ജാമിഉല്‍ ഫുതൂഹിലെ ഗ്രാന്‍ഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങള്‍ നോളജ് സിറ്റി: ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താര്‍, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത- ധാര്‍മിക മൂല്യങ്ങള്‍…
Day: March 17, 2025
സംസ്ഥാനത്ത് ശക്തിപ്പെട്ടു വരുന്ന ഇസ്ലാമോഫോബിയയെ ചെറുത്തു തോൽപ്പിക്കണം: നഈം ഗഫൂർ
മലപ്പുറം: സംഘ്പരിവാറിൻ്റെ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലും ശക്തിപ്പെട്ട് വരുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അഭിപ്രായപ്പെട്ടു.ഫ്രറ്റേണറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമോഫോബിയയുടെ കേരളീയ രാഷ്ട്രീയ സാമൂഹ്യ പരിസരം എന്ന തലക്കെട്ടിൽ സാഹോദര്യ രാഷ്ട്രീയ സംഗമത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവ്വഹിച്ചു. സംഘ് പരിവാറിൻ്റെ വംശീയ അതിക്രമങ്ങൾക്കും പ്രചാരണങ്ങൾക്കും കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെയും അതിന് നേതൃത്വം നൽകുന പി.സി.ജോർജ്ജടക്കുള്ള വംശീയ പ്രചാരകർ നിയമ വ്യസ്ഥയെ വെല്ലുവിളിക്കുന്നത് സർക്കാർ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് സഈദ്, ബാസിത് താനൂർ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അഡ്വ:…
സാമുദായിക ചേരിതിരിവിനുള്ള കുത്സിത ശ്രമങ്ങളെ പരാചയപ്പെടുത്തും: വെൽഫെയർ പാർട്ടി
മങ്കട: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്നും അതിന്നു വേണ്ടി ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്. മങ്കട പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ലാ ട്രഷറർ നസീറാ ബാനു, മണ്ഡലം ജോയൻ്റ് സെക്രട്ടറി ആബിദ് അരിപ്ര വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ഉബൈബടീച്ചർ എന്നിവർ സംസാരിച്ചു. സാജിദുൽ അസീസ്, ദാനിഷ് മങ്കട, നസീറ ടി, ഇഖ്ബാൽ, അലീഫ് കൂട്ടിൽ, സാജിർ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തര്‍ക്കം: നാഗ്പൂരിൽ കലാപം; പോലീസുകാർക്ക് നേരെ കല്ലേറ്, നിരവധി വാഹനങ്ങൾ കത്തിച്ചു
നാഗ്പൂരിലെ അക്രമാസക്തമായ സംഘർഷങ്ങളിൽ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിൽ പൗരന്മാർ ഭരണകൂടവുമായി പൂർണ്ണമായും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഭരണകൂടവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പൗരന്മാർ അവരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂര്‍: ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ, തിങ്കളാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മഹൽ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായി ഏറ്റുമുട്ടി. ഈ സമയത്ത്, അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. അവർ കല്ലെറിയുകയും പൊതു സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പടർന്നു. കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും, ഒരു കിംവദന്തിക്കും ചെവികൊടുക്കരുതെന്നും ഭരണകൂടം അറിയിച്ചു. നാഗ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്, ഒരു സമുദായം പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതേത്തുടർന്ന് പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിശ്വഹിന്ദു…
ആശാ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ, ആശാ വർക്കർമാരുടെ മറ്റൊരു ആവശ്യം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആശാമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ സങ്കീർണ്ണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ആശമാർ പരാതിപ്പെട്ടു. സർക്കാരിന്റെ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാർ പറഞ്ഞു. സമരം ആരംഭിച്ചതിനുശേഷം, സമരക്കാർക്ക് ഓണറേറിയവും പ്രോത്സാഹന കുടിശ്ശികയും അനുവദിച്ചു. ഇതിനെത്തുടർന്ന്, മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടെ ഇരവിപേരൂരില്‍ അറവുശാല ഒരുങ്ങുന്നു
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാല ഒരുക്കുന്നു. ജില്ലയിലെ ആദ്യത്തെ ആധുനിക അറവുശാലയാണിത്. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഒരു കോടി ഇരുപതിനായിരം രൂപ ചെലവിലാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കശാപ്പ് മുതൽ മാലിന്യ സംസ്കരണം വരെയുള്ള എല്ലാ പ്രക്രിയകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടെ നടത്താം. പ്രതിദിനം 10 മുതൽ 15 വരെ കന്നുകാലികളെ കശാപ്പ് ചെയ്യാൻ കഴിയുന്ന യന്ത്രങ്ങളുണ്ട്. കട്ടിംഗ് മെഷീനുകൾ, ഹാംഗറുകൾ, കൺവെയറുകൾ, സംഭരണ കേന്ദ്രങ്ങൾ, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മേഖലകൾ എന്നിവയുടെ ജോലികൾ പൂർത്തിയായി. ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനിലപരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ…
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള അവാര്‍ഡ് 2024’ വിശിഷ്ട വ്യക്തികള്‍ക്ക് സമ്മാനിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന അവാർഡായ കേരള അവാർഡുകൾ 2024 ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് പ്രൊഫ. എം.കെ. സാനുവിനു വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാമേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി കെ ജയകുമാറിനും കലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവനവിഭാഗത്തിൽ…
മഹാ കുംഭമേളയിൽ വേർപിരിഞ്ഞ മധ്യപ്രദേശിൽ നിന്നുള്ള വൃദ്ധനെ ഗാസിപൂർ പോലീസ് കുടുംബത്തോടൊപ്പം ഒന്നിപ്പിച്ചു
ഗാസിപൂര്‍ (യുപി): ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, അലഞ്ഞുതിരിഞ്ഞ ഒരു വൃദ്ധനെ കുടുംബവുമായി പോലീസ് വീണ്ടും ഒന്നിപ്പിച്ചു . മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോഹദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെൽഖാരി ഗ്രാമത്തിൽ താമസിക്കുന്ന വിദ്യാറാം ശർമ്മ എന്ന 65 വയസ്സുകാരനെയാണ് പോലീസ് രക്ഷപ്പെടുത്തി കുടുംബവുമായി ഒന്നിപ്പിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 16 ന്, “വാരണാസി-ഗാസിപൂർ ഹൈവേയിൽ പട്രോളിംഗ് നടത്തുന്നതിനിടെ, ഒരു വൃദ്ധനെ ദയനീയാവസ്ഥയിൽ കണ്ടു. പോലീസ് ചോദ്യം ചെയ്തപ്പോൾ, പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ ഭാര്യയോടൊപ്പം കുളിക്കാൻ വന്നതാണെന്ന് പറഞ്ഞു. പക്ഷേ, ആൾക്കൂട്ടത്തിൽ വേർപിരിഞ്ഞു. അദ്ദേഹത്തിന്റെ കൈവശം മൊബൈൽ ഫോണോ പണമോ ഇല്ലായിരുന്നു, അതുമൂലം ദിശാബോധം നഷ്ടപ്പെട്ട് അലഞ്ഞുനടന്നു.” നിർബന്ധിത ജോലി ചെയ്തും, വെള്ളം കുടിച്ചും, ദിശ അറിയാതെയും താൻ അലഞ്ഞുനടക്കുകയായിരുന്നു എന്ന് വൃദ്ധൻ പറഞ്ഞു. പല സ്ഥലങ്ങളിലൂടെയും കടന്ന് അദ്ദേഹം വാരണാസി-ഗാസിപൂർ ഹൈവേയിലെത്തി. ഗാസിപൂർ…
കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നാടിന് ആപത്ത്: കെ വി സഫീർഷാ
അങ്ങാടിപ്പുറം: കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലാതെയാക്കി ഇസ്ലാമോഫോബിയ വളർത്തി സംഘ്‌പരിവാറിന്റെ ചിലവിൽ മൂന്നാം വട്ടം തുടർഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം സംസ്ഥാനത്തെ അപകടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ഹമദ് ഐടിഐയിൽ സംഘടിപ്പിച്ച RISEUP 2k25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനു വേണ്ടി സിപിഎം നടത്തുന്ന നീക്കം കേരളത്തിൽ സംഘ്‌പരിവാറിന് മണ്ണൊരുക്കൽ പ്രക്രിയയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്യുക എന്നും, ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശ്രീനിവാസൻ എടപ്പറ്റ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ…
കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ അങ്കണത്തിൽ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. കെ പി എ രക്ഷാധികാരിയും, ലോക കേരള സഭാ മുന്‍ അംഗവുമായ ബിജു മലയിൽ ഇഫ്താര്‍ സംഗമം ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദവി റമളാൻ സന്ദേശം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ, ഡോ. പി വി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , കെപിഎ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ…