ബഹ്‌റൈനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളെ ഏകോപിപ്പിച്ചു കൊല്ലം ജില്ല കേന്ദ്രമാക്കി ബഹ്‌റൈൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു. ബഹ്‌റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കീഴിൽ പ്രവാസികൾക്കും എക്സ് പ്രവാസികൾക്കും ഗുണപരമാകുന്ന തരത്തിലായിരിക്കും സംഘടനയുടെ പ്രവർത്തനം. കൊല്ലത്തു നിന്നും ബഹ്‌റൈനിലേക്ക് പോകുന്നവർക്ക് മാർഗ നിർദേശം നൽകുക, ബഹ്‌റൈനിലെ തൊഴിലവസരങ്ങൾ അറിയിക്കുക, ബഹ്‌റൈനിൽ പഠിക്കുന്ന കുട്ടികൾക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകുക, ബഹ്‌റൈൻ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിനു ആവശ്യമായ സംരക്ഷണം നൽകുക, ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക, കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുക, തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ആനുകൂല്യങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് അസോസിയേഷൻ മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലം…
Year: 2025
മത്സര പരീക്ഷ പരിശീലനത്തിന് ഫെല്ലോഷിപ്പ്, സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം
കോഴിക്കോട്: 2026 ൽ നടക്കുന്ന എസ്.എസ്.സി യുടെ സി.ജി.എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ നാലാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് 72000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14. SC, ST, OBC വിഭാഗങ്ങളിൽ പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി events.cigi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8086663004, 8086663005 എം എ ഹകീം അഡ്മിനിസ്ട്രേറ്റർ, സിജി
എങ്കിലും എന്റെ രാഹുലേ! (ലേഖനം): രാജു മൈലപ്ര
നല്ല ശാന്തമായ അന്തരീക്ഷം. ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍കൂടി മാത്രം. ഓണപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങി- ഓണത്തുമ്പികള്‍ അതില്‍ നിന്നും തേന്‍ നുകരുന്നു. ഉച്ചച്ചൂടിനു ഒരു കുളിര്‍മ പകര്‍ന്നുകൊണ്ട് മന്ദമാരുതന്‍ വീശുന്നുണ്ട്. പെട്ടെന്ന് അന്തരീക്ഷം മാറി. ഞൊടിയിടയ്ക്കുള്ളില്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മേഘവിസ്‌ഫോടനം! ജനത്തെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് ആകാശത്തുനിന്നും ഈസ്റ്റുമാന്‍ കളറിലുള്ള ഒരു ഇളിച്ച എം.എം. ചിരിയുമായി ഒരു സ്വയം പ്രഖ്യാപിത താരസുന്ദരി ലാന്‍ഡു ചെയ്യുന്നു. “മാന്യ മഹാജനങ്ങളേ! നമ്മുടെ ഇടയില്‍ ഒരു പീഢന വീരന്‍ ഉണ്ട്. എന്റെ നല്ല ഒരു സുഹൃത്താണ്. എന്നെ നേരിട്ട് പീഡിപ്പിച്ചിട്ടില്ല. ചാറ്റിംഗിലുടെ എന്നെ ചീറ്റു ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്.” ഇത്ര മനോഹരമായി വസ്ത്രധാരണം ചെയ്ത്, സന്തോഷത്തോടെ, ആത്മനിര്‍വൃതിയോടെ ഒരു പീഡന കഥ ‘ഇര’ വിവരിക്കുന്നത് മലയാളി മക്കള്‍ ആദ്യമായി കാണുകയാണ്. “ആരാണ് ആ വൃത്തികെട്ടവന്‍?” മാധ്യമക്കൂട്ടങ്ങള്‍ ചുറ്റും കൂടി ചോദിച്ചു. “പേര് ഞാന്‍…
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് താരിഫിൽ ഇളവ് ലഭിക്കില്ല: ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്
റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ വാങ്ങൽ ഇന്ത്യ നിർത്തിയില്ലെങ്കിൽ, ഇന്ത്യൻ ഇറക്കുമതിക്ക് ചുമത്തിയ തീരുവയിൽ യുഎസ് ഒരു ഇളവും നൽകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് വ്യക്തമായ മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ സംഘർഷങ്ങൾ ഉച്ചസ്ഥായിയിലെത്തി. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ നിയന്ത്രിച്ചില്ലെങ്കിൽ, ഇന്ത്യൻ ഇറക്കുമതിക്ക് ചുമത്തിയ താരിഫിൽ യുഎസ് ഒരു ഇളവും നൽകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് വ്യക്തമായ മുന്നറിയിപ്പ് നൽകി. അടുത്തിടെ യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി 50 ശതമാനമാക്കിയിരുന്നു. ബ്രസീലിനുശേഷം മറ്റേതൊരു രാജ്യത്തിനും ലഭിക്കാത്ത ഏറ്റവും ഉയർന്ന നിരക്കാണിത്. ന്യൂഡൽഹിയുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളെ “സങ്കീർണ്ണമായത്” എന്ന് യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് വിശേഷിപ്പിക്കുകയും അമേരിക്കൻ…
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 13 ശനിയാഴ്ച
ഹൂസ്റ്റണ്‍: ലവ് ടു ഷെയര്‍ ഫൗണ്ടേഷന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തിവരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ പതിമൂന്നാം വര്‍ഷമായ ഇത്തവണയും 2025 സെപ്റ്റംബര്‍13 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്കു് 12 മണി വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍/ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58 , മാന്‍വെല്‍, ടെക്‌സാസ് – 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കല്‍ പരിശോധനയില്‍ മാമ്മോഗ്രാം’ ഇകെജി, അള്‍ട്രാസൗണ്ട്, ബോഡി മാസ്സ് ഇന്‍ഡക്‌സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അള്‍ട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലര്‍, ലങ് ഫങ്ങ്ഷന്‍ ടെസ്റ്റ് , കാഴ്ച, കേഴ്‌വി തുടങ്ങി 20 ലേറെ ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേര്‍ക്ക് സൗജന്യ ഫ്‌ലൂഷോട് നല്‍കുന്നതാണ്. രജിസ്‌ട്രേഷന്‍, പൂര്‍ണ സമ്മത പത്രം…
അമേരിക്കയിൽ ‘വിസ ദുരുപയോഗം’ തടയാൻ പുതിയ നിയമങ്ങൾ വരുന്നു; വിദ്യാർത്ഥികൾക്ക് ദോഷകരമാകാന്‍ സാധ്യത
യുഎസ് ഡിഎച്ച്എസ് അനുസരിച്ച്, പുതിയ നിയമങ്ങൾ വിദേശ വിദ്യാർത്ഥികൾക്കും എക്സ്ചേഞ്ച് സന്ദർശകർക്കും പ്രവേശന കാലയളവും വിപുലീകരണ കാലയളവും നിശ്ചയിക്കും, അത് അവർ പങ്കെടുക്കുന്ന പ്രോഗ്രാമിന്റെ കാലയളവ് വരെ നീണ്ടുനിൽക്കും. വാഷിംഗ്ടണ്‍: വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചില വിസ ഉടമകളുടെ രാജ്യത്ത് താമസിക്കുന്ന കാലയളവ് പരിമിതപ്പെടുത്തുന്നതിനായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) പുതിയ നിയമങ്ങൾ നിർദ്ദേശിച്ചു. നിർദ്ദിഷ്ട പുതിയ നിയമങ്ങൾ “ചില വിസ ഉടമകൾക്ക് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്ന സമയദൈർഘ്യം പരിമിതപ്പെടുത്തുന്നതിലൂടെ വിസ ദുരുപയോഗം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഡിഎച്ച്എസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വിദേശ വിദ്യാർത്ഥികളെയും അവരുടെ ചരിത്രത്തെയും ശരിയായി നിരീക്ഷിക്കുന്നതിനുള്ള ഫെഡറൽ ഗവൺമെന്റിന്റെ ഭാരം ഇത് കുറയ്ക്കുമെന്ന് ഡിഎച്ച്എസ് വക്താവ് പറഞ്ഞു. “വളരെക്കാലമായി, മുൻ ഭരണകൂടങ്ങൾ വിദേശ വിദ്യാർത്ഥികളെയും മറ്റ് വിസ ഉടമകളെയും യുഎസിൽ ഏതാണ്ട് അനിശ്ചിതമായി തുടരാൻ അനുവദിച്ചു, ഇത് സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുകയും…
അമേരിക്ക വ്യാപാരം ആയുധവല്‍ക്കരിക്കുന്നു; താരിഫുകൾക്കെതിരെ ഇന്ത്യയ്ക്ക് രഘുറാം രാജന്റെ മുന്നറിയിപ്പ്
ഇന്നത്തെ ആഗോള വ്യവസ്ഥയിൽ വ്യാപാരം, നിക്ഷേപം, ധനകാര്യം എന്നിവ കൂടുതൽ കൂടുതൽ ആയുധവൽക്കരിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണമെന്നും രാജൻ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ കനത്ത തീരുവ ആശങ്കാജനകമാണെന്നും, ഏതെങ്കിലും ഒരു വ്യാപാര പങ്കാളിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പാണിതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവർണറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. രഘുറാം രാജൻ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തി. ഇന്നത്തെ ആഗോള വ്യവസ്ഥയിൽ വ്യാപാരം, നിക്ഷേപം, ധനകാര്യം എന്നിവ കൂടുതൽ കൂടുതൽ ആയുധവൽക്കരിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണമെന്നും രാജൻ മുന്നറിയിപ്പ് നൽകി. ഇതൊരു മുന്നറിയിപ്പാണെന്ന് രഘുറാം രാജൻ പറഞ്ഞു. ഒരു രാജ്യത്തെയും നമ്മൾ അധികം ആശ്രയിക്കരുത്. കിഴക്കിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും നോക്കുകയും അമേരിക്കയുമായി മുന്നോട്ട് പോകുകയും വേണം. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ…
വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 14ാം വര്‍ഷത്തിലേക്ക്
ഫിലഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ ഇടവകകളും, മിഷനുകളും നവീകരണധ്യാനങ്ങള്‍, തീര്‍ത്ഥാടനയാത്രകള്‍, ബൈബിള്‍ പഠനങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തിവരുന്നു. ആത്മീയ നവീകരണത്തിനായി ഫിലാഡല്‍ഫിയ ഫൊറോനാ ദേവാലയം ഈ ജൂബിലിവര്‍ഷത്തില്‍ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ജൂബിലി തീര്‍ത്ഥാടനം നടത്തുന്നു. എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണി മാതാവിന്‍റെ തിരുനാളും പൂര്‍വാധികം ഭക്തിപുര്‍വം ഈ വര്‍ഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍(The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144)തുടര്‍ച്ചയായി ഇതു പതിനാലാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ…
ഡ്യൂട്ടിക്കിടെ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ആഗസ്ത് 26 ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്ന് കൻസാസ് സിറ്റി പൊലീസ് പറഞ്ഞു. കൻസാസ് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളേജിന് സമീപം 75-ആം സ്ട്രീറ്റിലും സ്റ്റേറ്റ് അവന്യൂവിലും വെച്ചാണ് ഓഫീസർ സിമോൺസിക്കിന് അപകടം സംഭവിച്ചത്. പൊലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ സിമോൺസിക് ശ്രമിക്കുന്നതിനിടെയാണ് അക്രമി മനഃപൂർവം വാഹനമിടിപ്പിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
എഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ
എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും. പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കും. നാല് കോടിയിലേറെ…
