Bodour Al Qasimi tours Shurooq’s latest developments at Al Heera Beach and the nearing completion of the luxurious ‘Serai Wing, Bait Khalid Bin Ibrahim’

Bodour Al Qasimi, Chairperson of the Sharjah Investment and Development Authority (Shurooq), recently paid a visit to the Al Heera Beach, a newly opened beachfront destination located in the Al Fisht area of Sharjah, which was officially opened in December 2022. Additionally, she also visited the final constructions of the Serai Wing, Bait Khalid Bin Ibrahim, a premier heritage-inspired luxury development located in the Heart of Sharjah, which was originally the residence of pearl merchant Khalid Bin Ibrahim over a century ago. This project offers an unparalleled experience for those…

ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ: ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാ ഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . ഫ്‌ളൈ നാസിന്റെ ഖത്തര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഷര്‍ഖ് വില്ലേജ് ആന്റ് സ്പാ യില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. ഫ്‌ളൈ നാസ് ഖത്തര്‍ ജി.എസ്.എ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടിയതില്‍ ആഭ്യന്തര വിപണിയില്‍ കര്‍ഷകര്‍ പ്രതീക്ഷ കാണണ്ട: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുന്ന ബജറ്റ് നിര്‍ദ്ദേശത്തില്‍ കര്‍ഷകര്‍ വലിയ പ്രതീക്ഷ കാണേണ്ടതില്ലെന്നും ഇതിന്റെ പേരില്‍ വ്യവസായികള്‍ നിയന്ത്രിക്കുന്ന ആഭ്യന്തര റബര്‍ വിപണിവിലയില്‍ കാര്യമായ ഉയര്‍ച്ചയ്ക്ക് നിലവില്‍ സാധ്യതയില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. റബറിന് ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില പ്രഖ്യാപിക്കുവാനോ വിലസ്ഥിരതാപദ്ധതി നടപ്പിലാക്കുവാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോമ്പൗണ്ട് റബറില്‍ നിന്ന് ബ്ലോക്ക് റബറിലേയ്ക്ക് വ്യവസായികള്‍ മാറുവാന്‍ സാധ്യതയേറുമ്പോള്‍ ആഭ്യന്തരവിപണി വീണ്ടും തകര്‍ച്ച നേരിടും. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം റബറിന് 152 രൂപ നിലവിലുള്ളപ്പോള്‍ ആഭ്യന്തരവിപണിയിലെ വ്യാപാരിവില 137 രൂപയായി ഇടിഞ്ഞു തുടരുന്നു. ലോകവ്യാപാരക്കരാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി ഡമ്പിംഗ് ഡ്യൂട്ടി പ്രഖ്യാപിച്ച് അനിയന്ത്രിത റബര്‍ ഇറക്കുമതി തടയാനുള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല. ആഭ്യന്തര റബര്‍വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചോടുമ്പോള്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം…

ഷാർജയിലെ പുതിയ വിനോദസഞ്ചാര പദ്ധതികൾ സന്ദർശിച്ച് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി

ഷാർജയിലെ പുതിയ വിനോദസഞ്ചാരപദ്ധതികളുടെ പ്രവർത്തനവും പുരോ​ഗതിയും വിലയിരുത്തി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്) ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. ഷുറൂഖിന്റെ നേതൃത്വത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച അൽ ഹിറ ബീച്ച്, നിലവിൽ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ആഡംബര ആതിഥേയ കേന്ദ്രമായ സെറായി വിംഗ് – ബെയ്ത് ഖാലിദ് ബിൻ ഇബ്രാഹിം ഹോട്ടൽ എന്നീ കേന്ദ്രങ്ങളാണ് ബുദൂർ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷുറൂഖ് ആക്ടിംഗ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീറടക്കമുള്ള ഔദ്യോ​ഗികസംഘം സന്ദർശിച്ചത്. ഷാർജയെ ലോകത്തെ മുൻനിര വിനോദസഞ്ചാര – നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിനോദകേന്ദ്രങ്ങൾ വിഭാവനം ചെയ്തിട്ടുള്ളതെന്നും സംരംഭകരെയും നിക്ഷേപകരെയും സന്ദർശകരെയുമെല്ലാം ഒരുപോലെ ഉൾക്കൊള്ളുന്ന, അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടങ്ങളിലുണ്ടാവുമെന്നും ബുദൂർ അൽ ഖാസിമി പറഞ്ഞു. ഷാർജ അൽ ഫിഷ്റ്റ് പ്രദേശത്ത് ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച അൽ ഹിറ ബീച്ച്…

കൊല്ലം പ്രവാസി അസോസിയേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് രൂപീകരിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ ചില്‍ഡ്രന്‍സ്‌ വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗം കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെയും ആവശ്യകതയിലൂന്നിയാണ് കെപിഎ കുട്ടികള്‍ക്കായി പാര്‍ലമെന്റ് രീതിയില്‍ പ്രവര്‍ത്തന കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിച്ചത് എന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു. തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്പീക്കര്‍ : ലക്ഷ്മി അനോജ് ഡെപ്യൂട്ടി സ്‌പീക്കർ : സന ഫാത്തിമ പ്രൈം മിനിസ്റ്റർ : മുഹമ്മദ്…

ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ശ്രദ്ധേയമായി

ദോഹ: സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ സര്‍വീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയര്‍ലൈന്‍ ആയ ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി . ഷര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ ഖത്തറിെല സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഖത്തര്‍ ടൂറിസം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി ട്രാവല്‍ ആന്റ് ടൂറിസം പ്രൊഫഷണലുകളും പങ്കെടുത്തു. ഖത്തറിലെ സൗദി അംബാസഡര്‍, പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ചടങ്ങില്‍ സംസാരിച്ച ഫ്ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി ഫ്‌ളൈ നാസ് പിന്നിട്ട വഴികളിലേക്ക് വെളിച്ചം വീശി. ഫ്ളൈ നാസ് കഴിഞ്ഞ നവംബറില്‍ റിയാദിലെ കിംഗ് ഖാലിദ്…

ഇന്നത്തെ രാശിഫലം (ജനുവരി 2, വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നിങ്ങൾക്ക് നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക. ഓഫീസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അബദ്ധ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയുക. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചിരിക്കുന്ന ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌നബാധിത സാഹചര്യങ്ങളിൽനിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്‌ നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എങ്കിലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിസ്മയകരമായ യാത്ര നിങ്ങൾക്ക് സ്വാതന്ത്ര്യവും ഉല്ലാസവും നൽകും. ധനു: ഇന്ന് ചില വിവാദങ്ങളിൽ അകപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളെ ക്ഷമയോട് കൂടി…

സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത . കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. മക്കൾ:നിസ വർഗീസ് ,നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ ) പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക് തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക്: ചെരിഷ് ജെയിംസ് ന്യൂയോർക് – 601 993 1504

ബെൻസേലം സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വമ്പിച്ച തുടക്കം

ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന് ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസ് പ്രതിനിധികളെ മാത്യു കുര്യൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സൂസൻ ജോൺ വർഗീസ് (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ് വർഗീസ് (ഗായക സംഘം കോർഡിനേറ്റർ ) റോണി വർഗീസ് , ബിഷേൽ ബേബി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ…

പാൻഡമിക്ക്‌ അടിയന്തരാവസ്ഥ പിൻവലിക്കുന്നതോടെ കോവിഡ് പരിശോധനകൾക്കു പണം നൽകേണ്ടിവരും

ന്യൂയോർക് :പാൻ ഡമിക്“അടിയന്തരാവസ്ഥയിൽ സൗജന്യമായി ലഭിച്ചിരുന്ന കോവിഡ് പരിശോധന ,ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ബൈഡൻ ഭരണകൂടം “അടിയന്തരാവസ്ഥ പിൻവലികുവാൻ തീരുമാനിച്ചതോടെ കുറച്ച് പണം നൽകേണ്ടിവരും, അമേരിക്കൻ പൗരന്മാർ അഭിമുഖികരിക്കേണ്ടിവരുന്ന പ്രധാന വിഷയം ഇതാണ്.” കൈസർ ഫാമിലി ഫൗണ്ടേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ കേറ്റ്സ് പറഞ്ഞു. പാൻ ഡമിക് കാലത്തിൽ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ച “പബ്ലിക് ഹെൽത്ത് എമർജൻസി, പാൻഡെമിക്കിനെ നേരിടാനും അതിന്റെ ആഘാതം കുറയ്ക്കാനും രാജ്യത്തെ സഹായിക്കുന്നതിന് നിരവധി അമേരിക്കക്കാർക്ക് കോവിഡ്-19 ടെസ്റ്റുകളും ചികിത്സകളും വാക്‌സിനുകളും സൗജന്യമായി ലഭിക്കുന്നതിനും മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ നെറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിനെ പ്രാപ്‌തമാക്കിയിരുന്നു . മെഡികെയർ, മെഡിക്കൈഡ് , പ്രൈവറ്റ് ഇൻഷുറൻസ് പ്ലാനുകൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മിക്ക അമേരിക്കക്കാർക്കും പാൻഡെമിക് സമയത്ത് ഒരു ചെലവും കൂടാതെ കോവിഡ്-19 ടെസ്റ്റുകളും വാക്സിനുകളും നേടാൻ കഴിഞ്ഞു. മെഡികെയർ, പ്രൈവറ്റ് ഇൻഷുറൻസ് എന്നിവയിൽ…