ഒക്കലഹോമ: ഒക്കലഹോമയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 24 ചൊവ്വാഴ്ച ഒക്കലഹോമ സിറ്റിയിലെ മുഴുവന്‍ പബ്ലിക്ക് സ്്ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഒക്കലഹോമ(നോര്‍മന്‍)യില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും, റിമോര്‍ട്ട് വര്‍ക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച 6 വരെയാണ് വിന്റര്‍ സ്‌റ്റോം ആഞ്ഞടിക്കാന്‍ സാധ്യത. ശൈത്യകാറ്റിനെ കുറിച്ചു ബെക്കം, കഡൊ, ക്ലീവ്‌ലാന്റ്, കസ്റ്റര്‍, ഗാര്‍വിന്‍, ഗ്രാഡി, ഹാര്‍മന്‍ തുടങ്ങിയ കൗണ്ടികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒക്കലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക്ക് സ്‌ക്കൂളുകളില്‍ ചിലതിനു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ഹിമപാതവും, മഴയും ഉണ്ടാകാനാണ് സാധ്യത. 3 മുതല്‍ 5 ഇഞ്ചു വരെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും നോര്‍ത്ത് കാലിഫോര്‍ണിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Year: 2023
അഡ്വ.സിബി സെബാസ്റ്റ്യൻ അയർലണ്ട് DLR-പിപിഎൻ സെക്രട്ടറിയേറ്റിൽ!; രാജ്യത്ത് പി.പി.എന്‍ സെക്രട്ടറിയേറ്റിലെത്തുന്ന ആദ്യ മലയാളി
ഡബ്ലിൻ :അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് ‘ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്’ പ്രതിനിധിയായി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവര്‍ത്തകനും ബ്‌ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി സെബാസ്റ്റ്യന്‍. രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്‌സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ്…
സ്വന്തം ശരീരത്തെകുറിച്ചു തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമലഹാരിസ്
വാഷിംഗ്ടണ്‍ ഡി.സി.: സ്വന്തശരീരത്തിന്മേല്‍ തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അമേരിക്കന്‍ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. റൊ.വിഎസ്. വേഡ് 50-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ്അബോര്‍ഷനെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട റാലികളില്‍ പങ്കെടുത്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു. സുപ്രീം കോടതി ഗര്‍ഭഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, റൊ.വി.എസ്. വേഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നല്‍കിയിരുന്നതായി കമലഹാരിസ് കൂട്ടിചേര്‍ത്തു. ഗര്‍ഭഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗീക പീഢനം വഴി ഗര്‍ഭം ധരിച്ച ഒഹായോവില്‍ നിന്നും പത്തു വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി. ഗര്‍ഭഛിദ്രത്തിനനുകൂലമായി…
ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി
ജോർജിയ : അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ യുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ (വൈസ് പ്രസിഡന്റ്) ബിജു ജോസഫ്, ദീപക് അലക്സാണ്ടർ (നാഷണൽ കമ്മിറ്റി മെംബേർസ്), അമ്പിളി സജിമോൻ വനിതാ പ്രതിനിധിയായും, ജീവൻ മാത്യു നാഷണൽ യുവജന പ്രതിനിധിയായും മാർച്ച് 4 ന് അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏൽക്കുന്നതായിരിക്കും. ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023 , 24 കാലട്ടത്തിലേക്കുള്ള പുതിയ നേതൃത്വ നിരയുടെ കർമപരിപാടികളുടെ പ്രവർത്തോനോത്ഘാടനം മാർച്ച് 4 ന് ഔചാരികമായി നടത്തപെടുമെന്നു ചാക്കോനാൽ അറിയിച്ചു. അതേദിവസം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികൾക്ക് അധികാര കൈമാറ്റവും നടത്തപ്പെടുമെന്നതുമായിരിക്കും. അറ്റ്ലാന്റായിൽ സെയിന്റ് അൽഫോൻസാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ…
തലവടി ചുണ്ടൻ വള്ളപുര നിർമ്മാണം: ഭൂമിപൂജ നാളെ
തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നാളെ (ജനുവരി 24ന് ) രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടക്കും. സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.വസ്തു ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമിതി ജനറൽ കൺവീനർ ഡോ.ജോൺസൺ…
“ബുരെ വഖ്ത് മേ…”, മകന്‍ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞ് ആദ്യം വിളിച്ചത് അക്ഷയ് കുമാറാണെന്ന് ഇമ്രാൻ ഹാഷ്മി
അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ സെൽഫിക്കായി ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ മകന് കാൻസർ ബാധിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് അക്ഷയ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇമ്രാൻ അനുസ്മരിച്ചു. അക്ഷയ്‌യെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞു, “ഞാൻ ഒരു ആരാധകനെന്ന നിലയിൽ അദ്ദേഹത്തെ പിന്തുടർന്നു, ഞാൻ അദ്ദേഹത്തെ ആരാധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകന് ആരോഗ്യപ്രശ്നമുണ്ടായപ്പോൾ അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യമായി എന്നെ വിളിച്ചതും ഒപ്പം നിന്നതും, ഞങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതും. അന്ന് എനിക്ക് അദ്ദേഹത്തെ അത്ര പരിചയമില്ലായിരുന്നു. നിങ്ങളുടെ നല്ല സമയങ്ങളിൽ ധാരാളം ആളുകൾ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാകും. പക്ഷേ, ‘ബുരെ വക്ത് മേ ജോ ഫാരിഷ്ടേ ആതേ ഹേ’…
നെഹ്‌റു അല്ല, ‘നേതാജി’ ആയിരുന്നു അവിഭക്ത ‘സ്വതന്ത്ര’ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
ജനുവരി 23 – ഇന്ത്യയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജി എന്ന സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമാണ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണെന്നാണ് നാം പഠിച്ചു വെച്ചിരിക്കുന്നത്. സ്കൂളുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും ഇതു തന്നെ. ഈ ചരിത്രം കുട്ടിക്കാലം മുതൽ ഇന്ത്യയിലെ സ്കൂൾ പുസ്തകങ്ങളിൽ പഠിപ്പിച്ചു വരുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. കാരണം, 1947ൽ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് തെരഞ്ഞെടുപ്പില്ലാതെ രാജ്യം സ്വതന്ത്രമായ ഉടൻ നെഹ്റു പ്രധാനമന്ത്രിയായി. അതേസമയം, കോൺഗ്രസിന്റെ 15 പ്രവിശ്യാ കമ്മിറ്റികളിൽ 12 എണ്ണവും സർദാർ വല്ലഭായ് പട്ടേലിനെ ഭാവി പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പട്ടേലിന്റെ കീഴിൽ നെഹ്‌റു പ്രവർത്തിക്കില്ലെന്ന് മഹാത്മാഗാന്ധി കരുതി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് മുമ്പ് തന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ സ്വതന്ത്ര സർക്കാരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു എന്നതാണ്…
ആദ്യ യൂത്ത് 20 മീറ്റ് ഫെബ്രുവരി 6 മുതൽ 8 വരെ ഗുവാഹത്തിയിൽ നടക്കും
ഗുവാഹത്തി : ജി20 ഉച്ചകോടിക്കിടെ സംഘടിപ്പിക്കുന്ന യൂത്ത്20 (വൈ20) ഗ്രൂപ്പിന്റെ ആദ്യ യോഗം ഫെബ്രുവരി 6 മുതൽ 8 വരെ ഗുവാഹത്തിയിൽ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2023 ഓഗസ്റ്റിൽ നടക്കുന്ന അവസാന യൂത്ത്20 ഉച്ചകോടിക്ക് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലുടനീളമുള്ള അഞ്ച് Y20 തീമുകളിൽ നടക്കുന്ന നിരവധി മീറ്റിംഗുകളിൽ ആദ്യത്തേതാണ് ഇത്. അസമിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള 250-ലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും, സമാധാനം കെട്ടിപ്പടുക്കലും അനുരഞ്ജനവും, ജനാധിപത്യത്തിലും ആരോഗ്യത്തിലും യുവജനങ്ങളുടെ പങ്ക്, ക്ഷേമം, കായികം എന്നിവയായിരിക്കും അഞ്ച് വിഷയങ്ങൾ. G20 യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എട്ട് ഔദ്യോഗിക ഇന്ററാക്ഷൻ ഗ്രൂപ്പുകളിൽ ഒന്ന് Y20 ആണ്. യുവാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നതിനും അവരുടെ സ്വന്തം നയ നിർദ്ദേശങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിനുമായി പരമ്പരാഗത ഫോറത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് യുവജന…
ആശ്രിത നിയമനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള എൻജിഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലെത്തിയവർ ഏഴാം വർഷമായിട്ടും അതിന് തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ്. യുഡിഎഫ് സര്‍ക്കാറിന്‍റെ ഭരണകാലത്ത് മുഴുവന്‍ ആശ്രിതര്‍ക്കും ജോലി നല്‍കിയിരുന്നു. എന്നാൽ ഒരു വർഷത്തിനകം ജോലി ലഭിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി വാങ്ങണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. ഓരോ വകുപ്പിലെയും ആകെ ഒഴിവുകളിൽ 5 എണ്ണം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റി വെയ്ക്കേണ്ടത്. ഒഴിവുകളുണ്ടെങ്കിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കുന്നതിനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്. ഒഴിവുകൾ വരുന്നതനുസരിച്ച് ഇവ ക്രമീകരിക്കും. തൊഴിലാളി പ്രേമം…
ഇന്ത്യയുടെ അഭിമാന പുത്രന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് – അനുസ്മരണം
സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം എല്ലാ വർഷവും ജനുവരി 23 ന് ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച, ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ നേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1897 ജനുവരി 23 ന് ബംഗാൾ പ്രവിശ്യയിലെ ഒറീസ ഡിവിഷനിലെ കട്ടക്കിലാണ് സുഭാഷ് ജനിച്ചത്. 1920 കളുടെ അവസാനത്തിലും 1930 കളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇളയ, റാഡിക്കൽ, വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം, 1938 ലും 1939 ലും കോൺഗ്രസ് പ്രസിഡന്റായി ഉയർന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചില പ്രധാന ഉദ്ധരണികൾ: “എനിക്ക് ജീവിതത്തിൽ ഒരു നിശ്ചിത ലക്ഷ്യം നിറവേറ്റേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ധാർമ്മിക ചിന്തകളുടെ ഒഴുക്കിൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല. **സുഭാഷ് ചന്ദ്രബോസ് “ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഞാൻ ഒട്ടും ഭയപ്പെടുന്നില്ല.” **സുഭാഷ്…
