അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവതരം; പത്തനംതിട്ട എസ്.പിയോട് അടിയന്തര റിപ്പോർട്ട് തേടി ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന അതിക്രമത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ കൃത്യവിലോപങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും വിശദമായ അന്വേഷണത്തിന് വിധേയമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നതും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതും സ്വാഭാവികമായ നടപടിയാണെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. എന്നാൽ ജനപ്രതിനിധികളെന്ന നിലയിലുള്ള അധികാരപരിധിയും നിയമപരമായ ചട്ടങ്ങളും മറികടന്ന് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ പൂർണമായ വിവരങ്ങൾ ശേഖരിച്ചശേഷം മാത്രമേ തുടർനടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാദേവി കുഞ്ഞമ്മ,…

മഹാരാഷ്ട്രയിലെ പാൽഘറിൽ 36 മിനിറ്റിനിടെ രണ്ട് ഭൂചലനങ്ങൾ; ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ ഭൂകമ്പം, ആശങ്കയിൽ ജനങ്ങൾ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ അരമണിക്കൂറിലേറെ ഇടവേളയിൽ രണ്ട് ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലും ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ചൈനയിലെ ടിബറ്റ് മേഖല, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ഭൂചലനങ്ങളുടെ തീവ്രതയിലും പ്രഭവകേന്ദ്രങ്ങളുടെ ആഴത്തിലും വ്യത്യാസമുണ്ട്. തുടർച്ചയായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ശ്രദ്ധ നേടിയെങ്കിലും സംഭവങ്ങളിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഒക്ടോബർ 31 ശനിയാഴ്ച പുലർച്ചെയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തിയത്. പുലർച്ചെ 12 മണി 54 മിനിറ്റ് 45 സെക്കൻഡിനായിരുന്നു ആദ്യ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം ഏഴ് കിലോമീറ്റർ ആഴത്തിലായിരുന്നു. ആദ്യ…

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദാരുണ അപകടം; നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്

ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി നഗരമായ ബെംഗളൂരുവിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിൽ ഉണ്ടായ ദാരുണ അപകടത്തിൽ രണ്ട് വിദേശ പൗരന്മാർക്ക് ജീവൻ നഷ്ടമായി. നഗരത്തിലെ പ്രശസ്തമായ കോൺറാഡ് ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റാണ് രണ്ട് പേർ മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനും ഹോട്ടൽ ജീവനക്കാരനും വൈദ്യുതാഘാതമേറ്റ് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന സംഭവം നടന്നത്. ജർമ്മൻ പൗരനായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (55), സ്ലൊവാക്യൻ പൗരനായ ജുരാജ് ഹോർവാട്ട് (55) എന്നിവരാണ് മരിച്ചത്. അലക്സാണ്ടർ പ്രമുഖ വിമാനക്കമ്പനിയായ ലുഫ്താൻസ എയർലൈൻസിലെ ക്രൂ അംഗമായിരുന്നുവെന്നും ജുരാജ് ആഗോള ഐടി കമ്പനിയായ ഐബിഎമ്മിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ താമസിച്ചിരുന്ന ഇരുവരും വെള്ളിയാഴ്ച വൈകുന്നേരം നീന്തുന്നതിനായാണ് മൂന്നാം നിലയിലെ സ്വിമ്മിങ് പൂളിലെത്തിയത്. നീന്തൽക്കുളത്തിലെ വെള്ളത്തിലൂടെ അപ്രതീക്ഷിതമായി…

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ലോക സൺഡേ സ്കൂൾ ദിനാചരണം സംഘടിപ്പിച്ചു

ഡാളസ്: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ഇടവകകളിൽ ആചരിക്കുന്ന ലോക സൺഡേ സ്കൂൾ ദിനത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നോവമ്പര് 1 ഞായറാഴ്ച രാവിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവാലയ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ ഇടവക വികാരി റവ രേജിന് രാജുവിന്റെ നേത്ര്വത്വത്തിൽ  നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിശ്വാസവും ഐക്യവും പ്രകടമാക്കിയ റാലിക്കുശേഷം വിദ്യാർത്ഥികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടനുബന്ധിച്ചുള്ള ഗാനശുശ്രൂഷയ്ക്കും വചന ശുശ്രുഷകും വിദ്യാർത്ഥികൾ നേതൃത്വം നൽകി. കുട്ടികളിൽ ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും വളർത്തുന്നതിനും ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിന് അവരെ പ്രാപ്തരാക്കുന്നതിനും സൺഡേ സ്കൂൾ നൽകുന്ന സംഭാവനകൾ ഓർമിപ്പിക്കുന്നതായിരുന്നു ദിനാചരണം.

സാഹിത്യവേദി നവംബർ 6-ന്; മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ മകൻ പങ്കു വെക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7:00 മണിക്ക്) സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ജ്ഞാനപീഠം പുരസ്‌കാര ജേതാവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളകവിതയിൽ ആധുനികതയുടെ വിത്ത് പാകുകയും ചെയ്ത മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത് 1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഗ്രാമത്തിലാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം അദ്ദേഹത്തിന്റെ മകനും പ്രശസ്ത ചിത്രകാരനുമായ വാസുദേവൻ അക്കിത്തം തന്റെ പിതാവിന്റെ ഓർമ്മകൾ നമ്മോടൊത്തു പങ്കുവക്കും. മറ്റു കുടുംബാംഗങ്ങളും ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നതാണ്. ശ്രീ വാസുദേവൻ അക്കിത്തം 1958-ൽ കുമരനല്ലൂരിൽ ജനിച്ചു. എം എസ് യൂണിവേഴ്സിറ്റി ഓഫ്…

കലിഫോർണിയയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി

കലിഫോർണിയ:കലിഫോർണിയയിലെ പ്ലേസർ കൗണ്ടിയിൽ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിശോധനയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്. പ്ലേസർ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നാല് പേർക്ക് മയക്കുമരുന്ന് കൈവശം വെച്ചതിനും, ഒരാൾക്ക് അനധികൃതമായി തോക്ക് കൈവശം വെച്ചതിനും എതിരെ കേസെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തും പെൺവാണിഭവും തടയുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.

ബിഷപ്പ് എബ്രഹാം മാർ ജൂലിയോസിന്റെ 41-ാം ചരമദിനാചരണം ഹൂസ്റ്റണിൽ ഭക്തിനിർഭരമായി

ഹൂസ്റ്റൺ: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന അഭിവന്ദ്യ ബിഷപ്പ് എബ്രഹാം മാർ ജൂലിയോസിന്റെ 41-ാം ചരമദിനാചരണം ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. മോൺസിഞ്ഞോർ പീറ്റർ കൊച്ചേരി കോർ എപ്പിസ്കോപ്പ, റവ. ഫാ. ജോസ് തറയിൽ, ഇടവക വികാരി റവ. ഡോ. ബിന്നി ഫിലിപ്പ് എന്നിവർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. ദിവ്യബലി മധ്യേയുള്ള വചനസന്ദേശത്തിൽ മോൺസിഞ്ഞോർ പീറ്റർ കൊച്ചേരി കോർ എപ്പിസ്കോപ്പ, നവംബർ ഒന്നിന് സഭ ആചരിക്കുന്ന സർവവിശുദ്ധരുടെയും തിരുനാളിന്റെ (All Saints’ Day) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അതോടൊപ്പം സഭയുടെ വിശുദ്ധീകരണത്തെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വിശുദ്ധിയും ദൗത്യവും ഓരോ വിശ്വാസിയും ജീവിതത്തിൽ ഉൾക്കൊള്ളണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന മംഗളവാർത്താക്കാലത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ആത്മീയ ശുദ്ധീകരണത്തിനും വിശ്വാസജീവിതത്തിന്റെ നവീകരണത്തിനും സഭ നൽകുന്ന പ്രാധാന്യവും…

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

ഡാലസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 നവംബർ 1 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തു സൗഹൃദം പുതുക്കിക്കൊണ്ട് പരിപാടികൾക്ക് തുടക്കമായി. തുടർന്ന് 4.00 മണിക്ക് കേരളപ്പിറവി പൊതുയോഗം ആരംഭിച്ചു. കേരള ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സണ്ണി വെയിൽ മേയർ സജി ജോർജ് മുഖ്യ സന്ദേശം നൽകി. ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്ജ്, സി. വി. ജോർജ്ജ്, സിജു വി. ജോർജ്ജ്, സാറ ചെറിയാൻ, റോസമ്മ ജോർജ്ജ് എന്നിവർ ആശംസ സന്ദേശങ്ങൾ അർപ്പിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി: ഉഷാ നായർ,…

ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വൻ സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവോ? ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് നിർണായക റിപ്പോർട്ടുകൾ; ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കകൾക്കിടെ, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വൻ സൈനിക നടപടി സ്വീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ലക്ഷ്യമിട്ട് പരിമിതമായ കാലയളവിൽ ശക്തമായ സൈനിക ആക്രമണം നടത്താനുള്ള സാധ്യതകൾ അമേരിക്കൻ ഭരണകൂടം പരിശോധിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇറാനെതിരായ അമേരിക്കയുടെ നയത്തിലോ സൈനിക തീരുമാനങ്ങളിലോ മാറ്റമുണ്ടാകുമെന്ന പ്രചാരണം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടാൽ ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചേക്കാമെന്നാണ് ചില യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായി ഔദ്യോഗിക സ്ഥിരീകരണമില്ല. ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇറാനെതിരായ…

‘അവിടെ കാശ് കൊടുക്കുന്നു, ഇവിടെ ദോശ ചുടുന്നു’; വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ഇന്ത്യയിലെയും അമേരിക്കയിലേയും രാഷ്ട്രീയ നേതാക്കളുടെ വ്യത്യസ്ഥ സമീപനം

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. പരമ്പരാഗത തിരഞ്ഞെടുപ്പ് റാലികൾക്കും പ്രസംഗങ്ങൾക്കും പുറമെ ഇന്ത്യൻ സംസ്കാരത്തോടും ഭക്ഷണരീതികളോടും മതവിശ്വാസങ്ങളോടും അടുത്തു നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ മനസ്സിൽ ഇടംനേടാൻ ശ്രമിക്കുന്നത്. ചിലർ ഇന്ത്യൻ റസ്റ്റോറന്റുകളിൽ നേരിട്ടെത്തി ദോശ ചുട്ട് വിളമ്പുമ്പോൾ മറ്റു ചിലരാകട്ടേ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ വർധിച്ചുവരുന്ന സ്വാധീനമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം. അതേസമയം, ഇന്ത്യയിലാകട്ടേ വോട്ടർമാരെ സ്വാധീനിക്കാന്‍ വിവിധ രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിന് രൂപയാണ് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം അനുദിനമാണ് വര്‍ധിച്ചു വരുന്നത്. വോട്ടർമാരെ സ്വാധീനിക്കാനും അധികാരം നിലനിർത്താനും എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം.…