രാശിഫലം (20-10-2023 വെള്ളി)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല എന്നീ മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് ഇല്ലാതാക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, വളരെ വേദനിപ്പിക്കുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ മാനസിക വിഷമത്തിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ നല്ല…

ആദിവാസി ഭൂമി ആവിശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി രാപ്പകൽ സമരം

മലപ്പുറം : നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (2023 ഒക്ടോബർ 20 വൈകീട്ട് 4 മണി) മുതൽ കളക്ട്രറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ രാമൻ കൊയ്യോൻ, അംബിക മറുവാക്ക്, സുന്ദർരാജ് മലപ്പുറം, വാസു കടപ്പാറ, കൃഷ്ണൻ മഞ്ചേരി, ചന്ദ്രൻ താനൂർ, കെ കെ ഷാജഹാൻ, അഡ്വ. അമീൻ ഹസ്സൻ, നാസർ കീഴുപറമ്പ്, സഫീർ ഷാ, കൃഷ്ണൻ കുനിയിൽ തുടങ്ങി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

എസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചുഎസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചു

സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്; ഒക്ടോബര്‍ 25-ന് ഇന്റര്‍‌വ്യൂ

തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100. പിആര്‍ഡി, കേരള സര്‍ക്കാര്‍

തിരുവല്ല അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപകയുടെ പണം തട്ടിയെടുത്ത മുന്‍ മാനേജരെ പോലീസ്‌ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന്‌ ഒളിവില്‍ പോയ പ്രീത ഹരിദാസിനെയാണ് പൊലീസ്‌ ഇന്ന്‌ രാവിലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷേപകന്റെ ആറര ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പ്രീത കൈക്കലാക്കിയെന്നാണ് കേസ്. 2015ല്‍ തിരുവല്ല മഠത്തില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചു. 2022 ഒക്ടോബറില്‍ പലിശയടക്കം ആറര ലക്ഷം രൂപ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ജീവനക്കാര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒപ്പിട്ടാണ്‌ ബാങ്ക് ജീവനക്കാരി പണം തട്ടിയെടുത്തതെന്ന്‌ വൃക്തമായി. പോലീസിനെ സമീപിച്ചെങ്കിലും…

ഗൾഫ് പ്രവാസികളുടെ യാത്രാക്ലേശത്തിന് അറുതി; കേന്ദ്രാനുമതി ലഭിച്ചാൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫിലെ മലയാളി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫിലേക്ക്‌ കപ്പല്‍ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ്‌ ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രി സര്‍ബാനന്ദ സോനോവാളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഉത്സവ സീസണില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക്‌ ഈടാക്കുന്നത്‌ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞതായി മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ ആരംഭിക്കുന്നതിന്‌ കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന്‌ കേന്ദ്രമന്ത്രി ഉറപ്പ്‌ നല്‍കിയതായും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. കേരള മാരിടൈം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍.എസ്‌.പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി.ടി.ജോയ്‌, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സെപ്തംബറില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഗള്‍ഫില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കപ്പല്‍…

‘ഓപ്പറേഷൻ ചക്ര 2’: സൈബർ തട്ടിപ്പുകൾക്കെതിരെ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിൽ സി ബി ഐ റെയ്ഡ്

കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 100 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പും തകര്‍ത്തു. സ്വകാര്യ, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ്‌ ‘ഓപ്പറേഷന്‍ ചക്ര 2’ എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്‌. കേരളത്തിന്‌ പുറമെ മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടക, ഹരിയാന, തമിഴ്നാട്‌, പഞ്ചാബ്‌, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക്‌ ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളും കണ്ടെത്തി. ആഗോള ഐ.ടി കമ്പനി, ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒമ്പത്‌ കോള്‍…

ഗാസയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന

ലണ്ടൻ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിർത്തിയിൽ അഞ്ച് ട്രക്കുകൾ മെഡിക്കൽ സപ്ലൈസുമായി തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു. അതോടൊപ്പം, ഫലസ്തീൻ പ്രദേശത്തേക്കുള്ള സഹായം തടയില്ല എന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. ഞങ്ങളുടെ ട്രക്കുകൾ ലോഡു ചെയ്‌ത് പോകാൻ തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. റഫ ക്രോസിംഗ് തുറന്നാലുടൻ സാധനങ്ങൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഇടുങ്ങിയ ഗാസ മുനമ്പിൽ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുകയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം നിർത്തുകയും ചെയ്യുമെന്ന് ഇസ്രായേൽ പറഞ്ഞതിന് ശേഷം ആദ്യമായാണ് സഹായം വിതരണം ചെയ്യുന്നത്.

സിഖുകാർക്കുള്ള ഓൺ അറൈവൽ വിസ പാക്കിസ്താന്‍ പ്രഖ്യാപിച്ചു

ലാഹോർ: സിഖ് തീർഥാടകർക്ക് വിസ ഓൺ അറൈവൽ, ടൂറുകൾ ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജ് പഞ്ചാബ് കെയര്‍‌ടേക്കര്‍ മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി അവതരിപ്പിച്ചു. ലാഹോർ, നങ്കാന സാഹിബ്, ഹസൻ അബ്ദാൽ, കർതാർപൂർ എന്നിവിടങ്ങളിലെ സിഖ് മതകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് അമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സിഖ് തീർഥാടകരുടെ ഒരു പ്രതിനിധി സംഘം നഖ്‌വിക്ക് നന്ദി അറിയിച്ചു. അവർ അദ്ദേഹത്തിന് പരമ്പരാഗത ചാദറും സമ്മാനിച്ചു. തീർത്ഥാടകർ പഞ്ചാബിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് അഗാധമായ അഭിനന്ദനം അറിയിച്ചു. പാക്കിസ്താനിലെ സിഖ് തീർഥാടകർക്ക് വിസ ഓൺ അറൈവൽ നൽകാനുള്ള ശ്രമങ്ങളെ സൂചിപ്പിച്ച് മൊഹ്‌സിൻ നഖ്‌വി ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. ഫെഡറൽ ഗവൺമെന്റുമായി ഇത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിഖ് കമ്മ്യൂണിറ്റിക്കായി നങ്കാന സാഹിബിൽ ഒരു കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കാനും പഞ്ചാബിലെ സിഖ് തീർഥാടകർക്കായി ഒരു പ്രത്യേക ടൂർ…

ഇസ്രായേൽ-ഹമാസ് സംഘർഷം: മാനുഷിക നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി : ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ പ്രകോപനം സൃഷ്ടിച്ച് ദിവസങ്ങൾക്ക് ശേഷം, അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മരണത്തിലും മാനുഷിക സാഹചര്യത്തിലും ഇന്ത്യ ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നതായി ഈ ആഴ്ച ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെ അദ്ദേഹം തന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരായ ഭീകരമായ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും നേരിടാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണമെന്നും ബാഗ്ചി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിനായി നേരിട്ടുള്ള ചർച്ചകൾക്ക് അനുകൂലമായ നിലപാട് ഇന്ത്യ ആവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഗാസയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ ചൊവ്വാഴ്ച 470 ഓളം പേർ…