രാശിഫലം (30-04-2026 വ്യാഴം)

ചിങ്ങം: ആത്മീയതയോട് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നതാണ്. അതേസമയം, മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്തുന്നതാണ്. അനാവശ്യ ചെലവുകളിൽ വർധനവുണ്ടാകാം. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ ഇന്ന് മികച്ച ദിവസം ആയിരിക്കും. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം. റ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണം. കന്നി: മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കുന്നതായിരിക്കും. തുലാം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം. അമിത ചെലവ് ഒഴിവാക്കുക. എന്നാൽ ഉച്ചയ്‌ക്ക് ശേഷം അനുകൂലമായിരിക്കും. വൃശ്ചികം: ഈ ദിവസം ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ…

നിയമപരമായ കാരണങ്ങളാല്‍ ഇറാനില്‍ യുഎസ്/ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു

ഇറാനിലെ യുഎസ്, ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ അധികാരപരിധി പ്രകാരമോ നിയമപരമായ കാരണങ്ങളാലോ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി സൗദി ന്യൂസ് (@SaudiNews50) റിപ്പോർട്ട് ചെയ്തു. മുഴുവൻ സംഘർഷവും ആഗോള ശ്രദ്ധ ആകർഷിക്കുകയും നിരവധി രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ വഷളാക്കുകയും ചെയ്തു. 2026 ഫെബ്രുവരി 28 നാണ് “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്ന പേരിൽ യുഎസ് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രായേൽ “ഓപ്പറേഷൻ റോറിംഗ് ലയൺ” എന്ന പേരില്‍ ആക്രമണം ആരംഭിച്ചു. ഇറാനിയൻ സൈനിക സൗകര്യങ്ങൾ, ആണവ കേന്ദ്രങ്ങൾ, മിസൈൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടന്നത്. ഇത് 2026 ഏപ്രിൽ 4 ന് യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തലിനും ഏപ്രിൽ 16 ന് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ ഒരു പ്രത്യേക കരാറിനും കാരണമായി. യുഎസ് നിയമമായ “യുദ്ധ അധികാര പ്രമേയം” അനുസരിച്ച്, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സൈനിക നടപടി…

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ കിക്കോഫ് ഡാളസ് സെന്‍റ് മേരീസ് പള്ളിയില്‍

ഡാളസ്: 2026 ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd., Old Tappan, NJ) വെച്ച് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ ടെക്സസ് റീജിയന്‍റെ കിക്കോഫ് ഏപ്രില്‍ 26-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം ഡാളസ് സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ച് നടന്നു. കിക്കോഫിന്‍റെ ഉദ്ഘാടനം അമേരിക്കന്‍ അതിഭദ്രാസന സെക്രട്ടറിയും, സെന്‍റ് മേരീസ് പള്ളിവികാരിയുമായ റവ.ഫാ. പോള്‍ തോട്ടക്കാട്ട് നിര്‍വഹിച്ചു. ഡാളസ് മേഖലയിലുള്ള വിവിധ പള്ളികളില്‍ നിന്നും ധാരാളം പേര്‍ ഈയവസരത്തില്‍ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് ഭദ്രാസന സെക്രട്ടറിയെ ഏല്പിച്ചു. തദവസരത്തില്‍ ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി റവ.ഫാ. ബേസില്‍ ഏബ്രഹാം ഫാമിലി കോണ്‍ഫറന്‍സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. അനിത ലിജോ തദവസരത്തില്‍ ആശംസ…

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു. MGOCSM (ഹൈസ്കൂൾ/കോളേജ് വിദ്യാർത്ഥികൾ), FOCUS അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, ഭദ്രാസനത്തിലുടനീളമുള്ള മുതിർന്ന അംഗങ്ങൾ, വൈദികർ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ താമസ സൗകര്യം ഉറപ്പാക്കാൻ മെയ് 30-നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക. കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങളും പരസ്യങ്ങളും മെയ് 15 നു മുമ്പ് അയയ്ക്കണമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ ഓർമിപ്പിച്ചു. ലേഖനങ്ങളും പരസ്യങ്ങളും fycsouvenir@neamericandiocese.org എന്ന ഈമെയിൽ അഡ്രസിലേക്ക് അയയ്‌ക്കേണ്ടതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത്…

വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പാക്കിസ്താനില്‍ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രീയ നാടകം; അമേരിക്കൻ പത്രപ്രവർത്തക സത്യം തുറന്നു കാട്ടി

ഡൊണാൾഡ് ട്രംപുമായി അടുപ്പമുള്ളവരായി കണക്കാക്കപ്പെടുന്ന വിദേശ മാധ്യമപ്രവർത്തകർ, യുഎസ്-ഇറാൻ സമാധാന ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ പാകിസ്ഥാനിൽ എത്തിയതോടെ പരിപാടി പെട്ടെന്ന് വിവാദത്തിലായി. ഇസ്ലാമാബാദ്: വിദേശ റിപ്പോർട്ടർമാർക്കായി ഇസ്ലാമാബാദിൽ പാക്കിസ്താന്‍ മാധ്യമ പ്രവർത്തകർ സംഘടിപ്പിച്ച അനൗപചാരികവും രഹസ്യവുമായ ഒരു പരിപാടി പെട്ടെന്ന് വിവാദമായി. ഒരു സാമൂഹിക ഒത്തുചേരലായി ആദ്യം ഉദ്ദേശിച്ചിരുന്ന ഇത്, സർക്കാരിനെയും സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക സംവിധാനത്തെയും വിമർശിക്കാനുള്ള വേദിയായി മാറി. ഡൊണാൾഡ് ട്രംപുമായി അടുപ്പമുള്ളവരായി കണക്കാക്കപ്പെടുന്ന വിദേശ മാധ്യമപ്രവർത്തകർ, യുഎസ്-ഇറാൻ സമാധാന ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ പാകിസ്ഥാനിൽ എത്തിയിരുന്നു. ഇസ്ലാമാബാദ് പ്രസ് ക്ലബ്ബിൽ നടന്ന അനൗപചാരിക ‘ഗെറ്റ്-ടുഗെദർ’ പരിപാടിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതില്‍ പങ്കെടുത്ത അമേരിക്കൻ പത്രപ്രവർത്തക കെയ്റ്റ്ലിൻ ഡോർൺബോസ്, താൻ “ഒറ്റിക്കൊടുക്കപ്പെട്ടതായും” “ഉപയോഗിക്കപ്പെട്ടതായും” തോന്നിയതായി പറഞ്ഞു. ഡോർൺബോസിനെ കൂടാതെ, അൽ ജസീറ, സിഎൻഎൻ, തുടങ്ങിയ ചാനലുകളിലെ മുതിർന്ന പത്രപ്രവർത്തകരെയും…

ട്രംപിന്റെ ഭീഷണികൾക്ക് ഇറാൻ തിരിച്ചടിക്കുന്നു; ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുന്ന ഒരു ആയുധം ആയുധം ഞങ്ങളുടെ പക്കലുണ്ടെന്ന് ഇറാനിയന്‍ നാവിക കമാന്‍ഡര്‍

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ദിനം‌പ്രതി വഷളായിക്കൊണ്ടിരിക്കേ, ട്രംപിന്റെ മുന്നറിയിപ്പിന് ഇറാന്‍ തിരിച്ചടിക്കുന്നു. ശത്രുക്കളിൽ ഹൃദയാഘാതം ഉണ്ടാക്കാൻ കഴിയുന്ന ആയുധം തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാൻ നാവിക കമാൻഡർ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാൻ വീണ്ടും തങ്ങളുടെ സൈനിക ശേഷിയെ കുറിച്ച് നിലപാട് ഉയർത്തി. യുഎസ്, ഇസ്രായേൽ തുടങ്ങിയ ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുന്ന ഒരു ആയുധം തങ്ങളുടെ കൈവശമുണ്ടെന്ന് ഒരു ഇറാനിയൻ നാവിക കമാൻഡർ അവകാശപ്പെട്ടു. ഇറാന്റെ മൂന്ന് പോയിന്റ് സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിക്കുകയും ടെഹ്‌റാനിലെ എണ്ണ പൈപ്പ്‌ലൈനുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ടെഹ്‌റാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ട്രംപിന്റെ നടപടികളിൽ ഇറാൻ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കൾ വളരെയധികം ഭയപ്പെടുന്ന ഒരു ആയുധം തന്റെ രാജ്യം ഉടൻ വിന്യസിക്കുമെന്ന് ഇറാനിയൻ നാവിക കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞു. ഈ ആയുധം…

അമേരിക്കൻ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂർത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാർ രൂപത

ചിക്കാഗോ: ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ കഴിഞ്ഞ ഏപ്രിൽ 17, 18 തീയതികളിൽ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു മഹാസംഭവമായിരുന്നു. അമേരിക്കയിലും കാനഡയിലുടനീളം ശുശ്രൂഷ ചെയ്യുന്ന മലയാളി സന്യാസിനികളുടെ ചരിത്രപ്രധാനമായ ഈ അനുഗ്രഹീത സംഗമത്തിന് ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോന ഇടവക ആതിഥേയത്വം വഹിച്ചു. ചിക്കാഗോ സീറോ-മലബാർ രൂപതയുടെ സ്ഥാപനത്തിന്റെയും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലി ആഘോഷങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഹൃദ്യമായ ഒരു അനുഭവമായി ഈ സംഗമം മാറി. പരിപാടികളുടെ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് പിതാവും,എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും, അമേരിക്കയിലെ ബൈസന്റൈൻ കത്തോലിക്കാ രൂപതയിലെ മാർ റോബർട്ട് പി. പിപ്റ്റ പിതാവും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം…

മാർത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് മത്സരിക്കുന്നു

ന്യൂയോർക്ക്/പുന്നാട്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. “സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവൻ” എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നോർത്ത് അമേരിക്കാ കാനഡ ഭദ്രാസനത്തിൽ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലംഗങ്ങളുടെ വോട്ട് വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും. പുന്നാട് സെഹിയോൻ മാർത്തോമ്മാ ചർച്ചിലെ വികാരിയായി സേവനമനുഷ്ഠിക്കുന്നു. വൈദിക ശുശ്രൂഷയിൽ 33 വർഷത്തെ ദീർഘമായ പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. ഇതിനോടകം ഇരുപതിലധികം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് വിഷൻ പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട്, തിരുവനന്തപുരം-കൊല്ലം ഭദ്രാസന സെക്രട്ടറി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സഭാ കൗൺസിൽ, സെമിനാരി ഗവേണിംഗ് ബോർഡ് എന്നിവയിലും അംഗമായിരുന്നു. വിനയത്തോടും ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും കൂടി സഭയെ സേവിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് റവ. ഡാനിയേൽ…

ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം മെയ് 9നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്. ഡോ. ജോജി വർഗീസ്: “സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർത്ഥ്യവും” എന്ന വിഷയത്തിൽ സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്,  “Beyond Duty, Beyond Love” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214-929-3570), മാത്യു നൈനാൻ (214-478-6543), മൻജിത് കൈനിക്കര (972-679-8555) അല്ലെങ്കിൽ തോമസ് ഈശോ (214-435-1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്..

കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങ ശലഭം കൗതുക കാഴ്ചയായി

തലവടി: കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങ ശലഭം കൗതുക കാഴ്ചയായി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലാണ് ചൊവ്വാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. വളർത്തു നായ ലക്കി തുടർച്ചയായി കുരയ്ക്കുന്നതിന്റെ കാരണമറിയാൻ ഡോ ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണി ജിജിമോൾ ജോൺസൺ നോക്കുമ്പോള്‍ ആണ് വിചിത്രമായ ശലഭം ശ്രദ്ധയിൽപ്പെട്ടത്. ചിറകുകളിൽ മൂങ്ങയുടെ കണ്ണുകൾക്ക് സമാനമായ വലിയ പാടുകളുള്ള വലിയ നിശാശലഭങ്ങളാണ് മൂങ്ങ ശലഭം (Owl Moth). ഇവയുടെ ചിറകുകൾക്ക് തവിട്ടു നിറമാണ്, ശത്രുക്കളെ ഭയപ്പെടുത്താനും വഴിതെറ്റിക്കാനും ഈ കൺപോളകൾ സഹായിക്കുന്നു. പ്രധാനമായും ഏഷ്യ, ഇന്ത്യ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ നിശാചരന്മാരാണ്. ചിറകുകൾക്ക് 12-13 സെ.മീ (ഏകദേശം 5 ഇഞ്ച്) വരെ വലിപ്പമുണ്ട്. മറ്റ് ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി രാത്രിയില്‍ ആണ് ഇവരുടെ സഞ്ചാരം.