ്ഥാനങ്ങളിലേക്കു പോകാൻ സഹായിക്കുന്നവർക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പുതിയ നിയമനിർമ്മാണം. ബില്ലിൽ റിപ്പബ്ലിക്കൻ ഗവർണർ ബ്രാഡ് ലിറ്റിൽ ബുധനാഴ്ച രാത്രി ഒപ്പുവച്ചു, 30 ദിവസത്തിന് ശേഷം ഇത് പ്രാബല്യത്തിൽ വരും. ഓഗസ്‌റ്റ് മുതൽ ഐഡഹോയിൽ ഗർഭാവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും ഗർഭഛിദ്രം നിരോധിച്ചിരിക്കുന്നു – ഒക്‌ലഹോമയും ടെക്‌സാസും സംസ്ഥാനങ്ങളുടെ അതിർത്തിക്കുള്ളിൽ ഗർഭച്ഛിദ്രം സുഗമമാക്കാൻ സഹായിക്കുന്ന ആളുകൾക്കെതിരെ നിയമനടപടികൾ അനുവദിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തിന് പുറത്തുള്ള ഗർഭഛിദ്രത്തെ സഹായിക്കുന്നത് കുറ്റകരമാക്കുന്ന ആദ്യ നിയമമാണ് ഐഡഹോയുടെ…
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം
ന്യൂയോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാജി കൊച്ചുമ്മൻ (പ്രസിഡന്റ് ) റവ. ഫാ.ജോൺ തോമസ്, ശ്രീ റോയ് സി. തോമസ് (വൈസ് പ്രസിഡന്റുമാർ) ശ്രീ. ഡോൺ തോമസ് (സെക്രട്ടറി), ശ്രീ ഗീവർഗീസ് മാത്യൂസ്, ശ്രീ മാത്തുക്കുട്ടി ഈശോ (ജോയിന്റ് സെക്രട്ടറിമാർ), ശ്രീ.തോമസ് വർഗീസ് (ട്രഷറർ) ശ്രീ. ജോൺ താമരവേലിൽ (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി റവ. വി.ടി. തോമസ് (ക്ലർജി ഫെല്ലോഷിപ്പ്), റവ. സാം എൻ. ജോഷ്വാ (യൂത്ത് ഫോറം), ശ്രീമതി. ഷേർലി പ്രകാശ് (വിമൻസ് ഫോറം), വിപിൻ മാത്യു…
ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി
സൗത്ത് കരോലിന: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു . സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയുടെ പ്രചാരണം ആദ്യ മൂന്ന് മാസങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ബഹു ദൂരം മുന്നോട്ടുപോയതായി പ്രചാരണ മാനേജർ ബെറ്റ്‌സി ആങ്ക്‌നി ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവയിലും ന്യൂ ഹാംഷെയറിലും 19 ഇവന്റുകൾ ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെയുള്ള “സജീവ റീട്ടെയിൽ കാമ്പെയ്‌നിംഗിന്റെ” ഫലമാണിതെന്ന് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന മാനേജർ ബെറ്റ്‌സി ആങ്ക്‌നി പറഞ്ഞു..ട്രംപ് 2016, 2020 കാമ്പെയ്‌നുകളിൽ ധനസമാഹരണ സമാഹരണത്തിൽ വളരെ മുൻപന്തിയിലായിരുന്നു ഫെബ്രുവരി 15-ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു മാർച്ച് അവസാനത്തോടെ 11 മില്യൺ ഡോളർ സമാഹരിച്ചതായി ഹേലിയുടെ കാമ്പയിൻ പ്രഖ്യാപിച്ചു.70,000 ആളുകളിൽ നിന്നാണ് പണം ലഭിച്ചത്,…
രാമനവമി ആഘോഷത്തിൻ്റെ മറവിൽ സംഘ്പരിവാർ ആക്രമണം; സോളിഡാരിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി
കോട്ടക്കൽ : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ കോട്ടക്കലിൽ പ്രതിഷേധ സംഗംമം നടത്തി. രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി , ജനറൽ സെക്രട്ടറി അജ്മൽ കെ എൻ ,വൈസ് പ്രസിഡൻ്റ്മാരായ അജ്മൽ കാരക്കുന്ന് , സെക്രട്ടറിമാരായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
നിരണത്ത് പെസഹയുടെ സ്മരണ പുതുക്കി പാദം കഴുകൽ ശുശ്രൂഷ നടന്നു
നിരണം: ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണം നടക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.
വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 800 ഓളം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റും നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനുമായ സലീം മമ്പാട് റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, ഇഫ്താർ ജനറൽ കൺവീനർ സി.പി കുഞ്ഞാലൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
ജനപ്രിയ നായകന്റെ വോയ്‌സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച് മോഷൻ പോസ്റ്റർ റിലീസായി
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. വൻ താര നിരയാണ് ചിത്രത്തിൽ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നൽകുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം…
ഷാജി പി ജോർജ് നിര്യാതനായി
ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്) മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ) തെങ്ങും തോട്ടത്തിൽ,കോഴഞ്ചേരി), മെർലിൻ ജോർജ് (ദുബായ്), പുലിപ്ര പടിഞ്ഞേറേതിൽ, മുളക്കുഴ) കൊച്ചുമക്കൾ: എലനോർ മേരി മത്തായി, കൊളേറ്റ് സാറ മത്തായി ശവസംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ 1 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2 മണിക്ക് മടത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ തുടർശുശ്രൂഷകൾ നടത്തുന്നതുമാണ്. അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (നൈനാൻ മാത്യു) (91) 9495909797 (ഇന്ത്യ), ജിക്കു ജോർജ് (91)…
റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു
ന്യൂയോർക് :പരിസ്ഥിതി അഭിഭാഷകനും വാക്‌സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രേഖകൾ സമർപ്പിച്ചു. റോബർട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ട്രഷറർ ജോൺ ഇ സള്ളിവാനാണ് ബുധനാഴ്ച വാർത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനെതിരെ ശക്തമായ വെല്ലുവിളിയുയർത്തുന്നതായിരിക്കും റോബർട്ട് എഫ്. കെന്നഡിയുടെ സ്ഥാനാർത്ഥിത്വം. മുൻ ന്യൂയോർക്ക് സെനറ്ററും യുഎസ് അറ്റോർണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ. വാക്സിൻ വിരുദ്ധ പ്രവർത്തകനും, വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമായ കെന്നഡി, 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഔദ്യോഗികമായി…
