വെൽഫെയർ പാർട്ടി പാലക്കാട് ജില്ലയ്ക്ക് നവ നേതൃത്വം; എം. സുലൈമാൻ ജില്ലാ പ്രസിഡൻ്റ്

പാലക്കാട് : വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ടായി എം.സുലൈമാനെ തെരഞ്ഞെടുത്തു. ശാക്കിർ പുലാപ്പറ്റ, സഫിയ ഇഖ്ബാൽ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഒറ്റപ്പാലം ചന്ദ്രൻ പുതുക്കോട് നഗറിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്  നേതൃത്വം നൽകി. റിപ്പോർട്ട് ചർച്ചക്ക് സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മേൽനോട്ടം വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായി അബ്ദുൽ ഗഫൂർ, ഇസ്മായിൽ അബൂബക്കർ, എ. ഉസ്മാൻ, കെ. സതീഷ്, കെ.സി. നാസർ, ഖാലിദ് റിയാസ്, ഗഫൂർ അബ്ദുൽ, സക്കീർ ഹുസൈൻ ആലത്തൂർ, സാബിർ അഹ്സൻ, സുനിൽ അട്ടപ്പാടി, ശരീഫ് പള്ളത്ത്, ഷാഹിദാ ഷാക്കിർ, ശുഹൈബ് എടത്തനാട്ടുകര, റംല ഉസ്മാൻ, റസീന ആലത്തൂർ, റിയാസ് ഖാലിദ്, റുക്സാന സൈതലവി, ലുഖ്മാനുൽ ഹക്കീം,…

എസ് ഐ ആർ പ്രക്ഷോഭം; രാജ്യത്ത് സംഘ്പരിവാറിന്റെ പതനം ആരംഭിച്ചു: ഹമീദ് വാണിയമ്പലം

മലപ്പുറം: മോദിയും അമിത്ഷായും ആർ എസ് എസ്സും ചേർന്ന് നിർമിച്ചു വെച്ച ഭയപ്പാടിന്റെ പുറന്തോടുകൾ പൊളിച്ച് രാജ്യത്ത് യുവജനപ്രക്ഷോഭം ശക്തിപ്പെടുകയാണെന്നും ഇത് സംഘ്പരിവാറിന്റെ പതനത്തിന്റെ ആരംഭമാണെന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മലപ്പുറം മക്കരപ്പറമ്പിൽ എം.പി നാരായണ മേനോൻ – കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാർ നഗർ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയാണ് ബിജെപിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് തകർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ നടത്തുകയും എന്നാൽ സ്ഥിരമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്തുകയും ചെയ്യുക എന്ന അജണ്ടയുടെ ആദ്യപടിയാണ് എസ് ഐ ആർ. എസ് ഐ ആറിന്റെ തുടർച്ചയായി മണ്ഡല പുനർനിർണയവും വൺ ഇന്ത്യ – വൺ…

കെ.എം. മാണിക്ക് തലസ്ഥാന നഗരിയിൽ സ്മാരകം നിർമിക്കണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടിലേറെക്കാലം നിയമസഭ അംഗവും, രണ്ടര പതിറ്റാണ്ടിലേറെ ഭരണാധികാരിയും ആയിരുന്ന കെ.എം. മാണിക്ക്, തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം നിർമിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപെട്ടു. ഭരണപരിചയം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും കേരള രാഷ്ട്രീയത്തിലെ അദ്വിതീയനായ കെ.എം. മാണിക്ക്, ദീർഘകാലം അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം ആയിരുന്ന തലസ്ഥാനത്ത്, അദ്ദേഹം വിടപറഞ്ഞ് ഏഴ് വർഷം പിന്നിട്ടിട്ടും ഒരു സ്മാരകം ഇല്ല എന്നത് കേരളത്തിന് തന്നെ അപമാനമാണ്. താരതമ്യേനെ അദ്ദേഹത്തോളം പ്രസക്തരല്ലാത്ത പല വ്യക്തികൾക്കും സ്മാരകങ്ങളുള്ള കേരളത്തിൽ, പ്രവർത്തിച്ച മേഖലകളിലെല്ലാം കൈയൊപ്പ് ചാർത്തിയ കെ.എം. മാണിക്ക് സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഒരു പ്രതിമ സ്ഥാപിക്കുന്നതിനപ്പുറത്ത്, കെ.എം. മാണിയുടെ വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഒരു സ്മാരകം ആണ് വേണ്ടത്. ഓഡിയോ – വീഡിയോ സംവിധാനങ്ങളോടെയുള്ള വിപുലമായ ലൈബ്രറിയും മ്യൂസിയവും…

വാട്സ്ആപ്പിൽ ഇനി റീൽസും തിരഞ്ഞെടുത്ത് അയക്കാം; ചാറ്റിൽ പുതിയ ബട്ടൺ അവതരിപ്പിക്കാനൊരുങ്ങി മെറ്റ; ഇൻസ്റ്റഗ്രാം വിഡിയോകൾ പങ്കിടുന്നത് കൂടുതൽ എളുപ്പമാകും

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ മറ്റൊരു ശ്രദ്ധേയമായ മാറ്റത്തിനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിലെ റീൽസ് വിഡിയോകൾ വാട്സ്ആപ്പ് ചാറ്റുകളിലൂടെ കൂടുതൽ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിനായി വാട്സ്ആപ്പിലെ ചാറ്റ് അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക ‘റീൽസ്’ ബട്ടൺ ഉൾപ്പെടുത്താനാണ് നീക്കം. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ഇൻസ്റ്റഗ്രാമിൽ കണ്ടതും ഇഷ്ടപ്പെട്ടതുമായ റീൽസുകൾ കണ്ടെത്താനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കാനും കൂടുതൽ സൗകര്യമുണ്ടാകും. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന ഡബ്ല്യുഎബീറ്റാഇൻഫോ (WABetaInfo) ആണ് ഈ മാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പ് 2.26.42.9-ലാണ് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കിടയിൽ മാത്രമാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയകരമായാൽ വരും മാസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകത ഇൻസ്റ്റഗ്രാം…

പ്രവാസികളുടെ സംഭാവനകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല: എസ്. ഇർഷാദ്

ദോഹ: മാതൃരാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നവരാണ്‌ പ്രവാസി സമൂഹമെന്നും എന്നാൽ അതിന് അർഹമായ പരിഗണന അവർക്കു ലഭിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ഇര്‍ഷാദ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സതേണ്‍ കണക്റ്റ് സൗത്ത് കേരള കാര്‍ണിവലില്‍ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ആവശ്യ പൂര്‍ത്തീകരണത്തിന്‌ പ്രവാസം തെരഞ്ഞെടുത്തവര്‍ എന്നതില്‍ ഒതുക്കി നിർത്തുകയാണ് ചെയ്തത് . പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികളും ഒട്ടും ആകര്‍ഷണീയമല്ല . പ്രവാസികൾ നേരിടുന്ന യാത്ര പ്രശ്ങ്ങൾക്ക് പരിഹാരമാവുകയല്ല പകരം കൂടുതൽ സങ്കീര്ണമാകുകയാണ് ചെയ്യുന്നത്. വിശേഷിച്ചും ഇന്നത്തെ സഹചര്യത്തിൽ പ്രവാസികളുടെ യാത്ര പ്രശ്‌നം സർക്കാർ ഗൗരവത്തിൽ കണ്ട് പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിലെ മറ്റേതൊരു സമൂഹത്തെക്കാളും വലിയ സമൂഹമാണ് പ്രവാസികള്‍. സംസ്ഥാനം ഇന്ന് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസികളുടെ…

മാസപ്പടിക്കേസിൽ പിണറായി വിജയന് താൽക്കാലിക ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി; എഫ്‌ഐആറിൽ തുടർനടപടികൾ പാടില്ല

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം. കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അന്വേഷണ നടപടികൾ താൽക്കാലികമായി തടഞ്ഞത്. അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ടി. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരായ കൈക്കൂലി, ഹവാല ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾക്കാണ് കോടതിയുടെ ഇടക്കാല വിലക്ക്. കേസിൽ വിശദമായ വാദം നവംബർ 25ന് ആരംഭിക്കും. അതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് നിയന്ത്രണമുണ്ടാകും. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയും മുഖ്യമന്ത്രി പിണറായി…

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും തുല്യർ; ഒരു ബെഞ്ചിനും മറ്റൊരു ബെഞ്ചിനുമേൽ ആധിപത്യമില്ലെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: നീതിന്യായ സംവിധാനത്തിന്റെ ശക്തി അധികാരത്തിന്റെ ആധിപത്യത്തിലല്ല, മറിച്ച് അച്ചടക്കത്തിലും പരസ്പര ബഹുമാനത്തിലുമാണെന്ന് കേരള ഹൈക്കോടതി. ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും പദവിയിലും അധികാരത്തിലും തുല്യരാണെന്നും ഒരു ബെഞ്ചിനും മറ്റൊരു ബെഞ്ചിനുമേൽ സ്ഥാപനപരമായ മേൽക്കോയ്മ അവകാശപ്പെടാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സഹജഡ്ജിമാരുടെ പ്രവർത്തനരീതിയെക്കുറിച്ചോ വിധിന്യായങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന രീതിയെക്കുറിച്ചോ നിർദേശങ്ങൾ നൽകുന്നതും വിമർശനപരമായ പരാമർശങ്ങൾ നടത്തുന്നതും ജുഡീഷ്യൽ ഔചിത്യത്തിന് നിരക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ ബിന്ദുവിനെതിരായ അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട റിട്ട് അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകൾ തമ്മിലുള്ള അധികാരപരിധി, പരസ്പര ബഹുമാനം, ജുഡീഷ്യൽ അച്ചടക്കം എന്നിവ സംബന്ധിച്ച നിർണായകമായ നിയമതത്ത്വങ്ങളാണ് കോടതി വിശദീകരിച്ചത്. നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയും അന്തസ്സും നിലനിർത്തുന്നതിന് ജഡ്ജിമാർ തമ്മിലുള്ള…

കേരളത്തിൽ 1000 കോടിയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നീക്കം; 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിക്കാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻതോതിലുള്ള നിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമിട്ട് 1000 കോടി രൂപയുടെ പ്രത്യേക ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നിർദേശം. പ്രവാസി മലയാളികളുടെയും വ്യവസായികളുടെയും സാമ്പത്തിക സഹകരണത്തോടെ ‘നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ എന്ന പേരിൽ പുതിയ ധനസമാഹരണ സംവിധാനം ആരംഭിക്കാനാണ് ആലോചന. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ആയിരം കോടി രൂപയുടെ ഫണ്ട് സൃഷ്ടിക്കാനാണ് പദ്ധതി. മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്‌ക് ഫോഴ്‌സിനുവേണ്ടി തയ്യാറാക്കിയ പശ്ചാത്തലരേഖയിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ആഗോളതലത്തിലുള്ള നിക്ഷേപകരുടെയും ആരോഗ്യവിദഗ്ധരുടെയും സഹകരണം ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടെയും പ്രവാസി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ആരോഗ്യരംഗത്ത് പുതിയ വികസനസാധ്യതകൾ തുറക്കാമെന്നാണ് നിർദേശത്തിന്റെ അടിസ്ഥാന ആശയം. ആരോഗ്യ ഫണ്ട്…

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ഡെപ്യൂട്ടി സെക്രട്ടറിയുടെ ആനുകൂല്യം തടഞ്ഞു; ചെയർമാനെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇതോടൊപ്പം ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനും തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇരുവരെയും പ്രതിചേർത്തതിന് പിന്നാലെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. പരീക്ഷാ നടത്തിപ്പിലും അതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന കണ്ടെത്തലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് കാരണമായത്. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലും ഇരുവരുടെയും ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വീഴ്ചകൾ ബോധപൂർവം വരുത്തിയതാണോ അതോ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ സംഭവിച്ച മാനുഷിക പിഴവുകളാണോ എന്ന കാര്യത്തിൽ വ്യക്തത…

ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവം; കാർ ഓടിച്ച 17-കാരന്റെ പിതാവായ ജഡ്ജിക്കെതിരെയും കേസ്; പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കും

കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ്. അപകടമുണ്ടാക്കിയ കാർ ഓടിച്ച 17 വയസ്സുകാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ ഉദ്യോഗസ്ഥനെതിരെയും പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള മെഴ്‌സിഡസ് ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയമപരമായി വാഹനം ഓടിക്കാൻ പ്രായമാകാത്ത മകന് കാർ ഉപയോഗിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പിതാവിനെതിരെയും നിയമനടപടി ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആരോപണവുമായി മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് കേസ് കൂടുതൽ വിവാദമായത്. കുടുംബം ഉന്നയിച്ച പരാതികൾ വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.…