“ജനാധിപത്യം വിജയിച്ചു,”: ധർമ്മേന്ദ്ര പ്രധാന്‍ രാജി വെച്ച വിവരം അറിഞ്ഞതോടെ ജന്തർ മന്തറിൽ ആഘോഷം

നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ ആഴ്ചകളായി വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച വാർത്ത പുറത്തുവന്നതോടെ ജന്തർ മന്തറിൽ പ്രതിഷേധക്കാർ ആഘോഷിച്ചു, വിദ്യാർത്ഥികളുടെ വലിയ വിജയമായി സിജെപി ഇതിനെ പ്രശംസിച്ചു. ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതോടെ ഡൽഹിയിലെ ജന്തർ മന്തറിൽ ആഘോഷ അന്തരീക്ഷം സൃഷ്ടിച്ചു. രാജി വാർത്ത പുറത്തുവന്നതോടെ ജന്തർ മന്തറിലെ പ്രതിഷേധക്കാരും അനുയായികളും ആഹ്ലാദത്തിൽ മുങ്ങി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇതിനെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ ആഴ്ചകളോളം പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും ദിപ്കെ നന്ദി പറഞ്ഞു. പ്രധാന വേദിയിൽ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ദീപ്കെ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി സ്ഥിരതയുള്ളതും സമാധാനപരവുമായ പ്രതിഷേധങ്ങൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്നതിന്റെ തെളിവാണെന്ന് പറഞ്ഞു. രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ…

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വലിയ വിജയം: അരവിന്ദ് കെജ്‌രിവാൾ

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വലിയ വിജയമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് എ‌എപി കണ്‍‌വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ തുടർന്ന്, സർക്കാർ ധാർഷ്ട്യത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചു. പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ യുവാക്കളെയും ജനറൽ എക്സ് നേതാക്കളെയും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അഭിനന്ദിച്ചു. “ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ മുഴുവൻ രാജ്യത്തിനും അഭിനന്ദനങ്ങൾ. ജനാധിപത്യത്തിന് ഒരു വലിയ വിജയം. ഹലോ സുഹൃത്തുക്കളെ. നമ്മുടെ രാജ്യത്തെ യുവാക്കൾക്കും ജനറൽ ഇസഡിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ പോരാട്ടം ഫലം കണ്ടു, ധർമ്മേന്ദ്ര പ്രധാൻ ഒടുവിൽ രാജിവച്ചു,” ശനിയാഴ്ച പ്രധാൻ രാജിവച്ചതിന് പിന്നാലെ, കെജ്‌രിവാൾ എക്സില്‍ എഴുതി. കുറച്ചു കാലമായി ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു. “സർക്കാരുകൾ കേൾക്കില്ലെന്ന്…

നീറ്റ് വിവാദം ആളിക്കത്തിയതോടെ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തല്‍‌സ്ഥാനം രാജി വെച്ചു

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾക്കും രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും ഇടയിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തന്റെ സ്ഥാനം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. ജന്തർ മന്തറിൽ തുടരുന്ന സാഹചര്യങ്ങൾ, വിദ്യാർത്ഥികളുടെ അതൃപ്തി, പ്രതിഷേധങ്ങൾ എന്നിവയ്ക്കിടയിൽ, ദേശീയ താൽപ്പര്യത്തിനും യുവാക്കളുടെ ഭാവിക്കും മുൻഗണന നൽകിയാണ് പ്രധാൻ ഈ കടുത്ത തീരുമാനം എടുത്തത്. രാജിക്ക് പിന്നിലെ കാരണം വിശദീകരിച്ച് ധർമ്മേന്ദ്ര പ്രധാൻ കത്ത് പുറത്തിറക്കി. 2026 മെയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേടുകൾ തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി, അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയും, പരീക്ഷ റദ്ദാക്കുകയും വീണ്ടും ഷെഡ്യൂൾ ചെയ്യുകയും, അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ മോഡിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തെങ്കിലും, വിദ്യാർത്ഥികൾക്കിടയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ…

മർകസ് കശ്മീരി ഹോം-ആസ്റ്റർ മിംസ് മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കാരന്തൂർ: മർകസ് എമിറേറ്റ്സ് ഹോം ഫോർ കശ്‌മീർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ ബോധവത്കരണവും സമാപിച്ചു. വിവിധ ആരോഗ്യ വകുപ്പുകളുടെ സേവനവും പരിശോധനയും മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി ഒരുക്കിയ ക്യാമ്പ് മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി സംവിധാനിച്ച ക്യാമ്പിൽ നിരവധിപേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സ്വലാഹുദ്ദീൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. റിയാസ് സഖാഫി, വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, ആസ്റ്റർ വളണ്ടിയേഴ്‌സ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

‘തൂഫാൻ’ ലഹരി വിരുദ്ധ ക്യാമ്പയിൻ: മർകസ് എച്ച്എസ്എസിൽ പ്രതിഷേധ വലയം തീർത്തു

കാരന്തൂർ: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.

12-ാമത് സീറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷനോടനുബന്ധിച്ച് പാസ്റ്ററൽ കൗൺസിൽ ചേർന്നു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്:  12-ാമത് സീറോ-മലങ്കര കത്തോലിക്കാ കുടുംബസംഗമത്തോടനുബന്ധിച്ച് സീറോ-മലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു. കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ വെച്ച് നടന്ന യോഗത്തിൽ ബിഷപ്പ് ഫിലിപ്പോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത അദ്ദേഹം, കൺവെൻഷൻ വൻ വിജയമാക്കാൻ അവർ നൽകിയ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ വൈദികരും സന്യസ്തരും അല്മായരും നൽകിയ ഒറ്റക്കെട്ടായ പിന്തുണയ്ക്ക് ബിഷപ്പ് മാർ സ്തേഫാനോസ് തന്റെ പ്രഭാഷണത്തിൽ നന്ദി പറഞ്ഞു. പ്രാർത്ഥനയുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സഭയുടെ വളർച്ചയും ചൈതന്യവുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എപ്പാർക്കി വളർച്ചയുടെ പാതയിൽ തുടരുമ്പോൾ, ഇടവക ജീവിതം ശാക്തീകരിക്കുന്നതിലും വിശ്വാസം വളർത്തുന്നതിലും വടക്കേ അമേരിക്കയിലുടനീളമുള്ള സഭയുടെ ഭാവിക്ക് വഴികാട്ടുന്നതിലും പാസ്റ്ററൽ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവവിളിയുമായി ബന്ധപ്പെട്ട…

മാലിയിൽ ഷോട്ട് പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

എടത്വ : പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികാഘോഷത്തിന് ഗ്രാമം ഒരുങ്ങി. കളിവള്ളം ശില്പി സാബു നാരായണൻ ആചാരി ചടങ്ങിന് നേത്യത്വം നല്‍കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്‍കും. ശതാബ്ദി ആഘോഷങ്ങള്‍ക്ക് “ഷോട്ട് പുളിക്കത്ര” കളിവള്ളം നീരണിയൽ ഇന്ന് രാവിലെ 11.15 നും 11.30 നും ഇടയ്ക്ക് നടക്കും. രാവിലെ 11.30ന് സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിൽ…

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ ‘സ്നേഹസാന്ത്വനം’ സംഗീതസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി

ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം’ സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ വിജയമായി. ഹെവൻലി ബീറ്റ്സിന്റെ USA യുടെ സഹകരണത്തോടെ, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ ടീം സംയുക്തമായാണ് ഈ അതിമനോഹരമായ സാന്ത്വന സന്ധ്യ അണിയിച്ചൊരുക്കിയത്. ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം അബിംഗ്‌ടൺ (Abington) വെൽഷ് റോഡിലുള്ള സെൻ്റ് മേരീസ് കത്തീഡ്രൽ ഹാളിൽ വെച്ച് നടന്ന പരിപാടി, കാണികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറി. കൃത്യം വൈകുന്നേരം 3:30-ന് ഫാദർ ഡോക്ടർ ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർത്ഥനയോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ജോസ് സക്കറിയ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനവും, റൂബി സേവ്യർ നടത്തിയ ബൈബിൾ…

വിദ്യാഭ്യാസ മന്ത്രിയുടെ രാജി മോദിയുടെ അതിബുദ്ധി: (മോൻസി കൊടുമൺ)

അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു കിട്ടിയവർ ജാതി മത വർണ വ്യത്യാസമില്ലാതെ പോരിനിറങ്ങിയപ്പോൾ മന്ത്രി രാജി വെച്ചു, അല്ല രാജി വെപ്പിച്ചതാണ്. അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതിബുദ്ധി. മറിച്ചാണെങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരുന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കൈയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും. അതിൽ ചിലർ മരണപ്പെട്ടു. ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു. നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻമാരായും, ഡോക്ടർമാരായും, നല്ല ഗവേഷകരായും വളര്‍ന്നു വന്ന് രാജ്യത്തെ സുരക്ഷിത…

കോടതികൾ അധികാരികളുടെ രക്ഷകരാകരുത്: കാരൂർ സോമൻ (ചാരുംമൂടൻ)

തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈകോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്, രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടി മെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമവ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയംഭരണ സ്ഥാപനമാകുന്നില്ല? കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്ജ് ചോദിച്ചത് ‘സർക്കാരും…