ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി. എന്‍. ബാബുരാജന്‍ പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള്‍ വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന്‍ ഖാന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്‍കുന്ന വിജയമന്ത്രങ്ങള്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പങ്കുവെക്കുന്ന പരമ്പരയാണെന്ന് പി.എന്‍. ബാബുകരാജന്‍ പറഞ്ഞു. വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന്‍ ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാല പ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസ്…
Month: August 2026
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
വടക്കാങ്ങര : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ടാലന്റ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തുകയും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ 8 ആം വാർഡ് മെമ്പർ സമീറ തങ്കയത്തിൽ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ യാസിർ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർമാരുടെ സ്ഥാനാരോഹണ ചടങ്ങ് വർണ്ണാഭമായ മാർച്ച് പ്ലാസ്റ്റിന്റെയും സ്കൂൾ ബാന്റിന്റെയും അകമ്പടിയോടെ നടന്നു. കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. വൈസ് പ്രിൻസിപ്പൽ ഷാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ്, സി.എ സി സൗമ്യ,…
ഫീനിക്സ് ക്ലബ്ബിന്റെ ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 30ന്
ന്യൂയോർക്: ഫീനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന ‘ഓണം പൊന്നോണം’ ആഘോഷം ഈ വർഷം ഓഗസ്റ്റ് 30ന് സെന്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് ഹാളിൽ നടക്കും. കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണയും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമായ കലാപരിപാടികൾ, ആവേശകരമായ വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി സൗഹൃദവും ഐക്യവും വിളിച്ചോതുന്ന വേദിയായി ‘ഓണം പൊന്നോണം’ ആഘോഷത്തെ മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫീനിക്സ് ക്ലബ് നടത്തിവരുന്നത്. ഫീനിക്സ് പൊന്നോണത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്: സൈഫി ജോസഫ്, വൈസ് പ്രസിഡന്റ്: വരുൺ ഈപ്പൻ, സെക്രട്ടറി: അമൽ ഞാലിയത്ത്, ട്രഷറർ: ജോപ്പീസ് അലക്സ്, ജോയിന്റ് സെക്രട്ടറി: രഞ്ജു ജോസഫ്, ജോയിന്റ് ട്രഷറർ: വിജോയ് ജോസഫ്…
ബെർഗൻഫീൽഡ്; സെൻ്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പാചരണത്തിനും മാതാവിൻ്റെ ജനനപ്പെരുന്നാളിനും ഓഗസ്റ്റ് 29-ന് തുടക്കം
ന്യൂജേഴ്‌സി: ബെർഗൻഫീൽഡ് സെൻ്റ് മേരീസ് ദൈവാലയത്തിൽ (173 North Washington Ave., Bergenfield, New Jersey) ഈ വർഷത്തെ എട്ടുനോമ്പാചരണവും വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ സെപ്റ്റംബർ 5 ശനിയാഴ്ച വരെ ഭക്തിയാദരപൂർവ്വം നടക്കും. നോമ്പാചരണത്തോടൊപ്പം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിൽ അനുഗ്രഹീത വചന സുവിശേഷകനായ റെവ. ഫാ. ഡോ. ജേക്കബ് ജോസഫ് നയിക്കുന്ന ധ്യാനവും ദൈവവചന ശുശ്രൂഷയും ഉണ്ടായിരിക്കും. എല്ലാ ദിവസവും വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തിൽ സമയം ചിലവഴിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വി. കുർബ്ബാനയെ തുടർന്ന് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വചന ശുശ്രൂഷ നടക്കും. ആത്മീയ നവീകരണത്തിനായി ഏവരേയും പെരുന്നാൾ ശുശ്രൂഷകളിലേക്ക് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റെവ. ഫാ. ജോയ് ജോൺ അറിയിച്ചു. പെരുന്നാൾ കാര്യപരിപാടികൾ:…
അമേരിക്കൻ വൂൾഫ്, സതേൺ കംഫർട്ട് എന്നീ പുതിയ വിസ്കി ബ്രാൻഡുകൾ പുറത്തിറക്കി സസെറാക്ക്
പൂനെ, നാഗ്പൂർ, നാസിക് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് അമേരിക്കൻ വൂൾഫും സതേൺ കംഫർട്ടും ഇന്ത്യൻ വിസ്കി പ്രേമികൾക്ക് അമേരിക്കൻ വിസ്കിയുടെ രുചി നൽകും. ലോകത്തിലെ ഏറ്റവും വലിയ ഡിസ്റ്റിലിഡ് സ്പിരിറ്റ് കമ്പനികളിലൊന്നായ സാസെറാക്ക് രണ്ട് പുതിയ അമേരിക്കൻ വിസ്കി ബ്രാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചുഃ അമേരിക്കൻ വൂൾഫ് ഡബിൾ ഗോൾഡ് ബ്ലെൻഡഡ് വിസ്കി, സതേൺ കംഫർട്ട് റിസർവ് വിസ്കി. രണ്ട് വിസ്കികളിലും കൃത്രിമ സുഗന്ധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. രണ്ട് ബ്രാൻഡുകളും പൂനെ, നാഗ്പൂർ, നാസിക് എന്നിവിടങ്ങളിൽ ആരംഭിക്കും, തുടർന്ന് മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മറ്റ് വിപണികളും ഘട്ടംഘട്ടമായി ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ വിസ്കി വിപണിയാണ് ഇന്ത്യ, ഈ രണ്ട് ബ്രാൻഡുകളുടെയും സമാരംഭം ഇന്ത്യയിൽ സാസെറാക്കിന്റെ വിപുലീകരണത്തിലെ ഒരു പ്രധാന ചുവടുവെപ്പാണ്. ഇന്ത്യൻ ധാന്യങ്ങളും മാൾട്ട് സ്പിരിറ്റുകളും കലർത്തിയ അമേരിക്കൻ വിസ്കിയുടെ രുചിയും അനുഭവവും കമ്പനി…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4: ഫിലാഡൽഫിയായിൽ ഓഗസ്റ്റ് 19ന് കിക്കോഫ്
മൂന്ന് പ്രധാന സംരംഭങ്ങളുടെ സംഗമവേദിയായി ഫിലാഡൽഫിയ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിനു ഫിലാഡൽഫിയായിൽ ഔദ്യോഗിക കിക്കോഫ് നടക്കും. ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 6.45ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടക്കുന്ന “An Evening of Celebration, Partnership & Community” എന്ന പരിപാടിയോടെയാണ് യു.എസ്. കിക്കോഫ്. ഓർമ്മ ഇന്റർനാഷണൽ പ്രസംഗമത്സരം സീസൺ 4 കിക്കോഫ്, ഇന്ത്യയുടെ 80-താം സ്വാതന്ത്ര്യദിനാഘോഷം, ചാനൽ 24ന്റെ Million Malayalee Club (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയിൽ നടക്കുന്നത്. ഈ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 24 News Editor-in-Charge പി. പി.…
‘ഹോർമുസ് ഇനി ഞങ്ങള്‍ക്ക് സ്വന്തം’: ട്രംപിന്റെ അവകാശവാദം സംഘര്‍ഷം രൂക്ഷമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമായി അവകാശപ്പെടുന്ന ഭൂപടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇറാൻ ഇതിനകം തന്നെ അത്തരം അവകാശവാദങ്ങൾ നിരസിച്ചിട്ടുണ്ട്. ട്രംപിന്റെ വിവാദ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ്. ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്കിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള വാഗ്വാദം പുതിയ തലത്തിലെത്തി. ഹോർമുസിനെ “യുഎസിന്റെ പുതിയ പ്രദേശം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ട്രൂത്ത് സോഷ്യൽ മീഡിയയിൽ ഒരു ഭൂപടം പോസ്റ്റ് ചെയ്തു. ഈ കടൽ പാതയിൽ യുഎസ് നിയന്ത്രണം ട്രംപ് മുമ്പ് ഉറപ്പിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇറാനും ഒമാനും തമ്മിലുള്ള നിർണായകമായ ഈ കടൽ പാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പുതിയ യുഎസ് പ്രദേശം ചിത്രീകരിച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിന്റെ ഭൂപടമാണ് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോർമുസ് കടലിടുക്കിനെച്ചൊല്ലി…
MANTRAH രാമായണ മാസാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു
സനാതന ധർമ്മത്തിന്റെ മഹത്തായ ജീവിതമൂല്യങ്ങളും രാമായണത്തിന്റെ തത്ത്വസന്ദേശവും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ MANTRAH സംഘടിപ്പിച്ച രാമായണ മാസാചരണം വിവിധ ആത്മീയ-പഠന പരിപാടികളോടെ ഭക്തിസാന്ദ്രമായി സമാപിച്ചു. ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ അനുഗ്രഹപ്രഭാഷണത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമായത്. തുടർന്ന് ഒരു മാസക്കാലം രാമായണ പാരായണം, ചർച്ചകൾ, വ്യാഖ്യാനങ്ങൾ, ആശയസംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. MANTRAH ജനറൽ സെക്രട്ടറി ശ്രീ. ഉണ്ണി തൊയക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ശ്രീമതി രഞ്ജിനി നായർ, കാനഡ ഏകോപിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് ഒരുമിച്ച് രാമായണ പാരായണത്തിലും ചർച്ചകളിലും പങ്കുചേരാൻ അവസരമൊരുക്കിയത് മാസാചരണത്തിന്റെ പ്രത്യേകതയായി. സമാപന സമ്മേളനത്തിൽ ബ്രഹ്മശ്രീ കിഴക്കേടം ഹരി നാരായണൻ ജിയുടെ പ്രഭാഷണവും സത്സംഗവും പങ്കെടുത്തവർക്ക് വേറിട്ട ആത്മീയാനുഭവമായി. രാമായണ മാസാചരണത്തിന്റെ വിജയം പങ്കാളിത്തത്തിന്റെ എണ്ണത്തിലല്ല, രാമായണ തത്ത്വത്തിന്റെ ഊർജ്ജം പങ്കെടുത്ത ഓരോ വ്യക്തിയിലേക്കും എത്രത്തോളം എത്തിക്കാൻ സാധിച്ചു…
കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ ടീം പ്രഖ്യാപിച്ചു,വിപുലമായ നേതൃനിര
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), സൗത്ത്ഈസ്റ്റ് റീജിയണിലെ ഫ്ലോറിഡ സംസ്ഥാനത്തെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്. റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിൽ, ഫ്ലോറിഡ റീജിയണൽ ചെയറായി ഡോ. ശ്രീകുമാർ ചെല്ലപ്പനും, റീജിയണൽ സെക്രട്ടറിയായി അഭിജിത്ത് പഴേടത്തും, ജോയിന്റ് സെക്രട്ടറിയായി നന്ദകുമാർ ചക്കിങ്ങലും ചുമതലകൾ ഏറ്റെടുത്തു. കെ.എച്ച്.എൻ.എ നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ അനഘ വാര്യർ, ഗോപൻ നായർ, സുജിത് കുമാർ അച്യുതൻ എന്നിവരും ടീമിന്റെ ഭാഗമാണ്. ഈ മേഖലയിലെ KHNAയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല. സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക ചെയർമാരെ നിയമിച്ചിട്ടുണ്ട്. അനുരാധ മനോജ് വുമൺസ് ഫോറം…
മാർത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോൺഫറൻസ് ആഗസ്റ്റ് 20 മുതൽ 23 വരെ ഡാലസിൽ
ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന 18 – മത് നാഷണൽ കോൺഫറൻസ് ഡാലസിൽ വെച്ച് ആഗസ്റ്റ് 20 (വ്യാഴം) മുതൽ 23 (ഞായർ) വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് ഉത്ഘാടനം നിർവഹിക്കും. പ്രമുഖ വേദ പണ്ഡിതൻ റവ.ഡോ.മോത്തി വർക്കി, കൺവെൻഷൻ പ്രഭാഷകൻ ഡോ.വിനോ ജോൺ ഡാനിയേൽ, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി ഇതിനോടകം 700-ൽ പരം അംഗങ്ങൾ കോൺഫറൻസിൽ സംബന്ധിക്കുവാനായി രജിസ്റ്റർ ചെയ്തതായി ചുമതലക്കാർ അറിയിച്ചു. റവ.എബ്രഹാം വി. സാംസൺ (പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറൽ കൺവീനർ), ഫിലിപ്പ് മാത്യു…
