മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാനദിനമായി ആചരിച്ചു. കെപിഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും നടന്നു. ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കലുഷിതമായ ലോകത്ത് ഗാന്ധിയന്‍ ചിന്തകള്‍ സമാധാനത്തിന്റെ വാഹകരാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചിത്രരചനാ മത്സരത്തിന് ശേഷം കെപിഎ സിംഫണി, ചിൽഡ്രൻസ് വിംഗ്, സ്പീക്കേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ,…
Year: 3 ഒക്ടോബർ 2026
കൊച്ചിയിൽ എംഡിഎംഎ വേട്ട: ഫാഷൻ ഫോട്ടോഗ്രാഫർ കുടുങ്ങി; കാറിൽ നിന്ന് 38.13 ഗ്രാം ലഹരിയും ₹15 ലക്ഷത്തിലേറെ പണവും പിടിച്ചെടുത്തു
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകളിലേക്കും അന്വേഷണം; സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിക്കും കൊച്ചി: 38.13 ഗ്രാം എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫറെ എറണാകുളം എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി പൂതക്കുഴി ഹൗസിലെ അരുൺ കെ. നായർ (34) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിനൊപ്പം ₹15 ലക്ഷത്തിലധികം പണവും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അരുണിനെ എറണാകുളം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാറിനുള്ളിലെ ബാഗിലാണ് വൻതുക സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിയിലാകുന്ന സമയത്ത് അരുൺ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫാഷൻ ഫോട്ടോഗ്രാഫറായ അരുണിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഈ ബന്ധങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നോയെന്നതടക്കം പരിശോധിക്കുകയാണെന്നും എക്സൈസ് വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന്…
ആകാശത്ത് ജീവൻ പണയംവച്ച് പോരാട്ടം; ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് വ്യോമസേനാ മേധാവിയുടെ പ്രശംസ
ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായത്തിന് വഴിയൊരുക്കി; നൂറിലേറെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായകമായത് ക്യാപ്റ്റന്റെ അസാധാരണ ധൈര്യം ന്യൂഡൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണ ധൈര്യത്തെ പ്രശംസിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും മാനസിക ദൃഢതയും മാതൃകാപരമാണെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് അതീവ ഗുരുതരമായ സുരക്ഷാ സംഭവം അരങ്ങേറിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒമാൻ സ്വദേശിയായ സഹപൈലറ്റ് കോക്ക്പിറ്റിനുള്ളിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു.…
മഥുരയിലെ ഹോട്ടലിൽ നിർമ്മാണത്തിനിടെ മതിൽ തകർന്നു; തൊഴിലാളിക്ക് ദാരുണാന്ത്യം
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത് ഖാംനി സ്വദേശി ദിനേശ്; ഹോട്ടൽ മാനേജ്മെന്റിന്റെ അശ്രദ്ധയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് അധികൃതർ മഥുര: ഗോവിന്ദ് നഗർ മേഖലയിലെ മസാനിയിലുള്ള വിംഗ്സ്റ്റൺ ഹോട്ടലിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മതിൽ തകർന്നുവീണ് തൊഴിലാളി മരിച്ചു. ഖാംനി സ്വദേശിയായ ദിനേശാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരിച്ചത്. അപകടത്തെ തുടർന്ന് പോലീസും ഭരണകൂടവും രക്ഷാസേനയും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കി പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അപകടം. ഹോട്ടൽ വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് മതിലിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഏകദേശം അഞ്ച് തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്തിരുന്നതായാണ് അധികൃതർ നൽകുന്ന വിവരം. മതിൽ തകർന്നതോടെ ദിനേശ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ജെസിബിയുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കാൻ തുടങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ദിനേശിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞതോടെ ദിനേശിന്റെ കുടുംബാംഗങ്ങളും…
കെഎസ്ഇബിയുടെ CAPEX മാതൃകക്ക് കേന്ദ്ര അംഗീകാരം; സ്മാര്‍ട്ട് മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം
മീറ്ററൊന്നിന് ചെലവിന്റെ 15% വരെ കേന്ദ്രസഹായം; പരമാവധി 900 രൂപ ലഭിക്കും; കാപ്പെക്സ് മാതൃകയിൽ പദ്ധതി വേഗത്തിലാക്കാൻ കെഎസ്ഇബി കൊച്ചി: കേരളത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിക്ക് നിർണായക വഴിത്തിരിവ്. സംസ്ഥാനം തിരഞ്ഞെടുത്ത കാപ്പെക്സ് (CAPEX) മാതൃകയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ധനസഹായം ലഭിക്കുമെന്നാണ് റിപ്പോർട്ട്. കേരളം സ്വീകരിച്ച രീതിക്ക് സഹായം നൽകാനാകില്ലെന്ന മുൻ നിലപാടിൽനിന്ന് കേന്ദ്രം പിന്മാറിയതോടെ പദ്ധതി കൂടുതൽ വേഗത്തിലാക്കാനുള്ള സാഹചര്യമൊരുങ്ങുകയാണ്. പുനഃക്രമീകരിച്ച വിതരണ മേഖലാ പദ്ധതി (RDSS) പ്രകാരം ഓരോ സ്മാർട്ട് മീറ്ററിനും ചെലവിന്റെ 15 ശതമാനം വരെ കേന്ദ്രസഹായം ലഭിക്കാം. എന്നാൽ ഒരു മീറ്ററിന് പരമാവധി 900 രൂപയായിരിക്കും സഹായം. അതായത് മീറ്ററിന്റെ ചെലവിന്റെ 15 ശതമാനവും 900 രൂപയും തമ്മിൽ ഏതാണോ കുറവ്, ആ തുകയാണ് അനുവദിക്കുക. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.…
മാസ് ലുക്കിൽ മമ്മൂട്ടിയും ധനുഷും; ‘ഓം’ ഇനി നവംബർ 20ന് തിയേറ്ററുകളിൽ
തോക്കേന്തി മമ്മൂട്ടിയും ധനുഷും; പുതിയ പോസ്റ്റർ പുറത്ത്, റിലീസ് മാറ്റത്തിന് പിന്നിൽ ‘ജയിലർ 2’; ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി ‘ഓം: ചാപ്റ്റർ 1’ മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഓം: ചാപ്റ്റർ 1’ നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്ന് പുതിയ വിവരം. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മാസ് പോസ്റ്ററും പുറത്തുവന്നു. തോക്കേന്തി നിൽക്കുന്ന മമ്മൂട്ടിയെയും ധനുഷിനെയുമാണ് പോസ്റ്ററിൽ കാണുന്നത്. നേരത്തെ ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തിയേറ്റർ ക്ലാഷ് ഒഴിവാക്കുന്നതിനായി റിലീസ് മാറ്റിവയ്ക്കുകയാണെന്ന് ധനുഷ് അറിയിച്ചിരുന്നു. ഇപ്പോൾ നവംബർ 20 ആണ് പുതിയ റിലീസ് തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’. രജനികാന്ത് നായകനാകുന്ന ‘ജയിലർ…
ഹോം മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജ് നിയമിതനായി
ചിക്കാഗോ: ഇല്ലിനോയി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ആൻഡ് പ്രൊഫഷണൽ റെഗുലേഷൻ (IDFPR) ഏജൻസിയുടെ കീഴിലുള്ള ഹോം മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജിനെ നാമനിർദേശം ചെയ്തു. സ്വകാര്യ വസതികളിലേക്ക് വൈദ്യോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു സമിതിയാണിത്. സ്വകാര്യ വസതികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് IDFPR-ന്റെ ഹോം മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സർവീസസ് ബോർഡിന്റെ മുഖ്യ ഉത്തരവാദിത്തങ്ങൾ. കഴിഞ്ഞ ടേമിൽ IDFPR-ന്റെ അംഗമായി പ്രവർത്തി പരിചയമുള്ള സനീഷ് ജോർജ്, നിലവിൽ ISRC ബോർഡ് അംഗമായും വെബ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, MARC മിഡ്വെസ്റ്റിന്റെ മുൻ സെക്രട്ടറിയായും എജ്യുക്കേഷണൽ കോർഡിനേറ്ററായും അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
കേരള നര്‍മ്മവേദി യുഎസ്എ അവതരിപ്പിക്കുന്ന “ചിരിയോ ചിരി പൊട്ടിച്ചിരി” ഒക്ടോബര്‍ 10, ശനി വൈകുനേരം 3:45-ന്
ഹൂസ്റ്റന്‍ : കേരള നര്‍മ്മവേദി യുഎസ്എ യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45 ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക് താല്പര്യമുള്ള എല്ലാവരെയും കേരള നര്‍മ്മവേദി യുഎസ്എ യുടെ പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വിവിധ വേദികളില്‍ അനേകം ചിരി അരങ്ങുകള്‍ നയിച്ചിട്ടുള്ള നര്‍മ്മസാഹിത്യകാരന്‍ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങില്‍ സംബന്ധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. അതിനും പുറമേ നര്‍മ്മവേദിയുടെ ചിരിയരങ്ങില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത് അനുസരിച്ച് നിര്‍ദോഷമായ ഫലിതങ്ങള്‍ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പില്‍ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടില്‍ പോലും കുറച്ച് പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും.…
ടെക്സസ് ബാങ്ക് എടിഎമ്മിന് മുകളിൽ നിന്ന് 128,000 ഡോളറിലധികം പണം കണ്ടെത്തിയ ബാർബർ അത് തിരികെ നൽകി: പൊലീസ്
ടെക്സസ്: നോർത്ത് ടെക്സസിൽ ഒരു ബാങ്ക് എടിഎമ്മിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപ യാതൊരു ലോഭവുമില്ലാതെ ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി ഒരു ബാർബർ. 128,510 ഡോളറിലധികം (ഏകദേശം ഒരു കോടിയിലധികം രൂപ) പണമാണ് ഇദ്ദേഹം പൊലീസിൽ ഏൽപ്പിച്ചത്. 42 കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് 37 കാരനായ ബാർബർ എടിഎമ്മിന് സമീപമെത്തിയത്. ഈ സമയത്താണ് എടിഎമ്മിന് മുകളിൽ പണം നിറഞ്ഞ ബാഗുകളും 19 ചെക്കുകള അടങ്ങിയ ചെറിയൊരു ബാഗും ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. “ഇതുപോലൊരു സംഭവം എന്റെ സർവീസിൽ ഞാൻ മുമ്പ് കണ്ടിട്ടില്ല,” ലെവിസ്വില്ലെ പൊലീസ് ഡിറ്റക്ടീവ് ജിന മില്ലർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഇവർ ഉടൻ തന്നെ 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പണം കണ്ടെത്തിയ യുവാവ്, ബാഗുകളിലൊന്നിൽ ഒരു ചിക്ക്-ഫിൽ-എ (Chick-fil-A) ലേബൽ കണ്ടതിനെ തുടർന്ന് ആ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ചെന്ന്…
അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ് കോളേജ് അലുമ്നി സ്നേഹോഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: കോട്ടയം സി.എം.എസ്. കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന മാർത്തോമാ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷനും സിഎംഎസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സ്നേഹോഷ്മള സ്വീകരണം നൽകി. പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും മെത്രാഭിഷേകത്തിന്റെ 34 ആം വാര്‍ഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അനുമോദന സമ്മേളനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടന്നു. സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടിറ്റി മാത്യു സ്വാഗതം ആശംസിച്ചു. പ്രൊഫ. ഡോ. സക്കറിയാ ഉമ്മൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്കിയതോടൊപ്പം…
