പാലക്കാട്: ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥി യുവജനങ്ങളെ അടിച്ചമർത്തി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ അമർച്ച ചെയ്യാമെന്ന് ബി ജെ പി വ്യാമോഹിക്കേണ്ടതില്ലന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ പ്രസ്താവിച്ചു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഫാസിസത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചു കൊണ്ടിരിക്കുന്നത്. കെടുകാര്യസ്ഥത കാരണം നിരവധി വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്ന സംവിധാനങ്ങളായി എൻ ടി എയും നീറ്റും മാറിയിരിക്കുകയാണ്. ബി ജെ പി ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങളുടെ ഭാവി തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പരീക്ഷ നടത്തിപ്പിലെ അട്ടിമറികൾ കാരണം ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ…
Month: July 2026
പ്രവാസി ക്ഷേമ പെൻഷൻ ക്ഷേമ പെൻഷൻ വൈകുന്നതിൽ ആശങ്ക: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: പ്രവാസികളുടെ ക്ഷേമ പെൻഷൻ വൈകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്തി ഇടപ്പെട്ട് പരിഹാരമുണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി. ക്ഷേമനിധി വിഹിതം അഞ്ചുവർഷം അടച്ചതിന് ശേഷവും ക്ഷേമ പെൻഷൻ കിട്ടാൻ കാലതാമസം വരുത്തുന്നത് ഒഴിവാക്കണമെന്നും പെൻഷൻ തുക 3000 എന്നത് 5000 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനം മലപ്പുറം എ ഫാറൂഖ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ബന്ന മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സെയ്തലവി മൂന്നു വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ വെച്ച് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ജില്ലാ നേതാക്കളെ തെരഞ്ഞെടുത്തു. ഹസനുൽ ബന്ന മുതുവല്ലൂർ ജില്ലാ പ്രസിഡണ്ടായും എകെ സെയ്തലവി ജനറൽ സെക്രട്ടറിയായും മുഹമ്മദലി…
വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ കരുത്ത്; വിദ്യാർത്ഥികൾക്കൊപ്പമാണ് ജനാധിപത്യ ഇന്ത്യ: കെ.വി. സഫീർഷ
മലപ്പുറം: രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസും പ്രകടനവും മലപ്പുറത്ത് നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി. സഫീർഷ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ ജീവസ്പന്ദനമാണെന്നും, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ചരിത്രത്തിലുടനീളം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ സംസ്്കാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തയുടെയും വിമർശനാത്മക സംവാദത്തിന്റെയും കേന്ദ്രങ്ങളായി നിലനിൽക്കേണ്ടതാണെന്നും വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ റദ്ദു ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് പകരം അടിച്ചമർത്തലിന്റെ വഴി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എ പി അനില്‍കുമാര്‍
മലപ്പുറം: റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശ വിതരണം, ഡിജിറ്റൽ സേവനങ്ങൾ, അദാലത്തുകൾ എന്നിവയുൾപ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനപ്രിയവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന മലപ്പുറം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പ് നേതൃത്വം നൽകുന്ന 14 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി പൂർത്തിയാക്കണം. ഗോത്രവർഗ്ഗ മേഖലകൾ, തീരപ്രദേശങ്ങൾ തുടങ്ങിയ…
പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് വിശ്വാസത്തോടും ആത്മീയ നവീകരണത്തോടും കൂടി തുടക്കമായി
ഡബിൾട്രീ ബൈ ഹിൽട്ടൺ (സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്) : യു.എസ്.എയിലെയും കാനഡയിലെയും പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് ആവേശത്തോടും ആഴമേറിയ ആത്മീയ ചൈതന്യത്തോടും കൂടി ഡബിൾട്രീ ബൈ ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളും സഭാ പിതാക്കന്മാരും സംഗമത്തിൽ പങ്കെടുത്തു. “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാൻ 4:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ കൺവെൻഷൻ, സഭയുടെ ആരാധനാക്രമ വർഷത്തെയും സിറോ-മലങ്കര കത്തോലിക്ക കുടുംബത്തിന്റെ ഐക്യത്തെയും ആഘോഷമാക്കുന്നതായിരുന്നു. യു.എസ്.എയിലെയും കാനഡയിലെയും സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസനത്തിന്റെ അധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്തായുടെ സ്വാഗതപ്രസംഗത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. വടക്കേ അമേരിക്കയിലെ സഭയുടെ ചരിത്രപരമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട്, 1948-ൽ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി അമേരിക്ക സന്ദർശിച്ചതാണ് ഈ മണ്ണിൽ സഭയുടെ വിത്തുപാകിയതെന്ന്…
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആക്ഷൻ ത്രില്ലർ ‘ദൈവ’ ഇനി ആമസോൺ പ്രൈം വീഡിയോയിൽ
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദൈവ’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ്, ബാല രാജ്‌വാടി, നിശ്ചിത ഷെട്ടി, ചെലുവരാജ് ഗൗഡ, ഋഷികേഷ് ആർ, അരുണ്‍ ബച്ചൻ, വി. സി. എൻ. മഞ്ജുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുനാഥ് ജയരാജാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘ദൈവ’, ദാരിദ്ര്യത്തിൽ ജനിച്ച ഒരു യുവാവിന്റെ ജീവിതയാത്രയാണ് അവതരിപ്പിക്കുന്നത്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നഗരത്തിൽ പഠനം നടത്തുന്ന യുവാവിന് പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. അവിടെ, ക്രൂരനായ ഭൂവുടമയായ കാലേഗൗഡയുടെ ഭീഷണിയിലും അടിച്ചമർത്തലിലും കഴിയുന്ന ഗ്രാമവാസികളുടെ ദുരവസ്ഥയാണ് അവൻ കാണുന്നത്. തുടർന്ന് കാലജ്ഞാനി എന്ന മിസ്റ്റിക് ഗുരുവിന്റെ മാർഗനിർദേശത്തോടെ തന്റെ യഥാർത്ഥ ദൗത്യം തിരിച്ചറിയുന്ന…
ആത്മീയ ഉണർവും സഭാകുടുംബബോധവും സമ്മാനിച്ച് ഫാമിലി & യൂത്ത് കോൺഫറൻസിന് സമാപനം
ലാങ്കസ്റ്റർ, പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 18 ശനിയാഴ്ച ആത്മീയാനുഭവങ്ങളുടെയും സഹോദര്യസംഗമത്തിന്റെയും വിശ്വാസ പഠനത്തിന്റെയും നവീകരണത്തിന്റെയും നാല് ദിനങ്ങൾക്കു ശേഷം സമാപിച്ചു. ജൂലൈ 15 മുതൽ 18 വരെ നടന്ന ഈ കോൺഫറൻസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക ആത്മീയ സംഗമമാണ്. അവസാന ദിവസത്തെ പരിപാടികൾ ലിങ്കൺ തിയേറ്ററിൽ നടന്ന പ്രഭാത പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് കുർബാന അർപ്പിക്കപ്പെട്ടു. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും 30 വൈദികരും സഹകാർമികരായിരുന്നു. കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകരായ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഫാ. ഹിയറോമോങ്ക്…
നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ ഐ ഓ സി (യു കെ)യുടെ അനുസ്മരണ പരിപാടികൾക്ക് സമാപനം
മിഡ്‌ലാൻഡ്‌സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു. “നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്‌ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്‌പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു. ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു. ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്…
ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് കനത്ത വില നല്‍കേണ്ടി വന്നു; ഇതുവരെ 37.5 ബില്യണ്‍ ഡോളറിലധികം ചിലവഴിച്ചു; സൈനികരുടെ മരണം രാഷ്ട്രീയ കോളിളക്കത്തിന് തുടക്കമിടുന്നു
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചു. അതേസമയം, 17 അമേരിക്കൻ സൈനികരുടെ മരണവും 100 ലധികം പേർക്ക് പരിക്കേറ്റതും സർക്കാരിനുമേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചു. വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് കൂടുതൽ ചെലവേറിയതായി തെളിഞ്ഞുവരികയാണ്. വർദ്ധിച്ചു വരുന്ന സൈനിക ചെലവുകളും നാശനഷ്ടങ്ങളും ട്രംപ് ഭരണകൂടത്തിനു മേല്‍ സമ്മർദ്ദം വർദ്ധിപ്പിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനായി ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ഹിയറിംഗിൽ പറഞ്ഞു. യുദ്ധച്ചെലവും സർക്കാരിന്റെ തന്ത്രവും സംബന്ധിച്ച ഒരു പുതിയ ചർച്ചയ്ക്ക് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടു. യുദ്ധം വിഭവങ്ങൾ ആവശ്യപ്പെടുന്നത് തുടരുകയാണെന്നും സൈന്യത്തിന് പ്രവർത്തനങ്ങൾ തുടരാൻ അധിക ഫണ്ട് ആവശ്യമാണെന്നും വാദം കേൾക്കുന്നതിനിടെ പീറ്റ് ഹെഗ്‌സെത്ത് പ്രസ്താവിച്ചു. നിലവിലെ ചെലവുകൾ മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ കൂടുതലാണെന്നും ഇത് ഇനിയും വർദ്ധിച്ചേക്കാമെന്നും അദ്ദേഹം…
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് 200% തീരുവ ചുമത്താനൊരുങ്ങി ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായുള്ള താരിഫ് പ്രഖ്യാപിച്ചു, തീരുവ 100% ആയും 2028 ന് ശേഷം 200% ആയും വർദ്ധിപ്പിച്ചു. അമേരിക്കയില്‍ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാന് ഈ നയം ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഇത് ഇന്ത്യ പോലുള്ള പ്രധാന ജനറിക് മരുന്ന് കയറ്റുമതി രാജ്യങ്ങളെ ബാധിച്ചേക്കാം. വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായി കനത്ത തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ പുതിയ നയം പ്രകാരം, ജനറിക് മരുന്നുകൾ ആദ്യ രണ്ട് വർഷത്തേക്ക് താരിഫ് രഹിതമായിരിക്കും. എന്നാൽ, അതിനുശേഷം കുത്തനെ വർദ്ധനവിന് വിധേയമാകും. യുഎസിൽ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഔഷധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് ട്രംപ് പറയുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, ഈ പദ്ധതി 2026…
