രാശിഫലം (17-10-2023 ചൊവ്വ)

ചിങ്ങം : അശ്രദ്ധമായ മനോഭാവം മൂലം ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്‌ക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഏത് ചെറിയ പ്രശ്‌നത്തിനും പരിഹാരം കാണാൻ ശ്രമിക്കണം. അല്ലെങ്കിൽ, അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, വാക്കുകളും, പ്രവൃത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളേക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും. തുലാം : ഏറ്റെടുക്കുന്ന ജോലി ഏതുവിധേനയും പൂർത്തിയാക്കും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിൽ മതിപ്പ് പ്രകടിപ്പിക്കും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വൃശ്ചികം : ഈ രാശിക്കാർക്ക് ഒരു സംഘടന നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. അതിനാൽ ഇന്ന്…

നജീബ് അഹമ്മദ് അനുസ്മരണ സംഗമം

ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാന ദിവസത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘വേർ ഈസ്‌ നജീബ്?’ എന്ന ചോദ്യമുയർത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. നജീബിന്റേത് വ്യവസ്ഥാപിത തിരോധാനമാണെന്നും ഏത് മറവിയിലേക്ക് തള്ളിയിട്ടാലും എസ്.ഐ.ഒ തെരുവില്‍ ചോദ്യമുയർത്തുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ഫുആദ്, അസ്‌ലം പി.വി. നാജിഹ്, നൂറുദ്ദീൻ, റിസ്‌വാൻ, റാഷിദ്‌ എന്നിവർ സംസാരിച്ചു.

മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആൻ്റണി അന്തരിച്ചു

മുട്ടാർ : സാമൂഹിക – സാംസ്ക്കാരിക – രാഷ്ടീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആൻ്റണി (53) അന്തരിച്ചു.മ്യതദേഹം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒക്ടോബർ 19 വ്യാഴാഴ്ച 2.30ന് മുട്ടാർ സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ:തൃക്കൊടിത്താനം മുട്ടത്തുപാറ കുടുംബാംഗം റിൻസി (അദ്ധ്യാപിക, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം) മക്കൾ: അരുൺ ആൻ്റണി ബിജു (വിദ്യാർത്ഥി, ഈസ്റ്റ് – വെസ്റ്റ് നഴ്സിംഗ് കോളജ്, ബാഗ്ലൂർ), അഖിൽ ചാക്കോ ബിജു (വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് എൻഞ്ചിനീയറിംഗ് കോളജ്, പത്താമുട്ടം), അമൽ സ്ക്കറിയ ബിജു (വിദ്യാർത്ഥി, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം). കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിജു സി ആൻ്റണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, മന്ത്രി റോഷി…

അറബിക്, അമേരിക്കന്‍ ഫ്യൂഷന്‍ വിഭവങ്ങളുമായി ടീ ടൈം ഗ്രൂപ്പിന്റെ അമ്പത്തിയാറാമത് ശാഖ’ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ചായയുടെ രുചിപ്പെരുമയുമായി സ്വദേശികളുടേയും വിദേശികളുടേയും മനം കവര്‍ന്ന ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പിന്റെ ‘അമ്പത്തിയാറാമത് ശാഖ’ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ ‘പ്രീമിയം’ വിഭാഗത്തിലെ ആറാമത് ശാഖയാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി സൗത്ത് ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് ഡയറക്ടറായ അബ്ദുല്‍ കരീം, സ്വദേശികളായ ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജമാല്‍ നാസര്‍ അല്‍ കഅബിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവില്‍ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍, ലുസൈല്‍ ക്രെസെന്റ് പാര്‍ക്ക്, ലുസൈല്‍ മെറീന, സല്‍വാ റോഡ് എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വദേശികളുടേയും വിദേശികളുടേയും പ്രിയങ്കരമായ ബ്രാന്‍ഡായി…

സൗദിയില്‍ ബുധനാഴ്ച വരെ ശക്തമായ ഇടിമിന്നലുണ്ടാകും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍

റിയാദ് : ഒക്‌ടോബർ 18 ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, മക്ക അൽ മുഖറമ മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും അത് പേമാരി, ആലിപ്പഴം, മണൽക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പും നല്‍കി. അസീർ, അൽ-ബാഹ, മദീന, നജ്‌റ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് ബാധിത പ്രദേശങ്ങൾ. അൽ-ജൗഫ്, തബൂക്ക്, ഷർഖിയ മേഖലകളിലെ വടക്കൻ അതിർത്തി പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ മാധ്യമ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഗര്‍ബയില്‍ നിന്ന് അഹിന്ദുക്കളെ പുറത്തു നിർത്താൻ അവരെ ഗോമൂത്രം തളിക്കുക; വിചിത്ര ഉത്തരവുമായി വി എച്ച് പി

ഹൈന്ദവരുടെ ഉത്സവമായ ഒൻപത് ദിവസത്തെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് ആരംഭിച്ചു. ഈ അവസരത്തിൽ, മത വിശ്വാസികള്‍ ഉത്സവ ആവേശത്തിൽ പങ്കെടുക്കുന്നു. എന്നാല്‍, തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് വിചിത്രമായ ഒരു നിര്‍ദ്ദേശവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അതായത്, ഗർബ ആഘോഷങ്ങളിൽ ഹിന്ദുക്കൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുക. ഗുജറാത്തിലെ വിഎച്ച്പി പ്രസിഡന്റ് ഹിതേന്ദ്ര സിംഗ് രജ്പുത് ആണ് വിചിത്രമായ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുക്കളെ അഹിന്ദുക്കളിൽനിന്ന് വേർതിരിക്കാനുള്ള ഒരേയൊരു പോം‌വഴി, പരമ്പരാഗത തിലകത്തോടൊപ്പം അഹിന്ദുക്കളെ ഗോമൂത്രം തളിച്ച് ഗർബയില്‍ പങ്കെടുപ്പിക്കണമെന്നാണ് ഹിതേന്ദ്ര സിംഗ് രജ്പുത് പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പങ്കെടുക്കുന്നവരുടെ ആധാർ കാർഡുകൾ സൂക്ഷ്മമായി പരിശോധിക്കാനും കൈത്തണ്ടയിൽ ധരിക്കുന്ന പവിത്രമായ ചുവന്ന നൂലായ കൽവ പരിശോധിക്കാനും പറയുന്നു. ഈ വിചിത്രമായ നീക്കം “ലൗ ജിഹാദ് തടയൽ എന്ന മഹത്തായ ഉദ്ദേശ്യം” നിറവേറ്റാനാണെന്ന് രജ്പുത്…

ഇസ്രായേല്‍- ഗാസ: സഹായ ചർച്ചകളെ സഹായിക്കാൻ യുഎൻ എയ്ഡ് ചീഫ് മിഡിൽ ഈസ്റ്റിലേക്ക്

ജനീവ: ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ചർച്ചകൾക്ക് പിന്തുണ നൽകുന്നതിനായി താൻ തിങ്കളാഴ്ച മിഡിൽ ഈസ്റ്റിലേക്ക് പോകുമെന്ന് യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. തന്റെ ഓഫീസ് ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയവരുമായും ആഴത്തിലുള്ള ചർച്ചകളിലാണെന്നും ഗ്രിഫിത്ത്സ് പറഞ്ഞു. “ചർച്ചകളിൽ സഹായിക്കാനും സാക്ഷ്യം വഹിക്കാനും, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ആളുകൾക്ക് ഇപ്പോഴും സഹായ ഹസ്തവുമായി മുന്‍‌പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ സഹായ പ്രവർത്തകരുടെ അസാധാരണമായ ധൈര്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ നാളെ ആ പ്രദേശത്തേക്ക് പോകും, ”അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്‌ച കെയ്‌റോയിൽ എത്താൻ ഗ്രിഫിത്ത്‌സ് പദ്ധതിയിട്ടിരിക്കുകയാണെന്നും ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന യാത്ര മേഖലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയത്തിന്റെ വക്താവ് പറഞ്ഞു. ഈജിപ്ഷ്യൻ വൃത്തങ്ങൾ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കരാറൊന്നും നിലവിലില്ലെന്ന് ഇസ്രായേലും ഹമാസും അറിയിച്ചതിനെത്തുടർന്ന് ഇസ്രായേൽ നിയന്ത്രിക്കാത്ത ഗാസയിലേക്കുള്ള ഏക…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചത് സിപി‌എം: ഇ ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതും നിയന്ത്രിച്ചതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപസമിതിയും പാര്‍ലമെന്ററി കമ്മിറ്റിയുമാണെന്ന്‌ ഇ.ഡി. ബാങ്ക് ഡയറകടര്‍ ബോര്‍ഡിന്‌ പുറമെ നയപരമായ കാര്യങ്ങളും സിപിഎമ്മാണ് തീരുമാനിച്ചിരുന്നതെന്നും ഇ ഡി പറഞ്ഞു. വായ്പ അനുവദിക്കുന്നതിന്‌ പ്രത്യേക മിനിറ്റ്‌സ് ബുക്ക്‌ സൂക്ഷിച്ചിട്ടുണ്ടെന്നും ഇഡിയുടെ പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ എം.കെ. ബിജുവും സെക്രട്ടറി സുനില്‍കുമാറും ഇക്കാര്യം സമ്മതിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്‌ പലര്‍ക്കും അനധികൃത വായ്പ അനുവദിച്ചത്‌. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിലും തട്ടിപ്പുകള്‍ കണ്ടെത്തി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അനുവദിച്ച വായ്പയുടെ ഭൂരിഭാഗവും പണമായി മാറ്റി. നിയമവിരുദ്ധമായ ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്‌. പണം കൈമാറ്റം സംബന്ധിച്ച്‌ ബാങ്ക് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്‌. 2022 ഓഗസ്റ്റ് 25-ന് നടത്തിയ റെയ്ഡില്‍ ബാങ്കില്‍ അനധികൃതമായി വായ്പ അനുവദിച്ചതുമായി…

വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; പ്രതിയെ പോലീസ് പിടികൂടി 

എരുമേലി: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി വനിതാ സബ്‌ ഇന്‍സ്പെകുറെ ആക്രമിച്ചു. എരുമേലിയിലാണ്‌ സംഭവം. അയല്‍വാസിയെ ആക്രമിച്ച കേസിലെ പ്രതി എലിവാലിക്കര കീച്ചേരില്‍ വി.ജി. ശ്രീധരന്‍ (72) എരുമേലി വനിതാ സബ്‌ ഇന്‍സ്പെക്ടര്‍ ശാന്തി കെ.ബാബുവിന്റെ തലമുടി കുത്തിപ്പിടിക്കുകയും തുടര്‍ന്ന്‌ മുതുകില്‍ ഇടിക്കുകയും ചെയ്യു. കോടതി പുറപ്പെടുവിച്ച വാറണ്ട്‌ നടപ്പാക്കാന്‍ പൊലീസ്‌ എത്തിയപ്പോഴായിരുന്നു സംഭവം. ശ്രീധരന്‍ എസ്‌ഐക്കും സംഘത്തിനും നേരെ ചീത്തവിളിച്ചു. പോലീസ്‌ സ്റേഷനിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും അകത്ത്‌ കയറി വാതിലടക്കുകയും ചെയ്തു. ഇതോടെ പോലീസ്‌ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന്‌ ശ്രീധരനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ എസ്‌ഐയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് മുതുകില്‍ ഇടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം: സർക്കാർ ഉത്തരവിൽ ഗുരുദേവനെ മറന്നു

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ആശ്രമത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിനായി ഇടക്കാല സമിതിയെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മേല്‍നോട്ട സമിതിയെയും നിയോഗിച്ച ഉത്തരവില്‍ ഗുരുദേവന്റെ പേരില്ല. ഉത്തരവില്‍ കൊല്ലം കള്‍ച്ചറല്‍ കമ്മിറ്റി എന്ന്‌ പരാമര്‍ശിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌. ആദ്യ പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ്‌ കൊല്ലത്തെ സാംസ്കാരിക സമുച്ചയം പ്രഖ്യാപിച്ചത്‌. സമുച്ചയത്തിന്‌ ശ്രീനാരായണ ഗുരുദേവന്റെ പേരിടുമെന്ന്‌ ബജറ്റ്‌ പ്രഖ്യാപനം. മെയ്‌ നാലിന്‌ സംസ്ഥാനത്തിന്‌ സമര്‍പ്പിച്ച സമുച്ചയം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സ്‌ എന്നാണ്‌ ആലേഖനം ചെയ്തിരിക്കുന്നത്‌. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കൊല്ലത്തെ സാംസ്ക്കാരിക സമുച്ചയം എന്ന്‌ മാത്രമാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. ഇത്‌ യാദ്യശ്ചികമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഒന്നിലധികം സ്ഥലങ്ങളില്‍ ഇത്‌ ആവര്‍ത്തിച്ചു. ഗുരുദേവനോട് സാമ്യമില്ലാത്ത പ്രതിമ സമുച്ചയത്തില്‍ സ്ഥാപിച്ചത്‌ ഉദ്ഘാടന ദിവസം തന്നെ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന്‌ പ്രതിമ നീക്കം ചെയ്ത്…