കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട 40% മുൻനിര പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഡല്‍ഹി സർക്കാർ ഓണറേറിയം നൽകിയില്ല

ന്യൂഡൽഹി: 2020 ഏപ്രിലിൽ രാജ്യം കോവിഡ്-19 പാൻഡെമിക്കിനെതിരെ പോരാടുന്ന സമയത്ത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെപ്പോലെ, ഡൽഹിയിലെ അപര്യാപ്തമായ ആശുപത്രികളുടെ യാഥാർത്ഥ്യവും തുറന്നു കാട്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ശുചിത്വ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, മരുന്ന് വിൽപ്പനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ സ്വന്തം ജീവൻ പോലും പരിഗണിക്കാതെയാണ് പൊതുജനങ്ങളെ സേവിക്കുന്നതിൽ ഏർപ്പെട്ടിരുന്നത്. ഇത് കണക്കിലെടുത്ത്, അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. “ഒരു കോവിഡ് -19 രോഗിയെ പരിചരിക്കുന്നതിനിടയിൽ ആരെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ, അവർ ശുചിത്വ തൊഴിലാളിയോ, ഡോക്ടറോ, നഴ്‌സോ, താൽക്കാലികമോ സ്ഥിരമോ ആയ മറ്റേതെങ്കിലും ജീവനക്കാരോ ആകട്ടെ, സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ ആകട്ടെ, അവരുടെ സേവനത്തിനുള്ള ആദരസൂചകമായി കുടുംബത്തിന് ഒരു കോടി രൂപ നൽകും” എന്നായിരുന്നു ആ പ്രഖ്യാപനം. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പൊതുജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും…

കടല്‍ ക്ഷോഭം രൂക്ഷമാകും: നാല് ജില്ലകളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം: കടല്‍ ക്ഷോഭം രൂക്ഷമാകുമെന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും…

താനൂർ ബോട്ട് ദുരന്തത്തില്‍ പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തുക: വെൽഫെയർ പാർട്ടി

മലപ്പുറം: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും ഇതുവരെ നീതി ലഭ്യമായിട്ടില്ല. ദുരന്തത്തിൽ പരിക്ക്പറ്റി അതിഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു കുട്ടികളുടെ ചികിത്സയും ഭാവി കാര്യങ്ങളും ഇപ്പോഴും അവതാളത്തിലാണ്. ദുരന്തം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പരിക്കുപറ്റിയവരുടെ അസുഖം ഭേദമായിയിട്ടില്ല. എന്നുമാത്രമല്ല, ഡോക്ടർമാരുടെ നിഗമന പ്രകാരം ആജീവനാന്ത ചികിത്സ ആവശ്യമുള്ള രീതിയിലാണ് നിലവിൽ പരിക്കുപറ്റിയ മൂന്നു കുട്ടികളുടെ കാര്യങ്ങൾ എന്നത് ഗൗരവമേറിയ കാര്യമാണ്. ദുരന്തത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മൂന്നു കുട്ടികളെ ഇപ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. നേരത്തെ അവർക്ക് സൗജന്യമായി ചികിത്സ വാഗ്ദാനം ചെയ്തവരും ചികിത്സ നൽകുന്നില്ല. പരിക്കുപറ്റിയവർക്ക് ജുഡീഷ്യൽ കമ്മീഷനിൽ സമീപിച്ച് നഷ്ടപരിഹാരത്തുക വാങ്ങാമെന്ന് സംസ്ഥാന നിയമസഭയിൽ മന്ത്രി ഉറപ്പുനൽകിയെങ്കിലും അതേ സർക്കാറിന്റെ വക്കീൽ തന്നെ ഈ കുട്ടികൾക്ക് ചികിത്സക്ക് പണം അനുവദിക്കാൻ ജുഡീഷ്യൽ കമ്മീഷന് അധികാരമില്ല എന്നാണ് വാദിച്ചത്. ഇങ്ങനെ വിചിത്രമായ തീരുമാനങ്ങൾ എടുത്ത്…

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം: കമ്പനി തുടങ്ങും മുമ്പേ വിവാദത്തിലകപ്പെട്ട ഒയാസിസ് തമിഴ്നാട്ടിലേക്ക്

പാലക്കാട്: വിവാദങ്ങൾക്കൊടുവിൽ, പൊള്ളാച്ചിയിലും വില്ലുപുരത്തും പ്ലാന്റിനായി സ്ഥലം വാങ്ങാൻ ഒയാസിസ് കമ്പനി നീക്കം ആരംഭിച്ചു. എലപ്പുള്ളിയിലെ പ്ലാന്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. തമിഴ്‌നാട്ടിൽ 50 ഏക്കർ ഭൂമി വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. പാലക്കാട് തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച ഘടകങ്ങൾ തമിഴ്‌നാട്ടിലുണ്ടെന്ന് കമ്പനി കണ്ടെത്തി. വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശമായതിനാലാണ് കമ്പനി എലപ്പുള്ളിയിൽ ആരംഭിക്കാൻ തീരുമാനിച്ചത്. അനുമതി ലഭിക്കാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നും സാങ്കേതിക വശങ്ങൾ ഉൾപ്പെടെ പൂർണ്ണ വിവരങ്ങൾ പ്രഖ്യാപിക്കാൻ ഉടൻ തന്നെ ഒരു പത്രസമ്മേളനം നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എലപ്പുള്ളിക്ക് സമീപം മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികൾ ഉണ്ടെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എഥനോൾ, മദ്യം എന്നിവയുടെ ഉത്പാദനത്തിനു ശേഷമുള്ള മാലിന്യം കന്നുകാലിത്തീറ്റയും ഡ്രൈ ഐസും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. കമ്പനി പ്രവർത്തിച്ച് രണ്ട് വർഷത്തിന് ശേഷം ആറ് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും.…

ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്: ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക്

പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്.…

കേന്ദ്ര സഹായമില്ലാതെ കേരളത്തിന് നിലനില്പില്ല: കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സഹായമില്ലാതെ കേരളത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തിന് സ്വന്തമായി അവകാശപ്പെടാൻ കഴിയുന്ന ഒരു പദ്ധതി പോലും ഇല്ലെന്നും ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) പ്രതിപക്ഷ (യുണൈറ്റഡ് ഡെമോക്രാറ്റിക്) യുഡിഎഫും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം സംസ്ഥാനത്തിന് ഒന്നും നൽകുന്നില്ലെന്ന് എൽഡിഎഫും യുഡിഎഫും നിരന്തരം ആരോപിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങൾ മറച്ചുവെക്കാനാണെന്നും മന്ത്രി പറഞ്ഞു. അത് തിരുത്തേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്രത്തിന്റെ സഹായം കൊണ്ടു മാത്രമാണ് കേരളം നിലനിൽക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രി മോദിയുടെ പദ്ധതിയാണ്. അദ്ദേഹം അനുവദിക്കാത്ത ഒരു പദ്ധതി പോലും കേരളത്തിൽ ഇല്ല,” മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനം സ്വന്തമെന്ന് അവകാശപ്പെടുന്ന…

നക്ഷത്ര ഫലം (04-02-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഐശ്വര്യപൂർണമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: നിങ്ങൾ ചെയ്‌ത നല്ല പ്രവ്രത്തികളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക്‌ ലഭിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം…

സിറിയയിലെ മൻബിജിൽ ബോംബ് സ്ഫോടനം; സുരക്ഷാ സേന പ്രദേശം വളഞ്ഞു

വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വൻ ബോംബ് സ്ഫോടനം. കര്‍ഷക തൊഴിലാളികളുമായി പോയിരുന്ന വാഹനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായതെന്നും, കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രാദേശിക സിവിൽ ഡിഫൻസും യുദ്ധ നിരീക്ഷണ ഏജൻസികളും നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബറിൽ ബഷർ അൽ അസദിനെ പുറത്താക്കിയതിനുശേഷം വടക്കുകിഴക്കൻ അലപ്പോ പ്രവിശ്യയിലെ മൻബിജ് അക്രമങ്ങളുടെ കേന്ദ്രമാണ്. തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി എന്നറിയപ്പെടുന്ന വിഭാഗങ്ങൾ യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുമായാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിറിയയിലെ സാഹചര്യം ഭീകരവാദം കാരണം സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. മുമ്പത്തേക്കാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല. സിറിയയിൽ ഭീകരാക്രമണ കേസുകൾ പതിവായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ,…

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (KANJ) യുടെ പുതിയ നേതൃത്വം ചുമതലയേറ്റു

ന്യൂജെഴ്സി: വലിയ ലക്ഷ്യങ്ങളും പുത്തൻ പ്രതീക്ഷകളുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (KANJ) യുടെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രൗഢോജ്വലമായ ചടങ്ങിൽ പ്രസിഡന്റ്‌ സോഫിയ മാത്യു, ജനറൽ സെക്രട്ടറി ഖുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ചുമതലയേറ്റു. കാൻജ് ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ സ്വപ്ന രാജേഷ് നേതൃത്വം കൊടുത്ത ചടങ്ങിൽ, വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ),സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്), അസ്‌ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങന്‍ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്),…

മാത്യു വർഗീസ് (ജോസ് -ഫ്‌ളോറിഡ) ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

പതിറ്റാണ്ടുകളായി സംഘടനയിലും സമൂഹത്തിലും മാധ്യമരംഗത്തും നിറസാന്നിധ്യമായി നിലകൊള്ളുന്ന അമേരിക്കൻ മലയാളികളുടെ പ്രിയ സുഹൃത്ത് മാത്യു വർഗീസ് (ജോസ്-ഫ്‌ളോറിഡ) ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഐക്യത്തിന്റെ വക്താവായ മാത്യു വർഗീസ് ഫോമായുടെ തുടക്കക്കാരിൽ പ്രധാനിയാണ്. 2004 ൽ അവിഭക്ത ഫൊക്കാനയിൽ ട്രഷററായി മത്സരിച്ചു വിജയിച്ച അദ്ദേഹം 2006 -ൽ ഒർലാണ്ടോ കണ്വൻഷനോടെ ഫോമാ രൂപം കൊണ്ടപ്പോൾ അതിന്റെ ശക്തനായ വക്താക്കളിൽ ഒരാളായി. വർഷങ്ങളിലൂടെ ഫോമാ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും സംഘടന ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാ രംഗത്തുമുള്ള ഐക്യമാണ് പ്രധാനം. ഭാരവാഹികൾ തമ്മിൽ തമ്മിലും അംഗസംഘടനകളുമായും ഊഷ്മളമായ ബന്ധം നിലനിന്നാൽ മാത്രമേ സംഘടനക്ക് നേട്ടങ്ങളിലേക്ക് മുന്നേറാനാവൂ. ഐക്യം നിലനിന്നില്ലെങ്കിൽ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ സംഘടനക്ക് കഴിയാതെ വരും. ചാരിറ്റി രംഗത്ത് ഫോമാ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാൽ നാട്ടിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാതെ…