ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ (ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ചർച്ച ) ഉൾപ്പെടെ മൂന്നുപേരെ മാർത്തോമാ എപ്പിസ്കോപ്പൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ടതായി സഭാ സെക്രട്ടറി റവ സി വി സിമോൺ അച്ചൻ ഫെബ്രുവരി 10 നു പുറത്തിറക്കിയ സ്പ്രസ്താവനയിൽ പറയുന്നു മാർത്തോമ്മാ സഭയ്ക്ക് പുതിയ 4 ബിഷപ്പ്മാരെ വാഴിക്കണം എന്ന ഇപ്പോഴത്തെ സഭാ കൗൺസിൽ മുന്നോട്ട് വച്ച നിർദ്ദേശം 2022 ൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം അത് പൂർണ്ണമായും അംഗീകരിച്ചിരുന്നു . അതിന്റെ തുടർച്ചയായി മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധിയും ബാക്കി തിരെഞ്ഞെടുക്കപ്പെട്ടവർ അടക്കം 25 പേരടങ്ങുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡും നിലവിൽ വന്നു. 2016 ൽ നാല് ബിഷപ്പുമാരെ തിരെഞ്ഞെടുക്കാൻ തീരുമാനിച്ച പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 4 പേരുടെ ലിസ്റ്റ് തയ്യാറാക്കി സഭാ…
Year: 2023
എഡ്‌മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു
എഡ്‌മിന്റൺ : എഡ്‌മിന്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നമഹ (നോർത്തേൺ ആൽബെർട്ട മലയാളം ഹിന്ദു അസോസിയേഷൻ) ആൽബെർട്ട ഗവർണ്മെന്റുമായി ചേർന്ന് വംശീയ വിരുദ്ധ (ആന്റി റേസിസം) സെമിനാർ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 12 ഞായറാഴ്ച ലെഡുക് ബെസ്ററ് വെസ്റ്റേൺ ഹോട്ടലിൽ(5207-50 Ave-Leduc, AB -T9E 6 V3), 3.00 മണിക്ക് ആരംഭിക്കുന്ന സെമിനാർ ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (MLA Edmonton-Meadows)ഉത്‌ഘാടനം ചെയ്യുന്നതായിരിക്കും . ആൽബെർട്ട സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ തദവസരത്തിൽ സംസാരിക്കുന്നതായിരിക്കും . ഈ പരിപാടിയുടെ വിജയത്തിന് സംഘാടകർ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
14 വയസ്സുകാരൻ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ
ഗാർലാൻഡ് (ഡാളസ്): മകൻ ആബേൽ ഏലിയാസ് അക്കോസ്റ്റയെ ഗാർലാൻഡ് കൺവീനിയൻസ് സ്റ്റോറിലേക്ക് ഡ്രൈവ് ചെയ്ത കൊണ്ടുപോയി, അവിടെയുള്ള മൂന്ന് കൗമാരക്കാരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പിതാവ് റിച്ചാർഡ്അക്കോസ്റ്റ, 34, കുറ്റക്കാരനാണെന്ന് ഡാളസ് കൗണ്ടി ജൂറി കണ്ടെത്തി ഫെബ്രു 10 വെള്ളിയാഴ്ച നടന്ന വിസ്താരത്തിനിടയിൽ പ്രോസിക്യൂട്ടർമാർ വധശിക്ഷ ആവശ്യപ്പെടാതിരുന്നതിനാൽ പരോളിന്റെ സാധ്യതയില്ലാതെ അക്കോസ്റ്റയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. 2021 ഡിസംബർ 26-ന് രാത്രി അക്കോസ്റ്റ, 34, തന്റെ മകൻ ആബേൽ ഏലിയാസ് അക്കോസ്റ്റയെ ടെക്‌സാക്കോ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മൂന്ന് കൗമാരക്കാരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ് പോലീസ് പറഞ്ഞു. സാധാരണയായി ഒരു കുറ്റകൃത്യമാണെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ പേരുനൽകാറില്ല , എന്നാൽ ഇപ്പോൾ 15 വയസ്സുള്ള ആബേൽ അക്കോസ്റ്റ ഇതുവരെ പിടി കൊടുക്കാതെ ഒളിവിൽ കഴിയുന്നതിനാൽ…
വിദേശ യൂണിവേഴ്‌സിറ്റികളുമായി സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ സജീവമാക്കും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍
കൊച്ചി: രാജ്യാന്തരതലത്തില്‍ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കല്‍റ്റി, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തിലും കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളില്‍ ജോലിക്കും സാധ്യതകളുണ്ടാകും. സര്‍ക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിംഗ് അഡ്മിഷന്‍ രീതികളില്‍ അടിയന്തരമാറ്റമുണ്ടാകണം. ഇതര സംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകള്‍ മാത്രം അഡ്മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളജ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ…
പദയാത്രികർക്ക് പ്രാർത്ഥനാശംസകളുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എത്തി
തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ എപ്പിസ്കോപ്പ എത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയാണ് മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നത്. റവ.ഫാദർ ബേബി ജോസഫ് , റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു. പദയാത്രികരോട് സ്നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്ക്കോപ്പ മടങ്ങിയത്. മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു.…
ഫോമയുടെ ദേശീയ കലാ-സാംസ്‌കാരിക വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക്ക് : ഫോമയുടെ വരുന്ന രണ്ടു വർഷത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കൾച്ചറൽ കമ്മറ്റിയെ പ്രഖ്യാപിച്ചു, ചെയര്‍മാന്‍ : ബിജു തുരുത്തിമാലില്‍, സെക്രട്ടറി: ഡാനിഷ് തോമസ്, നാഷണൽ കമ്മറ്റി കോര്‍ഡിനേറ്റര്‍ : തോമസ് ഉമ്മന്‍, വൈസ് ചെയര്‍മാന്‍ : പോള്‍സണ്‍ കുളങ്ങര, കമ്മിറ്റി അംഗങ്ങള്‍ : ജെസ്സി ജോര്‍ജ് , ഷീല ഷാജു, അഷിത ശ്രീജിത്ത്, ബിജു തോമസ് തുരുത്തുമാലില്‍ ബിജു തോമസ് തുരുത്തുമാലില്‍ 2011 ലും 2017 ലും ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ (GAMA) പ്രസിഡന്റായിരുന്നു. നിലവില്‍ GAMA ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനാണ്. 2022 ല്‍ ഫോമ കണ്‍വെന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍സ് മത്സര സംഘാടക സമിതി ചെയര്‍പേഴ്‌സണായിരുന്നു. 2020- 2022 കള്‍ച്ചറല്‍ കമ്മിറ്റിയുടെ കോ-ചെയര്‍മാനായും 2021-ലെ ആദ്യത്തെ ഫോമ ദേശീയ ചെണ്ടമേളം മത്സരത്തിന്റെ…
യു എസ് കോൺഗ്രസ് അംഗം ആൻജി ക്രെയ്ഗ് എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി പോലീസ്
2 018-ൽ മിനസോട്ടയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട , കോൺഗ്രസിലെ ആദ്യ എൽ ജി ബി റ്റി അംഗമായ ആൻജി ക്രെയ്ഗ്, (ഡെമോക്രറ്റിക്) , വ്യാഴാഴ്ച രാവിലെ വാഷിംഗ്ടൺ ഡിസിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി അവരുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമിയിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആൻജിക്കു നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു, എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് നിക്ക് കോ പറഞ്ഞു. തുടർന്ന് അക്രമി ഓടിപ്പോയെന്നും ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ലെന്നും കോ പറഞ്ഞു. ക്രെയ്ഗ് തന്റെ കെട്ടിടത്തിന്റെ ലോബിയിൽ സംശയിക്കുന്നയാളെ ആദ്യം കണ്ടു, “അജ്ഞാതമായ ഒരു പദാർത്ഥത്തിന്റെ സ്വാധീനത്തിൽ എന്നപോലെ അയ്യാൾ ക്രമരഹിതമായി പ്രവർത്തിച്ചു.”എന്നാണ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് പറയുന്നത്, തുടർന്ന് അയാൾ ആഞ്ജിയോടൊപ്പം ലിഫ്റ്റിൽ പ്രവേശിച്ച് പുഷ്അപ്പ് ചെയ്യാൻ തുടങ്ങി, തുടർന്ന് താടിയിൽ ഇടിക്കുകയും…
കൊവിഡിന് ശേഷം കൂടുതൽ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നു: പുതിയ പഠന റിപ്പോർട്ട്
ന്യൂയോർക്ക് :കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതുമുതൽ, എല്ലാ പ്രായത്തിലുമുള്ള ഹൃദയാഘാത മരണങ്ങൾ യുഎസിൽ കൂടുതൽ സാധാരണമായിരിക്കുന്നുവെങ്കിലും , ലോസ് ഏഞ്ചൽസിലെ സെഡാർസ് സിനായ് ആശുപത്രിയുടെ 2022 സെപ്റ്റംബറിലെ ഒരു പഠനമനുസരിച്ച് ഏറ്റവും കൂടുതൽ ബാധിച്ചത് 25 നും 44 നും ഇടയിൽ പ്രായമുള്ളവരിലാണ്. പാൻഡെമിക്കിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഹൃദയാഘാത മരണങ്ങളിൽ 29.9% ആപേക്ഷിക വർദ്ധനവ് ഉണ്ടായിരുന്നു. ഇതു ഹൃദയാഘാത മരണങ്ങളുടെ യഥാർത്ഥ എണ്ണം പ്രവചിച്ച സംഖ്യയേക്കാൾ ഏകദേശം 30% കൂടുതലാണ്). “യുവാക്കൾ യഥാർത്ഥത്തിൽ ഹൃദയാഘാതം മൂലം മരിക്കാൻ പാടില്ലാത്തവരാണ്. അവർക്ക് യഥാർത്ഥത്തിൽ ഹൃദയാഘാതം ഉണ്ടാകാൻ പാടില്ല, ”സെഡാർസ് സിനായിലെ കാർഡിയോളജിസ്റ്റും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. സൂസൻ ചെങ്, ഫെബ്രുവരി 9-ന് പറഞ്ഞു. 45 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയാഘാത മരണങ്ങളിൽ 19.6% ആപേക്ഷിക വർദ്ധനവും 65 വയസും അതിൽ കൂടുതലുമുള്ളവരിൽ 13.7% ആപേക്ഷിക…
പ്രസിഡന്റ് തിരെഞ്ഞെടുപ്പ്: ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു .സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ സർവെയിൽ ട്രംപിനെക്കാൾ 13 ശതമാനം വോട്ടുകൾ നേടിയാണ് റോൺ ഡിസാന്റിസ് കുതികുന്നത് . 2024 ലെ റിപ്പബ്ലിക്കൻ വോട്ടർമാരുടെ ദേശീയ വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരായിരിക്കും മുഖ്യ എ തിരാളികൾ.അതിനു മുൻപ് ട്രംപ് രംഗത്തു നിന്നും പുറത്തായാൽ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നിക്കി ഹേലി, മൈക്ക് പോംപിയോ തുടങ്ങിയ മറ്റ് ജിഒപികളിൽ ആരെങ്കിലുമായിരിക്കും ഡിസാന്റിസിനെ എതിരിടുന്നത് “ഡിസാന്റിസിൻറെ പ്രചാരണം മുന്നേറുമ്പോൾ സംമ്പത്തികമായി ട്രംപിനോട് സമനില നിലനിർത്താൻ കഴിയുമോ എന്നതാണ് മുഖ്യ ഘടകം,” സർവേ നടത്തിയ സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പാട്രിക് മുറെ പറഞ്ഞു.സർവേയിൽ പങ്കെടുത്ത GOP വോട്ടർമാരിൽ 40% പേർ…
നാട്ടില്‍ നിന്ന് തിരികെ എത്തി മൂന്നാം ദിവസം പ്രവാസി മലയാളി മരിച്ചു
മനാമ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈറ്റ് എംബസി ജീവനക്കാരനായിരുന്ന ഷമീർ ബാവയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
