അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മെഡിക്കൽ അടിയന്തരാവസ്ഥ; നാസ ഐ‌എസ്‌എസ് ക്രൂവിനെ ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് തിരികെ കൊണ്ടുവരുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മെഡിക്കൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം നാല് ക്രൂ-11 ബഹിരാകാശയാത്രികരെ അകാലത്തിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ നാസ തീരുമാനിച്ചു. നാസ: ബഹിരാകാശ ജീവിതം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്. 400 കിലോമീറ്റർ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ തീരുമാനവും ശാസ്ത്രത്തിനും സുരക്ഷയ്ക്കും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥ ഉൾക്കൊള്ളുന്നു. ഈ സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, ക്രൂ-11 ദൗത്യത്തിലെ നാല് ബഹിരാകാശയാത്രികരെ ഭൂമിയിലേക്ക് നേരത്തെ തിരികെ കൊണ്ടുവരാൻ നാസ തീരുമാനിച്ചു. മെഡിക്കൽ അടിയന്തരാവസ്ഥ കാരണം ഷെഡ്യൂൾ ചെയ്ത ബഹിരാകാശ നടത്തം അനിശ്ചിതമായി മാറ്റിവച്ചതിനെ തുടർന്നാണ് ഈ തീരുമാനം. 25 വർഷത്തിനിടെ ആദ്യമായാണ് നാസ ഐ‌എസ്‌എസ് ക്രൂവിനെ ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് തിരികെ കൊണ്ടുവരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ്, ബഹിരാകാശ നിലയത്തിലെ ഒരു ക്രൂ അംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. നില ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിൽ,…

വെനിസ്വേലൻ ആക്രമണത്തെക്കുറിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിനെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വെനിസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക നടപടിയെക്കുറിച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (ഡി‌എന്‍‌ഐ) തുളസി ഗബ്ബാർഡിനെ അറിയിച്ചിരുന്നില്ല. അവർ തനിക്കെതിരെ തിരിയുമെന്ന് ഭയന്നാണ് ട്രംപ് ഇത് ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒറ്റരാത്രികൊണ്ടാണ് വെനിസ്വേലയെ ആക്രമിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, ആക്രമണത്തെക്കുറിച്ച് തുല്‍സി ഗബ്ബാര്‍ഡിനെ അറിയിച്ചിരുന്നില്ല എന്നതിൽ നിന്ന് ഈ ഓപ്പറേഷനെ ചുറ്റിപ്പറ്റിയുള്ള രഹസ്യം വ്യക്തമാണ്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് ആസൂത്രണം ചെയ്യുന്നതിൽ നിന്ന് വൈറ്റ് ഹൗസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനെ ഒഴിവാക്കി. വെനിസ്വേലയിലെ സൈനിക ഇടപെടലിനെ ഗബ്ബാര്‍ഡ് മുമ്പ് എതിർത്തിരുന്നതിനാൽ, അവർ അതിനെ പിന്തുണയ്ക്കില്ലെന്ന് സംശയിച്ചതിനാലാണ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനം എടുത്തത്. നിരവധി പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്ന് ഗബ്ബാർഡിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവിൽ നിന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനെ…

‘ആദ്യം വെടി….പിന്നീട് ചോദ്യം’: ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മുന്നറിയിപ്പില്ലാതെ തിരിച്ചടിക്കുമെന്ന് ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിലേക്കുള്ള ട്രം‌പിന്റെ കണ്ണും സൈനിക നടപടിയുടെ സാധ്യതയും യൂറോപ്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ആക്രമണമുണ്ടായാൽ ഉത്തരവുകളില്ലാതെ തന്നെ തങ്ങളുടെ സൈന്യം ഉടനടി തിരിച്ചടിക്കുമെന്ന് യു എസിന് ഡെൻമാർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി.. ഇന്നും പ്രാബല്യത്തിൽ തുടരുന്ന ശീതയുദ്ധകാലത്തെ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവനകൾ നേറ്റോ, ആർട്ടിക് സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1952 ലെ ഒരു നിർദ്ദേശം ഇന്നും പ്രാബല്യത്തിൽ ഉണ്ട്. ‘ആദ്യം വെടി.. പിന്നീട് ചോദ്യം’ എന്ന ഈ നിർദ്ദേശപ്രകാരം, ഒരു വിദേശ ശക്തി ഡാനിഷ് പ്രദേശം ആക്രമിച്ചാൽ, സൈന്യം ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ ഉടൻ വെടിവയ്ക്കും. 1940-ലെ നാസി ജർമ്മൻ അധിനിവേശത്തിനുശേഷം, രാജ്യത്തിന്റെ ആശയവിനിമയ സംവിധാനം തകർന്നപ്പോഴാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. എന്നാൽ, അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി/ക്രിസ്മസ്/പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്..ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു സാംസ്കാരിക സമ്മേളനത്തിന് പുറമെ ആര്‍ട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന…

മിഡ്‌ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം

ന്യൂജേഴ്‌സി: മിഡ്‌ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയം, മിഡ് ലാൻഡ്‌ പാർക്ക്‌, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ,…

ഗ്ളോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്രീന്‍ ജോബ്‌സിന്റെ ആദരം

ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളി എന്ന നിലക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്രീന്‍ ജോബ്‌സിന്റെ ആദരം. പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സും സിഇഒ റാസിഫും ചേര്‍ന്ന് ഡോ.അമാനുല്ല വടക്കാങ്ങരയെ പൊന്നാടയണിയിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. ഗ്രീന്‍ ജോബ്‌സിന്റെ ഖത്തറിലെ അസിസിയേറ്റ്‌സായ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയുടെ ഈ നേട്ടം ഗ്രീന്‍ ജോബ്‌സിന്റെ കൂടി നേട്ടമാണെന്ന് പുരസ്‌കാരം നല്‍കി സംസാരിക്കവേ ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു. ഉസ്മാന്‍ ഹാജി കിളയില്‍, സൈനുദ്ധീന്‍ പൂക്കാടന്‍, അഫ്‌സല്‍ കിളയില്‍, അബ്ദുല്‍ സലാം കിഴിശ്ശേരി, അബ്ദുല്‍ സമദ് കരിങ്കല്ലത്താണി, ശ്രീജു അങ്ങാടിപ്പുറം, കുഞ്ഞി ബീവി, ഫരീദ ഫര്‍സാന, ഫാത്തിമ നബ…

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു

തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്‌ലി (66) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും പുത്രിയാണ്. ഭർത്താവ്: ഗോഡ്‌ലി മാത്യു (എൽഡർ, സി.ബി.സി പാലാരിവട്ടം, മുൻ ദുബായ്). മക്കൾ: ജെഫ്രി ഗോഡ്‌ലി – ലിഡിയ (യു.എസ്.എ) ജോഷ് സാം ഗോഡ്‌ലി – ആൻ സാന്ദ്ര (കാനഡ) സഹോദരൻ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശ്ശൂർ – മുൻ ദുബായ്). കൊച്ചുമക്കൾ: തിമോത്തി, ഡാനിയൽ. സംസ്‌കാര ശുശ്രൂഷാ വിവരങ്ങൾ സംസ്‌കാര ശുശ്രൂഷകൾ 2026 ജനുവരി 12 (തിങ്കൾ) താഴെ പറയുന്ന ക്രമത്തിൽ നടക്കും: പൊതുദർശനവും ശുശ്രൂഷയും: രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ (Ecclesia). സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ. കൂടുതൽ…

സ്റ്റാറ്റൻ ഐലൻഡ് സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ പരിപാടിയിൽ പങ്കെടുക്കും. സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ 2026 ജനുവരി 4 ഞായറാഴ്ച ആരംഭിച്ചു. ഫാ. ബോബി ഗീവർഗീസ് (അസിസ്റ്റന്റ് വികാരി) നേതൃത്വം നൽകിയ കുർബാനയെത്തുടർന്ന് രജിസ്ട്രേഷൻ കിക്കോഫ് നടത്തി. കോൺഫറൻസ് ടീമിലെ താഴെപ്പറയുന്നവർ പങ്കെടുത്തു: • ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) • ആശ ജോർജ് (ജോയിന്റ് സെക്രട്ടറി) • അകില സണ്ണി (റാഫിൾ കോർഡിനേറ്റർ) • ഡോ. ഉമ്മൻ സ്‌കറിയ (ഫിനാൻസ് കമ്മിറ്റി) • മെൽവിൻ ബിജു (ഫിനാൻസ് കമ്മിറ്റി) ക്യാപ്റ്റൻ രാജു ഫിലിപ്പ് (ഇടവക…

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA) ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഏകദേശം 50,000 ജീവനക്കാരും 1.5 ട്രില്യൺ ഡോളർ വാർഷിക ബജറ്റുമുള്ള ഈ ഭീമൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇനി അർജുൻ മോദി നേതൃത്വം നൽകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വെറും 8 ഡോളറുമായി അമേരിക്കയിലെത്തിയ തന്റെ പിതാവിൽ നിന്നാണ് പൊതുസേവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

‘കീം’ പരീക്ഷ ഫീസ്: സർക്കാർ വിദ്യാർത്ഥികളെ കൊള്ളയടിക്കരുത് – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ‘കീം’ പരീക്ഷയിൽ ഒന്നിലേറെ സ്ട്രീമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് വെവ്വേറെ അടക്കണമെന്ന പുതിയ വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഉപദ്രവകരമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ വിവിധ സ്ട്രീമുകളിൽ ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് നിരക്കുണ്ടായിരുന്നു. അതൊഴിവാക്കി ഓരോ സ്ട്രീമിനും അതിൻ്റേതായ ഫീസ് വെവ്വേറെ അടക്കണമെന്നത് ചെലവ് കൂട്ടും. എഞ്ചിനീയറിങ്ങിന് അപേക്ഷിക്കുന്ന കുട്ടികൾ കൂട്ടത്തിൽ ഫാർമസിക്കും ആർക്കിടെക്ച്ചറിനും കൂടി കൊടുക്കുന്നത് കീമിൽ സാധരണയാണ്. മുഴുവൻ സ്ട്രീമുകളിലും അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തവണ വെവ്വേറെ ഫീസടക്കാൻ 2450 രൂപ ചെലവ് വരും. എന്നാൽ, കഴിഞ്ഞ തവണ ഇത് 1300 രൂപ മാത്രമായിരുന്നു. എഞ്ചിനീയറിങ്ങിനും ഫാർമസിക്കും കൂടി അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് രണ്ടിൻ്റെയും ഫീസായ 925 വെവ്വേറെ അടച്ച് 1850 രൂപ ചെലവ് വരും. കഴിഞ്ഞ തവണ ഇത് 1125 രൂപ മാത്രമായിരുന്നു.…