ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും കൈകോർത്ത് പ്രവർത്തിക്കുന്നു: ദിഗ്‌വിജയ് സിംഗ്

അഗർ മാൽവ (എംപി): ബിജെപിയും എഐഎംഐഎമ്മും പരസ്പരം കൈകോർത്തിരിക്കുകയാണെന്നും, ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ ഫണ്ടിംഗ് ഉറവിടം അറിയാൻ ശ്രമിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നു. അതേസമയം, ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നു. എന്നാൽ, അവർ പരസ്പര പൂരകമാണെന്നും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്ഗഡ് ലോക്‌സഭാ സീറ്റിന് കീഴിലുള്ള അഗർ മാൽവ ജില്ലയുടെ കീഴിലുള്ള സുസ്‌നറിൽ വെള്ളിയാഴ്ച രാത്രി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സിംഗ്. സിംഗ് ഈ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. “ഹൈദരാബാദിൽ ഒവൈസി മുസ്ലീങ്ങളെ പരസ്യമായി പ്രകോപിപ്പിക്കുന്നു, ബിജെപി ഇവിടെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നു. എന്നാൽ, മുസ്ലീങ്ങളുടെ വോട്ട് കുറയ്ക്കാൻ ഒവൈസിയെ മത്സരിപ്പിക്കാൻ എവിടെ നിന്നാണ് പണം വരുന്നതെന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നു.…

കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ. ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി

പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന് മുത്തൂറ്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് തറക്കല്ലിട്ടു. തിരുച്ചിറപ്പള്ളിയില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കേരള വോളിബോള്‍ ടീമിനെ നയിച്ചത് എ.ആര്‍. അനുശ്രീയാണ്. നന്ത്യാട്ടുകുന്നം എസ്.എന്‍.വി മുത്തൂറ്റ് അക്കാഡമിയിലാണ് അനുശ്രീ പരിശീലനം നടത്തുന്നത്. ബാര്‍ബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ രാജേഷിന്റേയും ധന്യയുടേയും മകളാണ്. പെരുവാരത്ത് വാടക വീട്ടിലാണ് അനുശ്രീയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. 2018 മുതല്‍ അനുശ്രീ ദേശീയതാരമാണ്. 2020 ലും 2021 ലും ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ ദേശീയ സ്‌കൂള്‍ ഗെയിംസിലും 2019 ല്‍ ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍…

രാശിഫലം (13 ഏപ്രില്‍ 2024)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് ഇന്ന് നിങ്ങൾക്കൊപ്പം ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കുന്നതിനുള്ള ഒരു ആഗ്രഹമുണ്ടാകും. അതേസമയം, നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ, നിങ്ങൾ ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിങ്ങളുടെ നിയമപരമായ ചില പ്രശ്‌നങ്ങൾ, കോടതിക്ക് പുറത്ത് വച്ച് തന്നെ തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിന്‍റെ സാധ്യത ഇന്ന് കാണുന്നു. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽവയ്പ്പുകൾ നിങ്ങൾ നടത്തും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പായുന്നതായി…

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ “ഡിയർ” തിയേറ്ററുകളിൽ

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.  ഭാര്യയുടെ കൂർക്കംവലി പ്രശ്‌നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ  അക്കിനേനി നാഗ ചൈതന്യയും വോയ്‌സ് ഓവർ ചെയ്ത ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. നട്ട്‌മെഗ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഡിയറിന്റെ നിർമ്മാണം നിർവഹിച്ചത്. ജിവി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ  ഗാനങ്ങൾ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിൽ നട്ട്മഗ് പ്രൊഡക്ഷൻസ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിന് ശേഷം…

ഇസ്രായേലിനെതിരെ ഇറാന്‍ നൂറു കണക്കിന് ഡ്രോണുകള്‍ വിക്ഷേപിച്ചു; ഏത് ആക്രമണത്തേയും നേരിടാന്‍ തയ്യാറെന്ന് ബെഞ്ചമിന്‍ നെതന്യാഹു; തങ്ങള്‍ ഇസ്രായേലിനോടൊപ്പമാണെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിൽ ശനിയാഴ്ച ഇറാനിൽ നിന്ന് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാഖിലെയും ജോർദാനിലെയും സുരക്ഷാ സ്രോതസ്സുകൾ ഡസൻ കണക്കിന് ഡ്രോണുകള്‍ തലക്ക് മുകളിലൂടെ പറക്കുന്നതായി റിപ്പോർട്ട് ചെയ്തു. അതേസമയം, ചിലത് യുഎസ് സൈന്യം വെടിവച്ചിട്ടതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് കാര്യമായ പ്രതികരണമുണ്ടാകുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിൻ്റെ ചാനൽ 12 ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാൻ സൈന്യം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞെങ്കിലും, ഇസ്രായേലിൽ ഈ ആക്രമണം ഉണ്ടായതായി ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ ഇറാനിയന്‍ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാരുൾപ്പെടെ ഏഴ് ഗാർഡ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിരുന്നു.. കോൺസുലേറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേൽ ഇനി…

ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മൂന്നാം ലോക മഹായുദ്ധത്തിന്റെ സാഹചര്യം മുന്നില്‍ കണ്ട് ഞെട്ടലോടെ ലോകം

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായി നിരീക്ഷകര്‍. ഇറാൻ ഏതു നിമിഷവും ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ആക്രമണ പദ്ധതി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായി പങ്കിട്ടു. അതിൻ്റെ ആഘാതം അവർ പരിശോധിക്കുന്നു. എന്നാൽ, തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല. അതേസമയം, വടക്കും പടിഞ്ഞാറും ഇറാൻ്റെ ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. ഇറാനിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ സൗദി അറേബ്യ, ചൈന, തുർക്കി, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. ആക്രമണം നടത്തരുതെന്ന് ഇറാനെ പ്രേരിപ്പിക്കാൻ ബ്ലിങ്കെൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനിടയിൽ, ഇന്ത്യക്കാരോട് ഇസ്രയേലിലേക്കും ഇറാനിലേക്കും…

അമേരിക്കൻ മലയാളികൾക്ക് സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു; അലയുടെ പദ്ധതിക്ക് സാംസ്കാരിക കേരളത്തിന്റ പിന്തുണ

അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) മുൻകൈയെടുക്കുന്നു. അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ ഈ സ്വപ്ന പദ്ധതിയുടെ ധന സമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഏപ്രിൽ ഇരുപത്തിയെട്ടിന് നേപ്രിവിൽ യെല്ലോ ബോക്ലിസ് ( Yellow Box, Naperville ) നടക്കും. കെ എസ് ചിത്ര നയിക്കുന്ന ഈ പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനിമ ഉയർത്താൻ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും. അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും…

എക്സൈസ് തട്ടിപ്പ് കേസ്: ബി ആര്‍ എസ് നേതാവ് കവിതയെ ഏപ്രിൽ 15 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് എംഎൽസി കെ കവിതയ്ക്ക് ഡല്‍ഹി കോടതിയില്‍ നിന്ന് തിരിച്ചടി. സിബിഐയുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും എതിരായ രണ്ട് ഹർജികളാണ് ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് (ഏപ്രില്‍ 12 വെള്ളിയാഴ്ച) തള്ളിയത്. ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കവിതയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഇഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് ബിആർഎസ് എംഎൽസിയെ അറസ്റ്റ് ചെയ്തത്. റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യൽ ജഡ്ജി കാവേരി ബവേജയാണ് ഇരു കക്ഷികളുടെയും നീണ്ട വാദം കേട്ടതിന് ശേഷം ഉത്തരവിട്ടത്. വ്യാഴാഴ്ച തിഹാർ ജയിലിൽ നിന്ന് കവിതയെ അറസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുകയും ചെയ്ത സിബിഐ, സാക്ഷി മൊഴികൾ, വീണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ…

അബ്ദുൾ റഹീമിന് വേണ്ടി ജാതിമതഭേദമന്യേ കേരളം കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപ

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി.അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ജാതിമതഭേദമന്യേ കേരളം കൈകോർത്തു. അദ്ദേഹത്തിന്റെ വധശിക്ഷ ഒഴിവാക്കാനും ജയില്‍ മോചനം ഉറപ്പാക്കാനും വേണ്ടിവരുന്ന 34 കോടി രൂപയാണ് സമാഹരിച്ചത്. മുഴുവൻ തുകയും അടയ്‌ക്കാനുള്ള സമയപരിധിക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ധനസമാഹരണം പൂർത്തിയാക്കിയത്. 34,45,46,568 രൂപയാണ് ചാരിറ്റി ഫണ്ട് കളക്ഷൻ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്. പിരിച്ചെടുത്ത പണം എംബസി വഴി സൗദിഅറേബ്യന്‍ അധികൃതര്‍ക്ക് കൈമാറും. ലോകമെമ്പാടുമുള്ള മലയാളികളും സാധാരണക്കാരുമെല്ലാം ധനസമാഹരണത്തിൽ പങ്കാളികളായി. ഏപ്രിൽ 16ന് അബ്‌ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്. സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുല്‍ റഹീം. സൗദി പൗരന്‍ 15 കാരനായ അനസ് അൽ-ഷാഹ്‌രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൾ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006…

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എംപിയാകാൻ യോഗ്യന്‍: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വര്‍ഗീസ്

തൃശൂർ: തൃശൂർ മണ്ഡലത്തിലെ എംപിയാകാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് യോഗ്യതയുണ്ടെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ ജനഹൃദയങ്ങളിൽ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എൽഡിഎഫിന് ആധിപത്യമുള്ള തൃശൂർ കോർപ്പറേഷൻ മേയർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് പണം നൽകുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി വാക്ക് പാലിച്ചു. എന്നാല്‍, മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ അറിയൂ. പണം നൽകാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയും വാഗ്ദാനം ചെയ്ത ഫണ്ട് നൽകുകയും ചെയ്തു. തൻ്റെ സ്വതന്ത്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമെന്നും സുരേഷ് ഗോപി കാര്യക്ഷമനും മിടുക്കനുമാണെന്നും മേയർ കൂട്ടിച്ചേർത്തു. തൃശൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിലെമ്പാടും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.…