സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം

വാഷിംഗ്‌ടൺ: സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്ക റീജിയൻ വനിതാ ഫോറത്തിന്റെ 2026–2028 നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “Breast Cancer Awareness: Beyond Healthy Habits, Towards Early Detection” എന്ന വിഷയത്തിൽ ഒക്ടോബർ 31 ശനിയാഴ്ച സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച സെമിനാറിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത് ആരോഗ്യപരവും മാനസികവുമായ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫ് (MBBS, DMRT) മുഖ്യപ്രഭാഷണം നടത്തി. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, സ്വയംപരിശോധനയുടെയും കൃത്യമായ മെഡിക്കൽ സ്ക്രീനിങ്ങിന്റെയും പ്രസക്തി, ആധുനിക രോഗനിർണയ-ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം കൃത്യമായ പരിശോധനകളും രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കലും അത്യന്താപേക്ഷിതമാണെന്ന് അവർ…

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ കാൻസർ ചികിത്സാ-ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (CCRC) പത്താം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 31-ന് സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പത്തു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന സുവനീറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്കിടയിൽ വായിലെ കാൻസർ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക കാൻസർ പരിശോധനാ പരിപാടിയുടെ പ്രഖ്യാപനം ഫിഷറീസ് മന്ത്രി നിർവഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങൾക്ക് കാൻസർ പരിശോധനയും തുടർചികിത്സയും കൂടുതൽ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2016 നവംബർ ഒന്നിന് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം…