ദോഹ: പുതിയ തലമുറ സാംസ്കാരികമായും സ്വഭാവപരമായും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവരെ തള്ളിപ്പറയുന്നതിനു പകരം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്പെക്ടറും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.പി. മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നുകളും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ബാധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ വിപത്തിനെ ചെറുക്കുന്നതിന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നിയമനടപടികളും അനിവാര്യമാണ്. അതേസമയം, പുതിയ തലമുറയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ ചിന്തകളെയും വികാരങ്ങളെയും ഉള്‍ക്കൊള്ളാനും സമൂഹം തയ്യാറാകണം. അവരെ ഒറ്റപ്പെടുത്തുകയോ എഴുതി തള്ളുകയോ ചെയ്യുന്നതിനു പകരം സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുകയും അവരുടെ കഴിവുകളെയും വ്യക്തിത്വത്തെയും അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി രചിച്ച അണ്‍പ്ലഗ്ഡ് എന്ന പുസ്തകം എം.പി.…
Day: 2 നവംബർ 2026
വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിംഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. വിമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി എ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. റഹ്മാൻ ഇരിക്കൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി അദ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റമീം കൊണ്ടോട്ടി സ്വാഗതവും സോളിഡാരിറ്റി വണ്ടൂർ ഏരിയ പ്രസിഡന്റ് റിഷാദ് നന്ദിയും…
ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക: കാന്തപുരം
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി കാരന്തൂർ: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അച്ചടക്കവും ശീലമാക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ജാഗ്രതയാണ് വിദ്യാർഥികളുടെയും പ്രബോധകരുടെയും സ്വഭാവ മഹിമ നിശ്ചയിക്കുന്നത്. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങൾക്ക് ഉപകാരമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കാന്തപുരം ഉസ്താദ് കൂട്ടിച്ചേർത്തു. ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി സംസാരിച്ചു. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുൽ കരീം…
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധന കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍
ദോഹ: പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഖത്തര്‍ മലയാളികളുടെ മെഗാ ഇ-മെയില്‍ കാമ്പയിനിനു കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ചു. പ്രവാസികളുടെ കൂട്ടായ ഇടപെടലിലൂടെ ഈ പ്രവാസി വിരുദ്ധ തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യം. ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഭാഗവാക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യു.ആര് കോഡ് സ്കാന്‍ ചെയ്തോ ലിങ്ക് ഉപയോഗിച്ചോ ഒറ്റ ക്ലിക്കില്‍ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇ-മെയില്‍ അയക്കാന്‍ കഴിയും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവാസികാര്യ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ-സാമ്പത്തിക…
“നമ്മുടെ റേഡിയോ’ ആപ്പ് ആഗോളതലത്തിൽ പുറത്തിറക്കി; വർണ്ണാഭമായ ചടങ്ങിൽ താരനിരയും വിശിഷ്ടാതിഥികളും പങ്കെടുത്തു
ഡാളസ് :അമേരിക്കയിലെയും ഇന്ത്യയിലെയും ശ്രോതാക്കളെ കോർത്തിണക്കിക്കൊണ്ട് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്ത വർണ്ണാഭമായ ചടങ്ങിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘നമ്മുടെ റേഡിയോ’ ഡിജിറ്റൽ പ്ലാറ്റ്ഫോം ഔദ്യോഗികമായി പ്രവർത്തനം കേരളം പിറവി ദിനമായ നവംബര്‍ 1 ഞായറാഴ്ച ആരംഭിച്ചു. ഫൗണ്ടറും സി.ഇ.ഒ.യുമായ ജോസി ജോർജ്, കോ-ഫൗണ്ടറും സി.ഒ.ഒ.യുമായ ഫ്രാൻസിസ് പൈനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ഈ പുതിയ ഡിജിറ്റൽ മാധ്യമ സംരംഭം യാഥാർത്ഥ്യമായത്. നിഷ, ജീജി പി. സ്കറിയ എന്നിവർ ഡാളസ് സെന്റ് തോമസ് കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ അവതാരകരായിരുന്നു. എം.സിമാരുടെ സ്വാഗതത്തോടെയും കൗണ്ട്ഡൗണോടെയും ആരംഭിച്ച ചടങ്ങിൽ ഫാ. സിബി സെബാസ്റ്റ്യൻ പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റേഡിയോ കേൾക്കാൻ ക്ഷണിച്ചുകൊണ്ട് ആപ്പ് സൈൻ-അപ്പ് ക്യാമ്പയിൻ നടന്നു. ഉദ്ഘാടന പ്രഖ്യാപനത്തിന് പിന്നാലെ, ഫൗണ്ടർ ജോസി ജോർജ് സ്റ്റേഷന്റെ ഭാവി…
ഏലിയാമ്മ കുരുവിള (92) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്. മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ് ഹോം ഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും ( IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048). തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).
ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൺ പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ് : ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. തായ്ലൻഡിൽ വച്ച് നടന്ന സംഘടനയുടെ ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്. കഴിഞ്ഞ നാല് വർഷമായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ വൈസ് പ്രസിഡന്റായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യക്ഷമമായ നേതൃത്വവും സംഘടനയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഈ ഉന്നത പദവിയിലേക്ക് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്. ഏഷ്യ പസിഫിക് മേഖലയിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. റവ. ജോൺസൺ തരകന്റെ നേതൃത്വത്തിൽ ഏഷ്യ പസിഫിക് മേഖലയിലെ സഭാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ…
ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി
ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നാലിന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി. പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, സി. വി. ജോർജ്, സിജു വി. ജോർജ്, സാറ ചെറിയാൻ, റോസമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു. ഉഷാ നായർ, പി. സി. മാത്യു…
കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ടെക്സാസിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. നവംബർ ഒന്നാം തീയതി മുതൽ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി രാജു വർഗീസ്, സെക്രട്ടറിയായി സോഹൻ ജോയ്, ട്രഷററായി വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റായി സാജു കരിയാംപുഴ, ജോയിന്റ് സെക്രട്ടറിയായി ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷററായി ജോഷി ജോസ് എന്നിവർ പുതിയ ഭരണസമിതിയിൽ ചുമതലയേറ്റു. ഫോമയുടെ നൂറാമത്തെ മെമ്പർഷിപ്പ് നേടുകയും, ടെക്സോമ റീജിയനിൽ ഉൾപ്പെട്ടതുമായ KAT ഫോമയുടെ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുമെന്ന് അറിയിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും പുതുമയും പകരുന്നതിനും സംഘടനയുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ, കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ ഭരണസമിതി മുൻഗണന നൽകും. കേരളീയ പാരമ്പര്യവും, സംസ്കാരവും, പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, ടെക്സാസിലെ മലയാളി സമൂഹത്തിന്റെ ഐക്യവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.…
ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) ഹ്യൂസ്റ്റനിൽ നിര്യാതനായി
ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്. ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്. മക്കൾ: അനി നിഷ ജോർജ്–ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോർജ് വൈരമൺ–ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ–ആശ സാബു (ബെംഗളൂരു). കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലേബ്, ലിയാൻ, ക്രിസ്റ്റീന. സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ). സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.…
