പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം; ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം 21ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ വെച്ച് നടത്തപ്പെടും. ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദർ. സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, ബ്രദർ. സജി തട്ടയിൽ എന്നിവരാണ് പുതിയ ചാപ്റ്റർ ഭാരവാഹികൾ . നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ്…

2024-ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിവേക് ​​രാമസ്വാമി പിന്മാറി

വാഷിംഗ്ടൺ: 2024ലെ റിപ്പബ്ലിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകൻ വിവേക് ​​രാമസ്വാമി, നിർണായകമായ അയോവ കോക്കസുകളിൽ വിജയിച്ച മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അംഗീകരിക്കുകയും ചെയ്തു. അയോവയുടെ ലീഡ്ഓഫ് കോക്കസുകളിലെ മോശം ഫിനിഷിന് ശേഷം താൻ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് 38 കാരനായ ബയോടെക് സംരംഭകൻ തിങ്കളാഴ്ച രാത്രി തന്റെ അനുയായികളോട് പറഞ്ഞു. രാഷ്ട്രീയ പുതുമുഖവും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും ഏഴ് ശതമാനം വോട്ടുകൾ നേടി വിദൂര നാലാം സ്ഥാനത്താണ്. “ഈ നിമിഷം മുതൽ, ഞങ്ങൾ ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം താൽക്കാലികമായി നിർത്താൻ പോകുന്നു. ഇന്ന് രാത്രി ഞാൻ ഡൊണാൾഡ് ട്രംപിനെ വിളിച്ച് അദ്ദേഹത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഇനി മുന്നോട്ട് പോകുമ്പോൾ, പ്രസിഡന്റ് സ്ഥാനത്തേക്ക് നിങ്ങൾക്ക് എന്റെ പൂർണ്ണമായ അംഗീകാരം ഉണ്ടായിരിക്കും, ”രാമസ്വാമി…

സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? : കാരൂര്‍ സോമന്‍, ചാരുംമൂട്

കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്‍മ്മ വന്നത് വിപ്ലവസാഹിത്യ സാംസ്‌കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനും, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്താണ്. അദ്ദേഹത്തിന്റ 1938 ല്‍ പുറത്തിറങ്ങിയ ‘ല നൗസി’ നോവലില്‍ അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താല്പര്യം പട്ടുമെത്തകളാണ്. 1964 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത…

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‌ ആശംസകളുമായി എസ്‌.എം.സി.സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവനിയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ വടക്കേ അമേരിക്കയില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ഏറ്റവും വലിയ അല്‌മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്‌ എം സി സി) ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ എല്ലാവിധ അനുമോദനങ്ങളും, പ്രാര്‍ത്ഥനാശംസകളും അര്‍പ്പിച്ചു. ജനുവരി 14 ഞായറാഴ്‌ച്ച ദിവ്യബലിക്കുശേഷം ഇടവകവികാരി റവ. ഡോ. ജോര്‍ജ്‌ ദാനവേലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോജോ കോട്ടൂര്‍ അനുമോദനപ്രമേയം അവതരിപ്പിച്ചു. നാനാവിധത്തിലുള്ള പ്രതിസന്ധികളും, പ്രയാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സഭാ നൗകയെ വെല്ലുവിളികള്‍ മറികടന്ന്‌ ശരിയായ ദിശയില്‍ നയിക്കുന്നതിനുള്ള കൃപാവരം പുതിയ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്‌ പരിശുദ്ധാത്മശക്തിയാല്‍ ലഭിക്കുന്നതിനായി ദൈവജനം ഒന്നായി പ്രാര്‍ത്ഥനാനിരതരായിരിക്കുന്നു. സഭ ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ മനം നൊന്തിരിക്കുന്ന, സഭയെ നെഞ്ചോട്‌ചേര്‍ത്ത്‌ സ്‌നേഹിക്കുന്ന…

അയോവ കോക്കസിൽ ട്രംപ് വിജയിച്ചു; ഡിസാന്റിസും ഹേലിയും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ

ഡെസ് മോയിൻസ്, അയോവ: അയോവയിൽ തിങ്കളാഴ്ച നടന്ന ആദ്യത്തെ 2024 റിപ്പബ്ലിക്കൻ പ്രസിഡന്റ് മത്സരത്തിൽ ഡൊണാൾഡ് ട്രംപ് ഉജ്ജ്വല വിജയം നേടി, തുടർച്ചയായ മൂന്നാം സ്ഥാനാർത്ഥിത്വവും ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടും മത്സരിക്കാന്‍ പാർട്ടിയിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയും 2017-2021 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ട്രംപിന് പ്രധാന ബദലായി ഉയർന്നുവരാൻ ശ്രമിച്ച് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. നാല് ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടേണ്ടി വന്നിട്ടും ദേശീയ തെരഞ്ഞെടുപ്പിൽ വൻ ലീഡ് നേടിയതിനാൽ, അയോവ റിപ്പബ്ലിക്കൻ മത്സരത്തിന് അഭൂതപൂർവമായ മാർജിനിലാണ് ട്രംപ് വിജയിച്ചതെന്ന് എഡിസൺ റിസർച്ച് എൻട്രൻസ് പോൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിച്ച വോട്ടിന്റെ 40% നേടിയപ്പോൾ, ട്രംപിന് 52.6%, ഡിസാന്റിസ് 20%, ഹേലി 18.7% എന്നിങ്ങനെയായിരുന്നു. അയോവ റിപ്പബ്ലിക്കൻ കോക്കസിന്റെ ഏറ്റവും വലിയ വിജയം…

അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രഥമ മദർ തെരേസാ ജീവകാരുണ്യ സേവാ പുരസ്‌കാരം ഡോ: കേണൽ കാവുമ്പായി ജനാർദ്ദനനു

ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ‘മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം’ പ്രൊഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനനു കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജം സമ്മാനിച്ചു. ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോർഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർവ്വ എ.ജിഎം ആയ ഗോപീകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത് പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോക്ടർ അജു കെ. നാരായണൻ (പ്രൊഫസർ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി), പ്രസന്നൻ, സന്ദീപ് സലിം എം. എം. ഷാജി, സലിം…

സുമനസ്സുകളുടെ കാരുണ്യത്തിന് പത്തര മാറ്റ്; അഭിനവിന് വേണ്ടി അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ

എടത്വ:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നാട് ഒന്നിച്ചപ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ.ഗൂഗിൾ പേ, സമിതി അക്കൗണ്ടിലേക്ക് വന്ന തുകയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപ സമിതിക്കു സമാഹരിക്കുവാൻ സാധിച്ചു തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിച്ചത്. തലവടി കുന്തിരിയ്ക്കൽ സി.എം.എസ് ഹൈസ്ക്കൂളിൽ വിവിധ കൗണ്ടർ ഒരുക്കിയാണ് തുക എണ്ണി തിട്ടപ്പെടുത്തിയത്. സമാപന ചടങ്ങ് സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു…

അർമേനിയൻ സിനിമ ആദ്യമായി ഓസ്കാർ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി

അർമേനിയ: അന്താരാഷ്‌ട്ര ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ആദ്യ അർമേനിയൻ ചിത്രമായി ടൈ ധരിച്ചതിന്റെ പേരിൽ ജയിലിലായ ഒരാളുടെ ഹൃദയസ്പർശിയായ കഥ. “അർമേനിയയെക്കുറിച്ച് നിർമ്മിച്ച മിക്ക സിനിമകളും യഥാർത്ഥത്തിൽ വംശഹത്യയെ ചുറ്റിപ്പറ്റിയുള്ളതാണ്. അർമേനിയക്കാർക്ക് ആസ്വാദ്യകരവും അർമേനിയക്കാരല്ലാത്തവരുമായി ബന്ധപ്പെടാൻ കഴിയുന്നതുമായ ഒരു സിനിമ നിർമ്മിക്കാൻ ഞാൻ ആഗ്രഹിച്ചു,” ഹോളിവുഡ് നടൻ മൈക്കൽ എ ഗൂർജിയൻ പറഞ്ഞു. 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം നഷ്ടപ്പെട്ട രാജ്യത്തിന്റെ ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കാനുള്ള ഒരു ശ്രമം കൂടിയാണ് അർമേനിയയിൽ ചിത്രീകരിച്ച “അമേരിക്കറ്റ്സി” (അമേനിയൻ ഭാഷയിൽ അമേരിക്കൻ). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്നത്തെ സോവിയറ്റ് അർമേനിയയിലേക്ക് മടങ്ങുകയും തന്റെ ടൈ കാരണം ജയിലിൽ കിടക്കുകയും ചെയ്യുന്ന അമേരിക്കക്കാരനായ ചാർലിയുടെ കഥയാണ് ഇത് പറയുന്നത്. തന്റെ സെല്ലിൽ നിന്ന്, അടുത്തുള്ള ഒരു അപ്പാർട്ട്മെന്റിനുള്ളിൽ തനിക്ക് കാണാൻ കഴിയുമെന്ന് ചാർളി മനസ്സിലാക്കുന്നു, അവിടെയുള്ള…

ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 20 ശനിയാഴ്ച

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ഹരി പിള്ള(സിപിഐ)യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത് .ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ ലഭ്യമാണ് . ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്

വിറാൾ മലയാളി കമ്മ്യൂണിറ്റി പുതു വത്സര സംഗമം നടത്തി

ലിവർപൂൾ : വിറാൾ മലയാളി കമ്മ്യൂണിറ്റി നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം വിറാൾ മേയർ ജെറി വില്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിറാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. മേയർറെസ് അയറിൻ വില്യംസ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ, അലക്സ് തോമസ്, ഷൈനി ബിജു, മനോജ് തോമസ് ഓലിക്കൽ, ലസിത ബേസിൽ, ഷിബി ലോനപ്പൻ, ലിൻസൺ ലിവിങ്സ്റ്റൺ, നോയൽ ആന്റോ, പ്രീതി ദിലീപ്, ബിനോയ് ജോൺ, സോണി ജിബു, ജൂബി ജോഷി എന്നിവർ സന്നിഹിതരായിരുന്നു. വിറാൾലിൽ ഉള്ള മുഴുവൻ മലയാളികൾക്കും സൗജന്യമായി നൽകുന്ന കലണ്ടറിന്റെ പ്രകാശനവും മേയർ നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ യുകെയിലെ ആരോഗ്യരംഗത്ത് മലയാളികൾ നൽകുന്ന സേവനങ്ങൾക്ക് മേയർ നന്ദി പറഞ്ഞു.വിറാൾ മലയാളി കമ്മ്യൂണിറ്റിയിൽ വിറാൾ കൗൺസിൽ ഏരിയയിൽ താമസിക്കുന്ന 170 ഓളം കുടുംബങ്ങൾ…