അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപിടിത്തം കണ്ടതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിൽ ആകെ 184 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് B737-800 എയർക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തില്‍ എത്തിയ സമയം ഒരു എഞ്ചിൻ തീപിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
Year: 2023
ഇന്നത്തെ രാശിഫലം (ഫെബ്രുവരി 3, വെള്ളി)
ചിങ്ങം: ലാഭകരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമായി നല്ല സംഭാഷണങ്ങൾ നടത്താനും, സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ദിവസത്തിൽ സാധിക്കും. കൂടാതെ ചില യാത്രകൾ നടത്താനും അവരോടൊപ്പം കഴിയും. കന്നി: ഇന്ന് തുടങ്ങുന്ന പദ്ധതികളും സംരംഭങ്ങളും അവസാനിക്കും. തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിയിൽ ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ധനപരമായ നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. തുലാം: വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. അവധിക്കാലം ആഘോഷിക്കാൻ അവസരമൊരുങ്ങും. നിങ്ങൾ ഇന്ന് ഒരു തീർത്ഥയാത്ര നടത്താനും സാധ്യതയുണ്ട്. വൃശ്ചികം: അത്ര അനുകൂലമായ ഒരു ദിവസമല്ല ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കാര്യങ്ങൾ എല്ലാം നിങ്ങൾ കരുതുന്ന രീതിയിൽ അവസാനിക്കണമെന്നില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും മറ്റും ഇന്ന് മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക, സുരക്ഷിതരായിരിക്കുക. ധനു: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. ദിവസം മുഴുവൻ നിങ്ങൾ പ്രവർത്തനസ്വലനും…
ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ഫ്ളയര്‍ റിലീസ് ചെയ്തു
ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫ്ളയര്‍ റിലീസ് ചെയ്തു .റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഫൗണ്ടര്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരുമായ അമീറലി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിന് നല്‍കിയാണ് ഫ്ളയര്‍ പ്രകാശനം ചെയ്തത്. അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, ട്രാവല്‍ പാര്‍ട്ണര്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, റാഗ് മാനേജിംഗ് ഡയറക്ടര്‍…
ജയിൽ മോചിതനായ സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്
ഡാളസ് :2020 ഒക്‌ടോബറിൽ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഹിത്രാസ്സിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പോകുമ്പോൽ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ് ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു. ഈ കേസ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. അന്ന് കാപ്പന്റെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേർകെതിരെ സമാനമായ കുറ്റം ചുമത്തിയിരുന്നു. കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവർത്തകർ അപലപിച്ചിരുന്നു ,…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ വർണോത്സവം വർണാഭമായി
ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 29ന്
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. റജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി…
ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്‌സ്‌വില്ലെ, ടെക്‌സസ് (എപി) – 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ടെക്സസ്സിൽ നടപ്പാക്കി. 2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്. “പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന് നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു,” ഡെത്ത് ചേമ്പറിൽ ഒരു ഗർണിയിൽ കിടക്കുമ്പോൾ റൂയിസ് പറഞ്ഞു. “ഇത് നിങ്ങൾക് ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, റൂയിസിന് സമീപം നിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവ് ഒരു…
യൂണിയൻ ബജറ്റ് പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച: കൾച്ചറൽ ഫോറം
ദോഹ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പരിഗണിക്കാതിരുന്നത് കാലങ്ങളായി പ്രവാസികളോടുള്ള സമീപനത്തിന്‍റെ ബാക്കിപത്രമാണെന്നും ബജറ്റിൽ പ്രവാസികളെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കൾച്ചറൽ ഫോറം ഖത്തർ. പോയവർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എട്ടുലക്ഷത്തിലധികം കോടി രൂപ രാജ്യത്തേക്ക് എത്തിച്ച പ്രവാസികളോടാണ് യൂണിയന്‍ ഗവൺമെൻ്റ് ഈ വിധത്തില്‍ അവഗണന കാണിച്ചത്. കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകൾക്കായി നീക്കിവെച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയ്ക്ക് നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതിയോ പരാമർശമോ ബജറ്റിൽ ഉൾപെടുത്താതിരുന്നത് കാലങ്ങളായി പ്രവാസികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയുടെയും നീതികേടിൻ്റെയും തുടർച്ച തന്നെയാണെന്നും കൾച്ചറൽ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജപ്തി നടപടി ബുൾഡോസർ രാജിനേക്കാൾ ഭീകരം : സോളിഡാരിറ്റി
മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം നടത്തിയ ജപ്തി നടപടികൾ യു പി യോഗി ആദിത്യനാഥ് ഗവൺമെന്റിന്റെ ബുൾഡോസർ രാജിനേക്കാൾ ഭീകരകരം എന്ന് സോളിഡാരിറ്റി. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിവേചനപരമായ ജപ്തി നടപടികൾ ബുൾഡോസർ രാജിന്റെ തുടർച്ചതന്നെയാണ്’ എന്ന തലക്കെട്ടിൽ നടന്ന ചർച്ച സംഗമത്തിലാണ് അഭിപ്രായപ്പെട്ടത്. നിയമങ്ങളുടെ അകമ്പടികളോടെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപ്പെടുന്ന വംശഹത്യാ പദ്ധതികൾ തന്നെയാണ് ഇത്തരം നടപടികൾ എന്നും കൂട്ടിച്ചേർത്തു. സംഗമത്തിൽ അക്റ്റിവിസ്റ്റും നിയമ വിദഗ്ദനുമായ അഡ്വ. അമീൻ ഹസൻ , എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഫീർ എ.കെ സമാപനം നിർവഹിച്ചു.
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത
മൈക്കിള്‍ആന്‍ജലോ, പോപ്പ് ക്ലെമന്റ് ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ് ജഡ്ജ്മെന്റ്) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന് റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച് ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന് രണ്ടുദിനംമുമ്പ് കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ് മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ് ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത് കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന് വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച് തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…
