ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ അടിയന്തിര ഇടപെടൽ; വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും

കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത…

മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്

കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു. അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.

വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം

മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി…

സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി

വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.

മലബാർ സമര പോരാളികൾക്ക് മലപ്പുറത്ത് അർഹമായ സ്മാരകം നിർമ്മിക്കണം: റസാഖ്‌ പാലേരി

പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…

വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതികള്‍ നടത്തിയ ലൈംഗികാരോപണത്തിന്റെ കാരണക്കാരന്‍ പിണറായി വിജയനാണെന്ന് പിസി ജോർജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ (Oommen Chandy) ലൈംഗികാതിക്രമത്തിൽ കുടുക്കാൻ സോളാർ കേസിലെ (Solar case) പ്രതിയോട്  ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്കുലർ) നേതാവ് പിസി ജോർജ്ജ്. നന്ദകുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് സോളാർ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതെന്നും പിസി ജോർജ് (P C George) പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാൻ അവർ തീരുമാനിച്ചത്. സോളാർ ആരോപണത്തെ കുറിച്ച് പ്രതികൾ തനിക്ക് ഒരു കുറിപ്പ് നൽകിയെന്നും കുറിപ്പിലുള്ളത് എന്താണെന്ന് മാധ്യമങ്ങളോട് പറയണമെന്നും ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആവശ്യം നിരസിച്ച അദ്ദേഹം കുറിപ്പ് സിബിഐക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു സോളാർ കേസിലെ പ്രതികൾ ഉന്നയിച്ച ലൈംഗികാതിക്രമക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ യുഡിഎഫ് സർക്കാരിനെ…

IOC USA Celebrates One Year Anniversary of Bharat Jodo Yatra

Indian Overseas Congress celebrated the first anniversary of the Bharat Jodo Yatra in a reception organized by the Kerala Chapter in honor of visiting member of Parliament Smt. Ramya Haridas. Commenting on the anniversary, Mr. Mohinder Singh Gilzian, President of the IOCUSA, said,” We gathered here to celebrate a remarkable milestone—the first anniversary of the Bharat Jodo Yatra. This journey, spanning more than 4000 kilometers, has taken us through the heart and soul of India, covering 12 states and 2 Union territories. This Yatra aims to unite India and to…

കൗമാരക്കാരന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് പോലീസ്; കുട്ടിയെ കൊലപ്പെടുത്തിയ ബന്ധുവിന് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം: ആഗസ്റ്റ് 30ന് കാട്ടാക്കടയ്ക്ക് സമീപം പൂവച്ചലിൽ വാഹനാപകടമെന്ന് ആദ്യം കരുതിയ പതിനഞ്ചുകാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു. അകന്ന ബന്ധുവായ പ്രിയരഞ്ജൻ (Priyaranjan) ഓടിച്ച ഇലക്‌ട്രിക് കാറിടിച്ചാണ് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖര്‍ (Adishekhar) മരിച്ചത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ പ്രിയരഞ്ജൻ മനഃപ്പൂര്‍‌വ്വം കാറിടിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച കൗമാരക്കാരന്റെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിരുന്നതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു മാധ്യമങ്ങളോട് പറഞ്ഞു. “പ്രിയരഞ്ജനോട് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം മൂത്രമൊഴിക്കരുതെന്ന് കുട്ടി പറഞ്ഞതിന് സാക്ഷി മൊഴിയുണ്ട്. ആ സംഭവത്തില്‍ പ്രകോപിതനായ പ്രിയരഞ്ജന്‍ പ്രതികാരമായാണ് കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, ആദിയെ ആശുപത്രിയിലെത്തിച്ചതും അപകടമാണെന്ന് അവകാശപ്പെട്ടതും പ്രിയരഞ്ജനാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നയുടനെ പ്രിയരഞ്ജന്‍ ഒളിവില്‍ പോയി.…

മൊറോക്കോ ഭൂകമ്പം: അതിജീവിച്ചവർ സഹായം തേടുന്നു

മൗലേ ബ്രാഹിം (മൊറോക്കോ): ആറു പതിറ്റാണ്ടിലേറെയായി മൊറോക്കോയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പത്തെ അതിജീവിച്ചവർ ഞായറാഴ്ച ഭക്ഷണവും വെള്ളവും കണ്ടെത്താൻ പാടുപെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാൻ പ്രയാസമുള്ള ഗ്രാമങ്ങളിൽ 2,000-ത്തിലധികം പേര്‍ മരിച്ചതായി കണക്കാക്കുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്. ഹൈ അറ്റ്‌ലസിലെ ഏറ്റവും മോശമായ ബാധിത ഗ്രാമങ്ങളിൽ എത്തിച്ചേരുക എന്ന വെല്ലുവിളി ദുരിതാശ്വാസ പ്രവർത്തകർ അഭിമുഖീകരിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങൾ അധികവും പരുക്കൻ പർവതനിരകളിലാണ്. മാരാക്കെക്കിന് തെക്ക് 40 കിലോമീറ്റർ (25 മൈൽ) പ്രഭവകേന്ദ്രത്തിനടുത്തുള്ള ഒരു ഗ്രാമമായ മൗലേ ബ്രാഹിമിൽ, നിവാസികൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മരണപ്പെട്ടവരെ പുറത്തെടുത്തത് എങ്ങനെ എന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു. “ഞങ്ങൾക്ക് ഞങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു, ഞങ്ങൾക്ക് ആളുകളെയും നഷ്ടപ്പെട്ടു, ഞങ്ങൾ രണ്ട് ദിവസം…