ദോഹ: ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ കുടുംബ സംഗമവും, ഒന്നാം വാർഷികവും ഫെബ്രുവരി 13 ചൊവ്വ (ഖത്തർ കായിക ദിനത്തിൽ) ദോഹയിലെ നുഐജ കൾച്ചറൽ ഫോറം ഹാളിൽ വെച്ച് നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് മുൻ പ്രസിഡണ്ടും , ഇപ്പോഴത്തെ ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിജു ഗഫൂർ (സീനിയർ കൺസൾറ്റൻറ്, എമർജൻസി മെഡിസിൻ, ഹമദ് ഹോസ്പിറ്റൽ) ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ അഷറഫ് അമ്പലത്ത് മുഖ്യാതിഥി ആയിരുന്നു. ആതുര സേവന രംഗത്ത് ഖത്തറിൽ ദീർഘകാലമായി നൽകിയ സമഗ്ര സംഭാവനകൾക്ക് ഡോ. ബിജു ഗഫൂറിനെയും കൂടാതെ ഖത്തറിൽ ദീർഘകാലമായി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്ക് അമ്പലത്ത് അഷറഫിനെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. 25 വർഷങ്ങൾ പൂർത്തിയാക്കിയ എട്ടു പ്രവാസികളെ…
Year: 2024
കർഷകർ പ്രതിഷേധം ശക്തമാക്കി; ഇന്ന് കേന്ദ്രവുമായി ചർച്ച നടത്തും
ന്യൂഡൽഹി: കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമായി. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് (15-02-2024) കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഇന്നലെ (14-02-2024) പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിൽ ‘ഡൽഹി ചലോ’ പ്രതിഷേധം പുനരാരംഭിക്കാൻ എത്തിയ കർഷകരെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് കേന്ദ്രവുമായി ചർച്ച നടക്കുമെന്നും എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നാണ് കർഷകരുടെ ആഗ്രഹമെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിംഗ് പന്ദേര്‍ പറഞ്ഞു. കേന്ദ്രം ഒരു പരിഹാരമുണ്ടാക്കിയാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഒരു തരത്തിലുള്ള സംഘർഷവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേന്ദ്രവുമായുള്ള ചർച്ച ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ കണ്ണീർ വാതകവും മറ്റ് ശക്തികളും…
തലവടി പനയന്നൂർക്കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും
എടത്വ: തലവടി തിരുപനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഉത്സവത്തിനായി ഇന്ന് കൊടിയേറും. നാളെ പൊങ്കാലയും ആറാട്ട് 22 നും നടക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും.ഭരദ്വാജ് ആനന്ദ് പട്ടമന, കൊടുപ്പുന്ന മാധവൻ പോറ്റി, കേശവൻ പോറ്റി, വിഷ്ണു പോറ്റി, ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം എന്നിവർ സഹകാർമികരാകും. തുടർന്ന് ഭജനയും നടക്കും. നാളെ രാവിലെ 7 ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, 8ന് 108 കലംകരിക്കൽ, പൊങ്കാല നിവേദ്യം, 17ന് വൈകിട്ട് 5 ന് തെക്കേക്കര ശ്രീദേവി വിലാസം എൻ എസ്.എസ് കരയോഗത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ന്യത്തനൃത്യങ്ങൾ. 18 ന് 9.30 ന് ഉത്സവബലി, വിളക്കുവയ്പ്‌പ്, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് തൃക്കയിൽ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്. 19 ന് 12 ന് ഉത്സവബലി…
എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം
ദോഹ (ഖത്തര്‍): ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ ) കായിക ദിനാഘോഷ വേദിയിൽ വെച്ച് ക്യു.എസ്.എഫ്.എ ഇവന്റ്സ് ആന്റ് ആക്റ്റിവിറ്റീസ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദോസരി എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫിക്ക് അനുമതി പത്രം കൈമാറി. കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് വൈസ് ചെയർമ്മാർ ആർ ചന്ദ്രമോഹൻ, സ്പോർട്ട്സ് മീറ്റ് കോഡിനേറ്റർമ്മാരായ മുനീഷ് എസി, മജീദ് അലി, ഷാഫി മൂഴിക്കൽ, റഷീദ് അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ് എക്സ്പാറ്റ്സ് സ്പോർട്ടീവ്…
രാശിഫലം (15-02-2024 വ്യാഴം)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ ഉണ്ടായ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രം അനുസരിച്ചാണ്. കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന്…
കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം സ്വന്തം മണ്ണില്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷികമേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കര്‍ഷകരുടെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിര്‍ക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 46 അംഗ കര്‍ഷകപ്രതിനിധികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹി പ്രക്ഷോഭത്തില്‍ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം…
ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക് ഓഫ് ഫെബ്രുവരി 17 നു ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക് ഓഫ് ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പമ്പ മലയാളി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കും. എലൈറ്റ് ഇന്ത്യൻ കിച്ചൻ (2163 Galloway Rd, Bensalem, PA 19020) ബാങ്ക്വറ്റ് ഹാളിലാണ് പരിപാടികൾ അരങ്ങേറുക. ഫൊക്കാന പ്രസിഡൻറ്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ അശോകൻ ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്ക്കെടുക്കും. ഫൊക്കാനയുടെ എല്ലാ അംഗ സംഘടകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കിക്ക് ഓഫ് കോഓർഡിനേറ്റർ അലക്സ് തോമസ് അറിയിച്ചു. ഡിസ്‌കൗണ്ട് റേറ്റിൽ ഫൊക്കാന കൺവൻഷനുവേണ്ടി പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കിക്ക് ഓഫ് പരിപാടിയിൽ പങ്ക്കെടുക്കാൻ ആഗ്രഹിക്കുന്നവർ 215 850 5268 എന്ന നമ്പറിലോ 267 322 8527 എന്ന നമ്പറിലോ മുൻ കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫിലിപ്സ് മോടയിൽ 267…
പോലീസ് ഓഫീസര്‍ ഇനി കമ്മ്യുണിറ്റി ലീഡര്‍!; മനോജ്കുമാറിന്റെ യാത്ര നമ്മെ ആവേശം കൊള്ളിക്കുന്നത് ഇങ്ങനെ
ഹൂസ്റ്റണ്‍: കാക്കിയിട്ടവന്റെ നേര്‍ക്ക് കൈയോങ്ങിയവന്റെ കരണത്തിനിട്ട് ഒന്നു പുകച്ച കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെയാണ് മനു പൂപ്പാറയിൽ (മനോജ് കുമാര്‍) ആരാധിച്ചത്. എന്നാല്‍, അഴിമതി നിറഞ്ഞ നാട്ടിലെ പൊലീസ് സേന തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ അമേരിക്കയിലേക്ക് വിമാനം കയറി. ഇവിടെ ആ യുവാവ് നടന്നു കയറിയത് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്. കാക്കിക്ക് പകരം അമേരിക്കന്‍ പോലീസിന്റെ യൂണിഫോം അണിഞ്ഞപ്പോള്‍ അതു ഒരു കുടിയേറ്റക്കാരന്റെ സ്വപ്‌നസാഫല്യമായി മാറി. തന്റെ ജീവിത യാത്രയെക്കുറിച്ച് ചോദിച്ചാല്‍ മനു പറയും, ‘A cinematic journey’… മനു പൂപ്പാറയിൽ എന്ന മനോജ്കുമാര്‍ പൂപ്പാറയിലിന്റെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി കഥയാണ്. യൂണിഫോമില്‍ നിന്ന് കമ്മ്യുണിറ്റി നേതാവെന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇന്ന് അദ്ദേഹം. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ് 3-ന്റെ കോണ്‍സ്റ്റബിളാകാനുള്ള മത്സരത്തിന് കച്ചമുറുക്കുമ്പോള്‍ നീതി, കമ്മ്യൂണിറ്റി സേവനം, മാതൃകാപരമായ നേതൃത്വം എന്നിവയാണ് കൈമുതലായി കാണിക്കുവാനുള്ളത്.…
ഇസ്രായേല്‍-ഹമാസ് യുദ്ധം: കെയ്‌റോയിൽ നടന്ന മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറി
വാഷിംഗ്ടൺ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് കനത്ത പ്രഹരമേല്പിച്ച് കെയ്‌റോയിൽ നടന്ന മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറി. ഹമാസിൻ്റെ “വ്യാമോഹപരമായ ആവശ്യങ്ങളും” പുതിയ നിർദ്ദേശങ്ങളുടെ അഭാവവും ആരോപിച്ചാണ് ഇസ്രായേല്‍ പിന്മാറിയത്. ഗാസയിലെ സംഘർഷമേഖലയിലെ പോരാട്ടം അവസാനിപ്പിക്കാനും ശേഷിക്കുന്ന 100 ലധികം ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രതീക്ഷിച്ച വഴിത്തിരിവ് നൽകിയില്ലെങ്കിലും മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ ചർച്ചാ സംഘത്തെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസിൽ നിന്ന് ഒരു പുതിയ നിർദ്ദേശവും ഇസ്രായേലിന് കെയ്‌റോയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഹമാസിൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയാല്‍ ചർച്ചകൾ പുരോഗമിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ശക്തമായ സൈനിക സമ്മർദ്ദവും ഉറച്ച ചർച്ചകളും” തടവുകാരെ മോചിപ്പിക്കുന്നതിനുള്ള…
കാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികളുടെയും മക്കളുടേയും ദുരൂഹ മരണം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളികള്‍; അവിശ്വസനീയതോടെ നാട്ടിലെ കുടുംബങ്ങള്‍
കാലിഫോർണിയ: കാലിഫോര്‍ണിയയിലെ സാൻ മറ്റേയോയില്‍ താമസക്കാരായിരുന്ന, കൊല്ലം പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ആലീസ് പ്രിയങ്ക (40), അവരുടെ മക്കള്‍ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് ഫെബ്രുവരി 13 രാവിലെ മരിച്ച നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് 9 എംഎം പിസ്റ്റളും മാഗസിനും കണ്ടെടുത്തു. എയർ കണ്ടീഷനിൽ നിന്നോ ഹീറ്ററിൽ നിന്നോ കാർബൺ മോണോക്‌സൈഡ് വാതകം ചോർന്ന് മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, വീട്ടിൽ നിന്ന് ഗ്യാസ് ചോർച്ചയോ വീട്ടുപകരണങ്ങൾ തകരാറിലായതിൻ്റെയോ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. മക്കളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജി ഹെൻറിയുടെ മക്കളില്‍ മൂന്നാമത്ത മകനാണ്…
