ഇന്നസെന്റിന് കേരളം വിട നൽകി; ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നടത്തി

മലയാളിയുടെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റിന് വിട നൽകി കേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. രാവിലെ പത്തോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയി. 10.30ഓടെ പള്ളിയിലെത്തിച്ചു. 11.15ഓടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. ആസ്വാദക ഹൃദയങ്ങളിൽ ചിരിയും ചിന്തയും നിറച്ച അതുല്യ പ്രതിഭക്ക് യാത്രമൊഴിയേകാൻ ഇന്ന് രാവിലെയും ജനം അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയെത്തിയിരുന്നു. കലാ, സാംസ്‌കാരിക, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കൊച്ചിയിലും ജന്മനാടായ ഇരിങ്ങാലക്കുടയിലുമെത്തിയത്. മന്ത്രിമാരായ ഡോ.ആർ ബിന്ദു, കെ രാജൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിനിമയിലെ സഹപ്രവർത്തകർ, നാട്ടുകാർ അടക്കമുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഞായറാഴ്ച രാത്രി 10.30ന് ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും…

വിവാഹ വാഗ്ദാനം നല്‍കി റഷ്യന്‍ യുവതിയെ കേരളത്തിലെത്തിച്ചു; കാമുകന്‍ അക്രമാസക്തനായതോടെ യുവതി ഹൃദയം തകർന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച ദുബായ് വഴി സ്വന്തം രാജ്യത്തേക്ക് വിമാനം കയറിയ റഷ്യൻ യുവതിയുടെ ദുരിതം അവസാനിച്ചു. സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പരിചയപ്പെട്ട 29 വയസ്സുള്ള തന്റെ സുഹൃത്ത് അഖിലിനൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു യുവതി. എഞ്ചിനീയറായ അഖില്‍ ദോഹയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു സോഷ്യൽ മീഡിയ സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ദോഹയില്‍ നിന്ന് ഇരുവരും നേപ്പാളിലേക്കും ഒടുവിൽ കേരളത്തിലെത്തുകയും ചെയ്തു. വിവാഹം കഴിക്കുക എന്നതായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ ലക്ഷ്യം, എന്നാൽ, അഖില്‍ പലപ്പോഴും യുവതിക്കെതിരെ അക്രമാസക്തമായതിനെ തുടർന്ന് കാര്യങ്ങൾ താളം തെറ്റി. ഇയാളുടെ പെരുമാറ്റം സഹിക്കവയ്യാതെ കഴിഞ്ഞയാഴ്ച വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചിരുന്നു. താമസിയാതെ പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു, ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതിനിടെയാണ് യുവതി ലോക്കൽ മജിസ്‌ട്രേറ്റിന് മുന്നിൽ…

കർണാടക: ബേലൂരിൽ ഖുർആൻ പാരായണത്തിനെതിരെ പ്രതിഷേധം; ഹിന്ദു പ്രവർത്തകർക്കെതിരെ ലാത്തി വീശി

ഹാസൻ: ചരിത്രപ്രസിദ്ധമായ ഹിന്ദുമത മേളയിൽ ഖുറാൻ പാരായണത്തിനെതിരെ കർണാടക ജില്ലയിലെ ബേലുരു പട്ടണത്തിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായപ്പോൾ കർണാടക പോലീസ് ചൊവ്വാഴ്ച ബജ്‌റംഗ്ദൾ, ഹിന്ദു പ്രവർത്തകർക്ക് നേരെ ലാത്തി വീശി. ബേലുരു ടൗണിൽ ഹിന്ദു സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിനിടയിൽ ഒരു മുസ്ലീം യുവാവ് “ഖുറാൻ സിന്ദാബാദ്” മുദ്രാവാക്യം വിളിച്ചതോടെ സ്ഥിതി വഷളായി. ബജ്റംഗ്ദളും ഹിന്ദു പ്രവർത്തകരും യുവാവിനെ ചോദ്യം ചെയ്യുകയും വളയുകയും ചെയ്തു. യുവാക്കൾ സമരക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെ സ്ഥിതി ഗുരുതരമായി. പിന്നീട് പ്രതിഷേധക്കാർ ഇയാളെ ഓടിച്ചു. ഇതിനിടെ മറ്റൊരു സംഘം സമരക്കാർ റോഡ് ഉപരോധിച്ചു. അവസരമില്ലാതെ പോലീസ് ലാത്തിച്ചാർജ് നടത്തി ജനക്കൂട്ടത്തെ അടിച്ചമർത്തുകയായിരുന്നു. കൂടാതെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഹിന്ദുമത മേളയിൽ ഖുറാൻ സൂക്തങ്ങൾ ചൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു പ്രവർത്തകർ തഹസിൽദാർ ഓഫീസിൽ നിവേദനം നൽകിയിരുന്നു. ഏപ്രിൽ മൂന്നിനകം ഇതു സംബന്ധിച്ച ഉത്തരവ്…

GLOBAL INDIAN COUNCIL (GIC) ANNOUNCES GIC CANADA NATIONAL CHAPTER

Toronto: Global Indian Council Inc., the fast-growing non-profit Network Organization of the Indian Diaspora, announced its new GIC Canada National Chapter (GIC-CAN-CA)in Canada on Sunday, March 26, 2023. Global Indian Council is incorporated in the State of Texas as a nonprofit, nonreligious, and nonpolitical organization giving equal opportunity to people who want to give back to the community to connect, support, promote, and empower youth, students, and professionals worldwide in ventures that would benefit the society at large. GIC has sixteen different Centers of Excellence to impart the passion of…

‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ബിബിസി ടോപ്ഗിയർ ഇന്ത്യാ പെട്രോൾഹെഡും അവാർഡ് ദുൽഖറിനായിരുന്നു ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ചുപ്പ്‌’ ആണ് അവസാനം റിലീസ്…

ജന്മദിനമാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു

തലവടി: ജന്മദിനമാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു.രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സൗഹൃദ വേദി നടത്തി വരുന്ന കുടിവെള്ള വിതരണ യജ്ഞത്തിൽ പങ്കാളിയാകുന്നതിന് വേണ്ടിയാണ് മകളുടെ നാലാം ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് തലവടി ആനപ്രമ്പാൽ തെക്ക് പ്രവർത്തിക്കുന്ന 111-ാം നമ്പർ അംഗനവാടിക്ക് കുടിവെള്ള സംഭരണി നല്കിയത്.കൂടാതെ പ്രദേശത്തെ 30-ലധികം വീടുകളിലും കുടിവെള്ളം വിതരണം ചെയ്തു. വാലയിൽ പ്രെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി സി.ഇ.ഒ: സിബി ഈപ്പനും കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആരോഗ്യ പ്രവർത്തകയായ ബിൽബി സിബി യുടെയും മകൾ ആൻഡ്രിയ സിബിയുടെ നാലാമത്തെ ജന്മദിനമാണ് ആഘോഷങ്ങൾ ഒഴിവാക്കി തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിയത്.ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എഡ്യൂക്കേഷനൽ സ്ക്കൂൾ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് ആൻഡ്രിയ സിബി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ കുടിവെള്ള സംഭരണി അംഗനവാടി വർക്കർ പി.എം വിജിക്ക്…

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ ആമുഖപ്രസംഗം നടത്തി. അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ എടുത്തു പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ…

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ച യിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്. ഹോളി ടാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വര്ഗീസ് സഹ കാർമ്മികൻ ആയിരിക്കും . ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6:00 ന് സന്ധ്യാപ്രാർത്ഥനയോടെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും. ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.…

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിതറിപ്പാർക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു കൂടി പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിയ്ക്കുന്നതെന്ന് ഓൺലൈൻ കൺവീനർ ബാബുജി കരിമ്പന്നൂർ (റാന്നി) പറഞ്ഞു. കരിമ്പന്നൂർ മഹാകുടുംബത്തിൽ , കരിമ്പന്നൂർ, വരിക്കോലിൽ, വേലംപറമ്പിൽ, പനംന്തോട്ടത്തിൽ, ഐക്കര മണ്ണിൽ, മണിയാറ്റ്, ഒവനാലിൽ എന്നീ 7 ശാഖകളാണുള്ളത്. എല്ലാ കുടുംബാഗംങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ബാബുജി അഭ്യർത്ഥിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശാഖകൾക്ക് ഒരുമിച്ച് കൂടുന്നതിനും, അവരവർ അധിവസിക്കുന്ന ഭൂഖണ്ഡം അനുസരിച്ചു ഒരുമിച്ച് സമ്മേളിക്കുന്നതിനും സൂം ബ്രേക്ക് ഔട്ട് റൂംസ് ഉണ്ടായിരിക്കും. മീറ്റിംഗ് ഐഡി :…

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി

ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായർ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു, ചടങ്ങിൽ ഫോമാ പ്രസിഡന്റ്‌ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി…