തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് മുന്നോടിയായി മാലിന്യ രഹിതവും ഹരിതവുമായ ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘മാവേലി യാത്ര’ ആരംഭിച്ചു. ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും നയിക്കുന്ന ഏഴ് ദിവസത്തെ യാത്ര തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉദ്ഘാടന ചടങ്ങ് നടന്നു. ഓണാഘോഷങ്ങൾ മാലിന്യ രഹിതവും പരിസ്ഥിതി സൗഹൃദപരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ വാഹനവും മാവേലി യാത്രയുടെ ഭാഗമാകും. വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ആര്യനാട്-പൂവച്ചൽ, തിരുവനന്തപുരം തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങൾ യാത്ര സന്ദർശിക്കും. പ്രചാരണ വാഹനത്തിൽ എൽഇഡി മോണിറ്ററിൽ ബോധവൽക്കരണ വീഡിയോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, മാവേലി ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജനങ്ങളോട് ചോദിക്കുകയും ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനമായി ബദൽ ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും. ചടങ്ങിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ്…
Year: 2025
‘നാം രണ്ട് നമുക്ക് മൂന്ന്’; എല്ലാ ദമ്പതികളും മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
ദേശീയ താൽപ്പര്യം മുൻനിർത്തി എല്ലാ ഇന്ത്യൻ ദമ്പതികളും മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു . 2.1 ജനനനിരക്ക്, കുടുംബാരോഗ്യം, സാമൂഹിക സന്തുലിതാവസ്ഥ, വിഭവ മാനേജ്മെന്റ് എന്നിവയാണ് ഇതിന് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ, പൊതുജന അവബോധം വ്യാപിപ്പിക്കാൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. ജനസംഖ്യാ നിയന്ത്രണത്തെയും സാമൂഹിക ഘടനയെയും കുറിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) മേധാവി മോഹൻ ഭാഗവത് അടുത്തിടെ ഒരു പ്രധാന പ്രസ്താവന നടത്തി. ഓരോ ഇന്ത്യൻ ദമ്പതികളും ദേശീയ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു, അങ്ങനെ രാജ്യത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥയും സാമൂഹിക ഘടനയും നിലനിർത്താൻ കഴിയും. ജനസംഖ്യാ നയവും ജനനനിരക്കും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.…
വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകൾ വർദ്ധിപ്പിക്കും; സീറ്റുകളും വർദ്ധിക്കും: ഇന്ത്യന്‍ റെയില്‍വേ
യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, 7 പ്രധാന റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. കൂടാതെ, പുതിയ റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യവും ഉയർന്ന തിരക്കും കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച്, 7 പ്രധാന റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ നവീകരിക്കുകയും 8 കോച്ചുകളും 16 കോച്ചുകളുമുള്ള ട്രെയിനുകൾ യഥാക്രമം 16 ഉം 20 ഉം കോച്ചുകളാക്കി മാറ്റുകയും ചെയ്യും. ഇതോടൊപ്പം, ചില പുതിയ റൂട്ടുകളിലും വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കും, ഇത് യാത്രക്കാർക്ക് വേഗതയേറിയതും സുഖകരവും വിശ്വസനീയവുമായ സേവനത്തിന്റെ പ്രയോജനം നൽകും. യാത്രക്കാരുടെ സൗകര്യവും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ നവീകരണമെന്ന് റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ…
വനിതാ സംരക്ഷണ ഓഫീസിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തണം; മന്ത്രി വീണ ജോർജിന് നിവേദനം നൽകി
മലപ്പുറം: മലപ്പുറം ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തണമെന്നും ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി നേതാക്കൾ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകി. വനിതാ സംരക്ഷണ ഓഫീസ്, അനുബന്ധ സ്ഥാപനങ്ങളായ വൺ സ്റ്റോപ്പ് സെന്റർ, സർവീസ് പ്രൊവൈഡിങ് സെന്ററുകൾ, ഫാമിലി കൗൺസിലിംഗ് സെന്ററുകൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കേസുകളാണ് ഓരോ വർഷവും കൈകാര്യം ചെയ്തുവരുന്നത്. ഓഫീസർ, ക്ലർക്ക്, അറ്റന്റർ എന്നീ മൂന്ന് തസ്തികകൾ മാത്രമാണ് നിലവിലുള്ളത്. കേസുകൾ അറ്റൻഡ് ചെയ്യുന്നതിന് ആവശ്യമായ സ്റ്റാഫിന്റെ അപര്യാപ്തത മൂലം പല കേസുകളും തുടർപ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയാതെ പോകുന്ന സാഹചര്യമാണുള്ളത്. നിലവിൽ മറ്റു ഓഫീസുകളുടെ ഇടയിൽ ഒരു ക്യാബിൻ മാത്രമായി പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിന്റെ സ്റ്റാഫടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് മന്ത്രിക്കുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടത്. വിമൻ ജസ്റ്റിസ്…
ടാലൻറ് പബ്ലിക് സ്കൂൾ കലോത്സവം സമാപിച്ചു
വടക്കാങ്ങര: നൃത്ത നൃത്ത്യങ്ങളും നാടൻ ശീലുകളും പെയ്തിറങ്ങിയ മൂന്ന് ദിവസത്തെ കലാഫെസ്റ്റ് (ഫെലീഷ്യ 2K25) വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ കലോൽസവം സമാപിച്ചു. 5 വേദികളിലായി ആഗസ്റ്റ് 25,26,27 തിയ്യതികളിൽ നടന്ന വൈവിധ്യമാർന്ന കലാ മത്സരങ്ങളിൽ നൂറുകണക്കിന് പ്രതിഭകളുടെ കലാമത്സരങ്ങൾ അരങ്ങേറി. വ്യക്തിഗത ചാമ്പ്യന്മാരായി ഇസ്സാൻ മുഹമ്മദ് ഷാൻ, നൂഹാ നിഷാദ്, നഹാൻ അബ്ദുറസാഖ്, റോന കോഴിപള്ളി, ഷാൻ ഫാദി, ഫാത്തിമ റിൻഷ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഗ്രീൻ ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി. ട്രോഫി വിതരണത്തിന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, പി.ടി.എ പ്രസിഡൻറ് ജൗഹറലി തങ്കയത്തിൽ, വൈസ് പ്രിൻസിപ്പൽ റാഷിദ്, സി.സി.എ കൺവീനർ രജീഷ്, ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി ജസീന എന്നിവർ നേതൃത്വം നൽകി.
കുടുംബശ്രീ ബ്ലോക്ക്തല തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു
ഇടുക്കി: കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിന്റെ (എംഇആർസി) ബ്ലോക്ക് തല ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രേമി ലാലിച്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനവും സംരംഭകത്വവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു ജി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സഹകരണബാങ്ക് പ്രസിഡന്റ് ടി.എം. ജോണ്‍ ഓണസദ്യ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. സംരംഭക തിരഞ്ഞെടുപ്പ് മുതല്‍ ഉല്‍പ്പന്ന വിപണനം വരെ എം.ഇ.ആര്‍.സി യുടെ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സഹായിക്കും. തൊഴില്‍രഹിതരായ എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍, പഞ്ചായത്തംഗങ്ങളായ പത്മ അശോകന്‍,…
ഇല്ലം നിറ ചടങ്ങുകൾക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്
തൃശ്ശൂര്‍: കാർഷിക സമൃദ്ധിയുടെ പ്രതീകമായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ‘ഇല്ലം നിറ’ ചടങ്ങ് കാണാൻ വ്യാഴാഴ്ച ഭക്തർ തിങ്ങിനിറഞ്ഞു. മുൻ വർഷങ്ങളിലെന്നപോലെ, ക്ഷേത്ര കൊടിമരത്തിന് സമീപം, ‘വലിയ ബലിക്കൽ’ എന്ന സ്ഥലത്തിനടുത്തായി ‘കതിർപൂജ’ നടത്തി. വിളവെടുത്ത കറ്റകൾ (‘കതിർ കട്ടകൾ’) ഭക്തർ ‘പ്രസാദം’ ആയി സ്വീകരിച്ചു. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1.40 നും ഇടയിലാണ് ചടങ്ങ് നടന്നത്. പരമ്പരാഗത അവകാശികളായ അഴീക്കൽ, മനയം കുടുംബങ്ങൾ കൊണ്ടുവന്ന കറ്റകളും ഭക്തരുടെ വഴിപാടുകളും ക്ഷേത്ര പുരോഹിതന്മാർ കൊടിമര പരിസരത്ത് കൊണ്ടുപോയി. ലക്ഷ്മി പൂജയ്ക്ക് ശേഷം കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിക്കുകയും പിന്നീട് ഭക്തർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇല്ലംനിറ ആഘോഷങ്ങൾക്ക് ശേഷം സെപ്റ്റംബർ 2 ന് തൃപ്പുത്തരി ഉത്സവം നടക്കും. അന്ന് പുതിയ അരി പായസമായും അപ്പമായും ദേവന് സമർപ്പിക്കും.
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ നല്‍കിയ പീഡന പരാതി പോലീസും പാര്‍ട്ടിയും ‘ഒതുക്കി’ എന്ന് പരാതിക്കാരി
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണം. മുനിസിപ്പൽ ജീവനക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്നും കേസ് സ്ഥലം മാറ്റി ഒതുക്കിയെന്നുമാണ് പുതിയ ആരോപണം. കൃഷ്ണകുമാറിനെതിരെ നൽകിയ പീഡന പരാതി കുടുംബകാര്യമല്ലെന്ന് പരാതിക്കാരി മാധ്യമങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും അദ്ദേഹത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയതായും കത്തിൽ പറയുന്നു. പോലീസിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അദ്ദേഹത്തിന്റെ മർദനത്തിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റു. അന്ന് സുരേഷ് ഗോപി തനിക്ക് വൈദ്യസഹായം നൽകി. പരാതിയിൽ ശോഭ സുരേന്ദ്രന്റെ ഇടപെടൽ വേണമെന്നും യുവതി ആവശ്യപ്പെടുന്നു. കൃഷ്ണകുമാറിന്റെ ബന്ധുവായ സ്ത്രീ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പീഡനത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2014 ലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് പാലക്കാട് നോർത്ത്…
രാശിഫലം (28-08-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബവുമൊത്ത് ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണിന്ന്. പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാൽ മറ്റുള്ളവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി നേട്ടത്തിന് സാധ്യതയില്ല. നല്ല സുഹൃത്തുക്കളെ ലഭിക്കും. കന്നി: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെട്ടതാകും. ധനലാഭത്തിന് സാധ്യത. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും. തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. സംസാരം കൊണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മനോഭാവം എന്തെന്ന് നിങ്ങൾ തന്നെ തിരിച്ചറിയുക. ഇന്ന് ചില പ്രശ്‌നങ്ങളിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: നിങ്ങൾക്കിന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ…
സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേൽ തകരും: ഡോ.വി.പി. സുഹൈബ് മൗലവി
കൊച്ചി : ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണവും കൊലപാതകവും നടത്തുന്ന ഇസ്രയേൽ എന്ന സയണിസ്റ്റ് വംശീയ രാഷ്ട്രം തകരുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ ആക്രമണവും പട്ടിണി മരണങ്ങളും നേരിടുന്ന ഫലസ്തീൻ ജനതയ്ക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് പട്ടിണി മൂലം കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുന്നത് മനുഷ്യരായി പിറന്നവർക്ക് കണ്ട് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷിത്വത്തിലൂടെ ഫലസ്തീൻ വിജയം വരിക്കുക തന്നെ ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. എറണാകുളം ഗ്രാൻഡ് മസ്ജിദിൽ മഗ്‌രിബ് നമസ്കാരത്തോടെ ആരംഭിച്ച പ്രാർത്ഥന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഡോ. ആർ യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്,…
