ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു വൈരമണ്ണിന്റെ കിക്ക്‌ ഓഫ് ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ തിരഞ്ഞെടുപ്പു കിക്ക്‌ ഓഫ് ചടങ്ങു് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി മാറി. 2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യൻ സമ്മർസ്‌ റെസ്റ്റോറന്റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ വച്ചാണ് കിക്ക്-ഓഫ് പരിപാടി നടന്നത്. 2026 മാർച്ച് 3-നാണ് തിരഞ്ഞെടുപ്പ് അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സിഇഓ ജെയിംസ് കൂടൽ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം പ്രസിഡന്റ് ജെയിംസ് മുട്ടുങ്കൽ, ഇൻഡോ അമേരിക്കൻ കൺസർവേറ്റിവ് ടെക്സാസ് ഫോറം പ്രസിഡണ്ട്…

ട്രംപിന് നേരെയുണ്ടായ വധശ്രമം: ആറ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് സസ്പെൻഷൻ

വാഷിംഗ്ടൺ ഡിസി: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ വെച്ചുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് ആറ് സീക്രട്ട് സർവീസ് ഏജന്റുമാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിലെ സുരക്ഷാ വീഴ്ചകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ട ഏജന്റുമാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല .സസ്പെൻഷനിലായ ആറ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ ആറ് ആഴ്ച വരെ ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്യുകയും, പിന്നീട് “കുറഞ്ഞ പ്രവർത്തന ഉത്തരവാദിത്തത്തോടെ” യുള്ള ഡ്യൂട്ടി റോളുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. “ഇതിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല,” സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ക്വിൻ  പറഞ്ഞു. “ഞങ്ങൾ മൂലകാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ അവസ്ഥയിലേക്ക് ഞങ്ങളെ എത്തിച്ച പോരായ്മകൾ പരിഹരിക്കുകയും ചെയ്യും.” ബട്ട്‌ലറിൽ നടന്ന സംഭവം ഒരു “പ്രവർത്തനപരമായ പരാജയമായിരുന്നു” എന്നും അത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ക്വിൻ കൂട്ടിച്ചേർത്തു. 2024…

ഒക്ലഹോമയിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

നോർമൻ, ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും ഒരു പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായി നോർമൻ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഈ ദാരുണ സംഭവം നടന്നത്. 84-ആം അവന്യൂ NE-നും 108-ആം അവന്യൂവിനും ഇടയിലുള്ള ഫ്രാങ്ക്ലിൻ റോഡിൽ വെച്ചാണ് പിക്കപ്പ് ട്രക്കും നോർമൻ പബ്ലിക് സ്കൂൾ ബസും കൂട്ടിയിടിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഫ്രാങ്ക്ലിൻ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് സെൻ്റർ ലൈൻ കടന്ന് സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു. അപകടസമയത്ത് പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂൾ ബസിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവരുടെ നില ഗുരുതരമല്ലെന്നും സുഖം പ്രാപിക്കുമെന്നും അധികൃതർ അറിയിച്ചു. ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് ആർക്കും പരിക്കുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ രക്ഷിതാക്കളെ…

അഫ്ഗാനിസ്ഥാനില്‍ 45-കാരന്‍ ആറ് വയസ്സുള്ള പെണ്‍‌കുട്ടിയെ വിവാഹം കഴിച്ചു; വരനെയും പെണ്‍കുട്ടിയുടെ പിതാവിനെയും അറസ്റ്റു ചെയ്തു

തെക്കൻ അഫ്ഗാനിസ്ഥാനിൽ ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ 45 വയസ്സുള്ള ഒരാളുമായി വിവാഹം കഴിക്കാൻ നിര്‍ബ്ബന്ധിതയാക്കിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ താലിബാന്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. റിപ്പോർട്ട് പ്രകാരം, മർജ ജില്ലയിലാണ് വിവാഹം നടന്നത്. അവിടെ പെൺകുട്ടിയുടെ പിതാവ് പണത്തിനു പകരമായി പെണ്‍കുട്ടിയെ വിവാഹം നടത്തിക്കൊടുത്തു. പുരുഷന് ഇതിനകം രണ്ട് ഭാര്യമാരുണ്ട്. സംഭവത്തിൽ ഇടപെട്ട താലിബാൻ, പെൺകുട്ടി ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നത് തടയുകയും ഒമ്പത് വയസ്സ് തികയുമ്പോൾ മാത്രമേ പുരുഷന്റെ വീട്ടിലേക്ക് പോകാവൂ എന്ന് നിബന്ധന പുറപ്പെടുവിക്കുകയും ചെയ്തു. പ്രാദേശിക താലിബാൻ ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല, പക്ഷേ പെൺകുട്ടിയെ ഇതുവരെ പുരുഷന്റെ വീട്ടിലേക്ക് അയച്ചിട്ടില്ല. പെൺകുട്ടിയുടെ അച്ഛനെയും വരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ഔദ്യോഗിക കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. റിപ്പോർട്ട് പ്രകാരം, പെൺകുട്ടി ഇപ്പോൾ മാതാപിതാക്കളോടൊപ്പമാണ്. ‘വാൽവാർ’ എന്ന ആചാര…

വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎയുമായി നാലു പേരെ ഡാന്‍സാഫ് സംഘം പിടികൂടി

തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ ഒന്നര കിലോ എംഡിഎംഎയുമായി നാലു പേരെ ഡാൻസാഫ് സംഘം പിടികൂടി. സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരെയാണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ല. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ പ്രതിയാണ് സഞ്ജു. ഈ മാസം ആദ്യം സഞ്ജു വിദേശത്തേക്ക് പോയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്വർണ്ണമോ മയക്കുമരുന്നോ കടത്താൻ വേണ്ടിയായിരിക്കാം ഇയാൾ വിദേശത്തേക്ക് പോയതെന്ന് പോലീസ് സംശയിച്ചിരുന്നു. സഞ്ജുവും കൂട്ടാളി നന്ദുവും ഇന്ന് രാവിലെ തിരിച്ചെത്തി. ഇവരെ വഹിച്ചുകൊണ്ടുപോയ വാഹനം തടയാൻ ഡാൻസാഫ് സംഘം ശ്രമിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞു. പിന്നാലെ എത്തിയ DANSAF സംഘം വാഹനം പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയില്ല.…

നിപ വൈറസ്: ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍; 17 പേര്‍ അതീവ ‘ജാഗ്രതാ’ ലിസ്റ്റില്‍

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 499 പേർ സമ്പർക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 203 പേർ മലപ്പുറത്തും 116 പേർ കോഴിക്കോട്ടുമാണ്. 17 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈനിൽ കഴിയുകയും ആരോഗ്യ നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുന്നു. നിലവിൽ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതയും ഇടയ്ക്കിടെയുള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്ന് നടപടികള്‍ വിലയിരുത്തി. വൈറസ് ബാധ പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, രോഗ…

കോട്ടയം ആശുപത്രി കെട്ടിടം തകർന്നുവീണ് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; മകന് സ്ഥിര ജോലിയും നല്‍കുമെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി (എംസിഎച്ച്) കാമ്പസിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം തകർന്ന് ജൂലൈ 3 ന് മരിച്ച ബിന്ദുവിന്റെ (52) കുടുംബത്തിന് 10 ലക്ഷം രൂപ എക്സ് ഗ്രേഷ്യ നൽകാൻ വ്യാഴാഴ്ച (ജൂലൈ 10, 2025) കേരള മന്ത്രിസഭ തീരുമാനിച്ചു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. ബിന്ദുവിന്റെ മകൻ സിവിൽ എഞ്ചിനീയറായ നവനീതിന് സ്ഥിരം ജോലി നൽകും. ദേവസ്വം ബോർഡിലാണ് ജോലി നൽകുക. തിരുവിതാംകൂർ ദേവസ്വംബോർഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. വീടു നിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു. കുളിക്കാനായി…

ശാന്തിനികേതൻ അൽ മദ്രസ ഉന്നത വിജയികളെ ആദരിച്ചു

വക്‌റ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും നിന്നും കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അർഹരായ വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ പ്രിൻസിപ്പാൾ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ സാലിഹ്‌ ശിവപുരം, നബീൽ ഓമശ്ശേരി, നിസാർ ഉളിയിൽ, കരീം മൗലവി, ജമീൽ ഫലാഹി, പി.പി. കായണ്ണ, ശഹർബാൻ, അബദുന്നാസർ മാസ്റ്റർ, സൈനബ മുഹമദലി, മോയിൻ മാസ്റ്റർ, റാഹില, ഉമൈബാൻ തുടങ്ങിയവർ വിതരണം ചെയ്തു. മുഴുവൻ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അതത് ക്ലാസധ്യാപകർ ചടങ്ങിൽ വിതരണം ചെയ്തു. നിസാർ പി വി, നബീൽ , ജാസിഫ്, ഹംസ, ഫജ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ത്യയിലെ വികലമായ വിദ്യാഭ്യാസ സമ്പ്രദായം; നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS) ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യയിൽ, ആറാം ക്ലാസ് വിദ്യാർത്ഥികളിൽ 43% പേർക്ക് അവർ വായിക്കുന്ന പാഠത്തിന്റെ അർത്ഥം മനസ്സിലാകുന്നില്ല. ഒരേ ക്ലാസിലെ 54% വിദ്യാർത്ഥികൾക്ക് സംഖ്യകൾ താരതമ്യം ചെയ്യാനോ വലിയ സംഖ്യകൾ വായിക്കാനോ കഴിയില്ല. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളിൽ 63% പേർക്ക് സംഖ്യകളുടെ അടിസ്ഥാന പാറ്റേണുകളും ഭിന്നസംഖ്യകളും പൂർണ്ണസംഖ്യകളും പോലുള്ള സംഖ്യാ ഗണങ്ങളും മനസ്സിലാക്കാൻ കഴിയില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘പ്രകാശ് രാഷ്ട്രീയ സർവേക്ഷണിൽ’ നിന്നാണ് ഇത്തരം ആശങ്കാജനകമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS) എന്നും ഈ സര്‍‌വേ അറിയപ്പെടുന്നു. അതായത്, ഇത് ഏതെങ്കിലും എൻ‌ജി‌ഒയുടെയല്ല, സർക്കാരിന്റെ സ്വന്തം സർവേയാണ്, ഇതിൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ സര്‍‌വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സർവേയിൽ, 3, 6, 9 ക്ലാസുകളിലെ 21,15000ത്തിലധികം വിദ്യാർത്ഥികളുടെ വായനയും എഴുത്തും സംബന്ധിച്ച കഴിവ് വിലയിരുത്തി. 36 സംസ്ഥാനങ്ങളിലെ 781 ജില്ലകളിലെ…

തലവടി മാലിയിൽ കുഞ്ഞമ്മ ജോർജ്ജ് അന്തരിച്ചു; സംസ്ക്കാരം ഞായറാഴ്ച

തലവടി: നടുവിലെമുറി മാലിയിൽ പരേതനായ കെഎം ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (92) അന്തരിച്ചു. ഭൗതികശരീരം ജൂലൈ 13 ഞായറാഴ്‌ച രാവിലെ 8.30ന് ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും. പരേത നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗമാണ്. മക്കൾ: മാമ്മൻ ജോർജ്, സൂസൻ മാത്യു, സാറാമ്മ അനിൽ, മറിയാമ്മ ചെറിയാന്‍ (യുഎസ്എ ), മാത്യൂ ജോർജ്ജ്, റേച്ചൽ ജോസഫ്, പരേതയായ എലിസബേത്ത് ജോർജ്ജ്. മരുമക്കൾ: വത്സമ്മ മാമ്മൻ, ഉമ്മൻ എം തോമസ്, ജോളി ചക്കാലയിൽ, അനിൽ, ചെറിയാൻ തോമസ്, സിനി മാത്യു, ജോസഫ് ജോർജ്ജ്.