മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ  ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. മീനുവിനെ തടങ്കലിൽ വെച്ച നടപടിയിൽ ഭരണഘടനാപരമായ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ടെക്സസിലെ ഫെഡറൽ കോടതിയുടെ ഉത്തരവ്. അറസ്റ്റ്: കഴിഞ്ഞ മാർച്ച് 17-ന് ഹാർലിംഗനിലെ വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മീനുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബി, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുള്ള ടെക്സസിലെ ഏക ലൈസൻസുള്ള വിവർത്തകയാണ് ഇവർ. കൃത്യമായ നോട്ടീസോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മീനുവിനെ രണ്ടു മാസത്തോളം തടവിൽ വെച്ചതെന്ന് കോടതി കണ്ടെത്തി. ഇവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 30-ന് ഇവരെ ഉടൻ മോചിപ്പിക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന തന്റെ മകൻ വഴി ഗ്രീൻ കാർഡിനായി മീനു ഉടൻ അപേക്ഷിക്കും. ഇവരെ നാടുകടത്താനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകൻ ദീപക്…

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ്   സെന്റർ-എ  ആണ്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി “വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം” (Come and See: The Divine Invite) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്. നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ്,  പ്രശസ്ത വചന പ്രഘോഷകൻ റവ. മോത്തി വർക്കിഎന്നിവരാണ് മുഖ്യ പ്രഭാഷകർ.  സെന്റർ-എ  പ്രസിഡന്റ് റവ. എബ്രഹാം വി . സാംസൺ, ജനറൽ കൺവീനർ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള…

വാഷിംഗ്ടണിൽ മെയ് ദിന പ്രതിഷേധം: ആയിരങ്ങൾ അണിനിരന്നു

വാഷിംഗ്ടൺ  : തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വേട്ട അവസാനിപ്പിക്കുക, ഐ.സി.ഇ  ഏജൻസിയെ നിർത്തലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. സീറ്റിൽ, ടാക്കോമ, യാക്കിമ തുടങ്ങി വിവിധ നഗരങ്ങളിൽ റാലികളും പണിമുടക്കും നടന്നു. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ശമ്പള വർധനവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ടാക്കോമയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രം പൂട്ടുക, ഈ വർഷം സീറ്റിലിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഐ.സി.ഇ ഏജന്റുകളെ ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ആമസോൺ പോലുള്ള വൻകിട കമ്പനികൾ കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും ഐ.സി.ഇ-ക്ക് സാങ്കേതിക സഹായം നൽകുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പലരും ജോലിയും ക്ലാസുകളും ഉപേക്ഷിച്ച് “ഐക്യദാർഢ്യത്തിന്റെ ഉച്ചതിരിഞ്ഞ്” (Afternoon of Solidarity) പരിപാടിയിൽ പങ്കുചേർന്നു. കുടിയേറ്റക്കാരാണ്…

ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9-ന് എൽമോണ്ടിൽ; ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ് മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമതു വാർഷിക പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9 ശനിയാഴ്ച്ച വൈകിട്ട് 6-ന് എൽമോണ്ടിലെ സെൻറ് വിൻസെൻറ് ഡീപോൾ മലങ്കര കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു. കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി-IAS, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഉദ്‌ഘാടന ചടങ്ങുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം പുരോഗമിച്ചു വരുന്നു എന്ന് സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു. ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ SSLC പരീക്ഷ പാസ്സായി, പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി, മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ വീണ്ടും ഒന്നാം റാങ്ക് നേടി,…

സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ടാമ്പാ : ഫ്ലോറിഡയിലെ ടാമ്പാ ബേയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം, കാണാതായ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി നഹിദ ബ്രിസ്റ്റി (27) യുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ് സ്വദേശികളായ നഹിദയെയും സുഹൃത്ത് സമീൽ ലിമോനെയും (27) ഏപ്രിൽ 16 മുതലാണ് കാണാതായത്. കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു നഹിദ. പരിസ്ഥിതി ശാസ്ത്രത്തിൽ AI ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു സമീൽ. മൃതദേഹങ്ങൾ ബംഗ്ലാദേശിലെ ഇവരുടെ കുടുംബങ്ങൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. സമീൽ ലിമോന്റെ മൃതദേഹം നേരത്തെ പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് നഹിദയുടെ മൃതദേഹ അവശിഷ്ടങ്ങൾ ജലാശയത്തിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയും പല്ലുകളുടെ ഘടനയിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ലിമോന്റെ റൂംമേറ്റായ ഹിഷാം അബുഗർബിയ (26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മൃതദേഹം എങ്ങനെ മറവു…

എക്സിറ്റ് പോൾ പ്രവചനങ്ങള്‍ തള്ളിക്കളഞ്ഞ് ജനകീയ ഭരണത്തിൽ വിശ്വാസമര്‍പ്പിച്ച് എല്‍ഡി‌എഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തിലാണ്. ചാനൽ സർവേകൾ യുഡിഎഫിന് അനുകൂലമായ തരംഗം പ്രവചിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനതലത്തില്‍ യാഥാർത്ഥ്യം നേരെ വിപരീതമാണെന്നും സർക്കാരിന്റെ തുടർച്ച ഉറപ്പാണെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ ഏകകണ്ഠമായ അഭിപ്രായം. എക്സിറ്റ് പോൾ ഫലങ്ങൾ വെറും സാങ്കൽപ്പികമാണെന്നും അവയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സർവേകളിൽ പങ്കെടുത്തവരേക്കാൾ വലിയൊരു വിഭാഗം ജനങ്ങൾ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയനെ ഭൂരിപക്ഷം ജനങ്ങളും തിരഞ്ഞെടുത്തതിൽ നിന്ന് ഇടതുപക്ഷത്തിന്റെ ശക്തി വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​സർവേകൾ എന്തുതന്നെ പറഞ്ഞാലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച സർക്കാരിനെ അവർ കൈവിടില്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ഉയർന്ന പിന്തുണ സർക്കാരിന്റെ തുടർച്ചയുടെ വ്യക്തമായ സൂചനയാണെന്ന് ടി…

രാശിഫലം (01-05-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. പുതിയ പദ്ധിതികൾ ആരംഭിക്കാൻ ഇന്ന് മികച്ച ദിവസം കൂടിയാണ്. സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരിൽ നിന്ന് പ്രശംസ കൈപ്പറ്റും. കന്നി : ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ പറ്റും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. യാത്ര പോകാൻ സാധ്യതയുണ്ട്. തുലാം: ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങൾ കാരണം ജോലി സ്ഥലത്ത് നിങ്ങളുടെ ടീമിന് വിജയം ഉണ്ടാവും. പേരും പ്രശസ്‌തിയും പിടിച്ച് പറ്റും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരെ ആകർഷിക്കും. ചെലവുകൾ നിയന്ത്രിക്കുക. വൃശ്ചികം : ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കരുത്. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും…

കായം‌കുളം-ചേര്‍ത്തല ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്തിന് സമീപം മോട്ടോർ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും അയൽക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. മാർത്താണ്ഡത്ത് നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു അച്ചു, ഐടിഐ പഠനം അടുത്തിടെ പൂർത്തിയാക്കിയിരുന്നു അഖിൽ കൃഷ്ണ. മാർത്താണ്ഡത്ത് നിന്ന് എത്തിയ അച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഖിൽ. കായംകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുമ്പോൾ, ദേശീയ പാതയിൽ നിന്ന് വണ്ടാനത്ത് സർവീസ് റോഡിലേക്ക് തിരിയുമ്പോൾ അവരുടെ ബൈക്ക് ഒരു ലോറിയുമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അച്ചുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ്…

സ്വന്തം ജീവൻ പണയപ്പെടുത്തി മകനെ രക്ഷിച്ച പിതാവ്; വീഡിയോ വൈറലാകുന്നു

ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അതിൽ, ഒരു പിതാവ് തന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മനസ്സാന്നിധ്യവും ധൈര്യവും ഉപയോഗിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. അച്ഛനും കുട്ടിയും പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴാണ് സംഭവം. കുട്ടി പെട്ടെന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു. അതേ സമയം, ഒരു ട്രെയിൻ അതിവേഗം സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഉടന്‍ തന്നെ അച്ഛൻ ഒരു നിമിഷം പോലും പാഴാക്കാതെ ട്രാക്കിലേക്ക് ചാടി ഉടൻ തന്നെ കുട്ടിയെ ശരീരം കൊണ്ട് മൂടി, ആഘാതത്തിൽ നിന്ന് പൂർണ്ണമായും സംരക്ഷിച്ചു. ട്രെയിൻ അവരുടെ മുകളിലൂടെ കടന്നുപോകുമ്പോൾ, അച്ഛൻ കുട്ടിയെ പിടിച്ചുകൊണ്ട് ട്രാക്കുകള്‍ക്കിടയില്‍ അനങ്ങാതെ കിടന്നു. പ്ലാറ്റ്‌ഫോമിൽ നിന്നവരെല്ലാം സ്തബ്ധരായി.. എല്ലാവരും ട്രെയിൻ കടന്നുപോകുന്നത് നോക്കിനിന്നതല്ലാതെ ആ സമയത്ത് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലായിരുന്നു. ഒടുവിൽ ട്രെയിൻ കടന്നുപോയിക്കഴിഞ്ഞാണ് അച്ഛനും കുട്ടിയും പൂർണ്ണമായും സുരക്ഷിതരാണെന്നും അവർക്ക്…

എഫ്.സി.ആര്‍.എ ഭേദഗതി ഭരണഘടനാ വിരുദ്ധം; അവകാശ സംരക്ഷണത്തിനായി ജനകീയ പ്രതിരോധം ഉയരണമെന്ന് സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഫ്.സി.ആര്‍.എ (FCRA) ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും കൊച്ചിയില്‍ നടന്ന ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. വഖ്ഫ് ബില്ലിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് സംഗമം വിലയിരുത്തി. പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദുര്‍ബല വിഭാഗങ്ങളും വലിയ പീഡനങ്ങളും വെല്ലുവിളികളുമാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതിയും വഖ്ഫ് ഭേദഗതിയും ന്യൂനപക്ഷ വേട്ടയുടെ ആദ്യ പടികളായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് എഫ്.സി.ആര്‍.എ ബില്‍. നവഫാസിസത്തെ പ്രത്യയശാസ്ത്രപരമായി തിരിച്ചറിഞ്ഞും ഇരകള്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ചും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.സി.ആര്‍.എ ബില്ലുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും അദ്ദേഹം…