വിക്രമിന്റെ പുതിയ ചിത്രം “ചിയാൻ 62”, സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്.പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രൈലെർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ. പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62  തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് ചിത്രത്തിന്…

കൊശക്കടയിൽ കാണയണ്ണ വീട്ടിൽ സുഹൈബ് (63) നിര്യാതനായി

പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകന്‍ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ്. മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.

വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി

വിദ്വേഷ പ്രചാരണം – കളമശ്ശേരി സ്ഫോടനം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍‌ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു, മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ് തുടങ്ങിയവര്‍ക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി പരാതിയുടെ പൂര്‍ണ്ണരൂപം കേരള സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ബഹുമാനപ്പെട്ട് സര്‍, പരാതിക്കാരന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതികള്‍ പ്രതികള്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരും ഓണ്‍ലൈന്‍ ചാനലുകളായ മറുനാടന്‍ മലയാളി കര്‍മ്മ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാരുമാണ്. കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തില്‍…

തൃശൂരിൽ കനത്ത മഴ; പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; വൈദ്യുതാഘാതമേറ്റ് നാല് പേർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും മരങ്ങൾ കടപുഴകി വീണു. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. . ആൽമരം റെയിൽവേ ട്രാക്കിൽ വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശമംഗലം, ചേലക്കര, മുള്ളൂർക്കര എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വണ്ടിപ്പറമ്പ് പ്രദേശത്ത് കനത്ത മഴയിൽ ആൽമരം കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണു. തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തടസ്സത്തെത്തുടർന്ന് ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി ട്രെയിൻ വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു.

കളമശ്ശേരി സ്ഫോടനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക – വെൽഫെയർ പാർട്ടി

കളമശ്ശേരിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി വിശ്വാസികൾക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങളുമായി മലയാളിയായ കേന്ദ്ര മന്ത്രി രംഗത്ത് വന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത്. വർഗ്ഗീയ വീക്ഷണത്തോട് കൂടിയുള്ള മന്ത്രിയുടെ പ്രതികരണം അർഹിക്കുന്ന അവജ്ഞയോടെ കേരളീയ പൊതു സമൂഹം തള്ളിക്കളഞ്ഞുവെങ്കിലും, BJP – സംഘ് പരിവാർ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചരണം അനസ്യൂതം നടത്തുകയാണ്. മുഖ്യധാര മാധ്യമങ്ങളും സംഘ് പരിവാർ ദുഷ്പ്രചരണം ഏറ്റുപിടിക്കുന്നു എന്നുള്ളതും ഗൗരവതരമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണമെന്ന് അദ്ധേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…

സുരേഷ് ഗോപിക്കു നേരെയുള്ള വേട്ടയാടൽ നിർഭാഗ്യകരം: സതീഷ് കളത്തിൽ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, സുരേഷ് ഗോപിക്കു വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും അതു മനപ്പൂർവ്വമല്ലെന്നു മനസിലാക്കാൻ കൂട്ടാക്കാതെ, ‘പോസ്റ്റ് മോഡേൺ ബ്രെയിൻ’ ഉണ്ടെന്ന് ഊറ്റംകൊള്ളുന്ന ഒരു സമൂഹത്തിൽനിന്നും ഇത്രമാത്രം അധഃപതിച്ച ഒരു ‘വേട്ടയാടൽ സംഭവം’ ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ തൻറെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. ലിംഗസമത്വം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും, പുരുഷൻറെ കേവലമായ സ്പർശത്തെയോ നോട്ടത്തെയോ സ്ത്രീകൾ ഭയപ്പെടുന്നുവെങ്കിൽ, സ്ത്രീകളിനിയും പല കാലം പുരുഷാധിപത്യത്തിൻറെ അടിമകളായിതന്നെ തുടരേണ്ടി വരും. ‘മാഷ്’ വിളിയിൽ അസഹിഷ്ണുത പൂണ്ടതുകൊണ്ടോ ‘ഭാര്യ- ഭർതൃ’ വിളികളിൽ മുഷ്ടി ഉയർത്തിയതുകൊണ്ടോ രാനടത്തം നടത്തിയതുകൊണ്ടോ കിട്ടുന്നതല്ല തുല്യത. പൊതുയിടങ്ങളിൽ ആണും പെണ്ണും അങ്ങോട്ടും ഇങ്ങോട്ടും മടിയിൽകേറി ഇരിക്കുന്നതുമല്ല തുല്യത. അതിക്രമങ്ങളിലൊഴികെ, ചുരുങ്ങിയപക്ഷം, പൊതുവേദികളിലെ പട്ടാപകൽ വെളിച്ചത്തിലെങ്കിലും മജ്ജയും മാംസവും വേരും നീരും നീരിളക്കവുമെല്ലാം ആണിനും പെണ്ണിനും വ്യത്യസ്തമല്ലെന്നു ചിന്തിക്കാനും തിരിച്ചറിയാനും…

കളമശ്ശേരി: ഇസ്ലാമോഫോബിയ പടർത്താൻ ഹിന്ദുത്വ സംഘടനകൾക്കും മാധ്യമങ്ങൾക്കും ശക്തി പകരുന്നത് ഭരണകൂട നിസ്സംഗത

മലപ്പുറം : കൊച്ചി കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തെ മുൻനിർത്തി മുസ്ലിം സമുദായത്തെ പ്രതിചേർത്ത് വിദ്വേഷ പ്രചാരണം നടത്താൻ സംഘ് പരിവാർ സംഘടനകൾ, നേതാക്കൾ, മുഖ്യധാരാ – ഓൺലൈൻ മാധ്യമങ്ങൾ എന്നിവർക്ക് ധൈര്യം പകരുന്നത് സമാന വിഷയങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും നിയമ നടപടികൾ സ്വീകരിക്കാത്ത ഭരണകൂട അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. കേരളത്തിൽ ശക്തിയാർജിച്ചുവരുന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളെ ഭീകരവത്കരിച്ചുകൊണ്ട് മുസ്ലിം സമുദായത്തെ വേട്ടയാടാൻ ശ്രമിച്ച വ്യക്തികളെയും സംഘടനകളെയും തുറന്നു കാട്ടുന്നതായിരുന്നു ഇന്നലത്തെ സംഭവം. സംഘ്പരിവാർ നിർമ്മിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പ്രതി. മുസ്ലിംകളെയും കേരള സർക്കാറിനേയും പ്രതിസ്ഥാനത്ത് നിർത്തി സംഘ്പരിവാർ തുടങ്ങിയ വലിയ വിദ്വേഷ കാമ്പയിനാണ് മാർട്ടിന്റെ കീഴടങ്ങലോടെ അവരെ തിരിഞ്ഞുകൊത്തിയത്. സ്ഫോടനത്തിന് പിന്നിൽ കാസയുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണം. വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ കേന്ദ്ര മന്ത്രിമാരായ…

വ്യാപാരി വ്യവസായിയുടെ സമ്മർദ്ദതന്ത്രങ്ങളെ നേരിടും: എ. ഐ. റപ്പായി

തെരുവ് കച്ചവക്കാർക്കെതിരെ കേരള വ്യാപാരി വ്യവസായി തൃശ്ശൂർ ജില്ലാ ഏകോപന സമിതി ഒന്നാം തിയ്യതി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്താൻ പോകുന്ന പ്രതിഷേധ സമരം രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കേരള വഴിവാണിഭ സഭ (എച്ച്. എം. എസ്.) സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി. യൂണിയൻറെ ജില്ലാ സ്പെഷ്യൽ പ്രവർത്തക കൺവെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവോര കച്ചവടം നിയമാനുസൃതമായ രാജ്യത്ത്, അനധികൃത തെരുവോര കച്ചവടം ഉണ്ടാകുന്നത്, അവരെ അംഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ്. ഗതാഗത നിയന്ത്രങ്ങളുടെ ഭാഗമായും ഇതര നിയമ ലംഘനങ്ങളുടെയും ഭാഗമായി ഉചിതമായ ഭാഗങ്ങളിൽ തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനോ നിർത്തലാക്കുന്നതിനോ യൂണിയൻ എതിരല്ല. പക്ഷെ, വ്യാപാരി- വ്യവസായികളുടെ സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒഴിപ്പിക്കലിനെയും മറ്റു കുൽസിത പ്രവർത്തനങ്ങളെയും യൂണിയൻ ശക്തമായി നേരിടുമെന്നും റപ്പായി മുന്നറിയിപ്പ് നല്കി. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സതീഷ്…

കളമശ്ശേരി സ്ഫോടനം: കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെയുണ്ടായ സ്‌ഫോടനങ്ങളിൽ മൂന്നു പേര്‍ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെയും (മാർക്‌സിസ്റ്റ്) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിശിതമായി വിമർശിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിൽ ചന്ദ്രശേഖർ സ്ഫോടനത്തെ അപലപിക്കുകയും കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെ വില എല്ലാ സമുദായങ്ങളിലെയും നിരപരാധികളാണ് വഹിക്കുന്നത്, അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയിൽ ഒരു ഹമാസ് നേതാവിന്റെ വെർച്വൽ സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു, “ലജ്ജാകരമായ പ്രീണന രാഷ്ട്രീയത്തിന് തെളിവാണ് കോൺഗ്രസ്/സിപിഎം/യുപിഎ/ഇന്ത്യൻ സഖ്യ കക്ഷികള്‍ കേരളത്തില്‍ ‘ജിഹാദിന്’ വേണ്ടി ഹമാസിനെ വിദ്വേഷം പരത്താനും ആഹ്വാനം ചെയ്യാനും ക്ഷണിച്ചത്. ഇത് നിരുത്തരവാദപരവും…

അവരുടെ പഠിപ്പിക്കലുകൾ തിരുത്താൻ അവർ വിസമ്മതിച്ചതാണ് ഇതു ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്: ഡൊമിനിക് മാർട്ടിൻ

എറണാകുളം: ഞായറാഴ്ച കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന സ്‌ഫോടന പരമ്പരയിലെ ഏക പ്രതി ഡൊമിനിക് മാർട്ടിൻ, കുറ്റകൃത്യത്തിൽ തനിക്ക് പങ്കുള്ളതായി വിശദീകരിക്കുന്ന ഒരു വിചിത്രമായ ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിച്ചു. സ്ഫോടനത്തിനു ശേഷം തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയാണ് കളമശേരിയിൽ സ്ഫോടനം നടത്തിയത് താനാണെന്ന് പോലീസിനോട് പറഞ്ഞത്. പോലീസ് ആദ്യം വിശ്വസിച്ചില്ല. തമാശയായിരിക്കുമെന്ന് കരുതി വീണ്ടും ചോദിച്ചപ്പോഴാണ് സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്നും കീഴടങ്ങാൻ വേണ്ടിയാണ് വന്നതെന്നും തറപ്പിച്ചു പറഞ്ഞത്. ദേശീയപാതയിൽ നിന്നും അധിക ദൂരമില്ലാത്ത കൊടകര സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിലാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റുള്ള പരാതിക്കാർ പോയതിന് ശേഷമാണ് ഡൊമനിക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് മുൻപാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ്…