ന്യൂയോർക്ക്: സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് ഉടമസ്ഥതയിൽ ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042) വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ നെഫ്രോളജിസ്റ് ഡോ. മധു ഭാസ്കരൻ, മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്. ജീവകാരുണ്യ…
Year: 25 ഓഗസ്റ്റ് 2026
ഡാലസ് മലയാളി അസോസിയേഷൻ (DMA) ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി
ഡാലസ്: വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെയും തനിമയാർന്ന കലാരൂപങ്ങളോടെയും ഡാലസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ മാമാങ്കം ശ്രദ്ധേയമായി. അഞ്ഞൂറിലധികം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ നാടിന്റെ ഓർമ്മ പുതുക്കുന്ന ആവേശോജ്ജ്വല അനുഭവമായി മാറി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിലുള്ള ചെണ്ടമേളവും താലപ്പൊലിയും വിശിഷ്ടാതിഥികളെ വേദിയേക്ക് ആനയിച്ചു. തുടർന്ന് ജൂഡി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മുഖ്യാതിഥി ഫ്രാൻസിസ് ജോർജ് എം.പി, വിശിഷ്ടാതിഥി ഷിജു അബ്രഹാം (കേരളം അസോസിയേഷൻ ഡാളസ്, പ്രസിഡന്റ്), ഭാരവാഹികളായ ബിജു ലോസൺ, ജൂഡി ജോസ്, ഷാജി ആലപ്പാട്ട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി പാർലമെന്റ് അംഗം ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നൽകി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന്…
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് അപ്രാപ്യമാകുന്നു; H-1B വിസ ഫീസ് 103,265 ഡോളറായി ഉയര്‍ത്തണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നിര്‍ദ്ദേശം
എച്ച്-1ബി വിസ ഫീസ് വർദ്ധനവ് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കാം. പുതിയ വിസയ്ക്ക് 103,265.00 ഡോളർ ഫീസ് നിർദ്ദേശിക്കുന്നു. വാഷിംഗ്ടണ്‍: എച്ച്-1ബി വിസ ഫീസിൽ ട്രംപ് ഭരണകൂടം ഗണ്യമായ വർദ്ധനവ് നിർദ്ദേശിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശങ്കകൾ സൃഷ്ടിച്ചേക്കാം. പുതിയ എച്ച്-1ബി വിസയ്ക്ക് 103,265 ഡോളർ ഫീസ് നിശ്ചയിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യൻ കറൻസിയിൽ ഈ തുക ഏകദേശം 95.71 ലക്ഷം രൂപ വരും. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദേശ വിദഗ്ധരെ നിയമിക്കാനാണ് എച്ച്-1ബി വിസകൾ യുഎസ് കമ്പനികളെ അനുവദിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരായതുകൊണ്ട് അവര്‍ക്കായിരിക്കും അതിന്റെ ആഘാതം കൂടുതല്‍ ഏല്ക്കുക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന് വന്ന ഈ നിർദ്ദേശം, അന്തിമമാക്കുന്നതിന് മുമ്പ് 30 ദിവസത്തേക്ക് പൊതുജനങ്ങളുടെയും ബന്ധപ്പെട്ട പങ്കാളികളുടേയും പരിഗണനയ്ക്ക് വിധേയമാകും. ഈ…
ഇറാനിയൻ ഹാക്കർമാർ ബ്രിട്ടീഷ് പവർ പ്ലാന്റ് സ്തംഭിപ്പിച്ചു
ലണ്ടൻ: ബ്രിട്ടനിലെ ഒരു പവർ പ്ലാന്റിൽ നടന്നതായി സംശയിക്കുന്ന സൈബർ ആക്രമണം രാജ്യത്തിന്റെ സൈബർ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ ഏജൻസികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി. ഇറാനുമായി ബന്ധമുള്ള ഹാക്കർമാർ ഈ ആക്രമണത്തിന് പിന്നിലുണ്ടാകാമെന്നാണ് സംശയിക്കുന്നത്. സംഭവം ഏകദേശം നാല് ദിവസം നീണ്ടുനിന്നു, ഈ സമയത്ത് പവർ പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടേണ്ടിവന്നു. ഈ അവകാശവാദം തെളിയിക്കപ്പെട്ടാൽ, ബ്രിട്ടന്റെ സുപ്രധാന ഊർജ്ജ ശൃംഖലയിൽ ഇറാൻ സ്പോൺസർ ചെയ്ത ഹാക്കർമാർ നടത്തുന്ന ആദ്യത്തെ വിജയകരമായ ഡിജിറ്റൽ ആക്രമണമായി ഇത് കണക്കാക്കപ്പെടും. എന്നിരുന്നാലും, ഇത് രാജ്യത്തിന്റെ പ്രധാന വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഊർജ്ജ കമ്പനികൾക്ക് ഉടൻ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യുകെയിലെ എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോ വകുപ്പിന്റെ ഔദ്യോഗിക വക്താവ് പറയുന്നതനുസരിച്ച്, സംഭവത്തിന്റെ ആഘാതം ഒരു ചെറുകിട ഊർജ്ജ ഉൽപ്പാദക കമ്പനിയിൽ…
ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണിൽ, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൂട് കടുത്തതോടെ തെക്കുകിഴക്കൻ ടെക്സസിലുടനീളം ‘ഹീറ്റ് അഡ്വൈസറി’ (Heat Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ ‘ഹീറ്റ് ഡോം’ പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. പെട്ടെന്നുണ്ടാകുന്ന വരൾച്ചാ സാധ്യത മുൻനിർത്തി ചെടികൾക്കും വീടിന്റെ തറയ്ക്കും (Foundation) ആവശ്യമായ ജലസേചനം നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ടെക്സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.
ഇന്ന്(ചൊവ്വ) നബിദിനം; നാടെങ്ങും ആഘോഷപരിപാടികൾ
പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനം ലോകമെങ്ങുമുള്ള വിശ്വാസികൾ ആചരിക്കുന്നു. നബി ജീവിതവും സന്ദേശവും ചരിത്രവും വിളംബരം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും മദ്റസകളുടെയും കൂട്ടായ്മയുടെയും കേരളത്തിലും നടക്കുന്നത്. നബിദിനത്തെ വരവേൽക്കുന്നതിനായി പള്ളികളും മദ്റസകളും അലങ്കാര ലൈറ്റുകൾ കൊണ്ടും തോരണങ്ങളാലും വർണകടലാസുകളാലും അലങ്കരിച്ച് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ പള്ളികളിൽ പ്രഭാത മൗലിദ്, ഘോഷയാത്ര, അന്നദാനം,കുട്ടികളുടെ പ്രകർത്തന-കലാ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്നും തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.
ഐക്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും സുദിനം: ഡാളസ് മാർത്തോമാ സമൂഹത്തെ പ്രശംസിച്ച് റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ
ഡാളസ്: ഡാളസ് മാർത്തോമാ സമൂഹത്തിൻ്റെ ഐക്യത്തിലും സ്നേഹത്തിലും സന്തോഷം പ്രകടിപ്പിച്ച് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി. പതിനെട്ടാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസിൻ്റെ സമാപന ദിവസം നടന്ന ആരാധനാമധ്യേ സംസാരിക്കുകയായിരുന്നു തിരുമേനി. ഡാളസ് മണ്ണിൽ മാർത്തോമാ സഭയുടെ സാന്നിധ്യം അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ, ഓഗസ്റ്റ് 23-ന് നടന്ന സംയുക്ത വിശുദ്ധ കുർബാന സഭയുടെ വളർച്ചയുടെയും ആത്മീയ ഉണർവ്വിൻ്റെയും വിളംബരമായി മാറി. ഡാളസ് സെൻ്റർ ‘എ’-യിൽ ഉൾപ്പെട്ട ഇടവകകളിൽ നിന്നും വികാരിമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വിശ്വാസികളാണ് ഭക്തിസാന്ദ്രമായ ശുശ്രൂഷകളിൽ പങ്കുചേർന്നത്. ഡാളസിലെ വിശ്വാസി സമൂഹം ഒരു മനസ്സോടെ ദൈവത്തെ ആരാധിക്കാൻ ഒത്തുചേർന്നത്, പ്രത്യേകിച്ച് തൻ്റെ ജന്മദിനത്തിനോടനുബന്ധിച്ചുള്ള ഈ ദിവസങ്ങളിൽ, ഭദ്രാസനാധിപൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയതും അർത്ഥപൂർണ്ണവുമായ സമ്മാനമാണെന്ന് തിരുമേനി തൻ്റെ സന്ദേശത്തിൽ വികാരനിർഭരമായി പങ്കുവെച്ചു.…
വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക
ഒക്ലഹോമ:രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു. അടുത്ത 90 ദിവസത്തേക്കാണ് ഈ തീരുമാനം. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കും. ക്വാട്ട താരിഫുകളൊന്നും ബാധകമായിരിക്കില്ല. കർഷകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒക്ലഹോമ കാറ്റിൽമെൻസ് അസോസിയേഷൻ ഇതിനെതിരെ രംഗത്തെത്തി. സർക്കാർ വിപണിയിൽ ഇടപെടുന്നതിന് പകരം വില നിർണ്ണയം ഉപഭോക്താക്കൾക്കും ഉത്പാദകർക്കും വിടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇടനിലക്കാരുടെ ഇടപെടൽ കാരണം ഈ വിലക്കുറവ് സാധാരണക്കാർക്ക് ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വരൾച്ചയും ഉയർന്ന ചെലവും കാരണം രാജ്യത്ത് കാലിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം 4500 ഡോളർ; 85-ലേറെ ടീമുകൾ അണിനിരക്കും
ഡാലസ്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്കാരിക-സൗഹൃദ കൂട്ടായ്മയായ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന്റെ 27-ാമത് എഡിഷന് ഡാലസ് വേദിയാകുന്നു. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ (13565 Webb Chapel Rd, Farmers Branch, TX) വെച്ച് സെപ്റ്റംബർ 18 മുതൽ 20 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 4500 ഡോളറിന്റെ (ഏകദേശം 3.75 ലക്ഷത്തിലേറെ രൂപ) ഒന്നാം സമ്മാനവും ആകർഷകമായ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ടീമിന് 3000 ഡോളറും, മൂന്നാം സമ്മാനമായി 2250 ഡോളറും (കിയാ ഇമ്പോർട്സ് സ്പോൺസർ ചെയ്യുന്നത്), നാലാം സമ്മാനമായി 1500 ഡോളറും (ജോസഫ് മുല്ലപ്പള്ളിൽ സ്പോൺസർ ചെയ്യുന്നത്) നൽകും. തുടക്കം 16 ടീമുകളിൽ നിന്ന്; ഇന്ന് 85-ലേറെ സംഘങ്ങൾ – 1999-ൽ ഡിട്രോയിറ്റിൽ വെറും 16 ടീമുകളുമായി ആരംഭിച്ച ഈ ബൗദ്ധിക…
മാരകമായ മയക്കുമരുന്ന് പ്രതിസന്ധിക്കെതിരായ നടപടികൾ / ഫെന്റനൈൽ മൂലമുള്ള മരണങ്ങളിൽ 22 ശതമാനം കുറവ്
വാഷിങ്ടൺ: അമേരിക്കയിൽ സിന്തറ്റിക് ഒപിയോയ്ഡ് ആയ ഫെന്റനിൽ മൂലം ഉണ്ടാകുന്ന മരണങ്ങളിൽ 22 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപന നിയന്ത്രണ വിഭാഗമായ CDC പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെന്റനിൽ മരണങ്ങൾ 48,913-ൽ നിന്ന് 38,084 ആയി കുറഞ്ഞു. മൊത്തത്തിലുള്ള മയക്കുമരുന്ന് അമിത അളവിലുള്ള മരണങ്ങളിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതിർത്തി സുരക്ഷ ശക്തമാക്കിയതും, ലഹരി കടത്ത് സംഘങ്ങൾക്കെതിരെയുള്ള കർശന നടപടികളുമാണ് മരണനിരക്ക് കുറയാൻ കാരണമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പരിശോധനകളും അറസ്റ്റുകളും ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക കണക്കുകൾ പരിശോധിക്കാൻ Department of Homeland Security പോർട്ടൽ സന്ദർശിക്കാവുന്നതാണ്.
