സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

ഡാളസ്: പ്രശസ്ത സാഹിത്യകാരന്‍ സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ നടന്ന ‘ലാന’യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ അടിമ ജീവിതം എങ്ങനെയൊക്കായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു. കൈരളി ബുക്‌സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

ബിഷപ്പ് ഡോ. മാർ പൗലോസിന് ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡാളസ് : ഹ്രസ്വ സന്ദർശനത്തിനായി ഡാളസിലെത്തിയ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡിഎഫ്ഡബ്ലു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹ വികാരി റവ. ജസ്വിൻ എസ്. ജോൺ, വൈസ് പ്രസിഡന്റ് പി.ടി മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ വിമാനത്താവളത്തില്‍ സ്വീകരിക്കുവാൻ എത്തിയിരുന്നു. അഖില ലോക സണ്‍‌ഡേ സ്കൂൾ ദിനത്തോടനുബന്ധിച്ച് ഇന്ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബ്ബാന…

ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു

ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് ശ്രീമതി സാറാ അമ്പാട്ട് ടെക്‌സാസിലെ ഡാളസിൽ സന്ദർശനം നടത്തി. അവരുടെ സന്ദർശനത്തിനിടയിൽ, നഴ്‌സ് പ്രാക്ടീഷണേഴ്‌സിന്റെ (NP) വിദ്യാഭ്യാസം, വ്യക്തിത്വം, നേതൃപാടവം എന്നിവയിലൂടെ പ്രൊഫഷണൽ മികവ്, കരിയർ പുരോഗതി, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള NINPAAയുടെ ദർശനം പങ്കുവെച്ചു. ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ചേർന്ന്, ശ്രീമതി ജെയ്സി ജോർജിയുടെ നേതൃത്വത്തിൽ പുതിയതായി തുറന്ന ‘കെയറിംഗ് ക്ലിനിക്ക്’ ഉദ്ഘാടനം ചെയ്തു. ഈ ക്ലിനിക്കിന്റെ ലക്ഷ്യം സമൂഹത്തിന് എളുപ്പത്തിൽ ലഭ്യമായ, ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ്. ഇൻഷുറൻസ് ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സേവനങ്ങൾ നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യ സംരക്ഷണ നയങ്ങളുടെയും രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തിന്റെയും മെച്ചപ്പെടുത്തലുകളായുള്ള ചർച്ചകൾ നടന്നു. പ്രാദേശിക നഴ്‌സ് പ്രാക്ടീഷണർമാർക്ക്…

ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ (ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം

ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ‘ എന്ന് തിരുമേനി പറഞ്ഞപ്പോൾ , വിശ്വാസികളാൽ തിങ്ങി നിറഞ്ഞ ദേവാലയത്തിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ , അത് തങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയർന്ന സന്തോഷത്തിന്റെയും ഇന്നയോളം നടത്തിയ ദൈവത്തിനുള്ള നന്ദികരേറ്റലിന്റെയും അടയാളമായിരുന്നു. വിശുദ്ധ കുർബ്ബാനയെ തുടർന്ന്…

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ്…

ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്: വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും…

ഇടത് സർക്കാരിന്റെ വിദ്യാർത്ഥി-യുവജന ക്ഷേമ പദ്ധതികൾ മാതൃകാപരം: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവമുന്നേറ്റം’ സംസ്ഥാന ക്യാമ്പ് കോഴിക്കോട് ചേംബർ ഭവൻ ഹാളിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. പാർട്ടിയുടെ കരുത്താണ് യുവാക്കൾ എന്നും സേട്ട് സാഹിബ് കാണിച്ച ആദർശ ക്ഷേമ രാഷ്ട്രീയം സാമൂഹ്യ രംഗത്തും അധികാരത്തിലും നടപ്പാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പാർട്ടിയുടെ ചരിത്രത്തിൽ നിർണായക ഘട്ടങ്ങളിൽ എല്ലാം നാഷണൽ യൂത്ത് ലീഗ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവും കെ.ടിൽ ചെയർമാനുമായ എസ്.കെ സജീഷ് ‘യുവജനരാഷ്ട്രീയം വെല്ലുവിളികൾ’ വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് കോണ്ഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷത്തെയും തീവ്ര വലതുപക്ഷമായ ബിജെപിയെയും അധികാരത്തിൽ എത്തിക്കാനും നിലനിർത്താനുമുള്ള കുതന്ത്രങ്ങൾ ആണ് മെനയുന്നതെന്നും,രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ സംഭവിക്കുന്നത് വലിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ദുരന്തങ്ങൾ ആണെന്നും കേരളത്തിൽ ഉൾപ്പെടെ…

ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരിച്ചവരിൽ എട്ട് സ്ത്രീകളും 13 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലെ ഇരുമ്പ് റെയിലിംഗ് തകർന്നതാണ് പ്രധാന അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഏകാദശി ആഘോഷത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയ സമയത്താണ് സംഭവം. ഭക്തരുടെ വൻ തിരക്ക് മൂലം തിക്കിലും തിരക്കിലും പെട്ടാണ് ഒമ്പത് പേർ മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകി. പോലീസ് സ്ഥലത്തെത്തി. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു, മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെയും മരിച്ചു.…

ചികിത്സാ പിഴവുമൂലം 9-വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: വിമൻ ജസ്റ്റിസ് നേതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ സംഭവിച്ച അശ്രദ്ധ മൂലം വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർചികിത്സയിലുള്ള ഒമ്പതു വയസ്സുകാരിയെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബം ജോലിയ്ക്ക് പോകാൻ കഴിയാതെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ അടുത്താണ്. രക്ഷിതാക്കളുടെ മൂന്നു മക്കളിൽ ഒരേ ഒരു പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. താഴെയുള്ള ആറും നാലും വയസ്സുള്ള ആൺകുട്ടികളെ വീട്ടിലാക്കിയാണ് രക്ഷിതാക്കൾ മകൾക്കൊപ്പമിരിക്കുന്നത്. സഹായത്തിനു വേണ്ടി കലക്ടർക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല. ചികിത്സാ പിഴവിനെത്തുടർന്ന് രോഗികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇരയാക്കപ്പെട്ടവർ നീതിക്കു വേണ്ടി ആയുസ്സ് മുഴുവൻ തെരുവിൽ ജീവിക്കേണ്ടി വരുന്നു എന്നത് പതിവായിരിക്കുന്നു. ഒമ്പത് വയസ്സിൽ വലതു കൈ മുറിച്ചു…