കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്തതിനെ തുടർന്ന് 300-ലധികം ഇമെയിലുകളും ഫോട്ടോകളും ചോർന്നതായി റിപ്പോർട്ട്. ഇത് സൈബർ സുരക്ഷയെയും ചാരവൃത്തിയെയും കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർത്തുന്നു. വാഷിംഗ്ടണ്‍: എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇറാനുമായി ബന്ധമുള്ള ഹാക്കർമാർ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് നിരവധി ഇമെയിലുകളും വ്യക്തിഗത ഫോട്ടോകളും ഓൺലൈനിൽ ചോർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹൻഡാല ഹാക്ക് ടീം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വിജയകരമായി ഹാക്ക് ചെയ്യപ്പെട്ടവരിൽ പട്ടേലും ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, 300-ലധികം ഇമെയിലുകളുടെ ഒരു സാമ്പിൾ ഹാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്. ഈ ഇമെയിലുകൾ 2010 നും 2019 നും ഇടയിലുള്ളതാണെന്ന് പറയപ്പെടുന്നു. അവയിൽ വ്യക്തിപരവും…
Month: March 2026
എസ്.എന്‍.എം.സി വാഷിംഗ്ടൺ ഡി.സി: യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യ ശേഖരണ പ്രവർത്തനം ശ്രദ്ധേയമായി
വാഷിംഗ്ടൺ ഡി.സിയിലെ ശ്രീനാരായണ മിഷൻ സെന്റർ (SNMC)യുടെ ആഭിമുഖ്യത്തിൽ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ ശേഖരണ പ്രവർത്തനം കഴിഞ്ഞ വാരാന്ത്യത്തിൽ വിജയകരമായി പൂർത്തിയായി. കഴിഞ്ഞ നാല് ആഴ്ചകളായി സംഘടനയിലെ കുടുംബങ്ങൾ സഹകരിച്ച് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, വോളണ്ടിയർമാരുടെ സംഘം വെർജീനിയയിലെ ഡല്ലസ് ടൗൺ സെന്റ്ററിലെ “അന്നസുധ” (Anna Sudha) കമ്മ്യൂണിറ്റി കിച്ചനിൽ എത്തിച്ചു. വോളണ്ടിയർമാരുടെ സമർപ്പിത സേവനത്തിലൂടെ പ്രവർത്തിക്കുന്ന അന്നസുധ, അഭയകേന്ദ്രങ്ങളിലൂടെയും തുറന്ന പാന്ട്രി പദ്ധതിയിലൂടെയും ഓരോ മാസവും ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു മഹത്തായ സംരംഭമാണ്. ഈ സേവന പ്രവർത്തനത്തിന് എസ്.എന്‍.എം.സി കുടുംബങ്ങളുടെ സംഭാവന വലിയ പിന്തുണയായി. ഈ ഭക്ഷ്യ ശേഖരണ പ്രവർത്തനം ഒരു മഹത്തായ കാരണത്തിനായി മാത്രമല്ല, യുവജനങ്ങളിൽ സേവന മനോഭാവവും സഹാനുഭൂതിയും വളർത്തുന്നതിനും സഹായകമായി. സമൂഹത്തിന് തിരികെ നൽകുന്ന മനോഭാവം വളർത്തുക എന്നത് എസ്.എന്‍.എം.സിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ഈ…
പാക്കിസ്താനിൽ ഇപ്പോഴും തീവ്രവാദ ശൃംഖലകൾ സജീവമാണെന്ന് യു എസ് കോൺഗ്രഷണൽ റിസർച്ച് സർവീസ്
ഭീകര സംഘടനകൾക്ക് പാക്കിസ്താൻ ഇപ്പോഴും സുരക്ഷിത താവളമാണെന്ന് യുഎസ് റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യം വച്ചുള്ള നിരവധി പ്രധാന ഗ്രൂപ്പുകൾ അവിടെ സജീവമാണ്, ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. വാഷിംഗ്ടണ്‍: കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ സമീപകാല റിപ്പോർട്ട് പാക്കിസ്താനെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെ ലക്ഷ്യമിടുന്ന നിരവധി തീവ്രവാദ സംഘടനകൾക്ക് പാക്കിസ്താൻ ഇപ്പോഴും ഒരു സ്വർഗ്ഗമാണ്. മാർച്ച് 25 ന് പുറത്തിറങ്ങിയ റിപ്പോർട്ടിൽ ഏകദേശം 15 തീവ്രവാദ സംഘടനകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവയിൽ പലതും ഇതിനകം തന്നെ അമേരിക്ക വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ഹർക്കത്ത്-ഉൽ-ജിഹാദ് ഇസ്ലാമി, ഹർക്കത്ത്-ഉൽ-മുജാഹിദീൻ എന്നിവ റിപ്പോർട്ടിൽ പേരുള്ള സംഘടനകളാണ്. ഈ സംഘടനകളുടെയെല്ലാം പ്രാഥമിക ലക്ഷ്യങ്ങൾ ഇന്ത്യയും കശ്മീർ മേഖലയുമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ ഗ്രൂപ്പുകൾ പാക്കിസ്താൻ മണ്ണിൽ നിന്ന്…
“നരകത്തിലേക്ക് സ്വാഗതം”: ഇറാനിയൻ പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്
കര ആക്രമണത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ പ്രതികരിക്കാൻ ഇറാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട്, യുഎസ് കരയിൽ നടപടി സ്വീകരിച്ചാൽ, യെമനിലെ സഖ്യകക്ഷികളായ ഹൂത്തി വിമതരെ സജീവമാക്കുമെന്ന് ഇറാൻ പറയുന്നു. ദോഹ (ഖത്തര്‍): മധ്യപൂർവദേശത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ടെഹ്‌റാൻ ടൈംസ് അതിന്റെ ഒന്നാം പേജിൽ അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി. “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെയാണ് പത്രം തുറന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാനിയൻ മണ്ണിൽ ഏതെങ്കിലും അമേരിക്കൻ സൈനികൻ കാലുകുത്തിയാൽ, അയാൾ ഒരു ശവപ്പെട്ടിയിലായിരിക്കും തിരിച്ചുപോകുക എന്ന് പത്രം എഴുതി. ഈ പ്രസ്താവന ഇരു രാജ്യങ്ങൾക്കുമിടയിൽ ഇതിനകം നിലനിൽക്കുന്ന സംഘർഷം കൂടുതൽ വഷളാക്കി. മിഡിൽ ഈസ്റ്റിലേക്ക് ഏകദേശം 10,000 സൈനികരെ കൂടി അയക്കുന്നതിനെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. മേഖലയിലെ സൈനിക ഓപ്ഷനുകൾ ശക്തിപ്പെടുത്തുക എന്നതാണ് ഈ…
ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം
ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി റിംഗിൾ ബിജു, അകില സണ്ണി, ജെയ്‌സി ജോൺ, ബിസ്മി വർഗീസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി. ഇടവക വികാരി വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് .…
വിശുദ്ധ വാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും ! (ലേഖനം): ഫിലിപ്പ് മാരേട്ട്
കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, പ്രത്യേകിച്ചും വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെതന്നെ നമ്മൾ വളരെ വേദനയോടെയും, സങ്കടങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. പ്രത്യേകിച്ചും എല്ലാ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. അതുപോലെ നമ്മൾ ഈ വിശുദ്ധ വാരത്തെ യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെകൂടി ഓർക്കുന്നതിനാൽ എല്ലാ ക്രിസ്ത്യാനികൾക്കും ഇത് ഒരു പുതിയ ജീവിതത്തിൻ്റെയും, ശാന്തമായ പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. അതുകൊണ്ട് യേശു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ നമ്മൾ സ്നേഹിക്കാനും, അവൻ നമുക്ക് നൽകുന്ന ക്ഷമയെക്കുറിച്ച് ചിന്തിക്കാനും വിശുദ്ധവാരത്തെ നമുക്ക് ഉപയോഗിക്കാം. ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ സമയമാണ് വിശുദ്ധവാരം, ഈ നാളുകൾ, കുരിശുമരണവും,…
എപ്സ്റ്റീൻ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ‘ജോക്കർ’ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചു; ഫ്രഞ്ച് സെനറ്ററുടെ പ്രസംഗം ആഗോള ചർച്ചയ്ക്ക് തുടക്കമിട്ടു
എപ്സ്റ്റീൻ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ട്രംപ് ഇറാനെതിരെ യുദ്ധം നടത്തുന്നതെന്ന് ഫ്രഞ്ച് സെനറ്റർ ക്ലോഡ് മാൽഹൂർ ആരോപിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്രഞ്ച് പാർലമെന്റിൽ ഒരു സെനറ്റർ നടത്തിയ പ്രസംഗം അന്താരാഷ്ട്ര ചർച്ചകളുടെ കേന്ദ്രമായി മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മുതിർന്ന സെനറ്റർ ക്ലോഡ് മൽഹൂർ ആണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ആഭ്യന്തര തർക്കങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ട്രംപ് ഇറാനുമായുള്ള സംഘർഷത്തിന് പ്രേരണ നൽകിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അതിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസ്താവന പുതിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സെനറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ട്രംപിന്റെ നേതൃത്വ ശൈലിയെ മാൽഹ്യൂറെ നേരിട്ട് ആക്രമിച്ചു. കൊട്ടാരത്തിൽ ഒരു കോമാളി ഇരിക്കുമ്പോൾ, മുഴുവൻ കൊട്ടാരവും ഒരു സർക്കസായി മാറുമെന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്. ട്രംപ് ഭരണകൂടത്തെ “അത്ഭുതങ്ങളുടെ…
കൊഴുക്കട്ടക്കുമുണ്ട് സ്വന്തമായി ഒരു ദിവസം (ലേഖനം): ജോസ് മാളേയ്ക്കല്‍
കൊഴുക്കട്ട എന്ന പലഹാരത്തെക്കുറിച്ച് അറിയാത്തവരും അല്‍പം രുചിക്കുകയെങ്കിലും ചെയ്യാത്തവര്‍ ആരും തന്നെ മലയാളനാട്ടില്‍ അരിയാഹാരം കഴിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവില്ല. ശര്‍ക്കരയും, ചിരകിയ തേങ്ങയും, ഏലക്കായും, ജീരകവും ചേര്‍ത്തു കുഴച്ച മിക്സ് മയപ്പെടുത്തിയ അരിപ്പൊടികൊണ്ട് വട്ടത്തിലുണ്ടാക്കിയ ഷെല്ലിനുള്ളിലാക്കി സീല്‍ ചെയ്ത് ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു എളുപ്പ പലഹാരമെന്നനിലയില്‍ എല്ലാവരും രുചിയോടെ കഴിക്കുന്ന ഒന്നാണു കൊഴുക്കട്ട. പലചേരുവകളിലും, അപാര രുചികളിലും വളരെ നല്ല സോഫ്റ്റ് കൊഴുക്കട്ടയുണ്ടാക്കാന്‍ നമ്മുടെ വീട്ടമ്മമാര്‍ മിടുക്കരാണു. വിശേഷാവസരങ്ങളില്‍ വീടുകളിലെ ഭക്ഷണമേശയില്‍ രാജകീയപ്രൗഡിയില്‍ വിശിഷ്ഠാതിഥികള്‍ക്കായി നിരത്തുന്ന രുചിയുള്ള വെറുമൊരു സ്നാക്ക് എന്നതിനേക്കാള്‍ 365 ദിവസങ്ങളുള്ള വര്‍ഷത്തിലെ ഒരു ശനിയാഴ്ച്ച ദിവസം സ്വന്തമാക്കിയെടുത്ത കൊഴുക്കട്ട മധുരപലഹാരങ്ങളില്‍ രാജനാണു. ഇനി എങ്ങനെ കൊഴുക്കട്ട ഒരു ദിവസം സ്വന്തമാക്കി എന്നു നോക്കാം. പേതൃത്താ ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ അന്‍പതുദിവസങ്ങള്‍ മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ദാനധര്‍മ്മത്തിലുമൂന്നി അതീവ തീകഷ്ണതയോടെ പൗരസ്ത്യസുറിയാനി…
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2
റിച്ചാർഡ്സൺ (ടെക്സസ്) : മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിക്കുന്നു.അവസാന തീയതി ഏപ്രിൽ 2, വ്യാഴാഴ്ചയാണ് അപേക്ഷകൾ ഏപ്രിൽ 2-നകം തപാലിൽ അയക്കുകയോ , അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കൗണ്ടി രജിസ്ട്രാർ ഓഫീസിൽ എത്തിക്കുകയോ ചെയ്യണം. അപേക്ഷാ ഫോമുകൾ www.votetexas.gov എന്ന വെബ്സൈറ്റിൽ നിന്നും പ്രിന്റ് ചെയ്യാം. കൂടാതെ റിച്ചാർഡ്സൺ ലൈബ്രറിയിലും ഫോമുകൾ ലഭ്യമാണ്. പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ടർ കാർഡുകൾ തപാൽ വഴി ലഭിക്കും.ഏപ്രിൽ 20 മുതൽ 28 വരെയാണ് മുൻകൂർ വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക.
കാലിഫോര്‍ണിയയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും
കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ക്രൈസ്തവര്‍ ഓശന ഞായര്‍ ആചരിക്കുകയാണല്ലോ. ഈയവസരത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തും. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായറാഴ്ച വിശ്വാസികള്‍ ഒരേ മനസ്സോടെ ആരാധനാലയങ്ങളില്‍ എത്തിച്ചേരും. കാലിഫോര്‍ണിയായിലെ സാക്രമെന്‍റോ സെന്‍റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഈ വര്‍ഷം നടക്കുന്ന ഹോശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. സാന്‍ഫ്രാന്‍സിസ്കോ സെന്‍റ് മേരീസ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന പെസഹ പെരുന്നാളിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കും. യേശുക്രിസ്തുവിന്‍റെ അനശ്വരമായ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പെസഹാപ്പെരുന്നാള്‍ കൊണ്ടാടുന്നു. പാദങ്ങളോളം താഴ്ന്നിറങ്ങി ശുദ്ധീകരിക്കുന്ന വിനയത്തിന്‍റെയും സേവനത്തിന്‍റെയും സന്ദേശം പകര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴവിരുന്നിന്‍റെയും കുര്‍ബാന സ്ഥാപനത്തിന്‍റെയും സ്മരണകളിലാണ് പെസഹാചരണം നടക്കുന്നത്. സാന്‍ഹൊസെ സെന്‍റ്…
